Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രാവിലെ പതിനൊന്ന് മണിക്ക് ഫോണിൽ സംസാരിച്ചെന്ന പൊലീസിന്റെ വാദം തള്ളി ജാഗിയുടെ പുരുഷ സുഹൃത്ത്; രാവിലെ വിളിച്ചിട്ടും ജാഗി ഫോൺ എടുത്തില്ല; രാത്രിയിലും ഫോൺ എടുക്കാതായതോടെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന യുവാവിൽ സംശയം ബലപ്പെട്ടു; പൊതു സുഹൃത്തായ യുവഡോക്ടറെ വിവരം അറിയിച്ചതോടെ പുറത്തറിഞ്ഞത് മോഡലായ യുവതിയുടെ ദാരുണമരണത്തിന്റെ വാർത്ത; ജാഗി ജോണിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്

രാവിലെ പതിനൊന്ന് മണിക്ക് ഫോണിൽ സംസാരിച്ചെന്ന പൊലീസിന്റെ വാദം തള്ളി ജാഗിയുടെ പുരുഷ സുഹൃത്ത്; രാവിലെ വിളിച്ചിട്ടും ജാഗി ഫോൺ എടുത്തില്ല; രാത്രിയിലും ഫോൺ എടുക്കാതായതോടെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്ന യുവാവിൽ സംശയം ബലപ്പെട്ടു; പൊതു സുഹൃത്തായ യുവഡോക്ടറെ വിവരം അറിയിച്ചതോടെ പുറത്തറിഞ്ഞത് മോഡലായ യുവതിയുടെ ദാരുണമരണത്തിന്റെ വാർത്ത; ജാഗി ജോണിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം കൂടുതൽ പേരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മോഡലും അവതാരകയുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പേരിലേക്ക്.  കൊച്ചിയിലെ ബോഡിബിൽഡറായ യുവാവിനെ  അന്വേഷണ സംഘം ചോദ്യം ചെയ്തു. മരിച്ച ദിവസം രാവിലെയും താൻ ജാഗിയെ വിളിച്ചിരുന്നു എന്നും എന്നാൽ ഫോൺ എടുക്കാതായതോടെ വിവരം സുഹൃത്തായ ഡോക്ടറെ അറിയിക്കുകയായിരുന്നു എന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

കുടുംബസുഹൃത്തായ യുവതിവഴിയാണ് ജാഗി ജോൺ ഇയാളെ പരിചയപ്പെട്ടത്. തലസ്ഥാനത്ത് എത്തുമ്പോൾ ഇയാൾ സ്ഥിരമായി ജാഗിയെ സന്ദർശിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഒരു ചാനൽ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെൽത്ത്ക്ലബ്ബിൽ ശാരീരിക പരിശീലനം നടത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നത് പൊലീസ് ചോദ്യം ചെയ്ത സുഹൃത്താണ്.തും ബോഡി ബിൽഡറായ ഈ സുഹൃത്താണ്.

മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോൺ ഇയാളെ വിളിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇയാളോട് തലസ്ഥാനത്ത് എത്താൻ പൊലീസ് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ഫോൺകോൾ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണസംഘം ശേഖരിച്ചു. ജാഗി മരിച്ച ദിവസം രാവിലെ 11നു വിളിച്ചപ്പോൾ ജാഗിയെ ഫോണിൽ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോൺ എടുക്കാതായപ്പോൾ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്.

കഴിഞ്ഞ 23- ന് വൈകീട്ടാണ് ജാഗിയെ കുറവൻകോണത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. അതേസമയം, മണിക്കൂറുകൾ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ലെന്നും ഫൊറൻസിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്‌ച്ചയാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു. മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലാണ് പേരൂർക്കട പൊലീസിന് വീഴ്ച സംഭവിച്ചത്. മൃതദേഹത്തിന്റെ വിരലടയാളം പോലും പ്രാഥമിക ഘട്ടത്തിൽ ശേഖരിച്ചില്ല. അടുക്കളയിലാണ് മൃതദേഹം കിടന്നിരുന്നത്. തലയിടിച്ച് വീണ് മരണം സംഭവിച്ചുവെന്നുള്ള നിഗമനത്തിൽ പൊലീസ് നടപടികൾ നീങ്ങി. ഫോറൻസിക് ഉദ്യോഗസ്ഥരെ എത്തിക്കാനും വൈകി. അലമാരകളും മറ്റും പരിശോധിച്ചത് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ്. നിർണായകമായ തെളിവുകൾ പ്രാഥമികഘട്ടത്തിൽ ശേഖരിക്കാൻ കഴിഞ്ഞില്ല

ജാഗി അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണ് അന്വേഷണസംഘം കണ്ടെത്തേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. വീഴ്ചയുടെ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്. പരിക്കേൽക്കുന്ന വിധത്തിൽ തെറിച്ചുവീഴാനുള്ള സാധ്യതയാണ് പൊലീസ് തേടുന്നത്. വീടിന്റെ മുകൾനിലയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

യുവതിയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്.കവടിയാറിലെ വീട്ടിൽ വൃദ്ധയായ അമ്മയോടൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഞായറാഴ്ചകളിലാണ് ഇരുവരെയും പുറത്തുകാണാറുണ്ടായിരുന്നതെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വർഷം മുൻപ് വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരിച്ചശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പറയുന്നു.

ജാഗിയുടെ മരണത്തെക്കുറിച്ച് പൊലീസ് വിശദമാക്കുന്നത്:

മുകൾ നിലയിലെ ടെറസിൽ ജാഗി തുണി വിരിച്ചിരുന്നു. അതിനു ശേഷം താഴെ വന്നു വാഷിങ് മെഷീനിൽ വീണ്ടും തുണികൾ ഇട്ടു. അപ്പോൾ രാവിലെയാണ്. മുകളിലെ വാതിൽ അപ്പോൾ തുറന്നു കിടന്നിരുന്നു. ഈ വാതിൽ പിന്നെ അടച്ചിട്ടില്ല. ഉച്ചയ്ക്ക് മുൻപ് ജാഗിയുടെ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഞായർ രാവിലെ പതിനൊന്നു മണിക്ക് രത്തൻ ജാഗിയെ വിളിച്ചിരുന്നു. അപ്പോൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം പിന്നെ ഒരു കോളും വന്നിട്ടില്ല. അപ്പോൾ തന്നെ വീഴ്ചയും സംഭവിച്ചിട്ടുണ്ട്.

നിലത്ത് അടിച്ചു വീണ ചതവ് ആണ് ജാഗിയുടെ തലയ്ക്ക് വന്നത്. ഉച്ചയ്ക്ക് മുൻപ് വീണെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. വീണു കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. ഇത്രയും നേരം ജാഗി വീണു കിടന്നു. വീണ സമയവും മരിച്ച സമയവും വ്യത്യാസമുണ്ട്. വൈകുന്നേരമോ രാത്രിയോ ആണ് മരിക്കുന്നത്. ഞായർ അപകടം സംഭവിച്ചിട്ടും പൊലീസ് അറിയുന്നതും എത്തുന്നതും തിങ്കൾ ഉച്ചയോടെയാണ്. ഈ സമയത്തിനുള്ളിൽ ജാഗി മരിക്കുകയും ചെയ്തു. രത്തൻ വിളിച്ചിട്ട് പിന്നെ ജാഗി എടുത്തില്ല. അതോടെയാണ് രത്തൻ ഡോക്ടറെ വിളിച്ചു പറയുന്നത്. ഡോക്ടർ വന്നു അയൽക്കാരെ വിവരം അറിയിക്കുമ്പോഴാണ് അപകടവും മരണവും പുറത്ത് അറിയുന്നത്-പൊലീസ് പറയുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ടി വി അവതാരകയായ ജാഗി ജോണിനെ കുറവൻകോണത്തെ വസതിയിൽ മരിച്ച നിലയിൽ നിലയിൽ കണ്ടത്. ഞായർ രാവിലെ വീട്ടിൽ തെന്നി വീണിട്ടും ആരും അറിഞ്ഞിരുന്നില്ല. തിങ്കളാഴ്ച ഉച്ചയോടെയാണ് മരണം പുറത്തറിയുന്നത്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി കൊട്ടാരക്കരയിലേക്ക് കൊണ്ടുപോയി സംസ്‌കാരം നടത്തി. ഓർത്തഡോക്സ് സഭാ അംഗം ആയിരുന്നെങ്കിലും പിന്നീട് പൊന്തക്കൊസ്ത് വിശ്വാസികൾ ആയി ഈ കുടുംബം മാറിയിരുന്നു.

അതിനാൽ തന്നെ ഓർത്തഡോക്സ് സഭാ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളാൻ ജാഗിക്ക് കഴിഞ്ഞില്ല. പൊന്തക്കോസ്ത് സെമിത്തേരിയിൽ ആണ് സംസ്‌കാരം നടന്നത്. അച്ഛൻ ജോണും സഹോദരൻ ജേക്കബും അന്ത്യവിശ്രമം കൊള്ളുന്ന അതേ സെമിത്തേരിയിൽ ആണ് ജാഗിയുടെയും സംസ്‌കാര ചടങ്ങുകൾ നടന്നത്. ജാഗിയുടെ മരണത്തെ തുടർന്ന് ഒറ്റയ്ക്കായ അമ്മയെ ബന്ധുക്കൾ ഒപ്പം കൂട്ടുകയും ചെയ്തിരുന്നു. ഇതോടെ കുറവൻകോണത്തെ വീട് പൊലീസ് സീൽ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP