Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ

പുഞ്ചവയലിൽ പിതൃസഹാദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്‌നയെ കണ്ടെത്തി? ബെംഗളൂരുവിലെ ആശുപത്രിയിൽ വച്ച് പെൺകുട്ടിയെയും സുഹൃത്തിനെയും കണ്ടതായി അഭ്യൂഹം; മുക്കൂട്ടുതറയിൽ നിന്ന് കാണാതായ പെൺകുട്ടിയുടെ വിവരം ലഭിച്ചത് ഡിജിപിക്ക്; ഇരുവരും മൈസൂർക്ക് പോയെന്നും സൂചന; വിവരം ഔദ്യോഗികമായി സ്ഥിരീകരിക്കാതെ പൊലീസ്; ജസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം ഊർജ്ജിതമായത് പ്രത്യേക സംഘത്തെ നിയോഗിച്ചതോടെ

ആർ.പീയൂഷ്‌

എരുമേലി: മുക്കൂട്ടുതറയിൽ നിന്നും കാണാതായ കോളേജ് വിദ്യാർത്ഥിനി ജസ്‌ന മരിയ ജയിംസിനെ കണ്ടെത്തിയതായി അഭ്യൂഹം.ബെംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയതായാണ് അഭ്യൂഹം പരക്കുന്നത്.
പെൺകുട്ടിയെ ബെംഗളൂരുവിൽ കണ്ടതായി ഡിജിപിക്ക് ആണ് വിവരം ലഭിച്ചത്. ഇക്കാര്യം ബന്ധുക്കളെയും അറിയിച്ചതായാണ് സൂചന. എന്നാൽ ഈ വിവരം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

ജസനയ്‌ക്കൊപ്പം ഒരു സുഹൃത്തുകൂടിയുണ്ടെന്ന് അറിയുന്നു. വാഹനാപകടത്തിൽ പരിക്കേറ്റ ഇവർ നിംഹാൻസിൽ ചികിൽസ തേടിയെന്നും വിവരമുണ്ട്.ശനിയാഴ്ചയാണ് ചികിൽസ തേടിയത്.ബെംഗളൂരുവിലെ ആശ്രയഭവനിൽ ഇവർ എത്തിയതായും വിവരമുണ്ട്. ഇരുവരും മൈസുരുവിലേക്ക് പോയതായും അറിയുന്നു.അമ്മയുടെ വീടിന് അടുത്ത് നിന്ന്ും പരിചയപ്പെട്ടതാണ് സുഹൃത്തിനെയെന്ന് ജസ്‌ന പറഞ്ഞതായും വിവരമുണ്ട്.

കഴിഞ്ഞ മാർച്ച് 22 നാണ് മുക്കൂട്ടുതറയിലെ വീട്ടിൽ നിന്നും മുണ്ടക്കയം പുഞ്ചവയലിലെ പിതൃസഹോദ രിയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ ജസ്നയെ കാണാതാകുന്നത്. അന്വേഷണം ഇതുവരെ എങ്ങുമെത്താത്ത സ്ഥ്ിതിയിലായിരുന്നു.
കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരുന്നു. കേസിൽ ലോക്കൽ പൊലീസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോകാത്ത സാഹചര്യം ചൂണ്ടിക്കാട്ടി കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ മുഖ്യമന്ത്രിക്കു നൽകിയ നിവേദനത്തെത്തുടർന്നാണ് തീരുമാനമുണ്ടായത്.

എരുമേലി മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് ജോസഫിന്റെ മകൾ ജെസ്നയെ കാണാതായതു കഴിഞ്ഞ മാർച്ച് 22നാണ്. ഐജിയുടെ നിർദ്ദേശത്തിൽ ലോക്കൽ പൊലീസ് അന്വേഷണം നടത്തിയെങ്കിലും ആശാവഹമായ പുരോഗതിയൊന്നും ഉണ്ടായില്ല. പിന്നീടു മറ്റൊരു സംഘത്തെ നിയോഗിച്ചെങ്കിലും കാര്യമായ അന്വേഷണം നടന്നില്ല. പെൺകുട്ടിയെ കാണാതായി മൂന്നാം നാൾ മാത്രം അന്വേഷണം ആരംഭിച്ച പൊലീസ് കുടുംബാംഗങ്ങൾ കൈമാറിയ നിർണായക വിവരങ്ങളും അവഗണിച്ചു. ജെസ്നയുടെ സഹോദരിക്ക് ലഭിച്ച രണ്ട് അജ്ഞാത ഫോൺ വിളികളെകുറിച്ചു പോലും പൊലീസ് അന്വേഷിച്ചില്ല.

മുക്കൂട്ടുതറ കുന്നത്ത് വീട്ടിൽ ജെയിംസ് ജോസഫിന്റെ മകളാണ് ജെസ്‌ന മരിയ ജയിംസ്.. പ്രേമബന്ധങ്ങളോ മറ്റു സൗഹൃദങ്ങളോ ഇല്ലാത്ത പെൺകുട്ടി. മൊബൈൽ ഫോൺ കാൾ ലിസ്റ്റും ബുക്കും പുസ്തകവുമൊക്കെ പരിശോധിച്ചിട്ടും മറ്റൊരു ബന്ധത്തിന്റെ നേരിയ സൂചന പോലുമില്ല. കഴിഞ്ഞ മാസം 22 ന് രാവിലെ 9.30 നാണ് ജെസ്‌നയെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളജിൽ രണ്ടാം വർഷ ബി. കോം വിദ്യാർത്ഥിനിയാണ് ജെസ്‌ന. പതിഞ്ഞ സ്വഭാവം. അധികം ആരോടും സംസാരിക്കാറില്ല. അടുത്ത കൂട്ടുകാരികളും കുറവും. പൊതുവേ റിസർവ്ഡ് ടൈപ്പ്. കഴിഞ്ഞ ജൂലൈ അഞ്ചിന് അമ്മ പനി ബാധിച്ച് മരിച്ചതും അവളെ തളർത്തിയിരുന്നു. പക്ഷേ, അതത്ര തീവ്രമായി അവൾ ആരോടും അവതരിപ്പിച്ചിരുന്നുമില്ല.കോളജിലേക്ക് പോകുന്നത് സഹോദരൻ ജെയ്‌സ് ജോണിന്റെ ബൈക്കിന്റെ പിന്നിലിരുന്നാണ്. കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളജിലാണ് ജെയ്‌സ് പഠിക്കുന്നത്. ജെസ്‌ന വൈകിട്ട് നേരത്തേ ഇറങ്ങുന്നതിനാൽ ബസിന് വീട്ടിലേക്ക് മടങ്ങൂം. ജെസ്‌നയ്ക്ക് മൂത്ത ഒരു സഹോദരി കൂടിയുണ്ട്-ജെഫിമോൾ. ഇതാണ് പശ്ചാത്തലം.

കോളജിലുണ്ടായിരുന്ന കാലത്തു കൂടുതൽ സമയവും ക്ലാസ്മുറിയിലും ലൈബ്രറിയിലുമായിരുന്നു ജെസ്ന സമയം ചെലവഴിച്ചിരുന്നതെന്നു സെന്റ് ഡൊമിനിക്സ് കോളജിലെ അദ്ധ്യാപകർ പറയുന്നത്. വൈകുന്നേരം മുക്കൂട്ടുതറയിലേക്ക് ബസ് കുറവായതിനാൽ ലൈബ്രറിയിൽനിന്നു വൈകിയായിരുന്നു മിക്ക ദിവസങ്ങളിലും ഇറങ്ങിയിരുന്നത്.

അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ടു കോളജ് അധികാരികൾ തയാറാക്കിയ നിവേദനം ഇന്നലെ മുഖ്യമന്ത്രിക്കു ബിഷപ് മാർ മാത്യു അറയ്ക്കൽ കൈമാറി. ജെസ്നയെ കണ്ടെത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ബന്ധുക്കൾ പൊലീസിനു നൽകിയ മൊഴി സംബന്ധിച്ചുള്ള അന്വേഷണം നടത്തിയില്ലെന്നും ആരോപണമുണ്ട്. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കോളജ് എന്നിവിടങ്ങളിലേക്കല്ലാതെ ജെസ്ന തനിയെ യാത്ര നടത്തിയിട്ടില്ലെന്ന് സഹോദരൻ പറയുന്നു.

ജെസ്നയെ കണ്ടെത്താൻ സഹായിക്കണം എന്നും അവളെ സ്വന്തം സഹോദരിയായി കാണണം എന്നും ഫേസബുക്കിലൂടെ ആവശ്യപ്പെട്ട് സഹോദരൻ ജെയ്സ് ജോണും സഹോദരിയും കഴിഞ്ഞ ദിവസം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ രംഗത്തെത്തിയിരുന്നു. മരിച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളു. ഇനി ഒരു വേർപാടു കൂടി താങ്ങാൻ കഴിയില്ല എന്ന് ഇവർ വേദനയോടെ പറയുന്നു. ജെസ്നയെ കുടംബത്തെയും പറ്റി മോശമായി പറയുന്നവർ സത്യാവസ്ഥ മനസിലാക്കണം എന്നും ജെയ്സ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നു.

സഹോദരൻ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെയാണ്:

'നാൽപ്പത്തിനാലു ദിവസമായിട്ടും ജെസ്നയുടെ കാര്യത്തിൽ ഒരു തുമ്പുമില്ല. അന്നുരാവിലെ പപ്പയും താനും ജെസ്നയും കൂടിയാണ് ഭക്ഷണം ഉണ്ടാക്കിയത്. മമ്മി മരിച്ചിട്ട് എട്ടുമാസമായി. ഒന്നിച്ചിരുന്നു ഭക്ഷണം കഴിച്ച് പപ്പ ഓഫീസിൽ പോയി. ശേഷം താൻ എട്ടരവരെ വീട്ടിലുണ്ടായിരുന്നു. തന്റെ ബികോം റിസൽട്ട് വന്നുവെന്നും 91 ശതമാനം മാർക്കുണ്ടെന്നും ജെസ്ന പറഞ്ഞിരുന്നു. വലിയ കാര്യമായിപ്പോയി എന്നു പറഞ്ഞു തമാശ പറഞ്ഞൊക്കെ ഇരിക്കുമ്പോൾ അവൾക്കൊരിക്കലും പ്ലാൻ ചെയ്തു പോവാനുള്ള മാനസികാവസ്ഥയുണ്ടെന്നൊന്നും തോന്നിയില്ല.

അവൾ ഒരിക്കും നെഗറ്റീവ് ആയി എന്തെങ്കിലും ചെയ്യുമെന്നു തോന്നുന്നില്ല. താൻ കോളജിൽ പോയി 9.15 ഒക്കെ ആയപ്പോൾ അവൾ പഠിക്കുന്നത് അടുത്തവീട്ടിലെ ചേച്ചി കണ്ടിരുന്നു. ആന്റിയുടെ വീട്ടിൽ പഠിക്കാൻ പോവുകയാണെന്നും പറഞ്ഞു. ഓട്ടോ കയറി ഒരു ബസിൽ കയറി എരുമേലിയിൽ ഇറങ്ങുന്നത് അവളുടെ ജൂനിയറായി പഠിച്ച ഒരു പയ്യൻ കണ്ടിരുന്നു. തലേദിവസം പപ്പായുടെ പെങ്ങളെ വിളിച്ച് കുറേസമയം സംസാരിച്ചിരുന്നു. ഒറ്റയ്ക്കിരുന്നു പഠിക്കാൻ പറ്റുന്നില്ല അങ്ങോട്ടു വരികയാണെന്നാണ് വിളിച്ചു പറഞ്ഞത്. തലേദിവസം അയൽപക്കത്തെ പിള്ളേരോടും പഠിക്കാൻ പോകുന്നുവെന്നാണ് പറഞ്ഞത്.

എരുമേലിയിൽ നിന്നു കയറിയ ഒരു ബസ്സിൽ ഒറ്റയ്ക്കിരുന്നു പോവുന്നതും സിസിടിവിയിൽ തിരിച്ചറിഞ്ഞതാണ്. അതുകഴിഞ്ഞിട്ട് എന്താണു സംഭവിച്ചതെന്ന് ഒരു ക്ലൂവും ഇല്ല. അവൾ എവിടെയെങ്കിലും ട്രാപ്പിലായതാവാം എന്നാണ് സൂചന. ജസ്നയെപ്പറ്റിയും കുടുംബത്തെക്കുറിച്ചുമൊക്ക മോശമായി പറയുന്നവരുണ്ട്. സത്യാവസ്ഥ എന്താണെന്ന് മനസിലാക്കണം. അവൾക്കെന്തെങ്കിലും നെഗറ്റീവ് ആയി സംഭവിക്കുകയാണെന്ന് അറിയുകയാണെങ്കിൽ പറഞ്ഞ പല കാര്യങ്ങളും തിരിച്ചെടുക്കാൻ പറ്റാത്തതായിരിക്കും. ഞങ്ങളുടെ അവസ്ഥയും മനസ്സിലാക്കണം. ഞങ്ങളുടെ സ്ഥാനത്തുനിന്ന് ചിന്തിച്ചു നോക്കണം.

ഒരുപാടുപേരു വിളിക്കുകയും അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്നും സഹകരണമുണ്ട്. പറയുന്ന ആരോപണങ്ങളിൽ ഉറപ്പുണ്ടെങ്കിൽ അതു പൊലീസിനെ അറിയിക്കുകയാണു വേണ്ടത്. തനിക്കു പെങ്ങളെ കിട്ടണമെന്നേയുള്ളു. എല്ലാവരും സഹായിക്കണമെന്നേ പറയാനുള്ളു. മിസ്സിങ് ആയ ആദ്യ അഞ്ചു ദിവസത്തിനുള്ളിൽ തന്നെ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ജസ്ന മിസ് ആയതിന്റെ പിറ്റേന്നു തന്നെ അവളുടെ ഫോട്ടോ വാട്സാപ്പിൽ കൊടുക്കാമെന്ന് അച്ഛനും സഹോദരിയും പറഞ്ഞതാണ്. എന്നാൽ അതവളുടെ ഭാവിയെ തകർക്കുമെന്നു കരുതി താനാണ് വേണ്ടെന്നു പറഞ്ഞത്. ആർക്കെങ്കിലും എന്തെങ്കിലും അറിവുണ്ടെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുകയായാണ്. - ജെയ്സ് പറഞ്ഞു.

22 ന്‌സംഭവിച്ചത്...

അന്ന് ജെസ്‌നയ്ക്ക് സ്റ്റഡി ലീവായിരുന്നു. പുസ്തകവുമായി വീടിന്റെ വരാന്തയിൽ ഇരുന്ന ജെസ്‌ന പഠിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. ഒമ്പതു മണിയോടെ ജെസ്‌ന ഒരു ഓട്ടോറിക്ഷയിൽ കയറി മുക്കൂട്ടുതറ ടൗണിലേക്ക് പോയി. മുക്കൂട്ടുതറയിൽ തന്നെയുള്ള അമ്മാവിയുടെ വീട്ടിലേക്ക് പോകുന്നുവെന്നാണ് ജെസ്‌ന ഓട്ടോഡ്രൈവറോടും അടുത്ത വീട്ടുകാരോടും പറഞ്ഞത്. മുക്കൂട്ടുതറ ടൗണിൽ ജെസ്‌നയെ ഡ്രൈവർ ഇറക്കി വിടുകയും ചെയ്തു. കുട്ടി ഓട്ടോയിൽ വന്ന് ടൗണിൽ ഇറങ്ങുന്നത് ചിലർ കണ്ടിരുന്നു. പിന്നെയാണ് ജെസ്‌നയെ കാണാതായത്. ഇതു സംബന്ധിച്ച് അന്ന് രാത്രി ഏഴരയോടെ എരുമേലി സ്റ്റേഷനിൽ പിതാവും ബന്ധുക്കളും പരാതി നൽകി. എന്നാൽ, സംഭവം നടന്നത് വെച്ചൂച്ചിറ സ്റ്റേഷന്റെ പരിധിയിലായിരുന്നതിനാൽ കേസ് അവിടേക്ക് മാറ്റിയത് പിറ്റേന്ന് രാവിലെ എട്ടിന്. മൊബൈൽ ഫോൺ കാൾ ലിസ്റ്റ് പരിശോധിച്ചിട്ട് അസ്വാഭാവികതയില്ല. കൂട്ടുകാരെയെല്ലാം ചോദ്യം ചെയ്തു. ആർക്കും ജെസ്‌നയെ കുറിച്ച് എതിരഭിപ്രായമില്ല. സമീപദിവസങ്ങളിലൊന്നും അസ്വസ്ഥതകളോ അസ്വാഭാവികതയോ ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. ബന്ധുവീടുകളിളെല്ലാം നോക്കി. മൊബൈൽ ഫോൺ അടക്കം ഒരു സാധനവും ജെസ്‌ന എടുത്തിട്ടുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP