Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202030Friday

കേരളത്തിലെ ലക്ഷ്യം 'അൽസാർ-ഉൽ-ഖിലാഫ കെ.എൽ' എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കൽ; ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ, യുക്തിവാദികൾ, അഹമ്മദീയർ, കൊടൈക്കനാലിലുള്ള യഹൂദർ, എന്നിവരെ വധിക്കാൻ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഒമർ അൽ ഹിന്ദ്; സ്ഥാപകൻ അഫ്ഗാനിൽ കൊല്ലപ്പെട്ട ഷജീർ മംഗലശ്ശേരി; കണ്ണൂരിലും കാസർഗോഡുമായി ശാഖാ യൂണിറ്റുകൾ; താലബാൻ ഹംസ വണ്ടൂരിലും യൂണിറ്റ് ഉണ്ടാക്കി; മലബാറിലെ ഐഎസ് വേരുകളിലേക്ക് എൻഐഎ അന്വേഷണം നീളുമ്പോൾ

കേരളത്തിലെ ലക്ഷ്യം 'അൽസാർ-ഉൽ-ഖിലാഫ കെ.എൽ' എന്നറിയപ്പെടുന്ന ഐഎസ് ഭരണമേഖല സ്ഥാപിക്കൽ; ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥർ, യുക്തിവാദികൾ, അഹമ്മദീയർ, കൊടൈക്കനാലിലുള്ള യഹൂദർ, എന്നിവരെ വധിക്കാൻ ലക്ഷ്യമിട്ട് ഉണ്ടാക്കിയ ഒമർ അൽ ഹിന്ദ്; സ്ഥാപകൻ അഫ്ഗാനിൽ കൊല്ലപ്പെട്ട ഷജീർ മംഗലശ്ശേരി; കണ്ണൂരിലും കാസർഗോഡുമായി ശാഖാ യൂണിറ്റുകൾ; താലബാൻ ഹംസ വണ്ടൂരിലും യൂണിറ്റ് ഉണ്ടാക്കി; മലബാറിലെ ഐഎസ് വേരുകളിലേക്ക് എൻഐഎ അന്വേഷണം നീളുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേരളത്തിൽ നിന്ന ഏകദേശം നൂറോളം പേർ ഐഎസിൽ ചേരാൻ വേണ്ടി അഫ്ഗാനിലേക്കും സിറിയയിലേക്കും പോയതായാണ് കണക്കുകൾ. തീവ്രാവാദബന്ധങ്ങൾ വലിയ ചർച്ചയാവുന്ന ഇക്കാലത്ത് എൻഐയുടെ ഫോക്കസ് വടക്കൻ കേരളത്തിലേക്കാണ്.

കണ്ണൂർ, കാസർകോട് എന്നീ രണ്ടു ജില്ലകൾ ലക്ഷ്യമിട്ടാണ് കേരള ഐഎസിന്റെ പ്രവർത്തനം എന്നാണ് എൻഐയുടെ കണ്ടെത്തൽ. ഐഎസിന്റെ ദക്ഷിണേന്ത്യൻ കമാൻഡറായി അറിയപ്പെട്ടിരുന്ന കൊല്ലപ്പെട്ട ഷജീർ മംഗലശ്ശേരി രൂപം കൊടുത്ത ഒമർ അൽ ഹിന്ദ് എന്ന രഹസ്യ സംഘടനയാണ് ഇതിന് ചുക്കാൻ പടിക്കുന്നതെന്നാണ് വിവരം. കൊച്ചിയിൽനിന്നു കഴിഞ്ഞ ദിവസം പടിയിലായവർക്ക് ഈ ഘടകങ്ങളുമായി ബന്ധമുണ്ടോയെന്ന് എൻഐഎ പരിശോധിക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കേരളത്തിൽ 'അൽസാർ-ഉൽ-ഖിലാഫ കെ.എൽ' എന്നറിയപ്പെടുന്ന ഐ.എസ് ഭരണമേഖല സ്ഥാപിക്കുകയാണ് ഈ സംഘടനയുടെ ലക്ഷ്യമെന്ന് നേരത്തെ കസ്റ്റഡിയിലായവർ വെളിപ്പെടുത്തിയിട്ടുണ്ട്. .സമൂഹമാധ്യമങ്ങൾ വഴി ഇവർ പാക്കിസ്ഥാനിലെ ഐഎസ് അനുയായികളുമായി ബന്ധപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ, യുക്തിവാദികൾ, അഹ്മദീയ മുസ്ലിംകൾ, കൊെടെക്കനാലിലുള്ള യഹൂദർ എന്നിവരെ വധിക്കാനും സംഘം പദ്ധതി തയാറാക്കിയിരുന്നതായുംഅധികൃതർ പറയുന്നു. എൻജിനിയറിങ് ബിരുദധാരിയായ ഷജീർ മംഗലശേരിയായിരുന്നു ഗ്രൂപ്പിന്റെ അമീർ. 2016-ൽ യു.എ.ഇയിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ഷജീർ കേരളത്തിലെ കൂട്ടാളികൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു.

'ബാബ് അൽ-നൂർ' എന്നാണ് സംഘത്തിന്റെ രഹസ്യ ചാറ്റ് ഗ്രൂപ്പിന്റെ പേര്. ഷജീർ പിന്നീട് അഫ്ഘാനിസ്ഥാനിൽ നടന്ന യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് സൂചന. സംസ്ഥാനത്തുനിന്നും നൂറിലധികം പേർ ഐ.എസിൽ ചേർന്നിട്ടുണ്ടെന്നാണ് സുരക്ഷാ ഏജൻസികളുടെ റിപ്പോർട്ട്. 2018-ൽ സിറിയയിലും ഇറാഖിലും ഐ.എസിന് വൻ തോതിൽ തിരിച്ചടി നേരിട്ടപ്പോൾ പോലും കേരളത്തിൽനിന്നു പത്തുപേർ ഭീകരസംഘടനയിൽ ചേരാൻ തയ്യാറായി എന്നതാണ് ശ്രദ്ധേയം.

ഒമർ അൽഹിന്ദ് യൂണിറ്റിന്റെ കീഴിലായാണ് കാസർഗോഡ് കണ്ണൂർ ഘടകങ്ങൾ പ്രവർത്തിക്കുന്നത്. മൂന്നു ഘടകങ്ങളെക്കുറിച്ചും സംസ്ഥാന ഇന്റലിജൻസിനു നാലുവർഷം മുമ്പു വിവരം ലഭിച്ചതാണ്. 2016-ൽ യുവതികൾ ഉൾപ്പെടുന്ന സംഘത്തെ കാണാതായതിനെത്തുടർന്ന് സുരക്ഷാ എജൻസി നടത്തിയ അന്വേഷണത്തിലാണ് കാസർഗോഡ് ഘടകത്തെപ്പറ്റിയുള്ള വിവരം ലഭിച്ചത്. എൻജിനിയറും വിദ്യാഭ്യാസ പ്രവർത്തകനുമായ അബ്ദുൾ റഷീദാണ് ഈ ഘടകത്തിന്റെ തലവൻ. സോണിയാ സെബാസ്റ്റ്യൻ എന്ന യുവതിയെ മതപരിവർത്തനം നടത്തി അഫ്ഗാനിസ്ഥാനിലേക്ക് കൊണ്ടുപോയി എന്ന കുറ്റമാണ് ആദ്യം ഇയാൾക്കെതിരെ ചുമത്തിയിരുന്നത്.

വണ്ടൂരിലും യൂണിറ്റ് ഉണ്ടാക്കിയ താലിബാൻ ഹംസ

കണ്ണൂർ ഘടകത്തിലുള്ള അമ്പതോളംപേർ വളപട്ടണം പ്രദേശത്തുനിന്നു ഐഎസിൽ ചേർന്നതായാണ് രഹസ്യാന്വേഷണ വ്യത്തങ്ങൾ കരുതുന്നത്. ഇവർ സംസ്ഥാനത്തെ ഒരു രാഷ്ട്രീയപാർട്ടിയിലെ അംഗങ്ങളായിരുന്നു. സിറിയയിലേക്കു പോകാൻ രണ്ടുതവണ ശ്രമിച്ചിട്ടും പരാജയപ്പെട്ട ഷാജഹാൻ വള്ളുവക്കണ്ടി എന്ന വ്യക്തിയാണ് ഘടകത്തിന്റെ പ്രധാനി. ഇസ്ലാമിക ശരിയത്ത് നിയമം സ്ഥാപിക്കാനാണ് താൻ ഐഐസിൽ ചേർന്നതെന്ന് ഷാജഹാൻ വെളിപ്പെടുത്തിയിരുന്നുവെന്നും എൻഐഎ ചൂണ്ടിക്കാട്ടുന്നു. കണ്ണൂർ ഘടകത്തിൽപ്പെട്ട 16 പേരിൽ ഭൂരിഭാഗവും സിറിയയിലാണെന്നാണ് കരുതുന്നത്.

ഈ ഘടകത്തിലെ അഞ്ചുപേരെ 2017 ഒക്ടോബറിൽ തുർക്കി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ ഗ്രൂപ്പിലെ പ്രമുഖ അംഗമായ താലിബാൻ ഹംസ എന്ന യുകെ ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ വണ്ടൂരിലെ ഐഎസ് കീഴ്ഘടകത്തെ കണ്ടെത്തുന്നത്. ബഹ്‌റിനിൽ ജഹാദി ക്ലാസുകളിൽ പങ്കെടുത്തിരുന്നെന്നു കരുതപ്പെടുന്ന ഷെയ്ബു നിഹാറിനെ അറസ്റ്റുചെയ്യുന്നതും ഹംസയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലുള്ള തീവ്രവാദ സംഘടനയിലുള്ള അൽ- ഖ്വയ്ദയിൽ പാക്കിസ്ഥാൻ, ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽ നിന്ന് 150 മുതൽ 200 വരെ തീവ്രവാദികൾ ഉണ്ടെന്നാണ് യുഎൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ഒരു അംഗരാജ്യത്തിന്റെ കണക്ക് പ്രകാരം 2019 മെയ് 10 ന് പ്രഖ്യാപിച്ച ഐഎസ്ഐഎൽ ഇന്ത്യൻ അഫിലിയേറ്റിൽ (ഹിന്ദ് വിലായ) 180 മുതൽ 200 വരെ അംഗങ്ങളുണ്ടെന്ന് റിപ്പോർട്ട് ചെയ്തു.കേരളത്തിൽ നിന്നും 89 പേരാണ് ഐഎസ്സിൽ ചേരാൻ രാജ്യം വിട്ടതെന്നാണ് രഹസ്യാന്വേഷണ വിഭാത്തിന്റെ ഔദ്വേ്യഗിക വിവരം. എന്നാൽ ലൗജിഹാദിൽപ്പെടുത്തിയും മതപരമായി തെറ്റുധരിപ്പിച്ചും നൂറുകണക്കിന് പേരാണ് ഭീകരപ്രവർത്തനത്തിന് അഫ്ഗാനിസ്ഥാനിലും സിറിയയിലുമായ എത്തിയതെന്നാണ് ഇന്റർ പോൾ ഉൾപ്പടെയുള്ള അന്വേഷണ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്.

ഐക്യരാഷ്ട്ര സംഘടന സമിതി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ്. കേരളത്തിലെ ഐഎസ് ഭീകരരുമായി ബന്ധമുള്ള സംഘങ്ങളെയും ഇവരുടെ പ്രവർത്തനങ്ങളെയും കുറിച്ച് എൻഐഎയും സംസ്ഥാന പൊലീസും നേരത്തെ അന്വേഷണം തുടങ്ങിയിരുന്നു. ഐഎസ് ഭീകരരുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന കേരളത്തിലെ സംഘങ്ങളെ പ്രത്യേകം നിരീക്ഷിക്കാൻ സംസ്ഥാന തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനോട്(എടിഎസ്) ഡിജിപി ആവശ്യപ്പെട്ടുിരുന്നു.എടിഎസ് ഡിഐജി അനൂപ് കുരുവിള ജോണിനാണു ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിർദ്ദേശം കൈമാറിയത്.

സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിനോടും കർശന ജാഗ്രത പാലിക്കാനും നിരീക്ഷണങ്ങൾ ശക്തമാക്കാനും പൊലീസ് മേധാവി ആവശ്യപ്പെട്ടിരുന്നു. ഈ അന്വേഷണം നടക്കുന്നതിനിടയിലാണ് പുതിയ തീവ്രവാദ ബന്ധങ്ങൾ വെളിപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP