Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202430Thursday

വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്‌നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്‌നയ്ക്ക് സംഭവിച്ചത് എന്ത്?

വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്‌നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്‌നയ്ക്ക് സംഭവിച്ചത് എന്ത്?

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പത്തനംതിട്ടയിൽ നിന്ന് 5 വർഷം മുൻപു കാണാതായ കോളജ് വിദ്യാർത്ഥിനി ജെസ്‌ന മറിയ ജെയിംസിന്റെ തിരോധാനത്തിൽ തുടരന്വേഷണത്തിന് കോടതി ഉത്തരവിടുമെന്ന പ്രതീക്ഷയിൽ മുക്കൂട്ടുതറയിലെ കുടുംബം. സിബിഐ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണമെന്നു കോടതി ഉത്തരവ് ഇതിന്റെ സൂചനയാണെന്നാണ് വിലയിരുത്തൽ. ജെസ്‌നയുടെ പിതാവ് ജെയിംസ് ജോസ്ഫിന്റെ ഹർജിയിലാണു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി നിർദ്ദേശം. ജെസ്‌നയുടെ അച്ഛന്റെ വെളിപ്പെടുത്തലിൽ അന്വേഷണം നടക്കും.

ജെസ്‌ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു ഹർജിയിൽ പറയുന്നു. 6 മാസം കൂടി സിബിഐ അന്വേഷണം നീട്ടണമെന്നും പിതാവ് ആവശ്യപ്പെട്ടു.സംശയമുള്ള ആളുകളെക്കുറിച്ചുള്ള തെളിവുകൾ സിബിഐക്കു കൈമാറിയിരുന്നു. ജെസ്‌നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജെസ്‌ന വീട്ടിൽ നിന്നു പോകുന്ന ദിവസവും കടുത്ത രക്തസ്രാവമുണ്ടായിരുന്നു. രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്‌ന പോയതെന്നാണ് അച്ഛൻ പറയുന്നത്.

ക്രൈംഞ്ചാഞ്ച് ഡിവൈഎസ്‌പി ഈ വസ്ത്രങ്ങൾ വീട്ടിൽ നിന്നു ശേഖരിച്ചിരുന്നു. വസ്ത്രങ്ങൾ ശാസ്ത്രീയമായി പരിശോധിച്ചാൽ ഏതു തരം രക്തമാണു വസ്ത്രത്തിലുള്ളതെന്നു മനസിലാക്കാം. സംശയിക്കുന്ന ആളുടെ ചിത്രം ഉൾപ്പെടെ നൽകി കുടുംബം അന്വേഷണത്തെ സഹായിക്കാൻ തയാറാണ്. ആവശ്യമായ രേഖകൾ കോടതിയിൽ ഹാജരാക്കാമെന്നും ഹർജിയിൽ പറയുന്നു. എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ലെന്നു സിബിഐ അഭിഭാഷകൻ പറഞ്ഞു. തുടർന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകാൻ നിർദേശിച്ചത്. ഇത് കേസിൽ അതീവ നിർണ്ണായകമാകും. 19ന് ഉദ്യോഗസ്ഥൻ ഹാജരാകണം.

ജെസ്‌നയുടെ അച്ഛൻ കോടതിയിൽ ഇപ്പോൾ പറയുന്നത് നിർണ്ണായക വിവരങ്ങളാണ്. അതായത് മകളുടെ തിരോധാനത്തിന് പിന്നിലെ നിർണ്ണായക വിവരങ്ങൾ താൻ കണ്ടെത്തിയെന്ന തരത്തിലാണ് അച്ഛന്റെ വിശദീകരണം. ഇതെല്ലാം കോടതിയുടെ നിർദ്ദേശത്തോടെ സിബിഐയ്ക്ക് നൽകിയാൽ അന്വേഷിക്കേണ്ട ബാധ്യത അവർക്കുണ്ടാകും. ഇത് ജെസ്‌നാ കേസിൽ നിർണ്ണായകമായി മാറുകയും ചെയ്യും.

ജെസ്നയുമായി രഹസ്യ അടുപ്പം സ്ഥാപിച്ചിരുന്ന അയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തന്റെ പക്കലുണ്ട്. അതേക്കുറിച്ച് വിവരം നൽകിയിട്ടും സിബിഐ അന്വേഷിച്ചില്ലെന്നും അഡ്വ. ശ്രീനിവാസൻ വേണുഗോപാൽ മുഖേന ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു. ജെസ്ന എല്ലാ വ്യാഴാഴ്ചയും രഹസ്യമായി പ്രാർത്ഥനയ്ക്ക് പോയിരുന്ന സ്ഥലം താൻ കണ്ടെത്തി. ജെസ്നയെ കാണാതായതും ഒരു വ്യാഴാഴ്ചയാണ്. ഈ ദിശയിൽ അന്വേഷണമുണ്ടായിട്ടില്ല.സിബിഐ ആകെ സംശയിച്ചത് ജെസ്നയുടെ സഹപാഠിയെയാണ്. അയാളെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കി.

പിതാവ് ഉന്നയിച്ച എല്ലാ കാര്യങ്ങളിലും അന്വേഷണം നടത്തിയെന്ന് സിബിഐ മറുപടി നൽകി. തുടരന്വേഷണം ആവശ്യമില്ലെന്നും കോടതിയെ അറിയിച്ചു. എന്നാൽ, പിതാവിന്റെ ആരോപണങ്ങൾക്ക് വ്യക്തമായ മറുപടി നൽകിയില്ല. അന്വേഷണ ഉദ്യോഗസ്ഥനോട് കോടതിക്ക് വിവരങ്ങൾ നേരിട്ട് ചോദിച്ച് മനസിലാക്കാമെന്ന് പ്രോസിക്യൂട്ടർ പറഞ്ഞതോടെയാണ് ഹാജരാകാൻ ഉത്തരവിട്ടത്. ജെസ്‌ന ജീവനോടെയില്ലെന്ന സംശവും വിലയിരുത്തലുമാണ് കുടുംബം മുമ്പോട്ട് വയ്ക്കുന്നത്. ഇതും കേസിൽ ഇനി നിർണ്ണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP