Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Aug / 202104Wednesday

സോണിയ സെബാസ്റ്റ്യനേയും മെറിൻ ജേക്കബിനേയും നിമിഷ ഫാത്തിമയേയും റഫീലയേയും ഇന്ത്യയ്ക്ക് വേണ്ട; ഐസിസിൽ ചേർന്ന ഇവർക്കെല്ലാം മനസ്സിലുള്ളത് മതമൗലികഭീകര വാദം; ഐഎസ് ഭീകരരുടെ വിധവകൾക്ക് അഫ്ഗാനിൽ തന്നെ തുടരേണ്ടി വരും; പൊട്ടിക്കരഞ്ഞ് നിമിഷയുടെ അമ്മ ബിന്ദുവും

സോണിയ സെബാസ്റ്റ്യനേയും മെറിൻ ജേക്കബിനേയും നിമിഷ ഫാത്തിമയേയും റഫീലയേയും ഇന്ത്യയ്ക്ക് വേണ്ട; ഐസിസിൽ ചേർന്ന ഇവർക്കെല്ലാം മനസ്സിലുള്ളത് മതമൗലികഭീകര വാദം; ഐഎസ് ഭീകരരുടെ വിധവകൾക്ക് അഫ്ഗാനിൽ തന്നെ തുടരേണ്ടി വരും; പൊട്ടിക്കരഞ്ഞ് നിമിഷയുടെ അമ്മ ബിന്ദുവും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: അഫ്ഗാൻ ജയിലിൽ കഴിയുന്ന നാല് മലയാളി വനിതകളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടുവന്നേക്കില്ല. ജയിലിൽ കഴിയുന്ന മലയാളികളായ സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് അഫ്ഗാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവർ. എന്നാൽ ഇതിന് പറ്റില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

2016-18 ൽ അഫ്ഗാനിസ്ഥാനിലെ നൻഗർഹറിലേക്ക് ഭർത്താക്കന്മാർക്കൊപ്പം എത്തിയവരാണ് ഇവർ. വിവിധ ഏറ്റുമുട്ടലുകളിൽ വെച്ച് ഇവരുടെ ഭർത്താക്കന്മാർ കൊല്ലപ്പെടുകയായിരുന്നു. 2019 ഡിസംബറിലാണ് സോണിയ സെബാസ്റ്റ്യൻ, മെറിൻ ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവർ അഫ്ഗാൻ പൊലീസിന് കീഴടങ്ങുന്നത്. തുടർന്ന് ഇവരെ കാബൂളിലെ ജയിലിൽ തടവിൽ പാർപ്പിച്ചു. വിദേശികളും ഉണ്ട് ഇക്കൂട്ടത്തിൽ. തടവുകാരെ അതത് രാജ്യങ്ങളിലേക്ക് മടക്കിക്കൊണ്ടുപോകുന്നതിനായി 13 രാജ്യങ്ങളുമായി അഫ്ഗാൻ സർക്കാർ ചർച്ചകൾ നടത്തുന്നതായും അദ്ദേഹം അറിയിച്ചിരുന്നു.

എന്നാൽ ഐഎസിൽ ചേർന്ന ഈ നാലുവനിതകളെയും തിരികെ കൊണ്ടുവരുന്ന കാര്യത്തിൽ ഇന്ത്യൻ ഏജൻസികൾക്കിടയിൽ ഭിന്നതയുണ്ടെന്നും അവരെ തിരികെയെത്തിക്കുന്നതിന് അനുവാദം നൽകാൻ ഇടയില്ലെന്നുമാണ് കേന്ദ്ര സർക്കാരിൽ നിന്നു ലഭിക്കുന്ന സൂചന. 2019 ഡിസംബറിൽ കാബൂളിൽ വെച്ച് ഇന്ത്യൻ അന്വേഷണ ഏജൻസികൾ കുട്ടികൾക്കൊപ്പം കഴിയുന്ന നാലുവനിതകളെയും കണ്ടിരുന്നു. എന്നാൽ ഇവരുമായി നടത്തിയ അഭിമുഖത്തിൽ നിന്ന് ഇവരും തീവ്രമൗലികവാദ നിലപാടുള്ളവരാണെന്ന് മനസ്സിലായെന്നും കേന്ദ്ര ഏജൻസികൾ പറയുന്നു.

ഫ്രാൻസ് സ്വീകരിച്ച മാതൃകയിൽ ഇവരെ അവിടെ തന്നെ വിചാരണ ചെയ്യാൻ അഫ്ഗാനിസ്ഥാൻ അധികൃതരോട് അഭ്യർത്ഥിക്കണമെന്നുമാണ് കരുതുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരം ഇന്റർപോൾ ഇവർക്കെതിരേ റെഡ് നോട്ടീസ് നൽകിയിരുന്നു.

പൊട്ടിക്കരഞ്ഞ് ബിന്ദു

അതിനിടെ കേന്ദ്രനിലപാടിനോട് വൈകാരികമായി പ്രതികരിച്ച് തിരുവനന്തപുരം സ്വദേശിനി ബിന്ദു. ബിന്ദുവിന്റെ മകൾ നിമിഷ ഫാത്തിമ ഉൾപ്പെടെയുള്ള നാലുപേരുടെ കാര്യത്തിലാണ് കേന്ദ്രം ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടതായി വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്. ഇന്ത്യൻ സർക്കാർ നിമിഷ ഫാത്തിമയെ രാജ്യത്തേക്ക് മടക്കിക്കൊണ്ടുവരികയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്യുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിന്ദു.

'ഒരു ഇന്ത്യക്കാരി എന്ന നിലയിൽ തന്റെ മനുഷ്യാവകാശമല്ലേ അത്. ഞാൻ ഈ ഇന്ത്യക്കുള്ളിലാണ് ജീവിക്കുന്നത്. ഞാൻ ഇന്ത്യക്കെതിരെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ? എന്റെ മകൾ പോലും ഇന്ത്യ വിട്ട് പോകുന്നതിന് മുൻപ് അന്നിരുന്ന കേരള സർക്കാരിനെയും അന്നിരുന്ന പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതല്ലേ?. എന്നിട്ട് അവർ എന്തുകൊണ്ട് അത് തടഞ്ഞില്ല? എന്നിട്ട് എല്ലാം കഴിഞ്ഞിട്ട് കൈയിലെത്തിയിട്ട് എന്റെ മോളെ എന്തിനാണ് ഇങ്ങനെ കൊല്ലൻ വിടുന്നത്? സെപ്റ്റംബർ 11- മുതൽ അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽനിന്ന് പിൻവലിക്കുകയാണ്. അപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? '- ബിന്ദു മാതൃഭൂമിയോട് പ്രതികരിച്ചു.

അവർ ഇപ്പോഴും അപകടകാരികളാണെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ അടക്കം റിപ്പോർട്ട് എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ- അത് തനിക്കറിയില്ലെന്നും അതെല്ലാം ചെയ്യേണ്ടത് സർക്കാർ ആണെന്നും ബിന്ദു പറഞ്ഞു. ഐ.എസിലേക്ക് പോകാൻ പ്രേരിപ്പിച്ചവർ ഇന്ത്യയിൽ ഇപ്പോഴും താമസിക്കുന്നില്ലേയെന്നും അവർ ആരാഞ്ഞു. തന്റെ മകളും പേരക്കുട്ടിയും അടക്കമുള്ളവർ സെപ്റ്റംബർ 11- കഴിഞ്ഞാൽ ബോംബ് ഭീഷണിയുടെ നടുവിലാണെന്നും അവർ പറഞ്ഞു. മകൾ ജയിലിൽ ആണെന്ന് അറിഞ്ഞിട്ട് ഒന്നര വർഷമായി. ഡൽഹിയിലെ പല വഴികളിലൂടെ ശ്രമിച്ചു. ആരും പ്രതികരിച്ചില്ല. അമിത് ഷായ്ക്കും വിദേശകാര്യമന്ത്രാലയത്തിനുമെല്ലാം മെയിൽ അയച്ചിരുന്നു. പക്ഷെ ആരും മറുപടി തന്നില്ല. യുവതികളെ തിരിച്ചുകൊണ്ടുവരുന്ന വിഷയത്തിൽ ഇന്ത്യൻ സർക്കാർ മറുപടി പറയാത്തത് ഇന്ത്യക്കാരി എന്ന നിലയിൽ തന്നെ ഞെട്ടിച്ചെന്നും ബിന്ദു പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP