Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇറ എന്നതിൽ തന്റെ പേരും ഉണ്ട്; എന്നാൽ എന്നെയും ഇന്ദുജ വഞ്ചിച്ചു; ഇറ എന്ന മീഡിയാ ഗ്രൂപ്പ് മറയാക്കി തട്ടിപ്പ് നടത്തിയത് ഇന്ദുജാ നായർ; ഉദ്യോഗാർത്ഥികൾ വന്നപ്പോൾ അവരെ കണ്ടതും കാശ് വാങ്ങിച്ചതുമെല്ലാം ഇന്ദുജ മാത്രം; സാമ്പത്തിക തട്ടിപ്പ് കേസിൽ പങ്കില്ലെന്ന് റനീഷ്; ശിവകുമാറിന്റെ പിഎയുടെ മകളുടെ അപ്രത്യക്ഷമാകൽ ദുരൂഹം; ആധാർ തട്ടിപ്പിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ

ഇറ എന്നതിൽ തന്റെ പേരും ഉണ്ട്; എന്നാൽ എന്നെയും ഇന്ദുജ വഞ്ചിച്ചു; ഇറ എന്ന മീഡിയാ ഗ്രൂപ്പ് മറയാക്കി തട്ടിപ്പ് നടത്തിയത് ഇന്ദുജാ നായർ; ഉദ്യോഗാർത്ഥികൾ വന്നപ്പോൾ അവരെ കണ്ടതും കാശ് വാങ്ങിച്ചതുമെല്ലാം ഇന്ദുജ മാത്രം; സാമ്പത്തിക തട്ടിപ്പ് കേസിൽ പങ്കില്ലെന്ന് റനീഷ്; ശിവകുമാറിന്റെ പിഎയുടെ മകളുടെ അപ്രത്യക്ഷമാകൽ ദുരൂഹം; ആധാർ തട്ടിപ്പിൽ അന്വേഷണം ഇഴഞ്ഞു നീങ്ങുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: വി എസ്.ശിവകുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായ വാസുദേവൻ നായരുടെ മകൾ ഇന്ദുജാ നായർക്കെതിരെ ഉയർന്ന സാമ്പത്തിക തട്ടിപ്പ് കേസിൽ തനിക്ക് പങ്കില്ലെന്ന് ഈ തട്ടിപ്പ്‌കേസിൽ ആരോപണ വിധേയനായ റനീഷ്. ഇറ എന്ന മീഡിയാ ഗ്രൂപ്പ് മറയാക്കി ഇന്ദുജ നായരാണ് തട്ടിപ്പ് നടത്തിയത്. ആധാർ രജിസ്റ്റ്രേഷൻ ഓഫിസിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയെന്ന് ഇന്ദുജ വി. നായർക്കെതിരായ പരാതിയുണ്ട്. ഇന്ദുജ തട്ടിപ്പുകാരിയാകും. എന്നാൽ തനിക്ക് ഈ തട്ടിപ്പിൽ പങ്കില്ല-റനീഷ് മറുനാടൻ മലയാളിയോട് പറഞ്ഞു. മാതൃഭൂമി ന്യൂസ് ചാനലിലെ വീഡിയോ എഡിറ്ററാണ് റനീഷ്.

ഒരു മീഡിയാ ഗ്രൂപ്പ് തുടങ്ങാം എന്ന് പറഞ്ഞാണ് എഡിറ്റർ ആയ എന്നെ ഇന്ദുജ ക്ഷണിച്ചത്. പക്ഷെ ഇന്ദുജയുടെ സ്ഥാപനത്തിൽ ചെന്നപ്പോഴാണ് ഒരു പദ്ധതിയും അവിടെ ഇല്ലെന്നു വ്യക്തമായത്. അതുമാത്രമല്ല ഇന്ദുജയുടെ നീക്കങ്ങൾ മുഴുവൻ ദുരൂഹവുമായിരുന്നു. എനിക്ക് അവിടെ ഒരു ജോലിയും ഉണ്ടായിരുന്നില്ല. ഇറ രജിസ്റ്റർ ചെയ്തിട്ടില്ല. ഇന്ദുജയുടെ തട്ടിപ്പ് മനസിലാക്കിയാണ് ഞാൻ അവിടെ നിന്ന് പോയത്. എനിക്ക് ഇറയുമായി ഒരു ബന്ധവുമില്ല. ജോലി തരാം എന്നു പറഞ്ഞപ്പോഴാണ് കൂടെ പോന്നത്. അതുപോലെ തന്നെ ഞാൻ തിരികെ പോവുകയും ചെയ്തു. പിന്നെ എനിക്ക് ഇറയുമായി ബന്ധവുമില്ലാതെയായി. ഇപ്പോൾ ഇന്ദുജ നടത്തിയ ആധാർ തട്ടിപ്പുമായി ഒരു ബന്ധവുമില്ല. പക്ഷെ എന്റെ പേര് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്നു-റനീഷ് പറയുന്നു.

ആദർശ് ആണ് ഇറയുടെ ഓഫീസ് ആയ കെട്ടിടം വാടകയ്ക്ക് എടുത്തത്. പക്ഷെ ഈ കെട്ടിടത്തിൽ ഒരു ജോലിയും ഉണ്ടായിരുന്നില്ല. അതിനാലാണ് ഞാൻ ഇറ വിട്ടത്. ഇറയിലെ ഒരക്ഷരം എന്റെ പേരാണ്.ഇന്ദുജ, റനീഷ്, ആദർശ് എന്നതാണ് ഇറ. എന്റെ പേര് ഇറയിൽ ഇന്ദുജ കൂട്ടിച്ചേർത്തതാണ്. ആധാറുമായി വന്ന തട്ടിപ്പ് കേസിൽ എനിക്ക് ബന്ധമില്ല. അത് ഇന്ദുജ നേരിട്ടാണ് ചെയ്തത്. ആളുകളെ ഇന്ദുജ കൂട്ടിക്കൊണ്ടു പോവും. എന്തൊക്കെയോ സംസാരിക്കും. അത് തട്ടിപ്പാണെന്നു ഇപ്പോഴാണ് മനസിലാകുന്നത്-റനീഷ് പറയുന്നു. ഇന്ദുജ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടു ആറോളം പേരുടെ പരാതിയാണ് പൊലീസിനു ലഭിച്ചത്. ഓരോരുത്തരിൽ നിന്നും രണ്ടു മുതൽ അഞ്ച് ലക്ഷം രൂപവരെ വാങ്ങിച്ചെന്നാണു പരാതി. 25 ഓളം േപരെ ഇത്തരത്തിൽ തട്ടിപ്പിനിരയാക്കിയെന്നു പരാതി നൽകിയവർ പറഞ്ഞു.

അതേസമയം വി എസ് ശിവകുമാറിന്റെ സ്റ്റാഫ് അംഗമായ വാസുദേവൻ നായരുടെ മകൾ ഇന്ദുജാ നായർക്കെതിരെ ഉയർന്ന സാമ്പിത്തക തട്ടിപ്പ് കേസ് അട്ടിമറിക്കാൻ ഉന്നത തല നീക്കം നടക്കുന്നതായി ആരോപണമുണ്ട്. പരാതിക്കാർക്ക് പണം കൊടുത്ത് പ്രശ്നം ഒതുക്കി തീർക്കാനാണ് ശ്രമം. ഈ കേസിനെ വെറുമൊരു സാമ്പത്തിക തട്ടിപ്പ് കേസാക്കി മാറ്റാനാണ് ശ്രമം. കോൺഗ്രസ് നേതൃത്വത്തിലെ സ്വാധീനത്തിനൊപ്പം താനൊരു സിപിഎമ്മുകാരിയാണെന്ന് വരുത്താനാണ് ഇന്ദുജ ഫെയ്സ് ബുക്ക് പേജിലൂടെ ശ്രമിച്ചത്. താനൊരു സാമൂഹിക പ്രവർത്തകയാണെന്ന് വരുത്താൻ തന്ത്രപരമായ ഇടപെടലും നടത്തി. ക്രിയ എന്ന സാമൂഹിക സേവന ഗ്രൂപ്പിനെ തന്ത്രപരമായി അവർ ഇതിനായി ഉപയോഗിക്കുകയും ചെയ്തു. മറ്റൊരു സ്ത്രീ കൂട്ടായ്മ തൻേതാണെന്ന് വരുത്താൻ സോഷ്യൽ മീഡിയയിൽ ഇടപെടലുകളും വരുത്തി.

ഇന്ദുജാ നായരുടെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിക്കും. ഇതിനായി ചൊവ്വാഴ്ച മ്യൂസിയം പൊലീസ് ബാങ്ക് അധികൃതർക്ക് കത്തു നൽകും. കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാറിന്റെ പിഎ ആയിരുന്ന വാസുദേവൻനായരുടെ മകൾ ഇന്ദുജ വി നായർക്കെതിരെയാണ് കേസെടുത്തത്. ഇവർ മുങ്ങിയതിനാൽ പൊലീസ് വാസുദേവൻനായരെയും ബന്ധുക്കളിൽ ചിലരെയും ചോദ്യംചെയ്തു. ആധാർ സേവന കേന്ദ്രങ്ങളിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് ഇന്ദുജ നിരവധിപേരിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇന്ദുജ എറണാകുളത്ത് എത്തിയതായി ഇവരുടെ രണ്ടു മൊബൈൽ ഫോൺ രേഖ പ്രകാരം പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ, ഇപ്പോൾ രണ്ട് ഫോണും സ്വിച്ച് ഓഫാണ്.

മുങ്ങിയ ശേഷം ഇന്ദുജ അച്ഛനെ വിളിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാസുദേവൻനായരെ ചോദ്യം ചെയ്തത്. ഇന്ദുജയുടെ പ്ലാമുട് ഓഫീസിൽ പൊലീസ് പരിശോധന നടത്തി ചില രേഖകൾ കണ്ടെടുത്തു. തുടർന്നാണ് അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ തീരുമാനിച്ചത്്. പണം നഷ്ടപ്പെട്ട തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇരുപത്തഞ്ചോളം ഉദ്യോഗാർഥികളിൽനിന്ന് അഞ്ചു ലക്ഷം രൂപവരെ വാങ്ങിയെന്നാണ് പരാതി. ആധാർ സേവനകേന്ദ്രങ്ങളിൽ ജോലി നൽകാമെന്നായിരുന്നു വാഗ്ദാനം. ആദ്യ മൂന്നു മാസങ്ങളിൽ ശമ്പളമില്ലെന്നും തുടർന്നുള്ള മാസങ്ങളിൽ മുപ്പതിനായിരം മുതൽ അമ്പതിനായിരം രൂപവരെ ശമ്പളം നൽകാമെന്നുമായിരുന്നു ഉറപ്പ്.

ഇതിനായി രണ്ടു ലക്ഷംമുതൽ അഞ്ചു ലക്ഷംവരെ ഉദ്യോഗാർഥികളിൽനിന്ന് വാങ്ങി. ഓൺലൈൻ പരീക്ഷ എഴുതിയവർക്ക് വ്യാജ നിയമനക്കത്തും കൈമാറി. യുണീക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റിയുടെ വ്യാജ ലെറ്റർ പാഡിലാണ് നിയമന ഉത്തരവ് നൽകിയതെന്നും പരാതിയിലുണ്ട്. ഉദ്യോഗാർഥികൾ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇന്ദുജ ഒളിവിൽ പോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP