Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ കെ.പി. യൂസഫ് സൗദിയിൽ എൻഐ.എ യുടെ വലയിലായതായി സൂചന; കോഴിക്കോട്ടേത് കേരളത്തിലാദ്യമായി ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്തിയ സംഭവം; സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്‌ക്കർ-ഇ-തൊയ്ബ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീർ; ദുരൂഹത ഇനിയും മാറാത്ത ബോംബ് കേസിൽ ഒടുവിൽ ചുരുളഴിയുന്നു

കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ കെ.പി. യൂസഫ് സൗദിയിൽ എൻഐ.എ യുടെ വലയിലായതായി സൂചന; കോഴിക്കോട്ടേത് കേരളത്തിലാദ്യമായി ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്തിയ സംഭവം; സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ ലഷ്‌ക്കർ-ഇ-തൊയ്ബ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീർ; ദുരൂഹത ഇനിയും മാറാത്ത ബോംബ് കേസിൽ ഒടുവിൽ ചുരുളഴിയുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ എട്ടാം പ്രതിയും കണ്ണൂർ സ്വദേശിയുമായ കെ.പി. യൂസഫ് സൗദിയിൽ എൻ.ഐ. എ .യുടെ വലയിലായതായി സൂചന. 2006 മാർച്ച് 3 ാം തീയ്യതി സ്‌ഫോടന ശേഷം ഗൾഫിലക്ക് മുങ്ങിയ ഈ കേസിലെ രണ്ടാം പ്രതി തലശ്ശേരി ചെറുപറമ്പ് ഊരക്കള്ളിയിൽ മുഹമ്മദ് അസ്ഹർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. 13 വർഷം സൗദിയിൽ ഒളിവിൽ കഴിഞ്ഞ അസ്ഹറിനെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്ഹർ ഇപ്പോൾ എറണാകുളം ജില്ലാ ജയിലിൽ റിമാന്റിൽ കഴിയുകയാണ്. ഈ കേസിൽ പിടികൂടാനുള്ള ഏക പ്രതിയാണ് കെ.പി. യൂസഫ്.

കേരളത്തിലാദ്യമായി ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്തിയ സംഭവമായിരുന്നു കോഴിക്കോട്ടേത്. ലഷ്‌ക്കർ-ഇ-തൊയ്ബ ദക്ഷിണേന്ത്യൻ കമാന്ററായിരുന്ന തടിയന്റവിടെ നസീറായിരുന്നു ഈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്നായിരുന്നു കുറ്റപത്രത്തിൽ വ്യക്തമാക്കിയിട്ടുള്ളത്. 2010 ൽ നസീറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. ടൈമർ ഘടിപ്പിച്ച് ബോംബ് സ്‌ഫോടനം നടത്താൻ കൂട്ടു നിന്നതിന്റെ പേരിൽ കണ്ണൂർ സ്വദേശിയായ അബ്ദുൾ ഹാലിമിനെതിരെ കേസെടുത്തെങ്കിലും മതിയായ തെളിവില്ലാത്തതിനാൽ കോടതി ഹാലിമിനെ വെറുതെ വിടുകയായിരുന്നു.

ഈ കേസിലെ എട്ടാം പ്രതി തളിപ്പറമ്പ് സ്വദേശി കെ.പി. യൂസഫ് സൗദിയിലുണ്ടെന്നാണ് അന്വേഷണ ഏജൻസിക്ക് ലഭിച്ച വിവരം. മാറാട് കലാപത്തിലെ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെട്ടതിന്റെ പ്രതികാരമായാണ് ബോംബ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നാണ് വിവരം. ഇതിനെല്ലാം നേതൃത്വം നൽകിയത് തടിയന്റവിടെ നസീറും രണ്ടാം പ്രതി അസറും കോടതി വിട്ടയച്ച ഹാലിമുമായിരുന്നുവെന്നാണ് അന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.

ഈ കേസിൽ ഇവർക്ക് പുറമേ കണ്ണൂർ തയ്യിലെ ഷഫാസ്, പി.പി. യൂസഫ്, അബൂബക്കർ യൂസഫ് എന്നിവരും പ്രതികളാണ്. അബൂബക്കർ യൂസഫ് ഒഴിച്ച് മറ്റെല്ലാവരും കണ്ണൂർ സ്വദേശികളാണ്. ആയിക്കരയിലെ വിനോദിനെ താലിബാൻ മോഡൽ കൊലപ്പെടുത്തിയ കേസിൽ തടിയന്റവിട നസീറും ഇപ്പോൾ പിടിയിലായ മുഹമ്മദ് അസറടക്കമുള്ളവർ പ്രതികളാണ്. നസീറും കൂട്ടാളികളും മറ്റ് രാജ്യ ദ്രോഹ കേസുകളിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ബംഗളൂരു പരപ്പന അഗ്രഹാര ജയിലുകളിൽ കഴിയുകയാണ്.

കോഴിക്കോട് ബോംബ് സ്‌ഫോടന കേസിന് ശേഷം 2008 ജൂലായ് 25 ന് ബംഗളൂരുവിൽ സമാനമായ സാങ്കേതിക വിദ്യഉപയോഗിച്ച് പത്ത് ജനബാഹുല്യ കേന്ദ്രങ്ങളിൽ ബോംബ് വെക്കുകയുണ്ടായി. എന്നാൽ അതിൽ 9 എണ്ണവും പൊട്ടാതെ പോവുകയായിരുന്നു. ഒരു ബോംബ് വെയിറ്റിങ് ഷെൽട്ടറിൽ സ്‌ഫോടനമുണ്ടാക്കുകയും ഒരു സ്ത്രീ മരണമടയുകയും മറ്റ് അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. . മലയാളികളായ 17 പേരാണ് ഈ കേസിലെ പ്രതികൾ. ജന്മു കാശ്മീർ അതിർത്തിയിൽ സൈന്യവുമായി ഏറ്റുമുട്ടി കൊല്ലപ്പെട്ട പരപ്പനങ്ങാടിയിലെ അബ്ദുൾ റഹിം, കണ്ണൂർ സിറ്റിയിലെ ഫയാസ്, മുഴത്തടത്തെ ഫായിസ്, എറണാകുളം സ്വദേശി മുഹമ്മദ് യാസിൻ എന്നിവരും പ്രതികളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP