Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുടി കുറഞ്ഞതോ പുതിയ ഹെയർ കട്ടോ ആണെന്ന് സമ്മതിക്കാം; നേരത്തെ ചിരിക്കുമ്പോൾ കണ്ണിന് ചുറ്റും കൂടുതൽ ചുളിവുകളുണ്ടായിരുന്നു; പല്ലുകളിലും കണ്ണിന്റെയും മൂക്കിന്റെയും ആകൃതിയിലും മാറ്റം; കിം ജോങ് ഉന്നിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാർത്ത വിശ്വസിക്കാതെ ഒരുകൂട്ടർ; ഉത്തര കൊറിയൻ പരമോന്നത നേതാവ് ബോഡി ഡബിളിനെ ഉപയോഗിക്കുന്നോ? ശത്രുക്കളെ ഭയന്ന് കിം നേരത്തെ ക്ലോണുകളെ ഉപയോഗിച്ചിരുന്നെന്നും വാദം

മുടി കുറഞ്ഞതോ പുതിയ ഹെയർ കട്ടോ ആണെന്ന് സമ്മതിക്കാം; നേരത്തെ ചിരിക്കുമ്പോൾ കണ്ണിന് ചുറ്റും കൂടുതൽ ചുളിവുകളുണ്ടായിരുന്നു;  പല്ലുകളിലും കണ്ണിന്റെയും മൂക്കിന്റെയും ആകൃതിയിലും മാറ്റം; കിം ജോങ് ഉന്നിന് ഒന്നും സംഭവിച്ചിട്ടില്ലെന്ന വാർത്ത വിശ്വസിക്കാതെ ഒരുകൂട്ടർ; ഉത്തര കൊറിയൻ പരമോന്നത നേതാവ് ബോഡി ഡബിളിനെ ഉപയോഗിക്കുന്നോ? ശത്രുക്കളെ ഭയന്ന് കിം നേരത്തെ ക്ലോണുകളെ ഉപയോഗിച്ചിരുന്നെന്നും വാദം

മറുനാടൻ ഡെസ്‌ക്‌

 സോൾ: ഉത്തര കൊറിയൻ പരമോന്നത നേതാവ് കിംജോങ് ഉൻ മരിച്ചുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായപ്പോൾ ചിലർക്കൊരു സംശയം. ഇത് ഒറിജിനൽ കിമ്മോ, അതോ ഡ്യൂപ്ലിക്കേറ്റോ? കിമ്മിനെ ഏറെ നാൾ പൊതുവേദികളിൽ കാണാതിരുന്നതോടെയാണ് കഥകൾ പലതും പ്രചരിച്ചച്ത. ഏപ്രിലിലാണ് കിം അവസാനം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ ആരോഗ്യം വളരെ ഏറെ മോശമായെന്നും മസ്തിഷ്‌ക മരണം സംഭവിച്ചതായും വരെ വാർത്തകൾ പ്രചരിച്ചത്. ഒരു ഫെർട്ടിലൈസർ കമ്പനി ഉദ്ഘാടനം ചെയ്യാനെത്തിയതോടെ ഇതെല്ലാം കെട്ടടങ്ങുകയും ചെയ്തു.

20 ദിവസമാണ് കിം പൊതുവേദികളിൽ നിന്ന് അപ്രത്യക്ഷനായത്. മെയ് ഒന്നിന് വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ കിമ്മിന്റെ ആരോഗ്യത്തിന് കുഴപ്പമില്ലെന്ന ചൈനയുടെയും ദക്ഷിണ കൊറിയയുടെയും വാദങ്ങൾ ശരിയാണെന്നും വന്നു.

എന്നാൽ, ഇപ്പോഴത്തെ പ്രശ്നം ഇതൊന്നുമല്ല. കിമ്മിന് യാതൊന്നും സംഭവിച്ചിട്ടില്ലെന്ന വാർത്തകൾ വിശ്വസിക്കാത്തവർ ഇപ്പോഴുമുണ്ടെന്നാണ് ട്വിറ്ററിലെ ചർച്ചകളിൽ സൂചിപ്പിക്കുന്നത്. കിം താനുമായി രൂപസാദൃശ്യമുള്ള മറ്റൊരാളെ ഉപയോഗിക്കുകയാണെന്നാണ് ഒരുവിഭാഗം പറയുന്നത്. മുൻപ് അഡോൾഫ് ഹിറ്റ്ലർ, സദ്ദാം ഹുസൈൻ എന്നിവരെ പോലെ കിമ്മും ബോഡി ഡബിൾ പ്രയോഗിക്കുന്നുവെന്നാണ് ഇക്കൂട്ടരുടെ വാദം. ഏറ്റവും ഒടുവിൽ പൊതുവേദിയിലെത്തിയ കിമ്മിന്റെ ചിത്രവും പഴയ ചിത്രവും തമ്മിൽ താരതമ്യപ്പെടുത്തിയാണ് ഇവരുടെ വാദം നടക്കുന്നത്.

മനുഷ്യാവകാശ പ്രവർത്തക ജെന്നിഫർ യങ്ങുൾപ്പടെയുള്ളവർ കിമ്മിന്റെ രൂപത്തിൽ വ്യത്യാസമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കിമ്മിന്റെ പഴയ ചിത്രവും പുതിയ ചിത്രവും തമ്മിൽ മുടിയിഴകളിലും പല്ലുകളിലും ചെവിയുടെ ആകൃതിയിലും വ്യത്യാസമുണ്ടെന്നാണ് കണ്ടെത്തൽ. കിമ്മിന്റെ പല്ലുകൾ ഇരുഫോട്ടോകളിലും വ്യത്യസ്തമായി കാണുന്നുവെന്നാണ് ബ്രിട്ടീഷ് പാർലമെന്റിലെ മുൻ അംഗം ലൂയിസ് മെൻഷ് ട്വീറ്റ് ചെയ്തത്.

കിം മരിച്ചെങ്കിൽ അത് പ്രഖ്യാപിക്കാൻ മടി എന്താണെന്നാണ് ട്വിറ്ററാറ്റിയുടെ സംശയം. അനന്തരവകാശിയെ പ്രഖ്യാപിച്ചാൽ മതിയല്ലോ എന്നാണ് ചിലരുടെ നിഷ്‌ക്കളങ്കമായ ചോദ്യം. കിം മരിച്ചെന്നും അദ്ദേഹത്തിന് പകരം ഒരുക്ലോണിനെയാണ് പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുന്നതെന്നനു മറ്റുചിലർ.

കിമ്മിന്റെ മൂക്ക് കുറച്ചുകൂടി വൃത്താകൃതിയിൽ ആയത് പോലെ, മുടിയിലും മാറ്റം, ചിരിക്കുമ്പോൾ കണ്ണിന് ചുറ്റും കൂടുതൽ ചുളിവുകൾ ഉണ്ടായിരുന്നു. മുടി കുറഞ്ഞതോ പുതിയ ഹെയർകട്ടോ ആകാം. എന്നാൽ, കണ്ണിലും മൂക്കിലും വ്യത്യാസം കാണുന്നു. -ഇങ്ങനെയൊക്കെയാണ് ചർച്ചകൾ മുന്നേറുന്നത്.

മുമ്പും തനിക്കെതിരെ ശത്രുക്കളുടെ ആക്രമണം തടയാൻ കിം മുമ്പ് പലവട്ടം ബോഡി ഡബിളുകൾ ഉപയോഗിച്ചിട്ടുണ്ട്. അതേസമയം, താരമത്യം ചെയ്യാൻ ഉപയോഗിക്കുന്ന ചില ഫോട്ടോകൾ പതിറ്റാണ്ടുകൾ പഴയതാണെന്ന കാര്യവും ശ്രദ്ധേയമാണ്.

കിം പ്രത്യക്ഷപ്പെട്ടത് മെയ് 2 ന്

ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മരിച്ചെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെയാണ് കിം വീണ്ടും പൊതുവേദിയിൽ എത്തിയത്. രാജ്യത്തെ പുതിയ വളം ഫാക്ടറി കിം ഉദ്ഘാടനം ചെയ്യുന്ന ചിത്രം ഉത്തരകൊറിയൻ മാധ്യമങ്ങൾ മെയ് 2 ന് പുറത്ത് വിട്ടു. ഉത്തര കൊറിയൻ തലസ്ഥാനമായ പ്യോങ്യാങ്ങിനു സമീപം സൻചോണിലെ ഒരു വള ഫാക്ടറിയുടെ ഉദ്ഘാടനത്തിൽ വെള്ളിയാഴ്ച കിം പങ്കെടുത്തെന്നാണ് സൂചന. എന്നാൽ, ഈ ചിത്രവും വാർത്തയും ഭരണകൂടം ഔദ്യോഗികമായി പുറത്ത് വിടാത്തത് വീണ്ടും ദുരൂഹത വർധിപ്പിക്കുന്നു. പ്യോംഗ്യാംങിൽ നടന്ന പരിപാടിയുടെ ചിത്രങ്ങളുടെ ആധികാരികത സംബന്ധിച്ച ചർച്ചകളും ഇതോടെ സജീവമായിരിക്കുകയാണ്.

ദ് കൊറിയൻ സെൻട്രൻ ന്യൂസ് ഏജൻസിയാണ് (കെസിഎൻഎ) കിം വളം ഫാക്ടറി ഉദ്ഘാടനം ചെയ്ത വാർത്തയും ചിത്രവും പുറത്ത് വിട്ടത്. കിം നാട മുറിച്ച് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്ന ചിത്രമാണ് പുറത്ത് വന്നത്. കിമ്മിന്റെ സഹോദരി കിം യോ ജാങ് ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയിലേറേയായി കിമ്മിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു പരക്കുന്ന അഭ്യൂഹങ്ങൾക്കിടെയാണ് പൊതുവേദിയിലെ പ്രത്യക്ഷപ്പെടൽ. വെള്ളിയാഴ്ച നടന്ന പരിപാടിയിലേക്ക് കിം വന്നപ്പോൾ പങ്കെടുത്തവരെല്ലാം ആഹ്ലാദത്തോടെ ഹർഷാരവം മുഴക്കിയെന്നു കെസിഎൻഎ റിപ്പോർട്ടിൽ പറയുന്നു. കിം വള ഫാക്ടറി പരിശോധിക്കുകയും ഉൽപാദന പ്രക്രിയകളെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു.

ആധുനിക ഫോസ്ഫറ്റിക് വളം ഫാക്ടറി നിർമ്മിച്ചുവന്ന വാർത്ത കേട്ടാൽ തന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങും പിതാവ് കിം ജോങ് ഇല്ലും വളരെയധികം സന്തോഷിക്കുമെന്ന് കിം വൈകാരികമായി പ്രതികരിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 15ന് , മുത്തച്ഛനും രാഷ്ട്രപിതാവുമായ കിം ഇൽ സുങ്ങിന്റെ ജന്മവാർഷികച്ചടങ്ങിൽ കിമ്മിനെ കാണാതിരുന്നതു ചൂണ്ടിക്കാട്ടി ക്ഷിണ കൊറിയയിലെ ഓൺലൈൻ പത്രം 'ഡെയ്ലി എൻകെ'യാണ് കിമ്മിന്റെ നില അതീവഗുരുതരമാണെന്നും മസ്തിഷ്‌കമരണം സംഭവിച്ചെന്നും വരെയുള്ള കാര്യങ്ങൾ ആദ്യം റിപ്പോർട്ട് ചെയ്തത്. 11ന് വ്യോമതാവളം സന്ദർശിച്ചു യുദ്ധവിമാന പരിശീലനം കണ്ടയാൾ 15നു സുപ്രധാന ചടങ്ങിനു വരാതിരുന്നതിനു പിന്നിൽ ആരോഗ്യപ്രശ്‌നങ്ങളാണെന്നായിരുന്നു 'ഡെയ്ലി എൻകെ' വാദം.

കിമ്മിന്റ ആരോഗ്യനനില ഗുരുതരമാണെന്നാണ് യുഎസ് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചില മാധ്യമങ്ങൾ കിമ്മിന് മസ്തിഷ്‌ക മരണം സംഭവിച്ചതായും റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തെ ശസ്ത്രക്രിയക്ക് ശേഷമാണ് സ്ഥിതി മോശമായത് എന്നാണ് റിപ്പോർട്ടുകൾ. ഹൃദയസംബന്ധമായ രോഗത്തിന് കിം ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.ഏപ്രിൽ 11ന് വർക്കേഴ്സ് പാർട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷമാണ് കിം ചികിത്സക്ക് തിരിച്ചത്. എന്നാൽ വാർത്തകൾ സംബന്ധിച്ച് പ്രതികരിക്കാൻ ഉത്തരകൊറിയ തയ്യാറായിട്ടില്ല.

എന്നാൽ ഇക്കാര്യം ദക്ഷിണ കൊറിയയും ചൈനയും തള്ളിയിരുന്നു. കിം പൊതുവേദിയിൽ വരാത്തത് കോവിഡ് പിടിപെടാതിരിക്കാനുള്ള മുൻകരുതലാകാമെന്ന് ദക്ഷിണ കൊറിയൻ മന്ത്രി പറഞ്ഞിരുന്നു. മുത്തച്ഛന്റെ ജന്മവാർഷികച്ചടങ്ങിൽ കിം പങ്കെടുക്കാത്തതും ഇതുകൊണ്ടാകുമെന്നാണു ദക്ഷിണ കൊറിയൻ മന്ത്രി കിം യൂൺ ചുൾ പറഞ്ഞത്. എനിക്ക് കിമ്മിന്റെ ആരോഗ്യത്തെപ്പറ്റി നന്നായി അറിയാം, പക്ഷേ ഞാൻ ഒന്നും പറയില്ലെന്നായിരുന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP