Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് കടന്നു വന്നു; യുഎസ് ഡോളർ മാറുന്നതിനിടെ ദിർഹം അടിച്ചു മാറ്റാൻ ശ്രമം; ഇറാനിയൻ പൗരനെ കൈയോടെ പൊക്കി ജീവനക്കാർ; കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സ്ഥിരം തട്ടിപ്പുകാരനെന്ന് വ്യക്തം: തിരുവല്ലയിൽ അറസ്റ്റിലായത് ഇറാൻകാരൻ സൊഹ്റാബ് ഘോലിപോർ

മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിലേക്ക് കടന്നു വന്നു; യുഎസ് ഡോളർ മാറുന്നതിനിടെ ദിർഹം അടിച്ചു മാറ്റാൻ ശ്രമം; ഇറാനിയൻ പൗരനെ കൈയോടെ പൊക്കി ജീവനക്കാർ; കേന്ദ്ര ഏജൻസികൾ വന്നപ്പോൾ സ്ഥിരം തട്ടിപ്പുകാരനെന്ന് വ്യക്തം: തിരുവല്ലയിൽ അറസ്റ്റിലായത് ഇറാൻകാരൻ സൊഹ്റാബ് ഘോലിപോർ

ശ്രീലാൽ വാസുദേവൻ

തിരുവല്ല: മാന്യമായി വസ്ത്രം ധരിച്ച് മണി മണിയായി മലയാളം പറഞ്ഞ് മണി എക്സ്ചേഞ്ച് സ്ഥാപനത്തിൽ തട്ടിപ്പിന് ശ്രമിച്ച ഇറാനിയൻ പൗരൻ അറസ്റ്റിൽ. സ്ഥാപനത്തിലെ ജീവനക്കാരുടെ അവസരോചിതമായ ഇടപെടലാണ് സൊഹ്റാബ് ഘോലിപോർ എന്ന ഇറാനിയെ കുടുക്കിയത്. റോ, ഐബി ഉദ്യോഗസ്ഥർ എത്തി നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ 2018 ജൂലൈ 31 ന് പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിൻ ഷായിൽ നിന്ന് 60000 രൂപ തട്ടിയെടുത്തിരുന്നുവെന്നും കണ്ടെത്തി. ഇയാളിൽ നിന്ന് നിരോധിത ഇന്ത്യൻ കറൻസിയും പിടികൂടി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിയോടെ അഹല്യ മണി എക്സ്ചേഞ്ചിലാണ് ഇയാൾ തട്ടിപ്പിന് ശ്രമിച്ചത്. 100 യു.എസ്. ഡോളർ മാറി നൽകണം എന്നാവശ്യപ്പെട്ടാണ് സ്ഥാപനത്തിൽ വന്നത്. 50 യു.എസ്. ഡോളറും 50 ഡോളറിന്റെ ഇന്ത്യൻ കറൻസിയുമാണ് ഇയാൾ ആവശ്യപ്പെട്ടത്. ഇതിനിടയിൽ കുറച്ചു പണം ദിർഹമാക്കി ലഭിക്കുമോ എന്നും ചോദിച്ചു. അവിടെ നിന്ന് ദിർഹത്തിന്റെ ഒരു കെട്ട് വാങ്ങി ഇയാൾ പരിശോധിക്കാനും തുടങ്ങി. ദിർഹം എണ്ണുന്നതിലെ പ്രത്യേകത കണ്ട് സംശയം തോന്നിയ സ്ഥാപനത്തിന്റെ മാനേജർ ശ്രീരാജും ജീവനക്കാരിയും ചേർന്ന് ഇയാളെ തടഞ്ഞു വച്ച് പൊലീസിൽ വിവരം അറിയിച്ചു.

എസ്‌ഐ. സലിമിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പഴ്സ് പരിശോധിച്ചപ്പോഴാണ് നിരോധിച്ച ആയിരത്തിന്റെയും അഞ്ഞൂറിന്റെയും ഓരോ നോട്ട് കണ്ടത്. കൂടാതെ 2820 രൂപയും നൂറിന്റെ ഒന്നും ഒന്നിന്റെ 84 ഉം യുഎസ് ഡോളറും പഴ്സിൽ ഉണ്ടായിരുന്നു. ഇറാനിയൻ പാസ്പോർട്ടും ഇറാനിയൻ ഇന്റർ നാഷണൽ ്രൈഡവിങ് ലൈസൻസും ഇയാളുടെ പക്കൽ ഉണ്ടായിരുന്നു. കൈവശം ബാഗോ മൊബൈൽ ഫോണോ ഉണ്ടായിരുന്നില്ല. ്വിവരം അറിഞ്ഞ് സ്ഥലത്ത് വന്ന റോ, ഐ.ബി ഉദ്യോഗസ്ഥർക്ക് ഇയാളെ കണ്ട് സംശയം തോന്നി.

തങ്ങളുടെ കൈവശമുള്ള രേഖകൾ പരിശോധിച്ചതിൽ നിന്നും ഇറാനിയൻ പൗരൻ 2018 ജൂലൈ 31 ന് പത്തനംതിട്ടയിലെ റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പിൽ നിന്നും ഉടമയെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തുവെന്ന് വ്യക്തമായി. മാർച്ച് നാലിന് ഡൽഹിയിൽ സന്ദർശക വിസയിൽ എത്തിയെന്നാണ് ഇയാൾ പറഞ്ഞത്. അവിടെ നിന്നും മുംബൈയിലും ബംഗളൂരുവിലും എത്തി. ഇന്നലെ ബംഗളുരുവിൽ നിന്നും ടാക്സി കാറിൽ തിരുവല്ലയിൽ എത്തിയെന്നും 35000 രൂപ കൂലി കൊടുത്തെന്നും ബാഗും മറ്റ് തുണികളും മൊബൈൽ ഫോണും ഇല്ലെന്നുമാണ് ഇയാൾ പറഞ്ഞത്.
കൂടുതൽ ചോദ്യം ചെയ്തപ്പോൾ മൊഴിയിൽ വൈരുധ്യം കണ്ടതിനെ തുടർന്നാണ് റോ, ഇന്റലിജൻസ് ഉദ്യോഗസ്ഥർ എത്തിയത്. രണ്ടു വർഷം മുൻപ് തട്ടിപ്പിന് ഇരയായ പത്തനംതിട്ട റോയൽ ഡ്യൂട്ടി പെയ്ഡ് ഷോപ്പ് ഉടമ ഷെറിൻ ഷായെ വിളിച്ചു വരുത്തി ഇയാളെ കാണിച്ചു. തന്റെ കൈയിൽ നിന്നും പണം തട്ടിയത് ഇയാൾ തന്നെയാണെന്ന് ഷെറിൻ തിരിച്ചറിയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP