Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

ജിനോയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത് വീട്ടിൽ; പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണം; കോൺഗ്രസ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് മാനസിക - ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടെന്ന് ആരോപണം; കുഞ്ഞുങ്ങളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി

ജിനോയെ വിഷം കഴിച്ച് അവശനിലയിൽ കാണപ്പെട്ടത് വീട്ടിൽ; പരിയാരം മെഡിക്കൽ കോളേജിൽ വെച്ച് മരണം; കോൺഗ്രസ് നേതാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് മാനസിക - ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നതു കൊണ്ടെന്ന് ആരോപണം; കുഞ്ഞുങ്ങളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്ന് ബാലാവകാശ കമ്മിഷനിൽ പരാതി

എം മനോജ് കുമാർ

തിരുവനന്തപുരം: കാസർകോട്ട് വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട കോൺഗ്രസ് നേതാവിന്റെ ഭാര്യയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ചും ഇവരുടെ നാല് കുട്ടികളെ ഭർതൃവീട്ടുകാരുടെ സംരക്ഷണയിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു ബാലാവകാശ കമ്മിഷനിൽ പരാതി. മരണമടഞ്ഞ ജിനോ (36)യുടെ ഭർത്താവും കരിവേടകം വാർഡ് മെമ്പറുമായ ഭർത്താവും ഭർതൃമാതാവും കോവിഡ് പോസിറ്റീവ് ആണ്. അതിനാൽ ജിനോയുടെ പന്ത്രണ്ടു വയസിൽ താഴെയുള്ള നാല് കുട്ടികളെ സുരക്ഷ ജിനോയുടെ വീട്ടുകാരെ ഏൽപ്പിക്കാൻ ഉത്തരവിടണം എന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.

ജിനോയുടെ ബന്ധുവായ തിരുവനന്തപുരത്തെ കലാഞ്ജലി ഫൗണ്ടേഷൻ ഡയരക്ടർ സൗമ്യ സുകുമാരൻ ആണ് പരാതി നൽകിയിരിക്കുന്നത്. തന്റ്‌റെ ഫെയ്‌സ് ബുക്ക് പേജിലാണ് ബാലാവകാശ കമ്മിഷനിൽ നൽകിയ പരാതി അടക്കം സൗമ്യ പോസ്റ്റ് ചെയ്തിരിക്കുന്നത്. ജസ്റ്റിസ് ഫോർ ജിനോ എന്ന ഹാഷ് ടാഗിൽ ആരോഗ്യമന്ത്രിയുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞു ജിനോയുടെ ഫോട്ടോ അടക്കമാണ് എഫ്ബി കുറിപ്പ് നൽകിയിരിക്കുന്നത്.

ജിനോയുടെ ഭർത്താവ് കാസർകൊട് കുറ്റിക്കൽ മണ്ഡലം പ്രസിഡനറും കരിവേടകം വാർഡ് മെമ്പറുമാണ്. നാല് ദിവസം മുൻപാണ് ജിനോയെ വീട്ടിൽ വെച്ച് വിഷം കഴിച്ച് അവശ നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജിനോ മരണമടഞ്ഞു. ജിനോയ്ക്ക് നേരെ നടന്ന-മാനസിക ശാരീരിക പീഡനങ്ങൾക്കും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും ഭർതൃവീട്ടുകാർക്ക് എതിരെ കാസർകോട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. വളരെ ചെറുപ്പത്തിൽ തന്നെ ജിനോയുടെ അമ്മ മരിച്ചതാണ് . തന്റെ മക്കൾക്ക് എത്ര പ്രതിസന്ധി ഉണ്ടായാലും മുന്നോട്ടു പോകുമെന്ന് ജിനോ തന്നോടു പറയാറുണ്ട്. അതുകൊണ്ട് തന്നെ തന്റെ കൂട്ടുകാരി ജിനോയുടെ മരണത്തിൽ സംശയമുണ്ട്. ജിനോയുടെ നാല് മക്കളാണ് ചെറുപ്രായത്തിൽ അനാഥരാക്കപ്പെട്ടത്. ജിനോ വിഷം കഴിക്കുന്ന ദിവസം കുട്ടികളുടെ ഭക്ഷണത്തിൽ രണ്ടു തവണ ഭർതൃമാതാവ് ചാരം കോരിയിട്ടിട്ടുണ്ട്. ഭർത്താവിന്റെ നിലപാടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതാണ് ജിനോ വിഷം കഴിക്കാൻ കാരണം.

ജിനോയുടെ ബന്ധുക്കൾക്ക് ഇതുവരെ കുട്ടികളെ കാണാനോ സംസാരിക്കാനോ സാധിച്ചിട്ടില്ല. ജിനോയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത് കിട്ടിയിട്ടുമില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഈ അവസ്ഥയിൽ നാല് കുട്ടികളുടെ സുരക്ഷയ്ക്ക് കമ്മിഷൻ നടപടി സ്വീകരിക്കണം. കുട്ടികളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ജിനോയുടെ സഹോദരനും കുടുംബവും തയ്യാറാണ്. ക്രിമിനൽ ആയ പിതാവിന്റെയും കുടുംബത്തിന്റെയും കൂടെ കുട്ടികൾ സുരക്ഷിതരല്ല. ഈ കാര്യത്തിൽ നടപടി സ്വീകരിക്കണം എന്നാണ് സൗമ്യ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ജിനോയുടെ മരണത്തിൽ സംശയമുണ്ടെന്നു സൗമ്യ സുകുമാരൻ മറുനാടനോട് പറഞ്ഞു. ജിനോയുടെ കുട്ടികളെ പതിനാറാം തീയതി വരെ എന്റെ സഹോദരിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. ബാലാവകാശ കമ്മിഷൻ ഇടപെടൽ വഴിയാണ് ഇത് നടന്നത്. പതിനാറാം തീയതി ആരുടെ കൂടെ കുട്ടികളെ വിടണം എന്ന് തീരുമാനിക്കും. കുട്ടികൾ കോവിഡ് നെഗറ്റീവ് ആണ്. 13 വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഭർതൃവീട്ടിലെ പ്രശ്‌നങ്ങൾ കാരണം സ്വന്തം വീട്ടിലേക്ക് വന്നാലും രാഷ്ട്രീയ സ്വാധീനം കാരണം ജിനോയ്ക്ക് ഭർതൃവീട്ടിലേക്ക് എപ്പോഴും തിരികെ പോകേണ്ടി വന്നു. ജീവിതം മുഴുവൻ അവൾക്ക് കഷ്ടപ്പാടായിരുന്നു. വീട്ടിൽ വെച്ച് വിഷം അകത്ത് ചെന്നതിനെ തുടർന്ന് പരിയാരം ആശുപത്രി കിടക്കയിൽ വെച്ച് നാല് ദിവസം മുൻപാണ് അവൾ മരിച്ചത്.

മരിക്കുമ്പോൾ ജിനോ കോവിഡ് പോസിറ്റീവ് ആയിരുന്നു. അതിനാൽ ഞങ്ങൾക്ക് അവളെ സന്ദർശിക്കാൻ കഴിഞ്ഞില്ല. ആശുപത്രിക്കിടക്കയിൽ വെച്ച് അവളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവസാന മൊഴിക്ക് ഞങ്ങൾ അവളെ പ്രേരിപ്പിച്ചതാണ്. അവൾ ബെഡിൽ നിന്നും തിരികെ വരില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അതിനാൽ ഫോണിൽ ഞങ്ങൾ മൊഴിക്ക് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അവൾ തിരികെ വരുമെന്ന് പ്രതീക്ഷിച്ചു. എനിക്ക് ശ്വാസം മുട്ടുന്നു.... അതിനാൽ വന്നിട്ട് എല്ലാം പറയാം എന്നാണ് ഫോണിൽ അവൾ പറഞ്ഞത്. വന്നിട്ട് അവൾ ഒന്നും പറയില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് മനസിലാക്കിയാണ് അവസാന മൊഴിക്ക് ഞങ്ങൾ ആവശ്യപ്പെട്ടത്. ജീവിക്കും എന്ന പ്രതീക്ഷ അവസാനം വരെ അവൾ നിലനിർത്തിയിട്ടുണ്ടായിരിക്കണം.

അവളുടെ അകത്ത് ചെന്നത് എലി വിഷം ആണ്. കിഡ്‌നി ഫെയിലിയർ ആയിരുന്നു. ഡോക്ടർമാർ കിഡ്‌നി ട്രാൻസ് പ്‌ളാന്റെഷന് ആവശ്യപ്പെട്ടിരുന്നു. ഗുണം കിട്ടില്ലെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവൾ മരിച്ചു കൊണ്ടിരിക്കുകയാണ് എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. കോവിഡ് ആയതിനാൽ നേരിട്ട് കാണാനും കഴിഞ്ഞില്ല. അതിനാൽ എങ്ങനെ വിഷം അകത്ത് ചെന്ന് എന്ന് അറിയാനും കഴിഞ്ഞില്ല. ഇനി ഞങ്ങൾ മരണത്തിൽ സംശയം ചൂണ്ടിക്കാട്ടി കൂടി പരാതി നൽകും-സൗമ്യ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP