Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാഗി ജോണിന്റെ മരണകാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്; സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ സംഭവിക്കാവുന്ന മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സംശയം ഉളവാക്കുന്ന ഒന്നും മരണ സ്ഥലത്തു നിന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അപകട മരണമെന്ന നിഗമനത്തിലേക്ക് പൊലീസ്; ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ കൂടുതൽ പഴുതടച്ച് അന്വേഷണത്തിന് പൊലീസ് ശ്രമം

ജാഗി ജോണിന്റെ മരണകാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്; സ്വയം വീണാലോ ആരെങ്കിലും തള്ളിയിട്ടാലോ സംഭവിക്കാവുന്ന മുറിവെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; സംശയം ഉളവാക്കുന്ന ഒന്നും മരണ സ്ഥലത്തു നിന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ അപകട മരണമെന്ന നിഗമനത്തിലേക്ക് പൊലീസ്; ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പര വിരുദ്ധമായി സംസാരിക്കുന്നതിനാൽ കൂടുതൽ പഴുതടച്ച് അന്വേഷണത്തിന് പൊലീസ് ശ്രമം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവതാരകയും മോഡലും പാചകവിദഗ്ധയുമായ ജാഗി ജോണിന്റെ (45) പോസ്റ്റുമോർ്ട്ടം റിപ്പോർട്ടു പുറത്തുവന്നു. ജാഗിയുടെ മരണത്തിലേക്ക് നയിച്ത് തലയിലേറ്റ മുറിവാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സ്വയം വീണാലോ തള്ളിയിട്ടാലോ സംഭവിക്കാവുന്ന മുറിവാണ് ഇവരുടെ തലയിൽ ഉണ്ടായതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിനെ അധികരിച്ചു കൊണ്ടു പൊലീസ് വ്യക്തമാക്കി. തിരുവനന്തപുരം കുറവൻകോണത്തെ ഫ്‌ളാറ്റിലെ അടുക്കളയിൽ മരിച്ചനിലയിൽ ഇന്നലെയാണ് ജാഗിയെ കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന വയോധികയായ മാതാവ് പരസ്പരവിരുദ്ധമായി സംസാരിക്കുന്നതിനാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാക്കുകയായിരുന്നു പൊലീസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസ് അപകട മരണമാണ് എന്ന നിഗമത്തിലേക്കാണ് നീങ്ങുന്നത്. എങ്കിലും മരിച്ചത് ഒരു സെലബ്രിറ്റി ആയതിനാൽ പഴുതടച്ചുള്ള അന്വേഷണവുമായി മുന്നോട്ടു പോകാനാണ് പൊലീസ് ഒരുങ്ങുന്നത്.

കവടിയാറിനു സമീപം കുറവൻകോണം ഹിൽഗാർഡനിലെ വീട്ടിലാണ് അമ്മയ്‌ക്കൊപ്പം ജാഗി കഴിഞ്ഞിരുന്നത്. ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാകണം മരണം നടന്നത് എന്നാണു സൂചന. ജാഗിയെ ഫോണിൽ കിട്ടുന്നില്ലെന്നു കൊച്ചിയിലെ സുഹൃത്ത് അറിയിച്ചതിനെ തുടർന്ന് ഇവരുടെ കുടുംബസുഹൃത്തായ ഡോക്ടർ ഇന്നലെ വൈകിട്ട് ഇവിടെ എത്തിയിരുന്നു. വീട് അകത്തു നിന്നു പൂട്ടിയിരുന്നു. തുടർന്നു പേരൂർക്കട പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി ജനലിലൂടെ നോക്കിയപ്പോഴാണു ജാഗി അടുക്കളയിൽ നിലത്തു കിടക്കുന്നതായി കണ്ടത്. തുടർന്നു വാതിൽ പൊളിച്ച് അകത്തുകയറി.ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

ജാഗിക്ക് ശത്രുക്കൾ ഉണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കുടുംബ സുഹൃത്തായ സംശയം തോന്നി വീട്ടിനുള്ളിൽ കയറി നോക്കിയത്. അപ്പോഴാണ് ജാഗി മരിച്ച് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ ഡോക്ടറാണ് പുരുഷ സുഹൃത്തിനെ ഫോൺ ചെയ്ത് വിവരം അറിയിച്ചത്. പൊലീസിന് അറിയിക്കൻ പുരുഷ സുഹൃത്ത നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് പൊലീസ് സ്ഥലത്ത് എത്തിയത്.

വൈകിട്ട് നാല് മണിയോടെ കുറവൻകോണത്തെ വസതിയിലാണ് ജാഗി ജോണിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അടുക്കളയിൽ കമിഴ്ന്ന് കിടക്കുന്ന തരത്തിലാണ് മൃതശരീരം. പച്ചക്കറി അവശിഷ്ടങ്ങളും സമീപത്ത് ഉണ്ടായിരുന്നു. വർഷങ്ങളായി അമ്മയ്ക്കൊപ്പമാണ് ജാഗി ജോണിന്റെ താമസം. ഭർത്താവ് കൊച്ചിയിലാണ്. ഗായികയായും അവതാരകയായും പ്രശസ്തയായ ജാഗി കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ഒരു വാണിജ്യ സ്ഥാപനവും ആരംഭിച്ചിരുന്നു. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. പരുഷ സുഹൃത്ത് ജാഗിയുടെ ഭർത്താവാണെന്നും സൂചനയുണ്ട്. എന്നാൽ അയൽവാസികൾക്ക് ഇക്കാര്യത്തിൽ വ്യക്തതയില്ല.

മകൾ കുഴഞ്ഞു വീണത് കണ്ട് തളർന്ന അമ്മയ്ക്ക് ഒന്നും ചെയ്യാനായി കാണില്ലെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് കൂടിയാണ് മരണത്തിൽ അസ്വാഭാവികത പ്രഥമികമായി കാണാത്തത്. മറ്റ് സംശയകരമായ ഒന്നും വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയതുമില്ല. എങ്കിലും മരിച്ച സെലിബ്രട്ടിയായതു കൊണ്ട് തന്നെ പഴുതടച്ചുള്ള അന്വേഷണമാണ് പൊലീസ് നടത്തുക. ആത്മഹത്യല്ല മരണകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആത്മഹത്യ ചെയ്യേണ്ട കാര്യം ജാഗിക്കില്ലെന്ന് സുഹൃത്തുക്കളും പറയുന്നു. തീർത്തും പ്രൊഫഷണലായ മോട്ടിവേറ്ററായിരുന്നു ജാഗി. എല്ലാം പൊലീസ് വിശദമായി പരിശോധിക്കും.

ജാഗിയുടെ ചില പരാതികൾ പൊലീസിന് തന്നെ തലവേദനയായിരുന്നു. തന്റെ ഫോട്ടോകൾ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ധീരമായി രംഗത്തെത്തിയ മാഡലും അവതാരികയുമാണ് ജാഗി ജോൺ. ജേഗി ജോൺ തന്റെ ഫേസ്‌ബുക്കിൽ അപ് ലോഡ് ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് വാട്സ് ആപ്പിലൂടെ മറ്റ് സ്ത്രീകൾക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീർത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തു.

ഈ ചിത്രത്തിൽ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതൽ 32 വരെ വയസു പ്രായമുള്ള ആൺകുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകൾ യുവാവ് മറ്റ് സ്ത്രീകൾക്ക് അയച്ചുകൊടുത്തത്. പല സ്ത്രീകൾക്കും ഇത്തരത്തിൽ മെസേജുകൾ ചെന്നെങ്കിലും ഇവന്റ് കോർഡിനേറ്റർ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവിനെതിരെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. യുവാവ് അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ സ്‌ക്രീൻ ഷോട്ടെടുത്ത് അനു പാലത്തിങ്കൽ തന്റെ തന്നെ ഫേസ്‌ബുക്ക് പേജിൽ ഷെയർ ചെയ്തു. അപ്പോഴാണ് തന്റെ പേരിൽ അശ്ലീല സന്ദേശങ്ങൾ പരക്കുന്നതായി ജേജി അറിയുന്നത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാത്തതും ജേഗി ജോൺ ചർച്ചയാക്കിയിരുന്നു. ബഹറിനിലാണ് ഈ യുവാവ് എന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

പിന്നീടൊരിക്കൽ അമ്മ ഭക്ഷണം കഴിക്കുന്ന വീഡിയോ ഇട്ടപ്പോഴും ലൈംഗികമായി ആക്രമണമുണ്ടായി. പൊലീസ് സ്റ്റേഷനിൽ പോയി പൊട്ടിത്തെറിച്ചാണ് ജാഗി പ്രതികരിച്ചത്. ഭാര്യയും മകനും മരിച്ച വിധവയെ പോലും വെറുതെ വിടാത്ത സമൂഹത്തോട് ജാഗി പങ്കുവച്ചത് വികാരപരമായ പ്രതികരണമാണ്. കൊട്ടാരക്കര സ്വദേശിയായ ജാഗി വർഷങ്ങളായി കുറവൻകോണത്തെ വീട്ടിലാണു താമസം. ഏഴു വർഷം മുമ്പ് വിവാഹബന്ധം വേർപെടുത്തിയിരുന്നു. മോഡലിങ് രംഗത്തെ സജീവ സാന്നിധ്യമായ ജാഗീ ജോൺ, പാചകക്കുറിപ്പുകളിലൂടെയും വിഡിയോകളിലൂടെയുമാണ് ഏറെ പ്രശസ്ത. വിവിധ പാചകമത്സരങ്ങളിൽ വിധികർത്താവുമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP