Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊച്ചി വിമാനത്താവളം വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നും വഴുതി; വിദേശത്തേക്ക് മുങ്ങിയ ശേഷം ദുബായ് കേന്ദ്രമാക്കി സ്വർണക്കടത്ത് വീണ്ടും വിപുലമാക്കി; കുറഞ്ഞകാലം കൊണ്ടു നേടിയത് കോടികളുടെ സമ്പാദ്യം; സ്വർണം കടത്താൻ മറയാക്കിയത് സിനിമാ നിർമ്മാണവും; കസ്റ്റംസ് അറസ്റ്റു ചെയ്ത മൂവാറ്റുപുഴ സ്വദേശി ജലാൽ സ്വർണ്ണക്കടത്തിലെ നിർണായക കണ്ണി; ജലാൽ അടക്കം മൂന്ന് പേരുടെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്

കൊച്ചി വിമാനത്താവളം വഴി ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ നടത്തിയ സ്വർണ്ണക്കടത്തു കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നും വഴുതി; വിദേശത്തേക്ക് മുങ്ങിയ ശേഷം ദുബായ് കേന്ദ്രമാക്കി സ്വർണക്കടത്ത് വീണ്ടും വിപുലമാക്കി; കുറഞ്ഞകാലം കൊണ്ടു നേടിയത് കോടികളുടെ സമ്പാദ്യം; സ്വർണം കടത്താൻ മറയാക്കിയത് സിനിമാ നിർമ്മാണവും; കസ്റ്റംസ് അറസ്റ്റു ചെയ്ത മൂവാറ്റുപുഴ സ്വദേശി ജലാൽ സ്വർണ്ണക്കടത്തിലെ നിർണായക കണ്ണി; ജലാൽ അടക്കം മൂന്ന് പേരുടെ അറസ്റ്റു രേഖപ്പെടുത്തി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

മൂവാറ്റുപുഴ: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്തിൽ അറസ്റ്റിലായ മൂവാറ്റുപുഴ കമ്പനിപ്പടി ആര്യാങ്കാലയിൽ ജലാൽ മുഹമ്മദ് (36) നിരവധി തവണ സ്വർണ്ണക്കടത്തു നടത്തിയ ആൾ. 2015 ൽ കൊച്ചി വിമാനത്താവളത്തിലൂടെ ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ സഹായത്തോടെ സ്വർണക്കടത്തു നടത്തിയ കേസിൽ കസ്റ്റംസിന്റെ പിടിയിൽ നിന്നു വഴുതി നടക്കുകയായിരുന്ന ഇയാൾ. അറസ്റ്റിലാകുമെന്ന ഘട്ടത്തിൽ വിദേശത്തേക്ക് മുങ്ങിയ ജലാൽ പിന്നീട് തന്റെ സാമ്രാജ്യം വിപുലമാക്കുകയായിരുന്നു.

സ്വർണ്ണക്കടത്തു കേസിൽ പിടികൊടുക്കാതെ വിദേശത്തേക്കു മുങ്ങിയ ജലാൽ റമീസുമായി പരിചയപ്പെട്ടതോടെയാണു സ്വർണക്കടത്തു വിപുലമാക്കിയത്. തിരുവനന്തപുരം സ്വർണക്കള്ളക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിൽ നിന്ന് ജലാലിന്റെ വിവരങ്ങൾ ലഭിച്ചതോടെ ഇയാൾക്കു വേണ്ടി കസ്റ്റംസ് വലയൊരുക്കി. അന്വേഷണം തനിക്കു നേരെ നീളുന്നുവെന്ന വിവരം ചോർന്നു കിട്ടിയ ജലാൽ കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫിസിലെത്തുകയായിരുന്നു.

ലോക്ഡൗണിനു തൊട്ടുമുൻപാണ് ജലാൽ ദുബായിൽ നിന്നെത്തിയത്. തിരിച്ചു പോകാനുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനിടെയാണ് കേസ് വന്നത്.ദുബായിൽ നിന്നാണ് ഇയാൾ സ്വർണക്കടത്തിനു നേതൃത്വം നൽകിയിരുന്നത്. കോടികളുടെ സമ്പാദ്യമാണ് ജലാൽ കുറഞ്ഞ കാലം കൊണ്ടു നേടിയത്. സിനിമാ നിർമ്മാണത്തിലും ജലാൽ പങ്കാളിയായിട്ടുണ്ടെന്നു വിവരമുണ്ട്. സ്വർണ്ണകടത്തിന് മറയെന്ന നിലയിലാണ് ഇയാൾ സിനിമാ നിർമ്മാണവും നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ജലാലിന് പുറമേ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, അംജത്ത് അലി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്വർണക്കടത്തിൽ വലിയ നിക്ഷേപം നടത്തിയിരുന്നവരാണെന്നാണ് കസ്റ്റംസ് നൽകുന്ന വിശദീകരണം. നേരത്തെ അറസ്റ്റ് ചെയ്ത കെ.ടി റമീസിനെ ചോദ്യം ചെയ്തതിൽ നിന്നാണ് തുടർ അറസ്റ്റുകൾ ഉണ്ടായത്. സ്വർണക്കടത്തിൽ അറസ്റ്റിലായവർക്കെല്ലാം നിർണായക പങ്കുണ്ടെന്നും തുടർന്നും അറസ്റ്റുകൾ ഉണ്ടാകുമെന്നുമാണ് കസ്റ്റംസ് നൽകുന്ന സൂചന.

കേരളത്തിലെത്തുന്ന സ്വർണത്തിന് കച്ചവടം ഉറപ്പിക്കുകയും വിതരണം ചെയ്യുകയും ഇതിനുവേണ്ട ഫണ്ട് കണ്ടെത്തുകയും ചെയ്യുന്നത് ഇവരാണെന്നാണ് സൂചന. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായുള്ള കോടതിയിൽ ഹാജരാക്കും. അതേസമയം ജലാൽ സ്വർണം കടത്താൻ ഉപയോഗിച്ച കാർ കണ്ടെത്തിയിട്ടുണ്ട്. ജലാലിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മലപ്പുറം തിരൂരങ്ങാടി രജിസ്റ്റ്രഷൻ ഉള്ള കാർ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിച്ചു. ജലാലിന്റെ ഉടമസ്ഥതയിലുള്ള കാറിൽ സ്വർണ്ണക്കടത്തിന് പ്രത്യേക രഹസ്യഅറ സജ്ജീകരിച്ചിട്ടുണ്ട്. കാറിന്റെ മുൻസീറ്റിനടിയിലാണ് പ്രത്യേക അറയുള്ളത്. ഇതിലാണ് സ്വർണം കടത്തിയിരുന്നത്. മലപ്പുറം സ്വദേശിയിൽ നിന്നും വാങ്ങിയ കാറിന്റെ രജിസ്ട്രേഷൻ ഇതുവരെ മാറിയിട്ടില്ല.

വർഷങ്ങളായി അന്വേഷണ ഏജൻസികൾ തിരയുന്ന മൂവാറ്റുപുഴ സ്വദേശിയായ ജലാൽ ഇതുവരെ 60 കോടിയിലേറെ രൂപയുടെ സ്വർണം കടത്തിയിട്ടുള്ളതായാണ് വിവരം. നെടുമ്പാശേരിയിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ ഉൾപ്പെട്ട സ്വർണ്ണക്കടത്ത് കേസിലെയും തിരുവനന്തപുരത്ത് എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരൻ പ്രതിയായ കേസിലെയും മുഖ്യ കണ്ണിയാണ് ഇയാൾ. വിമാനത്താവളത്തിലെ നയതന്ത്ര സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ റമീസുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്.

നയതന്ത്ര മാർഗം ദുരുപയോഗിച്ച് നടത്തിയ സ്വർണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റാണ് ചുമത്തിയിരിക്കുന്നത്. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാൻ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതി വാറന്റ് പുറപ്പെടുവിച്ചത്. അറസ്റ്റിലായ മറ്റൊരു പ്രധാനി കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടി കസ്റ്റംസ് പിടികൂടി, ഇവരിൽ ഒരാൾ മുൻപ് സ്വർണം കടത്തിയ കേസിലെ പിടികിട്ടാപുള്ളിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP