Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാഹക്കാര്യം അറിഞ്ഞ പിന്നാലെ കാമുകി പിണങ്ങിപോയി; പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം ; തൊടുപുഴയിൽ മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷിച്ച് പൊലീസ്

വിവാഹക്കാര്യം അറിഞ്ഞ പിന്നാലെ കാമുകി പിണങ്ങിപോയി; പൊലീസ് സ്റ്റേഷന് സമീപത്തെ പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം ; തൊടുപുഴയിൽ മണിക്കുർ നീണ്ട പരിശ്രമത്തിനൊടുവിൽ യുവാവിനെ രക്ഷിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: പ്രണയ നൈരാശ്യത്തെ തുടർന്ന് തൊടുപുഴ പൊലീസ് സ്റ്റേഷനു സമീപമുള്ള പുഴയിൽ ചാടി യുവാവിന്റെ ആത്മഹത്യ ശ്രമം. ഇടുക്കി കോലാനി സ്വദേശി മാത്യു ജോർജ്ജാണ് അതമഹത്യക്ക് ശ്രമിച്ചത്. പൊലീസും ഫയർഫോഴ്‌സും രണ്ടുമണിക്കൂർ ശ്രമിച്ചാണ് ഇയാളെ രക്ഷപെടുത്തിയത്.

ഇന്ന് ഉച്ചയോടെയാണ് തോടുപുഴ പുഴയിൽ യുവാവ് ചാടിയത്. നാട്ടുകാർ ഉടൻ ഫയർഫോഴ്‌സിനെ അറിയിച്ചു. പുഴയുടെ പാലത്തിനടുത്ത ഭാഗത്തുള്ള കോൺക്രീറ്റിൽ പിടിച്ചു നിന്ന ഇയാളെ വലക്കുള്ളിലാക്കി ഫയർഫോഴ്‌സ് പുറത്തെത്തിച്ചു.

ഇടുക്കി സ്വദേശിയായ യുവതിയുമായി മാത്യു ജോർജ്ജ് പ്രണയത്തിലായിരുന്നു. യുവാവിനോപ്പം താമസമാക്കിയ പെൺകുട്ടി ഇയാൾ മുമ്പ് മറ്റോരു വിവാഹം ചെയ്തുവെന്നറിഞ്ഞതോടെ പിന്തിരിഞ്ഞു. യുവതി ഇന്നു രാവിലെ തൊടുപുഴ പൊലീസ് സ്റ്റേനിലെത്തി മാതാപിതാക്കൾക്കോപ്പം പോയി.

ഇതേ തുടർന്നാണ് യുവാവ് പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ട് മണിക്കൂർ പരിശ്രമത്തിനൊടുവിൽ രക്ഷിച്ച മാത്യു ജോർജ്ജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് ഡി വൈ എസ് പി മധു ബാബു അറിയിച്ചു. ആരോഗ്യനിലയിൽ കാര്യമായ പ്രശ്‌നമില്ലെന്നാണ് ആശുപത്രി നൽകുന്ന വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP