Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐ ഡി നിർമ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയെ ചാറ്റ് ചെയ്ത് വശീകരിച്ചു; വ്യാജ ലൗ വെബിൽ തേൻ കെണിയൊരുക്കി പണവും സ്വർണ്ണവും കവർന്ന കേസിൽ കോടതി ഇടപെടൽ; മണക്കാട് ഐരാണിമുട്ടം ഹണി ട്രാപ്പ് കേസിൽ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

ഭാര്യയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐ ഡി നിർമ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയെ ചാറ്റ് ചെയ്ത് വശീകരിച്ചു; വ്യാജ ലൗ വെബിൽ തേൻ കെണിയൊരുക്കി പണവും സ്വർണ്ണവും കവർന്ന കേസിൽ കോടതി ഇടപെടൽ; മണക്കാട് ഐരാണിമുട്ടം ഹണി ട്രാപ്പ് കേസിൽ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവ്

അഡ്വ.പി.നാഗരാജ്

തിരുവനന്തപുരം: വ്യാജ ലൗ വെബിൽ തേൻ കെണിയൊരുക്കി വശീകരിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയി പണവും സ്വർണ്ണവും ആർ.സി. ബുക്കും കവർന്ന മണക്കാട് ഐരാണിമുട്ടം ഹണി ട്രാപ്പ് കേസിൽ തലസ്ഥാന ജില്ലയിലെ ആറു കൗമാരക്കാരെ ഹാജരാക്കാൻ തിരുവനന്തപുരം രണ്ടാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു.

പ്രതികളെ ജൂലൈ 29 ന് ഹാജരാക്കാൻ സിറ്റി ഫോർട്ട് പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറോട് മജിസ്‌ട്രേട്ട് എ. അനീസ ഉത്തരവിട്ടു. മണക്കാട് കളിപ്പാൻകുളം കാർത്തിക നഗറിൽ താമസിക്കുന്ന വിഷ്ണു രാജ് (25) , ഇയാളുടെ കൂട്ടാളികളായ ദിലീപ് (23) , സച്ചിൻ (21) , അജീഷ് (23) , അനന്തു ശ്രീകുമാർ (24) , വിഷ്ണു (24) എന്നിവരാണ് 1 മുതൽ 6 വരെയുള്ള പ്രതികൾ.

2021 നവംബർ ആദ്യവാരത്തിലാണ് കേസിനാധാരമായ സംഭവം നടന്നത്. ഒന്നാം പ്രതിയുടെ ഭാര്യയുടെ പേരിൽ വ്യാജ ഫേസ്‌ബുക്ക് ഐ ഡി നിർമ്മിച്ച് സ്ത്രീയാണെന്ന വ്യാജേന നെടുമങ്ങാട് സ്വദേശിയായ യുവാവുമായി ചാറ്റ് ചെയ്ത് വിശ്വസിപ്പിച്ച് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോവുകയായിരുന്നു. ആറ്റുകാൽ പാർക്കിങ് ഗ്രൗണ്ടിൽ എത്തിച്ച ശേഷം യുവാവിനെ തട്ടിക്കൊണ്ടു പോയി ഐരാണിമുട്ടം ഹോമിയോ കോളേജ് ഗ്രൗണ്ടിൽ എത്തിച്ച് മർദ്ദിച്ച് ഭീഷണിപ്പെടുത്തി പണവും സ്വർണ്ണവും വാഹനത്തിന്റെ ആർ.സി ബുക്കുമാണ് കവർച്ച ചെയ്തത്.

പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 365 (അന്യായ തടങ്കലിൽ വക്കാനായി തട്ടിക്കൊണ്ടു പോകൽ) , 294 ബി (അസഭ്യം വിളിക്കൽ) , 323 (ദേഹോപദ്രവമേൽപ്പിക്കൽ) , 324 ( ആയുധം കൊണ്ട് ദേഹോപദ്രവം ഏൽപ്പിക്കൽ) , 395 (കവർച്ച) , 506 ( ഭീഷണിപ്പെടുത്തൽ) എന്നീ കുറ്റങ്ങൾക്ക് കേസടുത്താണ് പ്രതികളെ ഹാജരാക്കാൻ ആവശ്യപ്പെട്ടത്.

സംഭവത്തിന് ശേഷം അടിമലത്തുറ കടപ്പുറത്ത് ഒളിവിൽ കഴിയവേയാണ് 2021 നവംബർ 16ന് ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തത്. മറ്റു പ്രതികളെയും അറസ്റ്റ് ചെയ്തിരുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചിരുന്ന സ്വർണ്ണാഭരണങ്ങൾ റിക്കവറി ചെയ്ത് കോടതി മുമ്പാകെ തൊണ്ടിമുതലായി ഹാജരാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP