Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൊല്ലം ബീച്ചിൽ അവന്മാർ എന്നെപ്പോലുള്ള ഇരയെ തിരക്കി നടക്കുന്നു.. ഈ പാവം അടികൊണ്ടിട്ടു ചികിത്സിക്കാൻ വകയില്ലാതെ.. ഇന്നേക്ക് എട്ടാം ദിവസമാണ് ഞാൻ ഉറങ്ങിയിട്ട്... എന്റെ കണ്ണുകൾ, നാവ്.. തലച്ചോറ്, ശരീരം എല്ലാം അടിച്ച് കലക്കി; വർക്കല പൊലീസ് ആണെങ്കിൽ മൈന്റ് ചെയ്യുന്നില്ല; പാവപ്പെട്ടവന്റെ കേസ് അവർക്ക് പുല്ലുവിലയാണ്; ബീച്ചിൽ മീൻ പിടിക്കാൻ പോയപ്പോൾ ഒരു സംഘം മർദ്ദിച്ചതിൽ ആത്മഹത്യാ ഭീഷണിയുമായി ജഹാംഗീർ; കേസെടുത്തെന്നും പ്രതികൾ അറസ്റ്റിലെന്നും വ്യക്തമാക്കി വർക്കല പൊലീസും

കൊല്ലം ബീച്ചിൽ അവന്മാർ എന്നെപ്പോലുള്ള ഇരയെ തിരക്കി നടക്കുന്നു.. ഈ പാവം അടികൊണ്ടിട്ടു ചികിത്സിക്കാൻ വകയില്ലാതെ.. ഇന്നേക്ക് എട്ടാം ദിവസമാണ് ഞാൻ ഉറങ്ങിയിട്ട്... എന്റെ കണ്ണുകൾ, നാവ്.. തലച്ചോറ്, ശരീരം എല്ലാം അടിച്ച് കലക്കി; വർക്കല പൊലീസ് ആണെങ്കിൽ മൈന്റ് ചെയ്യുന്നില്ല; പാവപ്പെട്ടവന്റെ കേസ് അവർക്ക് പുല്ലുവിലയാണ്; ബീച്ചിൽ മീൻ പിടിക്കാൻ പോയപ്പോൾ ഒരു സംഘം മർദ്ദിച്ചതിൽ ആത്മഹത്യാ ഭീഷണിയുമായി ജഹാംഗീർ; കേസെടുത്തെന്നും പ്രതികൾ അറസ്റ്റിലെന്നും വ്യക്തമാക്കി വർക്കല പൊലീസും

എം മനോജ് കുമാർ

വർക്കല: ഒരു സംഘം ആളുകൾ ക്രൂരമർദനം നടത്തിയതിന്റെ പേരിൽ ആത്മഹത്യാ ഭീഷണിയുമായി വർക്കല സ്വദേശി ജഹാംഗീർ സോഷ്യൽ മീഡിയയിൽ. ജഹാംഗീറിന്റെ ആത്മഹത്യാ ഭീഷണിയുള്ള സംസാരം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഈ കഴിഞ്ഞ ഏഴാം തീയതി ഒരു സംഘം ആളുകൾ ജഹാംഗീറിനെ വർക്കല ബീച്ചിലിട്ടു മർദ്ദിക്കുകയായിരുന്നു. തന്റെ ആറു പല്ലുകൾ അവർ അടിച്ചിളക്കി എന്നും ദേഹമാസകലം മർദ്ദിച്ചു എന്നുമാണ് ജഹാംഗീർ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്ത ആത്മഹത്യാ ഭീഷണിയുള്ള വീഡിയോയിൽ പറയുന്നത്. വർക്കല പൊലീസിൽ പരാതി നൽകി. പക്ഷെ പൊലീസ് കേസ് എടുത്തിട്ടില്ല. പാവപ്പെട്ടവർ പരാതി നൽകിയാൽ വർക്കല പൊലീസ് കേസ് എടുക്കില്ല. നടപടി വന്നില്ലെങ്കിൽ നാല് പിഞ്ചു കുട്ടികൾ സഹിതം ആത്മഹത്യ ചെയ്യും എന്നാണ് ജഹാംഗീർ പറയുന്നത്. വളരെ വികാരനിർഭരമായ ഒരു സംസാരമാണ് ജഹാംഗീർ നടത്തുന്നത്.

പാവപ്പെട്ട എന്റെ പരാതി അവഗണിച്ചു. പ്രതികൾ പണവും സ്വാധീനവും ഉള്ളതിനാൽ അവർ രക്ഷപ്പെട്ടു നിൽക്കുന്നു. ഏഴു ദിവസമായി ചികിത്സിക്കാൻ വഴിയില്ല. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് വിട്ടതാണ്. ദന്തൽ കോളേജിലേക്കും റഫർ ചെയ്തു വിട്ടു. എനിക്ക് നാല് പിഞ്ചു കുഞ്ഞുങ്ങളാണ്. ഞാൻ എന്ത് ചെയ്യും. വർക്കല പൊലീസ് സ്റ്റേഷനിൽ എനിക്ക് നീതി ലഭിക്കുന്നില്ല. അവര് പണത്തിന്റെ പേരിൽ പ്രതികളെ എന്നെ പോലുള്ള പാവപ്പെട്ടവരെ കൊല്ലാൻ വേണ്ടി വിട്ടേക്കുന്നു. കൊല്ലം ബീച്ചിൽ അവന്മാർ എന്നെപ്പോലുള്ള ഇരയെ തിരക്കി നടക്കുന്നു. ഈ പാവം അടികൊണ്ടിട്ടു ചികിത്സിക്കാൻ വകയില്ലാതെ...ഈ വെളുപ്പാൻ കാലത്ത്.... ഇന്നേക്ക് എട്ടാം ദിവസമാണ് ഞാൻ ഉറങ്ങിയിട്ട്... ....എന്റെ കണ്ണുകൾ, നാവ്....തലച്ചോറ്, ശരീരം എല്ലാം അടിച്ച് കലക്കി........ഇതിനെതിരെ പ്രതികരിക്കാൻ ആരും... വർക്കല പൊലീസ് ആണെങ്കിൽ മൈന്റ് ചെയ്യുന്നില്ല... പാവപ്പെട്ടവന്റെ കേസ് അവർക്ക് പുല്ലുവിലയാണ്....ഇവരെന്താണ് കൊലപാതക ശ്രമത്തിനു കേസ് എടുക്കാത്തത്....കേസ് എടുക്കാൻ നിയമമില്ല..കേസ് എടുത്തിട്ടില്ലെങ്കിൽ എന്റെയും പിഞ്ചു മക്കളുടെയും ജനാസയാണ്. ജഹാംഗീർ പറയുന്നു.

മർദ്ദനത്തെക്കുറിച്ചുള്ള ജഹാംഗീറിന്റെ വീഡിയോയിൽ പറയുന്നത് ഇങ്ങനെ:

എന്റെ പേര് ജഹാംഗീർ. ഞാൻ ഇപ്പോൾ ഈ വീഡിയോ ഇടാനുള്ള കാരണം ഞാൻ കൊടുത്ത പരാതിയിൽ വർക്കല പൊലീസിൽ എനിക്ക് വിശ്വാസക്കുറവ് ഉള്ളതിനാലാണ്. എനിക്ക് നാല് പെൺകുട്ടികളാണ്. എനിക്ക് ജീവിക്കാൻ വേറൊരു മാർഗവും ഇല്ല. ഞാൻ നാട്ടിൽ ആർക്കും ഒരു ദ്രോഹവും ഇല്ലാതെ ഈ കുഞ്ഞുങ്ങൾക്ക് ആഹാരവും കൊടുത്തുകൊണ്ട് മറികടന്നു പോകുന്നവനാണ്. എന്നെ ഈ കഴിഞ്ഞ ഏഴാം തീയതി ഞായർ മൂന്നു മണിമുതൽ അഞ്ചു മണി വരെ വർക്കല ബീച്ചിലിട്ടു ഒമ്പതോളം പ്രതികൾ ക്രൂരമായി മർദ്ദിച്ച് എന്റെ ആറു പല്ലുകൾ അടിച്ചിളക്കുകയും ചെയ്തു.

ഞാൻ നീതിക്കായി വർക്കല പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടു അതിനെനിക്ക് നീതി കിട്ടുന്നില്ല. ഏഴു ദിവസമായി എനിക്ക് ചികിത്സിക്കാൻ വഴിയില്ല. മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് വിട്ടതാണ്. ദന്തൽ കോളേജിലേക്കും റഫർ ചെയ്തു വിട്ടു. എനിക്ക് നാല് പിഞ്ചു കുഞ്ഞുങ്ങളാണ്. ഞാൻ എന്ത് ചെയ്യും. വർക്കല പൊലീസ് സ്റ്റേഷനിൽ എനിക്ക് നീതി ലഭിക്കുന്നില്ല. അവര് പണത്തിന്റെ പേരിൽ പ്രതികളെ എന്നെ പോലുള്ള പാവപ്പെട്ടവരെ കൊല്ലാൻ വേണ്ടി വിട്ടേക്കുന്നു. കൊല്ലം ബീച്ചിൽ അവന്മാർ എന്നെപ്പോലുള്ള ഇരയെ തിരക്കി നടക്കുന്നു. ഈ പാവം അടികൊണ്ടിട്ടു ചികിത്സിക്കാൻ വകയില്ലാതെ...ഈ വെളുപ്പാൻ കാലത്ത്.... ഇന്നേക്ക് എട്ടാം ദിവസമാണ് ഞാൻ ഉറങ്ങിയിട്ട്... ....എന്റെ കണ്ണുകൾ, നാവ്....തലച്ചോറ്, ശരീരം എല്ലാം അടിച്ച് കലക്കി........ഇതിനെതിരെ പ്രതികരിക്കാൻ ആരും... വർക്കല പൊലീസ് ആണെങ്കിൽ മൈന്റ് ചെയ്യുന്നില്ല...

പാവപ്പെട്ടവന്റെ കേസ് അവർക്ക് പുല്ലുവിലയാണ്....ഇവരെന്താണ് കൊലപാതക ശ്രമത്തിനു കേസ് എടുക്കാത്തത്....കേസ് എടുക്കാൻ നിയമമില്ല.. എനിക്കും എന്റെ കുട്ടികൾക്കും നീതിയില്ലേ...എന്റെ കുട്ടികളുടെ മുഖങ്ങൾ എല്ലാം നിങ്ങൾ ഒന്ന് കാണൂ....ഈ കുട്ടികൾക്ക് ഇപ്പോൾ ആരുണ്ട്....ഈ സമയത്ത് ഞാൻ എണീറ്റിരുന്നു ശർദ്ധിച്ചിട്ടാണ് ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്....ഞാൻ ഏത് സമയത്ത് വേണമെങ്കിലും മരിക്കും....ഞാൻ മരിച്ചുപോയാൽ ആരാണ് പ്രതികൾ.....ഞാൻ ജീവിച്ചിരിക്കുമ്പോൾ അല്ലേ പ്രതികൾ.....അറസ്റ്റ് ചെയ്യാൻ എന്തേ പൊലീസിന് പേടി.....പണമുള്ളവന് മാത്രം ഭൂമിയിൽ ജീവിച്ചാൽ മതിയോ....അങ്ങിനെയാണെങ്കിൽ എനിക്കും കുട്ടികൾക്കും മരിക്കാനുള്ള അനുമതി വാങ്ങി നൽകൂ നിങ്ങൾ....എനിക്ക് മരിക്കാനുള്ള അനുമതി വാങ്ങി തന്നാൽ മതി....ഞങ്ങൾ ആർക്കും ഒരു ദോഷവും ചെയ്തിട്ടില്ല....

.ജീവിക്കണമെങ്കിൽ ജാമ്യമില്ലാ വകുപ്പിൽ അവരെ അറസ്റ്റ് ചെയ്തുകൊലപാതക കേസിൽ കേസ് എടുക്കൂ....എന്റെ മരണത്തിനു ഉത്തരവാദി എല്ലാവരുമാണ്.....ഞാൻ ചികിത്സിക്കാൻ പോകില്ല മെഡിക്കൽ കോളേജിൽ...ഞാൻ തീരെ അവശനാണ്.. ഞാൻ മരിച്ചു പോയാൽ എന്റെ മരണമൊഴിയാണിത്...വർക്കല പൊലീസ് എന്തുകൊണ്ട് കേസ് എടുക്കുന്നില്ല...ഇവരെ അറസ്റ്റ് ചെയ്തില്ലാ എന്നുണ്ടെങ്കിൽ എന്റെ ജനാസ കാണും....എന്റെ പിഞ്ചു മക്കളുടെയും ജനാസയാണിത്...ഇത് സത്യമാണ്....നിങ്ങൾ ജീവിക്കാൻ അനുവദിക്കുന്നില്ലെങ്കിൽ വേദന അത്രയും വലുതാണ്. ഞാൻ ഈ കുഞ്ഞുങ്ങളെ എങ്ങിനെ വളർത്തിയിട്ടു പോകുന്നത്....എന്തിനാണ് എന്നെ ഇവരങ്ങിനെ ചെയ്തത്....ഞാൻ കണ്ടിട്ടോ സംസാരിച്ചിട്ടോ ഉള്ളവരല്ല....ഞാൻ മുഖത്ത് നോക്കി ചീത്ത വിളിച്ചിട്ടില്ല....അവരെ എനിക്ക് വ്യക്തമായി അറിയില്ല....

പൊലീസ് ഭാഷ്യം വ്യത്യസ്തം

എന്നാൽ ജഹാംഗീറിന്റെ പരാതിയെക്കുറിച്ചുള്ള പൊലീസ് ഭാഷ്യം വ്യത്യസ്തമാണ്. സംഭവം നടന്ന ഉടൻ ജഹാംഗീർ പരാതി നൽകിയില്ല. അദ്ദേഹം ദിവസങ്ങൾ കഴിഞ്ഞാണ് പരാതി നൽകിയത്. ജഹാംഗീറിന്റെ പരാതിയിൽ പൊലീസ് മൊഴി എടുത്തു. കേസും എടുത്തു. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്-വർക്കല എസ്‌ഐ ശ്യാംജി മറുനാടനോട് പറഞ്ഞു. മീൻ പിടിക്കാൻ പോയ സമയം ജഹാംഗീർ മദ്യപിച്ചിരുന്നു. മീൻ പിടിക്കാൻ പോയപ്പോഴാണ് സംഭവം നടക്കുന്നത്. ജഹാംഗീർ പഴയ കഞ്ചാവ്-മോഷണ കേസിലെ പ്രതിയാണ്. മർദ്ദനത്തിൽ ജഹാംഗീറിനു വലിയ പരുക്കില്ല. ആശുപത്രി സർട്ടിഫിക്കറ്റിൽ അത് വ്യക്തമാണ്. അടി കിട്ടിയശേഷം അത് ഒത്തുതീർക്കാൻ ജഹാംഗീർ നോക്കി എന്നാണ് മനസിലാക്കാൻ കഴിയുന്നത്.

ചൂണ്ടയിടാൻ പോയപ്പോഴാണ് സംഭവം. മീൻ ചോദിച്ച സമയത്ത് മറ്റുള്ളവരുമായുണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. മീൻ ചോദിച്ചപ്പോൾ ജഹാംഗീർ കൊടുത്തില്ല. ചീത്ത വിളിയായി. പിന്നെ അടിയായി. നാലുപേരാണ് ഉണ്ടായത്. ആ നാലുപേരെയും അറസ്റ്റ് ചെയ്തിട്ടില്ല. ജഹാഗീറിന്റെ ഉദ്ദേശ്യം എന്തെന്ന് അറിയില്ല. പരാതിയുമായി ജഹാംഗീർ എത്തിയപ്പോൾ മൊഴി നൽകാൻ പറഞ്ഞു. എന്നാൽ പരാതി നൽകി എന്നല്ലാതെ മൊഴി നൽകാൻ ജഹാംഗീർ തയ്യാറായില്ല. എന്നാൽ ഒടുവിൽ ജഹാംഗീർ മൊഴി നൽകി. പൊലീസ് കേസ് എടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്-വർക്കല പൊലീസ് പറയുന്നു.

ജഹാംഗീറിന്റെ ആത്മഹത്യാ ഭീഷണിയുള്ള സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. പക്ഷെ വർക്കല പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഒത്തുതീർക്കൽ പാളിയത് കാരണമുള്ള പ്രശ്‌നങ്ങൾ ആണ് ജഹാഗീറിന്റെത് എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ ജഹാഗീറിന്റെ പശ്ചാത്തലം അത്ര നല്ലതുമല്ല. എന്തായാലും ജഹാംഗീർ സംഭവത്തിൽ പ്രതികൾ കുടുങ്ങിയിട്ടുണ്ട്. പക്ഷെ വീഡിയോ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കുക തന്നെയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP