Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അവതാരക ജാഗി ജോൺ അടിയേറ്റ് മരിച്ചതോ? സംശയം നീങ്ങാതെ പൊലീസ്; തലയ്ക്ക് പിന്നിലേറ്റ ശക്തമായ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രഥമിക നിഗമനം; വീഴ്‌ച്ചയിൽ ഇത്രയും വലിയ ക്ഷതമേൽക്കുമോ എന്ന സംശയം ദുരൂഹത വർദ്ധിപ്പിക്കുന്നു; പിന്നിൽ നിന്ന് അടിച്ചിട്ടുണ്ടാകാമെന്ന സംശയം രേഖപ്പെടുത്തി ഫോറൻസിക് സർജന്മാരും; ജാഗിയുടെ അടുത്തു സുഹൃത്തിലും ബന്ധുവിൽ നിന്നും ഒന്നിലകം തവണ മൊഴിയെടുത്തെങ്കിലും വ്യക്തതകൾ ഇല്ലാതെ അന്വേഷണ സംഘം

അവതാരക ജാഗി ജോൺ അടിയേറ്റ് മരിച്ചതോ? സംശയം നീങ്ങാതെ പൊലീസ്; തലയ്ക്ക് പിന്നിലേറ്റ ശക്തമായ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രഥമിക നിഗമനം; വീഴ്‌ച്ചയിൽ ഇത്രയും വലിയ ക്ഷതമേൽക്കുമോ എന്ന സംശയം ദുരൂഹത വർദ്ധിപ്പിക്കുന്നു; പിന്നിൽ നിന്ന് അടിച്ചിട്ടുണ്ടാകാമെന്ന സംശയം രേഖപ്പെടുത്തി ഫോറൻസിക് സർജന്മാരും; ജാഗിയുടെ അടുത്തു സുഹൃത്തിലും ബന്ധുവിൽ നിന്നും ഒന്നിലകം തവണ മൊഴിയെടുത്തെങ്കിലും വ്യക്തതകൾ ഇല്ലാതെ അന്വേഷണ സംഘം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അവതാരകയും പാചകവിദഗ്ധയുമായ ജാഗി ജോണിന്റെ മരണത്തിൽ ദൂരുഹതകൾ ഇപ്പോഴും ബാക്കി. ജാഗിയുടെ മരണം ശക്തമായ ക്ഷതത്തെ തുടർന്ന് ഉണ്ടായതാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടു വന്നിട്ടുണ്ട്. ഇത് പിന്നിൽ നിന്നുള്ള അടിയേറ്റതാകാമെന്ന സംശയം ഫോറൻസിക് സർജന്മാരും രേഖപ്പെടുത്തി. ഇതോടെ കേസ് അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിരിക്കയാണ്. അടിയേറ്റ് മരിച്ചതാണോ എന്ന സംശയമാണ് ഉണ്ടായിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരും.

ജാഗി ജോണിനെ ഒരു ചാനൽ നടത്തുന്ന റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആഘോഷ ചടങ്ങും സംഘടിപ്പിക്കപ്പെട്ടു. ഇതിന് ശേഷമാണ് മരണം സംഭവിച്ചത്. 36 മണിക്കൂർ പഴക്കം മൃതദേഹത്തിന് ഉണ്ടായിരുന്നു. തലയ്ക്ക് പിന്നിലേറ്റ ശക്തമായ അടിയാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. വീഴ്‌ച്ചയിൽ ഇത്രയും വലിയ ക്ഷതമേൽക്കുമോ എന്ന സംശയം പൊലീസിനുണ്ട്. ജാഗിയുടെ സുഹൃത്തുക്കളിൽ ചിലർ, ഒരടുത്ത ബന്ധു എന്നിവരിൽ നിന്ന് ഒന്നിലധികം തവണ മൊഴി എടുത്തു.

വീടിന്റെ മുന്നിലെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നതും കതകുകൾ സാധാരണനിലയിലായിരുന്നതിനാലും അപരിചിതരായ ആരും എത്തിയിട്ടില്ല എന്ന നിഗമനത്തിലേക്ക് പൊലീസിനെ എത്തിച്ചിട്ടുണ്ട്. എറണാകുളത്തെ ഫിസിക്കൽ ട്രെയിനറുടെ മൊഴിയിലും സംശയത്തിന് ഇടയാക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ല. പിന്നിൽ നിന്ന് അടിച്ചിട്ടുണ്ടാകാമെന്ന സംശയം ഫോറൻസിക് സർജന്മാർ പറഞ്ഞതിനാൽ പൊലീസ് വിപുലമായ അന്വേഷണമാണ് നടത്തുന്നത്. കുടുംബസുഹൃത്തായ യുവതിവഴിയാണ് ജാഗി ജോൺ ഇയാളെ പരിചയപ്പെട്ടത്. തലസ്ഥാനത്ത് എത്തുമ്പോൾ ഇയാൾ സ്ഥിരമായി ജാഗിയെ സന്ദർശിച്ചിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ചാനൽ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെൽത്ത്ക്ലബ്ബിൽ ശാരീരിക പരിശീലനം നടത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നത് പൊലീസ് ചോദ്യം ചെയ്ത സുഹൃത്താണ്.

ജാഗി മരിച്ച ദിവസം രാവിലെ 11നു വിളിച്ചപ്പോൾ ജാഗിയെ ഫോണിൽ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോൺ എടുക്കാതായപ്പോൾ ഡോക്ടറും സുഹൃത്തുമായ യുവതിയെ വിവരം അറിയിക്കുകയായിരുന്നു. ഡോക്ടറാണ് വിവരം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ 23- ന് വൈകീട്ടാണ് ജാഗിയെ കുറവൻകോണത്തെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. അതേസമയം, മണിക്കൂറുകൾ മൃതദേഹം കിടന്നിട്ടും വിരലടയാളം ശേഖരിച്ചില്ലെന്നും ഫൊറൻസിക് സംഘമില്ലാതെ യുവതിയുടെ മുറി പൊലീസ് പരിശോധിച്ചതും വീഴ്‌ച്ചയാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടു ചെയ്തു. മൃതദേഹം കണ്ടെത്തിയ വീട്ടിൽ നിന്നു ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിലാണ് പേരൂർക്കട പൊലീസിന് വീഴ്ച സംഭവിച്ചത്. മൃതദേഹത്തിന്റെ വിരലടയാളം പോലും പ്രാഥമിക ഘട്ടത്തിൽ ശേഖരിച്ചില്ല. അടുക്കളയിലാണ് മൃതദേഹം കിടന്നിരുന്നത്. തലയിടിച്ച് വീണ് മരണം സംഭവിച്ചുവെന്നുള്ള നിഗമനത്തിൽ പൊലീസ് നടപടികൾ നീങ്ങി. ഫോറൻസിക് ഉദ്യോഗസ്ഥരെ എത്തിക്കാനും വൈകി. അലമാരകളും മറ്റും പരിശോധിച്ചത് പൊലീസ് ഉദ്യോഗസ്ഥർ നേരിട്ടാണ്. നിർണായകമായ തെളിവുകൾ പ്രാഥമികഘട്ടത്തിൽ ശേഖരിക്കാൻ കഴിഞ്ഞില്ല

ജാഗി അടുക്കളയിൽ തെന്നിവീണതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോയെന്നാണ് അന്വേഷണസംഘം കണ്ടെത്തേണ്ടത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. വിശദമായ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇതിൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. വീഴ്ചയുടെ കാരണമാണ് പൊലീസ് അന്വേഷിക്കുന്നത്. പരിക്കേൽക്കുന്ന വിധത്തിൽ തെറിച്ചുവീഴാനുള്ള സാധ്യതയാണ് പൊലീസ് തേടുന്നത്. വീടിന്റെ മുകൾനിലയിൽ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതിൽ തുറന്നിട്ട നിലയിലായിരുന്നു.

യുവതിയുടെ ഫോൺ പൊലീസ് വിശദമായി പരിശോധിച്ചു. ഇവർ ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്നവരുടെ വിവരം പൊലീസ് ശേഖരിക്കുകയാണ്.കവടിയാറിലെ വീട്ടിൽ വൃദ്ധയായ അമ്മയോടൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. അയൽവാസികളുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ഞായറാഴ്ചകളിലാണ് ഇരുവരെയും പുറത്തുകാണാറുണ്ടായിരുന്നതെന്നു നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഒപ്പമുണ്ടായിരുന്ന മാതാവ് പരസ്പരവിരുദ്ധമായാണ് പൊലീസിനോട് സംസാരിച്ചത്. 10 വർഷം മുൻപ് വാഹനാപകടത്തിൽ ഇവരുടെ മകനും ഭർത്താവും മരിച്ചശേഷം ഇത്തരത്തിലാണ് പെരുമാറ്റമെന്ന് അയൽക്കാർ പറയുന്നു.

മുകൾ നിലയിലെ ടെറസിൽ ജാഗി തുണി വിരിച്ചിരുന്നു. അതിനു ശേഷം താഴെ വന്നു വാഷിങ് മെഷീനിൽ വീണ്ടും തുണികൾ ഇട്ടു. അപ്പോൾ രാവിലെയാണ്. മുകളിലെ വാതിൽ അപ്പോൾ തുറന്നു കിടന്നിരുന്നു. ഈ വാതിൽ പിന്നെ അടച്ചിട്ടില്ല. ഉച്ചയ്ക്ക് മുൻപ് ജാഗിയുടെ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഞായർ രാവിലെ പതിനൊന്നു മണിക്ക് രത്തൻ ജാഗിയെ വിളിച്ചിരുന്നു. അപ്പോൾ ഫോണിൽ സംസാരിച്ചിട്ടുണ്ട്. അതിനു ശേഷം പിന്നെ ഒരു കോളും വന്നിട്ടില്ല. അപ്പോൾ തന്നെ വീഴ്ചയും സംഭവിച്ചിട്ടുണ്ട്.

നിലത്ത് അടിച്ചു വീണ ചതവ് ആണ് ജാഗിയുടെ തലയ്ക്ക് വന്നത്. ഉച്ചയ്ക്ക് മുൻപ് വീണെങ്കിലും മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. വീണു കഴിഞ്ഞിട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് ജാഗി മരിക്കുന്നത്. ഇത്രയും നേരം ജാഗി വീണു കിടന്നു. വീണ സമയവും മരിച്ച സമയവും വ്യത്യാസമുണ്ട്. വൈകുന്നേരമോ രാത്രിയോ ആണ് മരിക്കുന്നത്. ഞായർ അപകടം സംഭവിച്ചിട്ടും പൊലീസ് അറിയുന്നതും എത്തുന്നതും തിങ്കൾ ഉച്ചയോടെയാണ്. ഈ സമയത്തിനുള്ളിൽ ജാഗി മരിക്കുകയും ചെയ്തു. രത്തൻ വിളിച്ചിട്ട് പിന്നെ ജാഗി എടുത്തില്ല. അതോടെയാണ് രത്തൻ ഡോക്ടറെ വിളിച്ചു പറയുന്നത്. ഡോക്ടർ വന്നു അയൽക്കാരെ വിവരം അറിയിക്കുമ്പോഴാണ് അപകടവും മരണവും പുറത്ത് അറിയുന്നത്-പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP