Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞത് നുണ; പല ചോദ്യങ്ങൾക്കും ഉത്തരം പറയാതെ ഒഴിഞ്ഞു മാറുന്നു; രാത്രി വൈകിയും ദീപയെ ചോദ്യം ചെയ്ത് പൊലീസ്; ദീപയുടേയും ജിഷയുടേയും ഫോണിൽ സേവ് ചെയ്തിരുന്ന ഭായിയെ കണ്ടെത്താൻ പരിശ്രമിച്ച് പൊലീസ്

ഹിന്ദി സംസാരിക്കാൻ അറിയില്ലെന്ന് പറഞ്ഞത് നുണ; പല ചോദ്യങ്ങൾക്കും ഉത്തരം പറയാതെ ഒഴിഞ്ഞു മാറുന്നു; രാത്രി വൈകിയും ദീപയെ ചോദ്യം ചെയ്ത് പൊലീസ്; ദീപയുടേയും ജിഷയുടേയും ഫോണിൽ സേവ് ചെയ്തിരുന്ന ഭായിയെ കണ്ടെത്താൻ പരിശ്രമിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പെരുമ്പാവൂരിൽ നിയമവിദ്യാർത്ഥിനി ജിഷയുടെ ദുരൂഹ മരണത്തിൽ അന്വേഷണം എങ്ങുമെത്തുന്നില്ല. കൊല നടന്ന് രണ്ടാഴ്ചയായിട്ടും നിർണ്ണായക വിവരമൊന്നും കണ്ടെത്താൻ പൊലീസിന് ആയിട്ടില്ല. ജിഷയുടെ സഹോദരി ദീപയെ പൊലീസ് സംശയത്തോടെയാണ് കാണുന്നത്. ദീപ പറയുന്ന പലകാര്യത്തിലും വൈരുദ്ധ്യമുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ദീപയുടേയും ജിഷയുടേയും ഫോണിൽ നിന്ന് കിട്ടിയ ഭായി എന്ന വ്യക്തിയെ കണ്ടെത്താനാണ് പൊലീസ് ശ്രമം. ദീപ പറയുന്ന പലകാര്യങ്ങളും നുണയാണെന്നും തിരിച്ചറിയുന്നു. ഹിന്ദി സംസാരിക്കാൻ ദീപയ്ക്ക് അറിയാമെന്നതിന്റെ വ്യക്തമായ തെളിവുകളും പൊലീസിന് കിട്ടി. ജിഷയ്ക്ക് വ്യക്തമായി അറിയാവുന്നയാളും കുടുംബവുമായി ബന്ധമുള്ള ആളുമാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

കഴിഞ്ഞ ദിവസം നാട്ടുകാർ പിടിച്ചു നൽകിയ ബംഗാളി യുവാവിന് കൊലയുമായി ബന്ധമില്ലെന്നും പൊലീസ് പറയുന്നു. ഭായിയെ കണ്ടെത്തിയാൽ മാത്രമേ അന്വേഷണം മുന്നോട്ട് പോകൂ എന്നാതണ് അവസ്ഥ. പൊലീസിനെ കുഴക്കുന്നത് ഭായിയെ കുറിച്ചുള്ള അവ്യക്തതയാണ്. മലയാളം അറിയാവുന്ന ബംഗാൾ സ്വദേശിയാണ് ഭായിയെന്ന് പൊലീസ് പറയുന്നു. എന്നാൽ കൊലപാതകത്തിനു ശേഷം ഇയാളെ കുറിച്ച് വിവരമില്ല. കൊല്ലപ്പെട്ട ജിഷയുടെയും സഹോദരി ദീപയുടെയും മൊബൈൽ ഫോണിൽ 'ഭായി' എന്ന പേരിൽ ഒരു നമ്പർ സേവ് ചെയ്തിട്ടുമുണ്ട്. രണ്ടു പേരുടെയും ഫോണിലുള്ള 'ഭായി' ഒരാളാണോയെന്ന് പൊലീസ് അന്വേഷിക്കുന്നു.

അതിനിടെ തനിക്കു ഹിന്ദി അറിയില്ലെന്ന് കുറുപ്പംപടിയിൽ കൊലപാതകത്തിനിരയായ ജിഷയുടെ സഹോദരി ദീപ പറഞ്ഞതു പച്ചക്കള്ളമെന്ന് പൊലീസിനു വിവരം ലഭിച്ചു. ദീപ വളയൻചിറങ്ങരയിലെ ബേക്കറിയിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ വരുന്ന ഇതര സംസ്ഥാനക്കാരോട് ഹിന്ദി സംസാരിച്ചിരുന്നതായി ബേക്കറിയുടമ വെളിപ്പെടുത്തി. മലയാളമല്ലാതെ മറ്റൊരു ഭാഷയും തനിക്കറിയില്ലെന്നാണു ദീപ അവകാശപ്പെട്ടിരുന്നത്. ഇവർ പൊലീസിനും വനിതാ കമ്മിഷനും നൽകിയ മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നും സൂചന ലഭിച്ചു. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ദീപ ഇത്തരത്തിൽ കള്ളം പറഞ്ഞതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിൽ ദുരൂഹത പൊലീസ് കാണുന്നതുമുണ്ട്.

വീട് നിർമ്മാണത്തിനു വന്നവരിൽനിന്ന് അമ്മയ്ക്കും ജിഷയ്ക്കും ഭീഷണിയുണ്ടായിരുന്നെന്ന് ദീപ പൊലീസിനു മൊഴി നൽകിയിരുന്നു. നിർമ്മാണത്തിനിടെ കൂലിത്തർക്കമുണ്ടായെന്ന മറ്റൊരു മൊഴിയും പൊലീസിനു ലഭിച്ചിട്ടുണ്ട്. വിഷുവിനു മുൻപായിരുന്നു ഇതെന്നും പറഞ്ഞു. എന്നാൽ ഭീഷണിപ്പെടുത്തിയതു മലയാളിയാണെന്നാണു ദീപ പിന്നീടു പറഞ്ഞത്. വനിതാ കമ്മിഷനു നൽകിയ മൊഴിയിൽ ദീപ ഇക്കാര്യം സൂചിപ്പിച്ചില്ലെന്നാണ് വിവരം. അന്വേഷണത്തിന്റെ ഭാഗമായി ദീപയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു ഫോണുകൾ ഉപയോഗിച്ചിരുന്നതായാണ് വിവരം. ദീപയുടെ സുഹൃത്തായ ബ്യൂട്ടീഷ്യന്റെ ഫോൺ കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ദീപയെ രാത്രിയും ചോദ്യം ചെയ്തു

ശാസ്ത്രീയ തെളിവുകൾ ഉറപ്പാക്കാൻ വലയുന്ന അന്വേഷണസംഘം സഹോദരി ദീപയെ രാവിലെ മണിക്കൂറുകളോളം ചോദ്യം ചെയ്‌തെങ്കിലും പലതിനും വ്യക്തമായ ഉത്തരങ്ങൾ ലഭിച്ചില്ല. ഇതോടെ ഇന്നലെ രാത്രി എട്ടരയോടെ ദീപയെ വീണ്ടും കുറുപ്പുംപടി പൊലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. മാതാവ് രാജേശ്വരിക്കൊപ്പം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞിരുന്ന ദീപയെ ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് പൊലീസ് വാഹനത്തിൽ കുറുപ്പുംപടി സ്‌റ്റേഷനിലെത്തിച്ചത്. വനിതാ പൊലീസുകാർക്ക് അന്വേഷണസംഘം കൈമാറിയ 100 ചോദ്യങ്ങൾക്ക് മറുപടി തേടുകയായിരുന്നു ലക്ഷ്യം. എന്നാൽ, 40 ചോദ്യങ്ങൾ എത്തിയപ്പോഴേക്കും ചാനലുകളിലൂടെ ദീപയെ ചോദ്യം ചെയ്യുന്നതായി വാർത്തകൾ പുറത്തുവന്നു. ഇതോടെ പൊലീസ് ദീപയെ ആശുപത്രിയിൽ തിരികെയെത്തിച്ചു.

വീട്ടിൽ നിന്ന് ലഭിച്ച ചില രേഖകൾ പരിശോധിക്കാനായി പൊലീസ് വിളിച്ചുവരുത്തിയെന്നായിരുന്നു ദീപയുടെ പ്രതികരണം. വ്യക്തമായ പദ്ധതികളോടെ പൊലീസ് തയ്യാറാക്കിയ പല ചോദ്യങ്ങളും ദീപയെ കുഴക്കിയതായാണ് വിവരം. ചില ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി. മറ്റു ചോദ്യങ്ങളോട് പരസ്പര വിരുദ്ധമായ മറുപടികളിലൂടെ ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തു. ഇതോടെ ദീപയെ വിശദമായി ചോദ്യം ചെയ്യണമെന്ന തീരുമാനത്തിലേക്ക് അന്വേഷണസംഘം എത്തി. രാത്രി എട്ടോടെ ഇവരെ കൂട്ടിക്കൊണ്ടുപോയി വീണ്ടും ചോദ്യം ചെയ്യൽ ആരംഭിച്ചു. വനിതാ സി.ഐയുടെ സാന്നിദ്ധ്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്‌പി ജിജിമോനാണ് ചോദ്യം ചെയ്തത്.

ആദ്യ ഘട്ടത്തിൽ ഒരു ഫോൺ മാത്രമുണ്ടെന്നാണ് ദീപ പറഞ്ഞിരുന്നത്. വെങ്ങോലയിലെ വീട്ടിലെത്തിയ അന്വേഷണസംഘം പൂട്ടിയ അലമാര തുറപ്പിച്ചപ്പോൾ മറ്റൊരു മൊബൈൽ ഫോൺ ലഭിച്ചു. ഇതിൽ അന്യസംസ്ഥാനക്കാരായ നിരവധിയാളുകളുടെ നമ്പരുകളുണ്ടെന്നാണ് വിവരം. ഇങ്ങനെ മൊഴിയിൽ കള്ളത്തരം വന്നതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്.

അമ്മയെ ഉടൻ ചോദ്യം ചെയ്യില്ല

അതിനിടെ മാനസികമായി തകർന്നിരിക്കുന്ന മാതാവ് രാജേശ്വരിയെ ചോദ്യം ചെയ്യാൻ കഴിയുന്ന സാഹചര്യമല്ലെന്ന് ഡോക്ടർമാർ അന്വേഷണസംഘത്തെ അറിയിച്ചു. കസ്റ്റഡിയിൽ കഴിയുന്ന പ്രതിയെന്ന് സംശയിക്കുന്നയാളിലേക്ക് കൂടുതൽ തെളിവോടെ എത്തണമെങ്കിൽ ദീപയെയും രാജേശ്വരിയെയും വിശദമായി ചോദ്യം ചെയ്യണമെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. ഇതിനുള്ള സാഹചര്യം ഒരുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അതിനിടെ, മാദ്ധ്യമങ്ങൾ കുപ്രചാരണം നടത്തുന്നതായി ദീപ ആരോപിച്ചു.

അപമാനിക്കാനായി ഇത്തരം കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തന്റെ സുഹൃത്തുക്കളെന്ന നിലയിൽ ആരും ജിഷയെ പരിചയപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു. അയൽവാസികൾക്കു തങ്ങളുമായി ശത്രുതയുണ്ട്. അമ്മയ്ക്കു നാലു പേരെ സംശയമുണ്ട്. അറിയാവുന്ന കാര്യങ്ങൾ പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ടെന്നും ദീപ പറയുന്നു. തനിക്ക് ഇതരസംസ്ഥാന തൊഴിലാളിയായ സുഹൃത്തുണ്ടെന്നു പ്രചരിപ്പിക്കുന്ന പൊലീസിനും മാദ്ധ്യമങ്ങൾക്കുമെതിരേ ദീപ ഇന്നലെയാണ് വിമർശനം ഉന്നയിച്ചത്. ഇത്തരം പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

അയൽവാസികൾക്കു തങ്ങളുമായി ശത്രുതയുണ്ട്. അമ്മയ്ക്കു നാലുപേരെ സംശയമുണ്ട്. അറിയാവുന്ന കാര്യങ്ങൾ പൊലീസിനോടും വനിതാ കമ്മിഷനോടും പറഞ്ഞിട്ടുണ്ട്. കുടുംബത്തെ തകർക്കാൻ ആരോ ശ്രമിക്കുന്നതായും ദീപ ആരോപിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP