Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ച മലയാളം ബ്ലോഗ് സുരക്ഷാ ഏജൻസികൾ പൂട്ടിച്ചു; അൽ മുഹാജിറൂന് പൂട്ടുവീണത് തീവ്രആശയ പ്രചരണത്തെ കുറിച്ചുള്ള മറുനാടൻ വാർത്തയ്ക്ക് പിന്നാലെ; ബ്ലോഗിൽ പ്രചരിപ്പിച്ചത് ജനാധിപത്യം മുസ്ലീങ്ങൾക്ക് ശിർക്കാണെന്നും ജിഹാദി ആഹ്വാനങ്ങളുമായി

ഐസിസ് ആശയങ്ങൾ പ്രചരിപ്പിച്ച മലയാളം ബ്ലോഗ് സുരക്ഷാ ഏജൻസികൾ പൂട്ടിച്ചു; അൽ മുഹാജിറൂന് പൂട്ടുവീണത് തീവ്രആശയ പ്രചരണത്തെ കുറിച്ചുള്ള മറുനാടൻ വാർത്തയ്ക്ക് പിന്നാലെ; ബ്ലോഗിൽ പ്രചരിപ്പിച്ചത് ജനാധിപത്യം മുസ്ലീങ്ങൾക്ക് ശിർക്കാണെന്നും ജിഹാദി ആഹ്വാനങ്ങളുമായി

എം പി റാഫി

കോഴിക്കോട്: ഇസ്ലാമാക്ക് സ്‌റ്റേറ്റി(ഐഎസ്)ന്റെ മലയാളം ബ്ലോഗ് സജീവമായി പ്രവർത്തിക്കുന്നുവെന്ന വാർത്തക്കു പിന്നാലെ ബ്ലോഗ് പൂട്ടിച്ച് സംസ്ഥാന കേന്ദ്ര സുരക്ഷാ ഏജൻസികൾ. ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മലയാളം ബ്ലോഗ് സജീവമാണെന്നും ബ്ലോഗിനു പിന്നിൽ ഐഎസ് അനുകൂലികളായ ഒരു സംഘം മലയാളികളുണ്ടെന്നുമുള്ള വാർത്ത ജൂലൈ 30ന് ആയിരുന്നു മറുനാടൻ മലയാളി പ്രസിദ്ധീകരിച്ചത്. കാസർകോഡ് നിന്നും ഐഎസിലേക്ക് പോയതായി കണക്കാക്കുന്ന അഷ്ഫാഖ് മജീദ് സഹോദരിക്കയച്ച സന്ദേശത്തിൽ ഐഎസിന്റെ മലയാളം ആശയം പ്രചരിപ്പിക്കുന്ന പ്രധാന വേദഗ്രന്ഥമായ അൽ മുഹാജിറൂൻ ബ്ലോഗിനെ കുറിച്ച് പറഞ്ഞിരുന്നു. ഈ വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മറുനാടൻ മലയാളി വിശദമായ അന്വഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. അതിഭീകരവും മനുഷ്യന് ഉൾകൊള്ളാൻ സാധിക്കാത്തതുമായ തീവ്രമായ ആശയങ്ങൾ അടങ്ങുന്നതായിരുന്നു അൽ മുഹാജിറൂൻ എന്ന ഐഎസിന്റെ മലയാളം ബ്ലോഗ്. മറുനാടൻ വാർത്തക്കു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകി പൂട്ടിക്കുകയായിരുന്നു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി സജീവമായിരുന്ന ബ്ലോഗ് നിരവധി പേരെ ആകർഷിക്കുകയും ഐഎസിലേക്ക് അടുപ്പിക്കുകയും ചെയ്തതായാണ് വിവരം. മാത്രമല്ല, ദുരൂഹ സാഹചര്യത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കാണാതായ മലയാളികൾക്കെല്ലാം ഈ വെബ്‌സൈറ്റുമായി ബന്ധമുണ്ടായിരുന്നു. എന്നാൽ ഇത് പൂട്ടിക്കുന്നതിനോ നടപടിയെടുക്കുന്നതിനോ ബന്ധപ്പെട്ട ഏജൻസികളുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയുമുണ്ടായിരുന്നില്ല. മറുനാടൻ വാർത്ത പ്രസിദ്ധീകരിച്ചതിനു പിന്നാലെ ഇൻലിജൻസ് ഉദ്യോഗസ്ഥർ ബ്ലോഗിന്റെ വിവരങ്ങൾ ശേഖരിക്കുകയും വെബ് പേജ് പൂട്ടിക്കുന്നതിനായി നടപടി സ്വീകരിക്കുകയുമായിരുന്നു. മറുനാടൻ വാർത്തയുടെ വിവരണങ്ങളും കണ്ടെത്തലുകളും അടങ്ങുന്നതായിരുന്നു റിപ്പോർട്ട്.

ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ച വിവരം സംസ്ഥാന ഇന്റലിജൻസ് ഐജി വഴി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് കൈമാറി. തുടർന്ന് കേന്ദ്ര ഏജൻസികൾ ബ്ലോഗ് നിരീക്ഷണ വിധേയമാക്കുകയും ബ്ലോഗ് അപകടകരമാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർ വേഡ് പ്രസ്സിന് പൂട്ടാൻ ആവശ്യപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുകയായിരുന്നു. വേഡ് പ്രസ്സിന്റെ പേജിലായിരുന്നു അൽ മുഹാജിറൂൻ ബ്ലോഗ് പ്രവർത്തിച്ചിരുന്നത്. ഇതിനാൽ സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട് ലഭിച്ച് രണ്ട് ദിവസത്തിനകം തന്നെ ബ്ലോഗ് പൂട്ടുകയായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങളും നിർദേശങ്ങളും ലംഘിച്ചതിനെ തുടർന്നായിരുന്നു വേഡ് പ്രസ്സ് അൽമുഹാജിറൂൻ ബ്ലോഗ് അടച്ചു പൂട്ടിയത്. കഴിഞ്ഞ ആഴ്ചയിലായിരുന്നു പൂട്ടുന്നതിനായി കേന്ദ്ര ഏജൻസി റിപ്പോർട്ട് സമർപ്പിച്ചത്.

അൽ മൂഹാജിറൂൻ എന്ന പേരിൽ 2015ൽ ആരംഭിച്ച ഐഎസ് അനുകൂല ബ്ലോഗ് കഴിഞ്ഞ ഏതാനും ദിവസം മുമ്പ് വരെ സജീവമായി തന്നെ നിലനിൽക്കുകയായിരുന്നു. ഐഎസിനെ ന്യായീകരിക്കുന്ന ആശയങ്ങളും ലേഖനങ്ങളം മാത്രമുള്ള ഈ ബ്ലോഗിൽ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പതാകയും ഖിലാഫത്ത് സ്ഥാപിക്കുന്നതിനായി ജിഹാദിനിറങ്ങണെമെന്ന ആഹ്വാനങ്ങളും ആണ് ഉണ്ടായിരുന്നത്. ഇസ്ലാമിക രാഷ്ട്രം -ഇസ്ലാമിക ഖിലാഫത്തിന്റെ പുനഃസ്ഥാപനം സാധ്യാമാക്കുന്നതിനായി ഖുർആൻ സൂക്തങ്ങളും ഹദീസു(പ്രവാചക വചനം)കളും തെറ്റായി വ്യാഖ്യാനിച്ചാണ് ബ്ലോഗിലൂടെ ഐഎസിലേക്ക് ആളുകളെ ആകൃഷ്ടരാക്കുന്നത്. ഐഎസ് അടക്കമുള്ള തീവ്രവാദ സംഘങ്ങളിലേക്ക് ഓൺലൈൻ വഴി റിക്രൂട്ട് നടത്തുന്നതായും ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളും തെറ്റായി പ്രചരിപ്പിക്കുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു.

ജിഹാദിന്റെയും ഇസ്ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ ആവശ്യകതയും നിരന്തരം പ്രതിപാതിക്കുകയും ഇന്ത്യൻ മുസ്ലിംങ്ങളെ ജിഹാദിലേക്ക് ക്ഷണിച്ചു കൊണ്ടുമുള്ള 53 അധ്യായങ്ങളാണ് പൂട്ടിയ ബ്ലോഗിൽ ഉണ്ടായിരുന്നത്. ലേഖനങ്ങളിലുടനീളം ഐഎസ് നിലപാടുകൾ ആധികാരികമായി തന്നെ അടിവരയിട്ടു പറയുന്നുണ്ട്. മാത്രമല്ല, ലേഖനങ്ങളെല്ലാം പരിശോധന വിധേയമാക്കിയാൽ ഇവയെല്ലാം ഒരേ സ്വഭാവമുള്ളതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത് ഒരേ സ്രോതസ്സാണെന്നും വ്യക്തമാകുകയും ചെയ്യും. ജനാധിപത്യം ശിർക്കാണെന്നും അമുസ്ലിംങ്ങളുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധമാണുള്ളതെന്നും പലയാവർത്തി ബ്ലോഗിൽ പറയുന്നുണ്ടായിരുന്നു. ഐഎസിന്റെ ഔദ്യോഗിക മാഗസിൻ, വിഷ്വൽ മീഡിയ ക്ലിപ്പിംങുകളും ബ്ലോഗിലുണ്ട്. 2015 ൽ ആരംഭിച്ച ബ്ലോഗിൽ 2016 മെയ് മാസത്തിലായിരുന്നു അവസാന അപ്ലോഡിംങ് നടന്നത്. തിരോധാനങ്ങൾ വിവാദമായതോടെ അപ്ലോഡിംങ് നിർത്തി വെയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ബ്ലോഗിനു മേൽ പിടിവീഴുന്നതു വരെ പിന്നീട് പോസ്റ്റിംങ് നടന്നിട്ടില്ല.

ബ്ലോഗ് പൂട്ടിയെങ്കിലും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന സംഘത്തെ കുറിച്ച് ഏജൻസിക്ക് ക്രിത്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല. നേരത്തെ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ പേജെന്ന് തോന്നിപ്പിക്കുന്ന അൻസാറുൽ ഖിലാഫ കേരള എന്ന ഫേസ്‌ബുക്ക് പേജ് തുടങ്ങിയിരുന്നു. അത് ആരംഭിച്ച ഉടനെ പൂട്ടിച്ചിരുന്നു. അൻസാറുൽ ഖിലാഫ, അൽമുഹാജിറൂൻ എന്നിവക്കു പിന്നിൽ ഒരേ ആളുകൾ തന്നെയാകാമെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. വിദേശ രാജ്യങ്ങളിൽ ഇരുന്നാണ് അപ് ലോഡിംങ് നടത്തിയിരുന്നത്. എന്നാൽ ബ്ലോഗിനും ഇത്തരം ഫേസ്‌ബുക്ക് പേജുകൾക്കും പിന്നിൽ പ്രവർത്തിക്കുന്നവരെ കണ്ടു പിടിക്കാത്തതിനാൽ ആശയ പ്രചരണത്തിന് മറ്റു സമാന്തര മാർഗങ്ങളുമായി ഇവർ രംഗത്തിറങ്ങുകയാണ് പതിവ്. മലയാളത്തിനു പുറമെ ഹിന്ദി, ഉറുദു, തമിഴ് ഭാഷകളിലും ഐഎസ് ബ്ലോഗ് ഉണ്ടെന്ന സൂചനയുമുണ്ട്.

അതേസമയം അൽഖൈ്വദയിലേക്ക് ബ്ലോഗ് വഴി ആളുകളെ റിക്രൂട്ട് ചെയ്യുന്നതായി രഹസ്യ വിവരം ഇന്റലിജൻസ് ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലടക്കം വിവിധ ഭാഷകളിൽ ഇത്തരം സൈറ്റ് പ്രവർത്തിക്കുന്നതായാണ് വിവരം ലഭിച്ചതെന്ന് ഇൻലിജൻസ് വൃത്തങ്ങൾ മറുനാടൻ മലയാളിയോടു വെളിപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP