Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'അതിർത്തി കടന്നെത്തിയ ശത്രു ആക്രമിച്ചത് പാക് സേനയെയോ ഐഎസ്‌ഐയെയോ അല്ല; ഞങ്ങളുടെ ജിഹാദി കേന്ദ്രമാണ് ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തത്; ശത്രു നമുക്ക് നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ഞങ്ങളുടെ മർക്കസ് ആക്രമിച്ചതോടെ ഇന്ത്യക്കെതിരെയുള്ള ജിഹാദി പോരാട്ടം അവർ ഉറപ്പാക്കി'; ബാലാകോട്ടെ ഭീകരപരിശീലന ക്യാമ്പ് ഐഎഎഫ് ആക്രമിച്ചുവെന്ന് ശരിവച്ച് ജെയ്‌ഷെ മുഹമ്മദ്: മസൂദ് അസറിന്റെ സഹോദരൻ അമ്മറിന്റെ ശബ്ദരേഖ പുറത്തുവിട്ട് സിഎൻഎൻന്യൂസ് 18 ചാനൽ

'അതിർത്തി കടന്നെത്തിയ ശത്രു ആക്രമിച്ചത് പാക് സേനയെയോ ഐഎസ്‌ഐയെയോ അല്ല; ഞങ്ങളുടെ ജിഹാദി കേന്ദ്രമാണ് ഇന്ത്യൻ വ്യോമസേന ബോംബിട്ട് തകർത്തത്; ശത്രു നമുക്ക് നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു; ഞങ്ങളുടെ മർക്കസ് ആക്രമിച്ചതോടെ ഇന്ത്യക്കെതിരെയുള്ള ജിഹാദി പോരാട്ടം അവർ ഉറപ്പാക്കി'; ബാലാകോട്ടെ ഭീകരപരിശീലന ക്യാമ്പ് ഐഎഎഫ് ആക്രമിച്ചുവെന്ന് ശരിവച്ച് ജെയ്‌ഷെ മുഹമ്മദ്: മസൂദ് അസറിന്റെ സഹോദരൻ അമ്മറിന്റെ ശബ്ദരേഖ പുറത്തുവിട്ട് സിഎൻഎൻന്യൂസ് 18 ചാനൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ബാലാകോട്ടെ ഭീകരപരിശീലന ക്യാമ്പാണ് ഇന്ത്യൻ വ്യോമസേന ആക്രമിച്ചതെന്ന് ജെയ്‌ഷെ മുഹമ്മദ് ശരിവച്ചു. ജെയ്ഷ് തലവൻ മസൂദ് അസറിന്റെ സഹോദരൻ അമ്മറിന്റെ ശബ്ദരേഖ സിഎൻഎൻ ന്യൂസ് 18 ചാനൽ പുറത്തുവിട്ടു. 'ശത്രു അതിർത്തി കടന്നെത്തി. ഐഎഎഫ് ബോംബിട്ടത് പാക്കിസ്ഥാൻ സേനയും ഐഎസ്‌ഐയും അല്ല. ഞങ്ങളുടെ സെമിനാരി(മദ്രസ) യിലാണ് അവർ ബോംബിട്ടത്. ശത്രു നമുക്ക് നേരേ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ജിഹാദി കേന്ദ്രമാണ് അവർ ബോംബിട്ട് തകർത്തത്. ഞങ്ങളുടെ മർക്കസ് ആക്രമിച്ചതോടെ ഇന്ത്യയ്‌ക്കെതിരെയുള്ള ജിഹാദി പോരാട്ടം അവർ ഉറപ്പാക്കിയിരിക്കുന്നു.'

നേരത്തെ ബാലോകോട്ടിൽ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന വിവരം പ്രദേശവാസികൾ തന്നെ സ്ഥിരീകരിച്ചിരുന്നു. സംഭവ സ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ പാക് സൈന്യം തന്നെ നീക്കം ചെയ്തുവെന്നും ലോക്കൽ പൊലീസിനെ പോലും പ്രദേശത്ത് അടുപ്പിച്ചില്ലെന്നുമാണ് പ്രദേശവാസികൾ നൽകുന്ന വിവരം. 35ഓളം തീവ്രവാദികളുടെ മൃതദേഹം നീക്കം ചെയ്തുവെന്ന് ആണ് പ്രദേശവാസികൾ സ്ഥിരീകരിക്കുന്നത്.

ഫെബ്രുവരി 26നാണ് 12 മിറാഷ് 2000 വിമാനങ്ങളിൽ ഇന്ത്യ പാക് അതിർത്തി ലംഘിച്ച് ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തിൽ തീവ്രവാദികൾ കൊല്ലപ്പെട്ടിരുന്നില്ലെന്നും പൈൻ മരങ്ങൾ മാത്രാണ് കത്തിപ്പോയത് എന്നുമാണ് പാക്കിസ്ഥാൻ ഉന്നയിച്ച അവകാശവാദം. ഇന്ത്യൻ ആക്രമണത്തിൽ ഏകദേശം മുന്നൂറോളം തീവ്രവാദികൾ കൊല്ലപ്പെട്ടുവെന്ന് ഇന്ത്യ അവകാശവാദം ഉന്നയിച്ചിരുന്നു. പ്രദേശിക പൊലീസിന്റെ പ്രതിനിധികളെപ്പോലും സ്ഥലത്തേക്ക് പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് പ്രദേശവാസികൾ നൽകുന്ന വിവരം.

ആയിരം കിലോയോളം സ്ഫോടന വസ്തുക്കൾ ഉപയോഗിച്ചാണ് ബാലകോട്ടിൽ ഇന്ത്യ ആക്രമണം നടത്തിയത്. ഇത് വെറും പൊള്ളയായ വാദമാണെന്നും ഇന്ത്യ ആക്രമിച്ചെന്ന് പറയുന്ന സ്ഥലത്ത് അന്താരാഷ്ട്ര മാധ്യമങ്ങളെ ഉൾപ്പടെ എത്തിച്ച് ഇന്ത്യൻ വാദം പൊളിക്കും എന്നാണ് പാക് സൈനിക വൃത്തങ്ങൾ ഉന്നയിച്ചത്. നേരത്തെ പാക്കിസ്ഥാൻ തിരിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ അക്രമിക്കാൻ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തിന്റ തെളിവ് പുറത്ത് വിട്ടപ്പോൾ തന്നെ സംയുക്ത വാർത്ത സമ്മേളനത്തിൽ ഇന്ത്യ ബാലാകോട്ട് ആക്രമണം നടത്തിയെന്നും ഉദ്ദേശിച്ച കാര്യം നടന്നുവെന്നുമാണ് സൈനിക വൃത്തങ്ങൾ നൽകിയ വിവരം.

ഇന്ത്യ ഉദ്ദേശിച്ചത് നടന്നു എന്ന സൈനിക വൃത്തങ്ങളുടെ വിശദീകരണം ശരിയാകുന്ന രീതിയിലേക്കാണ് ഇപ്പോൾ പ്രദേശവാസികൾ നൽകുന്ന വിശദീകരണം. ബാലാകോട്ടിലും ചകോത്തിയിലും മുസാഫർബാദിലും ഉൾപ്പടെ 21 മിനിറ്റ് നീണ്ട് നിന്ന ആക്രമണത്തിൽ ജയ്ഷെ ഭീകര ക്യാമ്പിലെ നാല് പ്രധാന കെട്ടിടങ്ങൾ നിലംപരിശായി എന്നും വിവരമുണ്ട്. ഇന്ത്യൻ വായു സേന ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ മിലിറ്റന്റ് ട്രെയ്നർനമാർ ഉൾപ്പടെ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇന്ത്യ ഉയർത്തിയ വാദം. ഇത് ഇപ്പോൾ ശരിയാവുകയാണ്.

പാക്കിസ്ഥാൻ ഭീകരകേന്ദ്രങ്ങൾ നിലം പരിശാക്കാൻ ഇന്ത്യയ്ക്ക് വേണ്ടി വന്നത് വെറും 21 മിനിറ്റായിരുന്നു. ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക്ക് അധിനിവേശ കശ്മീരിലെ മൂന്നു ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയ നടപടി നീണ്ടത് 21 മിനിറ്റെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. ബാലാകോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ഭീകര പരിശീലന ക്യാംപുകളിലാണ് 1000 കിലോയോളം സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് മിറാഷ് യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയത്.

മുസാഫറാബാദിന് 24 കിലോമീറ്റർ വടക്കു പടിഞ്ഞാറ് ബാലാകോട്ടിൽ പുലർച്ചെ 3.45 നും 3.53 നും ഇടയിലാണ് ആക്രമണം നടത്തിയത്. ജയ്‌ഷെ മുഹമ്മദ്, ലഷ്‌കറെ തയിബ, ഹിസ്ബുൽ മുജാഹിദ്ദീൻ എന്നീ പാക് ഭീകരസംഘടനകളുടെ സംയുക്ത പരിശീലന ക്യാംപുകളാണ് ഇവിടെ തകർത്തത്. മുസാഫറാബാദിൽ 3.48 മുതൽ 3.55 വരെയായിരുന്നു ആക്രമണം. ചകോതിയിൽ 3.58 മുതൽ 4.04 വരെ ആക്രമണം നീണ്ടു.

ഇന്ത്യ വിട്ടയച്ച പാക് ഭീകരനായ മൗലാന മസൂദ് അസർ 2001-ൽ സ്ഥാപിച്ചതാണ് ബാലാക്കോട്ടിലെ ജയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീർ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിംല കരാറിന് 47വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ഇന്ത്യ അതിർത്തി ലംഘിച്ച് പാക്ക് മണ്ണിൽ ആക്രമണം നടത്തിയത്. പാക്കിസ്ഥാന്റെ ഉള്ളിലേക്ക് ആക്രമണത്തിലൂടെ നടത്താൻ കാർഗിൽ യുദ്ധകാലത്ത് പോലും ഇന്ത്യൻ സർക്കാർ അനുവാദം നൽകിയിരുന്നില്ല. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായായിരുന്നു ആക്രമണത്തിൽ ഇന്ത്യ മറുപടി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP