Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പതിവ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ ദേവികുളം സബ്കളക്ടർക്ക് ഒരുസീക്രട്ട് കോൾ; ഹോംസ്‌റ്റേയിൽ എത്തിയപ്പോൾ ചീട്ട് കളിച്ചുകൊണ്ടിരുന്ന പുരുഷന്മാരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോയും നിരക്കും; വെള്ളത്തൂവൽ പൊലീസ് പരിശോധനയിൽ സ്ത്രീകൾ അടക്കം 8 പേർ പിടിയിൽ; ഒടുവിൽ കേസെടുത്തത് ചീട്ടുകളിക്കും നോക്കിനിൽക്കലിനും

പതിവ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ ദേവികുളം സബ്കളക്ടർക്ക് ഒരുസീക്രട്ട് കോൾ; ഹോംസ്‌റ്റേയിൽ എത്തിയപ്പോൾ ചീട്ട് കളിച്ചുകൊണ്ടിരുന്ന പുരുഷന്മാരിൽ ഒരാളുടെ മൊബൈലിൽ നിന്ന് നിരവധി സ്ത്രീകളുടെ ഫോട്ടോയും നിരക്കും; വെള്ളത്തൂവൽ പൊലീസ് പരിശോധനയിൽ സ്ത്രീകൾ അടക്കം 8 പേർ പിടിയിൽ; ഒടുവിൽ കേസെടുത്തത് ചീട്ടുകളിക്കും നോക്കിനിൽക്കലിനും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: തോക്കുപാറ അമ്പഴച്ചാലിൽ ഹോംസ്റ്റേയിൽ തമ്പടിച്ചിരുന്ന 5 പുരുഷന്മാരെയും ആന്ധ്ര സ്വദേശിനി ഉൾപ്പെടെ 3 സ്ത്രീകളെയും വെള്ളത്തൂവൽ പൊലീസ് അറസ്റ്റുചെയ്തു. ആന്ധ്ര സ്വദേശിനി പ്രഭാവതി (28 ),പാലാ സ്വദേശിനി അച്ചു(24)റാന്നി സ്വദേശിനി അജിത(34)ശല്യംപാറ സ്വദേശി ശോഭാൽ (27),വാളറ സ്വദേശി അഷ്ബിൻ ബിജു (20),ആനവരട്ടി സ്വദേശി ഷംസുദ്ദീൻ (40),കൂമ്പൻപാറ സ്വദേശി സിദ്ദിഖ് (34),ചെങ്കുളം സ്വദേശി റിയാസ് (26) എന്നിവരെയാണ് മൂന്നാർ സി ഐ കുമാർ ആർ,എസ് ഐ എം വി സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്ത്.

പണം വച്ച് ചീട്ടുകളിച്ചതിനും പകർച്ചവ്യാധി നിരോധന നിയമം ലംഘിച്ചതിനുമാണ് ഇവർക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. പതിവ് പരിശോധനകൾക്കിറങ്ങിയ ദേവികുളം സബ്ബ് കളക്ടർ പ്രേം കൃഷണന്റെ നേതൃത്വത്തിലുള്ള റവന്യൂവകുപ്പ് ഉദ്യോസ്ഥ സംഘം രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഹോംസ്റ്റേയിൽ എത്തി പരിശോധിച്ചപ്പോഴാണ് ഇവരെ കണ്ടെത്തിയത്. അനാശാസ്യം സ്ഥീരീകരിക്കുന്ന വിവരങ്ങളാണ്് ഉദ്യോഗസ്ഥ സംഘം പുരുഷന്മാരെയും സ്ത്രീകളെയും വിശദമായി ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത്

പുരുഷന്മാരിൽ ഒരാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ പിടിയിലായ സ്ത്രീകൾ ഉൾപ്പടെ നിരവധി സ്ത്രീകളുടെ ഫോട്ടോകളും നിരക്കും രേഖപ്പെടുത്തിയിരുന്നതായി ഉദ്യോഗസ്ഥ സംഘം കണ്ടെത്തി.തുടർന്ന് വെള്ളത്തൂവൽ പൊലീസിനെ വിളിച്ചു വരുത്തി റവന്യൂവകുപ്പധികൃതർ 8 പേരെയും കൈമാറി. കണ്ടെത്തുന്ന അവസരത്തിൽ ഇവർ അനാശാസ്യത്തിൽ ഏർപ്പെട്ടിരുന്നതായി സ്ഥിരീകരിക്കാനായില്ലെന്നും പുരുഷന്മാർ പണം വച്ച് ചീട്ടുകളിക്കുകയും സ്ത്രീകൾ അത് നോക്കി നിൽക്കുകയുമായിരുന്നെന്നും ഇതുപ്രകാരമാണ് നിലവിൽ കേസ്സ് ചാർജ്ജ് ചെയ്തിട്ടുള്ളതെന്നുമാണ് പൊലീസ് വിശദീകരിക്കുന്നത്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP