Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിൽ

പാലക്കാടും തൃശ്ശൂരും മലപ്പുറത്തും സിനിമാ തിയേറ്ററുകൾ കത്തിക്കാനും കള്ള് ഷാപ്പുകൾ കത്തിക്കാനും നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കാനും ചുക്കാൻ പിടിച്ചത് ജം ഇയത്തുൽ ഇഹ്‌സാനിയ സ്ഥാപക നേതാവ് ഉസ്മാൻ; തൊഴിയൂർ സുനിൽ വധക്കേസിൽ 25 വർഷങ്ങൾക്ക് ശേഷം പിടിയിലായ ഉസ്മാനൊപ്പം കുരുക്കിലായത് പ്രവർത്തകർക്ക് വാൾ പരിശീലനം നൽകിയിരുന്ന യൂസഫലി; തൊഴിയൂർ കേസിലും മോഹനചന്ദ്രൻ വധക്കേസിലും പ്രതികൾ ഉപയോഗിച്ച  ജീപ്പും കസ്റ്റഡിയിൽ

ജംഷാദ് മലപ്പുറം

മലപ്പുറം: തൃശ്ശൂർ തൊഴിയൂർ സുനിൽ വധ കേസിൽ ജംഇയ്യത്തുൾ ഇഹ്‌സാനിയ തീവ്രവാദ സംഘടനയിലെ രണ്ട് പേർ കൂടി ഇന്ന് മലപ്പുറത്ത് പിടിയിലായതോടെ കൂടുതൽ വിവരങ്ങൾ പുറന്നുവന്നു. മ ലപ്പുറം കൊളത്തൂർ ചെമ്മലശ്ശേരി പൊതുവകത്ത് ഇബ്രാഹിം മുല്ലയുടെ മകൻ ഉസ്മാൻ (51, തൃശ്ശൂർ അഞ്ചങ്ങാടി നാലകത്തൊടിയിൽ അബ്ദുള്ളയുടെ മകൻ യൂസഫലി ( 52 ) എന്നിവരെയാണ് തിരൂർ ഡിവൈഎസ്‌പി കെ എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പ്രതികളെ അറസ്റ്റു ചെയ്തത് കൃത്യം നടന്ന് 25 വർഷത്തിന് ശേഷമാണ്. മലപ്പുറം പാലൂർ മോഹനചന്ദ്രൻ വധകേസിലും പ്രതികൾ ഉൾപ്പെട്ടതായി മൊഴി പുറത്തുവന്നിട്ടുണ്ട്.

ജംഇയ്യത്തുൽ ഇസ്ലാമിയയുടെ സ്ഥാപക നേതാവായ ഉസ്മാൻ 1992-96 കാലത്ത് പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകളിലെ സിനിമാ തിയ്യേറ്ററുകൾ കത്തിക്കുക, കള്ള് ഷാപ്പുകൾ കത്തിക്കുക, നോമ്പ് കാലത്ത് തുറന്ന ഹോട്ടലുകൾ ആക്രമിക്കുക തുടങ്ങി നിരവധി അക്രമ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു. 1995 ൽ വാടാനപ്പള്ളി രാജീവ് വധ കേസിൽ പ്രതിയായി ഗൾഫിലേക്ക് മുങ്ങി. തുടർന്ന് 1997ൽ കോടതിയിൽ കീഴടങ്ങുകയായിരുന്നു. ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെടുകയും തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി ജാമ്യത്തിലിറങ്ങി. ഇതിനിടെയാണ് തൊഴിയൂർ സുനിൽ വധ കേസിൽ ഉൾപ്പെട്ട പ്രതിയെ ചൊവ്വാഴ്ച രാത്രി മലപ്പുറം കൊളത്തൂരിൽ ഒളിവിൽ കഴിയവേ അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലിൽ സുനിലിനെ വെട്ടി കൊല്ലുകയും വീട്ടുകാരെ അക്രമിച്ചതായും ഉസ്മാൻ മൊഴി നൽകി. മൂന്നാം പ്രതിയായ യൂസഫലിയും വാടാനപ്പള്ളി രാജീവ് വധ കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട് അപ്പീലിൽ ജാമ്യത്തിലിറങ്ങിയ ആളാണ്. തൊഴിയൂർ വധകേസന്വേഷണം തന്നിലേക്ക് നീളുന്നുവെന്ന് മനസ്സിലാക്കി മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയവേ ബുധനാഴ്ച പുലർച്ചെയാണ് ക്രൈംബ്രാഞ്ച് സംഘം പ്രതിയെ അറസ്റ്റു ചെയ്തത്. ജംഇയ്യത്തുൽ ഇസ്ലാമിയയുടെ സജീവ പ്രവർത്തകനായ യൂസഫലി വാൾ ഉപയോഗിച്ച് അക്രമം നടത്തുന്നതിനെ കുറിച്ച് പ്രവർത്തകർക്ക് പരിശീലനം നൽകിയിരുന്നു. കൂടുതൽ ചോദ്യം ചെയ്യലിൽ നിന്നും ബിജെപി പ്രവർത്തകനായ മലപ്പുറം കൊളത്തൂർ മോഹനചന്ദ്രൻ വധകേസിലും ഇവർ ഉൾപ്പെട്ടതായി വ്യക്തമായതായി ഡിവൈഎസ്‌പി കെ എ സുരേഷ് ബാബു അറിയിച്ചു.

Stories you may Like

മോഹനചന്ദ്രൻ വധകേസ് പുനരന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഡി ജി പി ടോമിൻ തച്ചങ്കരി നിർദ്ദേശം നൽകിയതായും ആ കേസിലേക്ക് ഉസ്മാനേയും യൂസഫലിലേയും അറസ്റ്റു ചെയ്യുമെന്നും ഡിവൈഎസ്‌പി പറഞ്ഞു. തൊഴിയൂർ വധക്കേസിലും മോഹനചന്ദ്രൻ വധകേസിലും പ്രതികൾ ഉപയോഗിച്ച ജീപ്പ് 25 വർഷങ്ങൾക്കു ശേഷം ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി .അന്വേഷണത്തിന് ഡിവൈഎസ്‌പിക്കു പുറമേ സി ഐ കെ എം ബിജു, എ എസ് ഐ അജിത് കുമാർ, സീനിയർ സി പി ഒ മാരായ വിനോദ് കുമാർ, ജയപ്രകാശ്, രാജേഷ് എന്നിവരുമുണ്ടായിരുന്നു.

സംഘടനയുടെ നേതാവ് ചാവക്കാട് തിരുവത്ര കറുപ്പംവീട്ടിൽ മൊയ്നു എന്ന മൊയ്നുദ്ദീനെ (49) കഴിഞ്ഞദിവസമാണ് അറസ്റ്റുചെയ്തത്. 1994 ഡിസംബർ നാലിന് പുലർച്ചെയായിരുന്നു കൊലപാതകം. ആർ. എസ്.എസ് കാര്യവാഹക് തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിൽ, സഹോദരൻ സുബ്രഹ്മണ്യൻ, അച്ഛൻ, അമ്മ, മൂന്നുസഹോദരിമാർ എന്നിവരെ വീട്ടിലെത്തിയ സംഘം ക്രൂരമായി ആക്രമിക്കുകയായിരുന്നു. സുനിലിനെ വെട്ടിക്കൊന്നു. ശബ്ദം കേട്ട് ഉണർന്ന സുബ്രഹ്മണ്യെന്റ ഇടതുകൈ അറുത്തെടുത്തു.

സിപിഎം പ്രവർത്തകരാണ് പ്രതികളെന്ന് ആരോപണമുയർന്നു. തുടർന്ന് 12 പേരെ ലോക്കൽ പൊലീസ് പിടികൂടി. സിപിഎം പ്രവർത്തകരായിരുന്ന വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീഖ്, ജയ്‌സൺ, ജയിംസ് ആളൂർ, ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പ്രതികളാക്കി. വി.ജി. ബിജി, ബാബുരാജ്, റഫീഖ്, ഹരിദാസൻ എന്നിവരെ 1997 മാർച്ചിൽ തൃശൂർ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. കണ്ണൂർ ജയിലിൽ പ്രതികൾ ശിക്ഷ അനുഭവിക്കുന്നതിനിടെ 2012 ൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ് സുനിൽ വധത്തിൽ തീവ്രവാദ സംഘടനക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയത്. അന്വേഷണത്തിലെ സുപ്രധാന വഴിത്തിരിവ് ആണിത്. തുടർന്നാണ് പുനരന്വേഷണം പ്രഖ്യാപിച്ചത്.

മലപ്പുറത്തെ ഹോട്ടൽ തൊഴിലാളിയായിരുന്ന മൊയ്‌നുദ്ദീൻ രണ്ട് വർഷത്തോളം ക്രൈംബ്രാഞ്ച് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ യാത്രകൾ, കൂടിക്കാഴ്ചകൾ, ബന്ധങ്ങൾ തുടങ്ങിയവ ശേഖരിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൊയ്‌നുദ്ദീന്റെ നീക്കങ്ങളിൽ നിന്നും േഫാൺ വിളികളിൽ നിന്നുമാണ് സുനിലിനെ കൊന്നതിന് പിന്നിൽ ജംഇയ്യത്തുൽ ഇഹ്‌സാനിയ ആണെന്നും കൃത്യം നടത്തിയതിൽ ഏഴ് പേരുണ്ടെന്നും മനസ്സിലായത്.

അതേസമയം, മലപ്പുറം ജില്ല മുസ്ലിം തീവ്രവാദികളുടെ കേന്ദ്രമാണെന്ന ബി.ജെ. പി യുടെ ആരോപണം ശരിവെക്കുന്നതാണ് പാലൂർ മോഹനചന്ദ്രൻ വധക്കേസിലെ പ്രതികളുടെ അറസ്റ്റിലുടെ വെളിവാകുന്നതെന്ന് ബിജെപി മലപ്പുറം ജില്ലാ നേതൃയോഗം ആരോപിച്ചു. 24 വർഷം മുൻപ് നടന്ന കൊലപാതകക്കേസിലെ പ്രതികളെ ഇതുവരെയും പിടികൂടാൻ കഴിയാത്തത് കേരളം മാറി മാറി ഭരിച്ച സർക്കാരുകളുടെ തീവ്രവാദ പ്രീണനവും കേസ് അട്ടിമറിക്കാനുള്ള ഇടപെടലുകളുമാണ്.

വളാഞ്ചേരി മഠത്തിൽ താമി വധക്കേസിലും പൊലീസ് അന്വേഷണം ഫലപ്രദമായിരുന്നില്ല. അതുകൊണ്ടാണ് പ്രസ്തുത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടത്. ജില്ലയിലെ തീവ്രവാദ സംഘടനകളുടെ പ്രവർത്തനം മനസിലാക്കി പ്രതിരോധിക്കുന്നതിൽ പൊലീസ് രഹസ്യാഅന്വേഷണ വിഭാഗവും പരാജയമാണ്. കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘടനകളുടെ പ്രവർത്തണം സജീവമാണെന്ന് എൻ.ഐ.എ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു ഈ സാഹചര്യത്തിൽ മുസ്ലിം ഭീകര സഘടനകളുടെ ഒളിതാവളങ്ങളും കേന്ദ്രങ്ങളും റൈഡ് നടത്താൻ പൊലീസ് തയ്യാറാകണമെന്ന് ബിജെപി ജില്ല നേതൃയോഗം ആവശ്യപ്പെട്ടു ബിജെപി ജില്ലാ പ്രസിഡന്റ് കെ രാമചന്ദ്രൻ അധ്വക്ഷത വഹിച്ചു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP