Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202308Wednesday

അവസാനം ഇറങ്ങിയ സിനിമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി; സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തു; അനാവശ്യ പ്രചാരണം നടത്തിയത് മാനസിക സമ്മർദത്തിലാക്കി; മരണ കാരണം ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം; 43-ാം വയസ്സിലെ നിർമ്മാതാവിന്റെ മടക്കം സിനിമാ ചതിയോ? ജയ്‌സൻ ഇളംകുളത്തിന് സംഭവിച്ചത്

അവസാനം ഇറങ്ങിയ സിനിമ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി; സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തു; അനാവശ്യ പ്രചാരണം നടത്തിയത് മാനസിക സമ്മർദത്തിലാക്കി; മരണ കാരണം ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം; 43-ാം വയസ്സിലെ നിർമ്മാതാവിന്റെ മടക്കം സിനിമാ ചതിയോ? ജയ്‌സൻ ഇളംകുളത്തിന് സംഭവിച്ചത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിനിമാ നിർമ്മാതാവ് ജയ്‌സൻ ഇളംകുളത്തിന്റെ(43) മരണ കാരണം ഹൃദയാഘാതമെന്നാണു പ്രാഥമിക നിഗമനം. ദുരൂഹതകളില്ലെന്നാണ് പൊലീസ് പറയുന്നത്. രണ്ടു ദിവസമായി ഫോണിൽ വിളിച്ചു കിട്ടാതെ വന്നതോടെ വിദേശത്തുള്ള ഭാര്യ റുബീന പിതാവിനെ വിളിച്ച് അറിയിച്ചതിനെ തുടർന്ന് പനമ്പള്ളിനഗറിലെ ഫ്‌ളാറ്റിലെത്തുകയായിരുന്നു. ഫ്‌ളാറ്റ് അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു.

രണ്ടു ദിവസമായി ഫ്‌ളാറ്റിലേക്കു ഭക്ഷണം വരുത്തിയിരുന്നില്ലെന്നും അദ്ദേഹത്തെ പുറത്തു കണ്ടിട്ടില്ലെന്നും സമീപ ഫ്‌ളാറ്റിലുള്ളവർ പറയുന്നു. റുബീന ആവശ്യപ്പെട്ടതനുസരിച്ചു റസിഡൻസ് അസോസിയേഷൻ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫ്‌ളാറ്റ് തുറക്കുമ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ ജയ്‌സനെ കണ്ടെത്തുകയായിരുന്നു. രക്തസമ്മർദത്തിനും പ്രമേഹത്തിനും മറ്റുമുള്ള മരുന്ന് ഇദ്ദേഹം ഉപയോഗിച്ചിരുന്നു. മരുന്ന് അധിക ഡോസ് കഴിച്ചിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.

ജയ്‌സന്റെ മൃതദേഹം ഇൻക്വസ്റ്റ് പരിശോധനകൾക്കും പോസ്റ്റുമോർട്ടത്തിനുംശേഷം നാളെ കോട്ടയം ഇളങ്കുളത്തെ വീട്ടിലേക്കു കൊണ്ടുപോകും. വൈകുന്നേരത്തോടെ സംസ്‌കാരം നടത്തും. അതേസമയം, അവസാനം ഇറങ്ങിയ സിനിമ ഇദ്ദേഹത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നതായി പറയുന്നു. സിനിമയുടെ പേരിൽ ഒപ്പമുണ്ടായിരുന്നവർ കാര്യമായി ചൂഷണം ചെയ്തിരുന്നതായും അനാവശ്യ പ്രചാരണം നടത്തിയത് ജയ്‌സനെ മാനസിക സമ്മർദത്തിലാക്കിയിരുന്നെന്നും സുഹൃത്തുക്കൾ പറയുന്നു.

ജമ്‌നാപ്യാരി, ലവകുശ എന്നീ സിനിമകളുടെ നിർമ്മാതാവായും ഭക്തജനങ്ങളുടെ ശ്രദ്ധക്ക്, പോക്കിരി രാജ, ടൂർണ്ണമെന്റ്, ഒരിടത്തൊരു പോസ്റ്റ്മാൻ, ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, സ്വ.ലേ സ്വന്തം ലേഖകൻ, വെറുതെ ഒരു ഭാര്യ, പന്തയക്കോഴി, കങ്കാരു, രസികൻ, കുഞ്ഞിക്കൂനൻ, മൈ ബിഗ് ഫാദർ, മഴത്തുള്ളിക്കിലുക്കം എന്നീ സിനിമകളുടെ പ്രൊഡക്ഷൻ കൺട്രോളറായും ജയ്സൻ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലമായി സിനിമയിൽ തന്നെയായിരുന്നു പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അംഗത്വമുള്ളയാളാണ്. ആർജെ ക്രിയേഷൻസ് എന്ന ഫിലിം പ്രൊഡ്യൂസർ ഉടമയാണ്. ഭാര്യ റുബീന, മകൾ പുണ്യ. ഇരുവരും വിദേശത്തായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP