Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അച്ഛനും മകനും കൂട്ടുകാരനും മദ്യപാനം തുടങ്ങിയത് അച്ഛന്റെ മുറിയിൽ; അടിച്ചു പൂസായ മകൻ എടിഎം കാർഡ് ചോദിച്ചപ്പോൾ തരില്ലെന്ന് പറഞ്ഞു; നെറ്റിയിൽ ആഞ്ഞടിച്ച് പിടിച്ചു തള്ളിയത് കോപാഗ്‌നിയിൽ; രക്തം വാർന്ന് അവശനായ അച്ഛനെ ഹാളിൽ കൊണ്ടു വന്ന് കിടത്തിയതും മകൻ; പോസ്റ്റ്മോർട്ടത്തിലെ സത്യം അശ്വിനെ കുടുക്കി; കേരളത്തിന്റെ പഴയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ജീവനെടുത്തതും മദ്യപാനത്തിലെ ആവേശം; മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലയിൽ തുമ്പുണ്ടാകുമ്പോൾ

അച്ഛനും മകനും കൂട്ടുകാരനും മദ്യപാനം തുടങ്ങിയത് അച്ഛന്റെ മുറിയിൽ; അടിച്ചു പൂസായ മകൻ എടിഎം കാർഡ് ചോദിച്ചപ്പോൾ തരില്ലെന്ന് പറഞ്ഞു; നെറ്റിയിൽ ആഞ്ഞടിച്ച് പിടിച്ചു തള്ളിയത് കോപാഗ്‌നിയിൽ; രക്തം വാർന്ന് അവശനായ അച്ഛനെ ഹാളിൽ കൊണ്ടു വന്ന് കിടത്തിയതും മകൻ; പോസ്റ്റ്മോർട്ടത്തിലെ സത്യം അശ്വിനെ കുടുക്കി; കേരളത്തിന്റെ പഴയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ജീവനെടുത്തതും മദ്യപാനത്തിലെ ആവേശം; മുൻ രഞ്ജി താരം ജയമോഹൻ തമ്പിയുടെ കൊലയിൽ തുമ്പുണ്ടാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പരിക്കേറ്റ് കിടന്ന മുൻ രഞ്ജിട്രോഫി ക്രിക്കറ്റ് താരം ജയമോഹൻ തമ്പിയെ ഹാളിൽ കിടത്തിയത് മകൻ അശ്വിൻ. ശനിയാഴ്ച പകൽ 2.30നാണ് ജയമോഹൻ തമ്പിയും അശ്വിനും ഇയാളുടെ കൂട്ടുകാരനും ചേർന്ന് മദ്യപാനം തുടങ്ങിയത്. ഇതിനിടയിലാണ് എടിഎം കാർഡിനെ ചൊല്ലി ബഹളമുണ്ടായതും അശ്വിൻ അച്ഛനെ തള്ളിയിട്ടതും. എടിഎം കാർഡ് വേണമെന്നായിരുന്നു മകന്റെ ആവശ്യം. ഇതിന് വഴങ്ങാതെ വന്നതോടെയായിരുന്നൂ ആക്രണം. രണ്ട് വർഷം മുമ്പാണ് ഇദ്ദേഹത്തിന്റെ ഭാര്യ അനിത മരിച്ചത്. ഇതിന് ശേഷം വീട്ടിനുള്ളിലേക്ക് ഒതുങ്ങി കഴിയുകയായിരുന്നു ജയമോഹൻ. ഇതിനിടെയാണ് മകൻ ജീവിതത്തിൽ വില്ലനാകുന്നത്.

ജയമോഹന്റെ മുറിയിൽവച്ചായിരുന്നു മദ്യപാനം. പരിക്കേറ്റ് കിടന്ന അച്ഛനെ ഈ മുറിയിൽനിന്ന് ഹാളിലാക്കിയത് അശ്വിനായിരുന്നു. തുടർന്ന് ഇയാൾ സ്വന്തം മുറിയിൽ പോയി മദ്യപാനം തുടർന്നു. മരണ വിവരം അറിഞ്ഞ് പൊലീസ് എത്തുമ്പോൾ അശ്വിൻ മദ്യലഹരിയിൽ അബോധാവസ്ഥയിലായിരുന്നു. തിങ്കളാഴ്ച രാവിലെ പ്രാഥമിക ചോദ്യം ചെയ്യലിന് വിളിപ്പിച്ചെങ്കിലും വൈകീട്ടോടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ ഇയാളെ വിട്ടയക്കുകയായിരുന്നു. കൊലപാതകമാണെന്ന് വ്യക്തമായതോടെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യലിൽ എല്ലാം സമ്മതിക്കുകയും ചെയ്തു.

കുവൈറ്റിൽ ഷെഫായിരുന്നു അശ്വിൻ. ജോലി മതിയാക്കി നാട്ടിൽ എത്തിയ ശേഷം അച്ഛനൊപ്പമായിരുന്നു താമസം. ഇരുവരും തമ്മിൽ തർക്കങ്ങളും ബഹളവും പതിവായിരുന്നു. അശ്വിന്റെ ഭാര്യ അഞ്ചുമാസത്തിന് മുമ്പ് സ്വന്തം നാട്ടിലേക്ക് പോയി. ഇതോടെ അശ്വിനും അച്ഛനും മാത്രമായി . അശ്വിന്റെ മുറിയിൽനിന്ന് നിരവധി മദ്യക്കുപ്പികൾ പൊലീസ് കണ്ടെടുത്തു. അച്ഛനും മകനും ചേർന്ന് മദ്യപിക്കുന്ന രീതി ഇവിടെ ഉണ്ടായിരുന്നു. ഇതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഒടുവിൽ എടിഎം കാർഡ് തരില്ലെന്ന് പറഞ്ഞപ്പോൾ മകൻ കൊലപാതകിയുമായി.

ജയമോഹൻ തമ്പിയെ മകൻ തള്ളിയിടുകയായിരുന്നു എന്നാണു പൊലീസ് പറയുന്നത്. നെറ്റിയിലെ ആഴമുള്ള മുറിവാണ് മരണകാരണമായത്. തിങ്കളാഴ്ച രാവിലെയാണ് തിരുവനന്തപുരം മണക്കാട് പറമ്പിൽ നഗറിൽ ഹൗസ് നമ്പർ എച്ച് 18 ആശ്വാസിൽ ജയമോഹൻ തമ്പി 64 നെ മരിച്ചനിലയിൽ കാണുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ വീട്ടിൽ നിന്ന് ദുർഗന്ധം പടർന്നതിനെ വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധയിലാണ് ജയമോഹൻ തമ്പിയെ ഹാളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസെത്തി.

ഇതേസമയം വീട്ടിൽ മൂത്തമകൻ അശ്വിൻ ഉണ്ടായിരുന്നെങ്കിലും ഇയാൾ അച്ഛന്റെ മരണമോ, ദുർഗന്ധമോ അറിഞ്ഞില്ലെന്നാണ് പറഞ്ഞിരുന്നത്. അശ്വിൻ മദ്യപിച്ച് അബോധാവസ്ഥയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. അയൽവാസികളാണ് മുറിയിൽ കിടന്നുറങ്ങിയ ഇയാളെ വിളിച്ചുണർത്തിയത്. തുടക്കം മുതൽ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയമുണ്ടായിരുന്നു. ഒടുവിൽ പോസ്റ്റ് മോർട്ടം കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയപ്പോൾ മകൻ അറസ്റ്റിലാവുകയായിരുന്നു.

മദ്യപിച്ചുണ്ടായ വാക്കുതർക്കത്തെതുടർന്ന് മൂർച്ചയില്ലാത്ത ആയുധം കൊണ്ട് അച്ഛന്റെ നെറ്റിക്ക് അടിച്ചെന്നും പൊലീസ് പറയുന്നു. നെറ്റി പൊട്ടി രക്തം വാർന്നാണ് തമ്പി മരിച്ചതെന്ന് ഡോക്ടർ റിപ്പോർട്ട് നൽകി. തുടർന്നാണ് ചൊവ്വാഴ്ച ഉച്ചയോടെ അശ്വിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം മദ്യപിച്ച അയൽക്കാരനും കസ്റ്റഡിയിലുണ്ട്. തിങ്കളാഴ്ച രാവിലെ മണക്കാട് മുക്കോലക്കൽ ദേവീ ക്ഷേത്രത്തിന് സമീപത്തെ വീട്ടിൽനിന്ന് ദുർഗന്ധം പടർന്നതിനെതുടർന്ന് വീടിന് മുകളിൽ വാടകക്ക് താമസിക്കുന്നവർ നടത്തിയ പരിശോധയിലാണ് ഹാളിൽ മരിച്ചനിലയിൽ ജയമോഹൻ തമ്പിയെ കണ്ടെത്തിയത്.

നെറിയിൽ ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് തമ്പിക്കൊപ്പം താമസിച്ചിരുന്ന മകൻ അശ്വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ജയമോഹൻ തമ്പിയും മകനും ഒരുമിച്ചിരുന്ന് മദ്യപിക്കാറുണ്ടാരുന്നു. ശനിയാഴ്ച മദ്യപാനത്തിനിടെ അശ്വിൻ, ജയമോഹൻ തമ്പിയുടെ എടിഎം കാർഡ് ചോദിക്കുകയും തുടർന്നുള്ള തർക്കത്തിനിടെ തമ്പിയെ പിടിച്ചുതള്ളുകയുമായിരുന്നു. ഈ വിഴ്ചയിൽ നെറ്റിയിലേറ്റ മുറിവാണ് മരണകാരണമായതെന്ന് പൊലീസ് പറയുന്നു. ഇതിനിടെ അടിക്കുകയും ചെയ്തുവെന്നാണ് നിഗമനം.

ജൂനിയർ തലം മുതൽ തന്നെ ക്രിക്കറ്റ്‌റ് ടീമുകളിൽ സംസ്ഥാനത്തിനുവേണ്ടി മികച്ച പ്രകടനം നടത്തിയിട്ടുള്ള, ജയമോഹൻ തമ്പി, എസ്.ബി.ടി.യിൽ ഔദ്യോഗികജീവിതം തുടങ്ങിയ ശേഷം, ബാങ്ക് ടീമിനുവേണ്ടിയും ദേശീയ ടൂർണമെന്റുകളിൽ പങ്കെടുത്തിട്ടുണ്ട്. എസ്.ബി.ടി. ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ആലപ്പുഴ സ്വദേശിയായ ജയമോഹൻ 1982-84 കാലഘട്ടത്തിൽ കേരളത്തിന്റെ രഞ്ജി ട്രോഫി താരമായിരുന്നു. ടീമിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായിരുന്നു അദ്ദേഹം. ഭാര്യ: പരേതയായ അനിത. എസ്.ബി.ഐ ജീവനക്കാരനായ ആഷിക് മോഹനാണ് മറ്റൊരു മകൻ. മരുമക്കൾ: മേഘ, ജൂഹി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP