Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങൾക്ക് അറിയാമോ ഇന്ത്യയും ഇറാനും തമ്മിൽ നല്ല ബന്ധത്തിലാണ്? തിരുവല്ലയിൽ തട്ടിപ്പിന് പിടിയിലായ ഇറാനി ചോദ്യം ചെയ്ത പൊലീസിനെ വലയ്ക്കുന്നു; തട്ടിപ്പു ശൃംഖല ഇന്ത്യൻ മുഴുവനുമെന്ന് സംശയം; എത്തിയത് ഹരിയാന രജിസ്‌ട്രേഷൻ കാറിൽ; പണം തട്ടിയെടുക്കുന്നത് നോട്ടെണ്ണലിലെ മാജിക്കിലൂടെ; ഇന്ത്യയിൽ വന്നത് മാർച്ച് നാലിന്; പിടിയിലായ സൊഹ്‌റാബ് ഘോലിപോറിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു

നിങ്ങൾക്ക് അറിയാമോ ഇന്ത്യയും ഇറാനും തമ്മിൽ നല്ല ബന്ധത്തിലാണ്? തിരുവല്ലയിൽ തട്ടിപ്പിന് പിടിയിലായ ഇറാനി ചോദ്യം ചെയ്ത പൊലീസിനെ വലയ്ക്കുന്നു; തട്ടിപ്പു ശൃംഖല ഇന്ത്യൻ മുഴുവനുമെന്ന് സംശയം; എത്തിയത് ഹരിയാന രജിസ്‌ട്രേഷൻ കാറിൽ; പണം തട്ടിയെടുക്കുന്നത് നോട്ടെണ്ണലിലെ മാജിക്കിലൂടെ; ഇന്ത്യയിൽ വന്നത് മാർച്ച് നാലിന്; പിടിയിലായ സൊഹ്‌റാബ് ഘോലിപോറിനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്യുന്നത് തുടരുന്നു

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തിൽ ഡോളർ മാറാനെത്തി ദിർഹം തട്ടിയെടുക്കാൻ ശ്രമിച്ചതിന് പിടിയിലായ ഇറാനിയൻ പൗരനെ പൊലീസും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും റോയും ചേർന്ന് ചോദ്യം ചെയ്യുന്നു. തനിക്ക് അറബി അറിയില്ല എന്നാണ് ഇയാൾ ഉദ്യോഗസ്ഥരോട് പറയുന്നത്. ഇംഗ്ലീഷ് അല്ലാതെ തനിക്കൊന്നും അറിയില്ലെന്നും പറഞ്ഞ സൊഹ്‌റാബ് സാലേഹ് ഘോലിപോർ എന്ന ഇറാൻകാരൻ ഇന്ത്യയും ഇറാനും തമ്മിൽ നല്ല ബന്ധത്തിലാണെന്ന് നിങ്ങൾക്ക് അറിയാമോ എന്നൊരു ഞെട്ടിക്കുന്ന പ്രസ്താവനയും തൊടുത്തു വിട്ടു.

ഹരിയാന രജിസ്‌ട്രേഷനിലുള്ള ഒരു കാറിലാണ് ഇയാൾ തട്ടിപ്പിന് തിരുവല്ലയിൽ എത്തിയത്. ഇന്നലെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ നഗരത്തിൽ സ്ഥിതി ചെയ്യുന്ന അഹല്യ മണി എക്‌സ്‌ചേഞ്ചിലാണ് ഇയാൾ തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. 100 യു.എസ്. ഡോളർ മാറി നൽകണം എന്നാവശ്യപ്പെട്ടാണ് ഇയാൾ സ്ഥാപനത്തിൽ വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യൻ കറൻസിയുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടയിൽ കുറച്ചു പണം ദിർഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. തുടർന്ന് അവിടെ നിന്ന് ദിർഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാൾ പരിശോധിച്ചു. ദിർഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്റെ മാനേജർ ശ്രീരാജ് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു. എസ്‌ഐ. സലിമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇയാളുടെ പഴ്‌സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഓരോ കറൻസി കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യു.എസ്. ഡോളറും കണ്ടെത്തി. ഇറാനിയൻ പാസ്‌പോർട്ടും ഇറാനിയൻ ഇന്റർ നാഷണൽ െ്രെഡവിങ് ലൈസൻസും പിടികൂടി. മൊബൈൽ ഫോണൊന്നും കൈവശം ഉണ്ടായിരുന്നില്ല.

രേഖകൾ എല്ലാം കൃത്യമായിരുന്നതിനാലും തട്ടിപ്പ് നടത്തിയതായി കണ്ടെത്താൻ കഴിയാത്തതിനാലും ഇയാളെ പൊലീസ് വിട്ടയയ്ക്കാനാണ് ആദ്യം ശ്രമിച്ചത്. എന്നാൽ സ്‌റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി കെഎ വിദ്യാധരന് തോന്നിയ ഒരു സംശയമാണ് ഇറാനിയെ തടഞ്ഞു വയ്ക്കാൻ കാരണമായത്. 2018 ജൂലൈ 31 ന് പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്ന് ഇയാൾ 60,000 രൂപ തട്ടിയെടുത്തിരുന്നു. അന്നു മുതൽ വിദ്യാധരൻ ഇയാൾക്ക് പിന്നാലെയായിരുന്നു. ഡ്യൂട്ടി പെയ്ഡ് ഷോപ്പുടമ ഷെറിൻ ഷാ പറഞ്ഞ അടയാളം വച്ച് നോക്കിയപ്പോൾ തട്ടിപ്പ് നടത്തിയത് ഇതേ ഇറാനിയൻ തന്നെയാണെന്ന് തോന്നി. തുടർന്ന് ഷെറിൻ ഷായെ വിളിച്ചു വരുത്തി ആളെ തിരിച്ചറിഞ്ഞു.

എന്നാൽ, താൻ കഴിഞ്ഞവർഷം മാത്രമാണ് ഇന്ത്യയിൽ വന്നിട്ടുള്ളത് എന്നാണ് സോറാബ് പറയുന്നത്. ഐബിയും റോയും ഇന്ത്യയൊട്ടാകെ ഇയാളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും ഡൽഹിയിലും താൻ നേരത്തേ ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും ഇയാൾ പറയുന്നു. ഇയാൾ ഇന്ത്യിലും ഇറാനിലുമായി നിരന്തരം വന്നു പോയിരുന്നുവെന്ന് പാസ്‌പോർട്ടിൽ നിന്ന് മനസിലാകുന്നുണ്ട്. ഇക്കഴിഞ്ഞ മാർച്ച് നാലിന് ഡൽഹിയിലാണ് ഇയാൾ വന്നിറങ്ങിയത്. ഹരിയാന രജിസ്‌ട്രേഷനിലുള്ള മാരുതി ബലേനോ വാഹനത്തിലാണ് ഇയാൾ തിരുവല്ലയിൽ ഇന്നലെ എത്തിയത്. പൊലീസിന്റെ കസ്റ്റഡിയിലായിട്ടും തനിക്ക് വാഹനമുണ്ടെന്ന കാര്യം ഇയാൾ പറഞ്ഞിരുന്നില്ല.

ഇന്ന് രാവിലെ രഹസ്യാന്വേഷണ വിഭാഗമാണ് കാർ ടൗണിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കാർ നിറയെ സാധനങ്ങളാണ്. ഒരു മനുഷ്യന് ജീവിക്കാൻ വേണ്ട സാധനങ്ങൾ എല്ലാം കാറിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്. ഒരു മിനി വീടാണ് കാറിനുള്ളിൽ ഇയാൾ ഒരുക്കിയിരുന്നത്. ഭക്ഷണസാധനങ്ങൾ, തുണികൾ, പാകം ചെയ്യാനുള്ള പാത്രങ്ങൾ, റൂട്ട് മാപ്പ് എന്നിവ ഇതിലുണ്ട്. എച്ച്ആർ 05 ആർ 4911 എന്നതാണ് കാറിന്റെ നമ്പർ. മാരുതിയുടേതായ എംബ്ലം, ബ്രാൻഡ് നെയിം എന്നിവയെല്ലാം കാറിൽ നിന്ന് നീക്കിയിട്ടുണ്ട്. ഇതെവിടെ നിന്നെങ്കിലും മോഷ്ടിച്ചതാകാമെന്നാണ് കരുതുന്നത്. ഇതേപ്പറ്റി ലോക്കൽ പൊലിസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. ഇന്ത്യയിൽ വന്ന് തട്ടിപ്പ് നടത്തി കൈ നിറയെ പണവുമായി നാട്ടിലേക്ക് മടങ്ങുന്നതാണ് ഇയാളുടെ രീതി.

രണ്ടു തവണ പിടിയിലായിട്ടുണ്ടെന്നും ഡൽഹിയിലും തമിഴ്‌നാട്ടിലും ജയിൽവാസം അനുഭവിച്ചിട്ടുണ്ടെന്നും പറയുന്ന ഇയാൾ വീണ്ടും എങ്ങനെ ഇന്ത്യയിലെത്തി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. ഇന്ത്യയിൽ കുറ്റകൃത്യം നടത്തി തടവുശിക്ഷ അനുഭവിക്കുന്ന വിദേശ പൗരന്മാരെ ഡിപോർട്ട് ചെയ്യുകയാണ് പതിവ്. ഇവിടെ എന്തു കൊണ്ട് അതുണ്ടായില്ല എന്ന ചോദ്യം പ്രസക്തമാണ്. ഇനി ഇയാളുടെ മൊഴി കളവാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. കഴിഞ്ഞ മാർച്ച് നാലിന് ഇവിടെ വന്ന ഇയാൾ നാലു മാസം കൊണ്ടാണ് കേരളത്തിൽ എത്തിയിരിക്കുന്നത്. അതും ലോക്ഡൗൺ നിയന്ത്രണം കർശക്കമാക്കിയിട്ടുള്ള സംസ്ഥാനങ്ങൾ മറി കടന്ന്. അതിന് ഇയാൾക്ക് എങ്ങനെ സാധിച്ചുവെന്ന ചോദ്യവും പ്രസക്തമാണ്.

തട്ടിപ്പിന്റെ രീതി..

രാജ്യമെമ്പാടുമുള്ള മണിഎക്‌സ്‌ചേഞ്ച് സ്ഥാപനങ്ങൾ ഇയാൾ സ്‌കെച്ച് ചെയ്തിട്ടുണ്ട്. വിദേശ കറൻസി മാറാനെന്ന വ്യാജേനെ ഇത്തരം സ്ഥാപനങ്ങളിലേക്ക് കടന്നു ചെല്ലും. പത്തോ നൂറോ ഡോളർ കൊടുത്ത ശേഷം അവിടെയുള്ള മറ്റു കറൻസികൾ കാണാനും എണ്ണി നോക്കാനുമായി വാങ്ങും. നന്നായി ഡ്രസ് ധരിച്ച്, ആരെയും ആകർഷിക്കുന്ന വാക്ചാതുരിയാണ് ഇയാളുടേത്. കയറി ചെല്ലുമ്പോഴേ സ്ഥാപനത്തിലെ ജീവനക്കാരുമായി ഒരു ബന്ധം ഇയാൾ സ്ഥാപിച്ചു കഴിയും. അത് മുതലെടുത്താണ് തട്ടിപ്പ്. നോട്ടെണ്ണുന്നതിനിടെ കൈയടക്കം കൊണ്ടാണ് പണം അടിച്ചു മാറ്റുന്നത്. ഇതിനായി ഇയാളുടെ പഴ്‌സ് ആദ്യം മേശപ്പുറത്ത് വയ്ക്കും. അതിന് മുകളിൽ കൈവച്ചാകും നോട്ട് എണ്ണുക. ഇടതു കൈ നോട്ടിന് അടിയിൽ താഴെയായി പിടിക്കും വലതു കൈ മുകൾ അറ്റത്തും വയ്ക്കും. പിന്നെ അതിവേഗതയിൽ എണ്ണാൻ തുടങ്ങും.

അതിനിടെ താഴെ പിടിച്ചിരിക്കുന്ന ഇടതു കൈയിലേക്ക് ഇയാൾ അതിവേഗം നോട്ടുകൾ തിരുകും. നഗ്നനേത്രങ്ങളോ വീഡിയോ ക്യാമറ കൊണ്ടോ ഇത് കണ്ടു പിടിക്കാൻ കഴിയില്ല. അടിച്ചു മാറ്റുന്ന അതേ സ്പീഡിൽ നോട്ട് ചുരുട്ടി ഇയാൾ പഴ്‌സിന്റെ അറയിലേക്ക് തിരുകും. ഒരാൾക്കും കണ്ടുപിടിക്കാൻ കഴിയാത്ത മാജിക്കാണ് ഇത്. ്ഇന്നലെ തിരുവല്ലയിൽ ഇയാൾ പിടിയിലാകാൻ കാരണമായത് നോട്ട് പിടിച്ച് എണ്ണിയ ഇതേ രീതിയായിരുന്നു. സ്ഥാപന ജീവനക്കാരിക്ക് ഇതിലെ എന്തോ കുഴപ്പം ഉണ്ടെന്ന് മനസിലായി. അവർ മാനേജർ ശ്രീരാജിനോട് പറയുകയും തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയുമായിരുന്നു. പ്രതിയെ ഇന്ന് കോടതിക്ക് കൈമാറും. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ നൽകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP