Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജസ്ന തിരോധാനക്കേസ് അന്വേഷിക്കുന്നത് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തർ; മേൽനോട്ടം വഹിക്കുന്നത് എസ്‌പി കെജി സൈമൺ; ജസ്നയുടെ തിരോധാനത്തിൽ നിർണായക വിവരം കിട്ടിയെന്ന വാർത്തയോട് പ്രതികരിക്കാതെ ഇരു ഉദ്യോഗസ്ഥരും; ക്രൈംബ്രാഞ്ച് ഡയറക്ടറുടെ വെളിപ്പെടുത്തലിനെ കുറിച്ച് തനിക്ക് പ്രതികരിക്കാൻ കഴിയില്ലെന്ന് ഡിവൈഎസ്‌പി

ജസ്ന തിരോധാനക്കേസ് അന്വേഷിക്കുന്നത് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തർ; മേൽനോട്ടം വഹിക്കുന്നത് എസ്‌പി കെജി സൈമൺ; ജസ്നയുടെ തിരോധാനത്തിൽ നിർണായക വിവരം കിട്ടിയെന്ന വാർത്തയോട് പ്രതികരിക്കാതെ ഇരു ഉദ്യോഗസ്ഥരും; ക്രൈംബ്രാഞ്ച് ഡയറക്ടറുടെ വെളിപ്പെടുത്തലിനെ കുറിച്ച് തനിക്ക് പ്രതികരിക്കാൻ കഴിയില്ലെന്ന് ഡിവൈഎസ്‌പി

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മുക്കൂട്ടുതറ സ്വദേശിനി ജസ്ന മറിയം ജയിംസിന്റെ തിരോധാനം സംബന്ധിച്ച് നിർണായക സൂചന കിട്ടിയെന്നും ലോക്ഡൗൺ കഴിയുന്നതോടെ ശുഭവാർത്ത വരുമെന്നുമുള്ള ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ തച്ചങ്കരിയുടെ പ്രസ്താവനയോട് പ്രതികരിക്കാതെ അന്വേഷണ ഉദ്യോഗസ്ഥർ. പത്തനംതിട്ടയിലെ മാധ്യമ പ്രവർത്തകർ ഇതു സംബന്ധിച്ച് അന്വേഷണത്തിന് നേതൃത്വം നൽകുന്ന എസ്‌പി കെജി സൈമൺ, കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തർ എന്നിവരെ ബന്ധപ്പെട്ടെങ്കിലും ഇരുവരും ഒഴിഞ്ഞു മാറുകയാണുണ്ടായത്.

ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതു മുതൽ ഡിവൈഎസ്‌പി മുഹമ്മദ് കബീർ റാവുത്തറാണ് നോക്കുന്നത്. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പിയുടെ കീഴിലാണ് ഡിവൈഎസ്‌പിയുള്ളത്. കൂടത്തായി കേസ് തെളിയിച്ച് പേരെടുത്ത കെജി സൈമണിനെ പത്തനംതിട്ട എസ്‌പിയായി നിയമിച്ചപ്പോൾ ജസ്ന കേസിന്റെ ചുമതല കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പിയിൽ നിന്ന് മാറ്റി അദ്ദേഹത്തിന് നൽകുകയായിരുന്നു. തച്ചങ്കരിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ജസ്നയുടെ പിതാവിനോടും സഹോദരനോടും മാധ്യമപ്രവർത്തകർ ബന്ധപ്പെട്ടിരുന്നു.

തങ്ങൾക്ക് ഓൺലൈൻ വാർത്ത കണ്ടുള്ള അറിവ് മാത്രമാണുള്ളതെന്നായിരുന്നു അവരുടെ പ്രതികരണം. തനിക്ക് ഇതേപ്പറ്റി ഒന്നുമറിയില്ല എന്നാണ് തന്നെ വിളിച്ച ചാനൽ ലേഖകരോട് എസ്‌പി കെജി സൈമൺ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ മുഹമ്മദ് കബീർ റാവുത്തർ തന്നെ ബന്ധപ്പെട്ട ലേഖകനോട് തനിക്ക് സൂചനയൊന്നുമില്ല എന്നും അറിയിച്ചു. ക്രൈംബ്രാഞ്ച് ഡയറക്ടർക്ക് വിവരം ലഭിക്കാൻ ഒരു പാട് വഴികളുണ്ട്. പൊലീസിന്റെ സ്വഭാവമനുസരിച്ച് വേറെ വഴിയിലുള്ള അന്വേഷണവും ഉണ്ടാകാം. ഡയറക്ടർ പറഞ്ഞതിനെപ്പറ്റി പ്രതികരിക്കാൻ താനില്ല.

ഓൺലൈൻ മാധ്യമങ്ങളിലും ചില ദിനപത്രങ്ങളിലും ഇതു സംബന്ധിച്ച് വാർത്ത കണ്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2018 മാർച്ച് 20 നാണ് ജസ്നയെ കാണാതായത്. അന്നു മുതൽ അഭ്യൂഹങ്ങളുടെ ഘോഷയാത്രയാണ് ഉണ്ടായിട്ടുള്ളത്. ഇതിന്റെയെല്ലാം പിന്നാലെ പൊലീസ് വച്ചു പിടിച്ചിരുന്നു. എല്ലാം വ്യാജമാണെന്ന് അന്വേഷണത്തിൽ മനസിലായി. സൈബർ സംഘത്തിനൊപ്പം നടത്തിയ അന്വേഷണത്തിൽ ജസ്നയ്ക്ക് സാദാ സിം ഉപയോഗിക്കുന്ന ഫോൺ മാത്രമല്ല, മറ്റൊരു സ്മാർട്ട് ഫോൺ കൂടി ഉണ്ടെന്ന് കണ്ടെത്തിയത് മാത്രമാണ് ഇതുവരെയുള്ള ഗൗരവമായ ഏക കാര്യം.

ബംഗളൂരുവിലെ ഇൻഡസ്ട്രിയൽ ഏരിയായിലൂടെ ജസ്ന എന്നു കരുതുന്ന പെൺകുട്ടി നടന്നു പോകുന്ന വീഡിയോ മറുനാടൻ പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അവിടെ എത്തിയെങ്കിലും ജസ്നയോട് സാമ്യമുള്ള മറ്റൊരാളാണ് അതെന്നും വ്യക്തമായിരുന്നു. തിരുവല്ല ഡിവൈഎസ്‌പി അന്വേഷിച്ചിരുന്ന കേസ് ഒരു വർഷത്തിന് ശേഷമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ ഉള്ളതിൽ കൂടുതലായി ഒന്നും കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല എന്നുള്ളതാണ് യഥാർഥ വസ്തുത. ക്രൈംബ്രാഞ്ച് ഡയറക്ടർ ഇത്തമൊരു സൂചന നൽകിയതിന്റെ സാഹചര്യം വ്യക്തമല്ല. അന്വേഷണത്തിന് കൂടുതൽ സഹായകരമാകും എന്ന് കരുതിയാണ് ഇത്തരമൊരു വെളിപ്പെടുത്തൽ നടത്തിയതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP