Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിത്തു ജോൺ പെൺകുട്ടിയുടെ തലയിലും കവിളിലും പലതവണ ആഞ്ഞിടിച്ചതും പച്ചത്തെറി വിളിച്ച് ഇടുപ്പിലും മുതുകിലും ഷൂസിട്ട് ചവിട്ടിയതും ക്ലാസിൽ നിന്നും ആൺകുട്ടികളെ എല്ലാം തന്ത്രപൂർവം പുറത്തിറക്കിയ ശേഷം; മുടിയിൽ പിടിച്ച് നിലത്തടിച്ചതും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതും കൊല്ലാൻ ഉറച്ച് തന്നെ; കേസ് ഒതുക്കി തീർക്കാനും മൊഴി മുഴുവൻ രേഖപ്പെടുത്താതെ അട്ടിമറിക്കാനും ശ്രമിക്കുന്നത് പൊലീസും; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

ജിത്തു ജോൺ പെൺകുട്ടിയുടെ തലയിലും കവിളിലും പലതവണ ആഞ്ഞിടിച്ചതും പച്ചത്തെറി വിളിച്ച് ഇടുപ്പിലും മുതുകിലും ഷൂസിട്ട് ചവിട്ടിയതും ക്ലാസിൽ നിന്നും ആൺകുട്ടികളെ എല്ലാം തന്ത്രപൂർവം പുറത്തിറക്കിയ ശേഷം; മുടിയിൽ പിടിച്ച് നിലത്തടിച്ചതും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിച്ചതും കൊല്ലാൻ ഉറച്ച് തന്നെ; കേസ് ഒതുക്കി തീർക്കാനും മൊഴി മുഴുവൻ രേഖപ്പെടുത്താതെ അട്ടിമറിക്കാനും ശ്രമിക്കുന്നത് പൊലീസും; മകൾക്ക് സുരക്ഷയും നീതിയും തേടി മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മുന്നിൽ അപേക്ഷയുമായി പിതാവും

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: 'ക്ലാസ്സിൽ നിന്നും ആൺകുട്ടികളൈയെല്ലാം തന്ത്രപൂർവ്വം പുറത്തിറക്കി. സുഹൃത്തിന്റെ സഹായത്തോടെ മുറി പുറമേനിന്നും പൂട്ടി. തലയിലും കവിളിലും അഞ്ഞ് പലതവണ അടിച്ചു. പിന്നാലെ പച്ചതെറിവിവിളിയും. മുടിയിൽപ്പിടിച്ച് കറക്കി നിലത്തടിച്ചു. കഴുത്തിൽ ഇരുകൈകൊണ്ടും ഞെക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു. ഇടുപ്പിലും മുതുകിലും വയറിലും ഷൂസിട്ട കാലുകൊണ്ട് ചവിട്ടി. ഒടുവിൽ നിന്നെയിന്ന് കൊല്ലുമെടി എന്ന് ആക്രോശിച്ച് ഭിത്തിയിലേയ്ക്ക് വലിച്ചെറിഞ്ഞു. ജീവൻ രക്ഷപെട്ടത് അദ്ധ്യാപികമാർ എത്തിയതിനാൽ.'മുരിക്കാശ്ശേരി സ്ലീവാ കോളേജിൽ സഹപാഠി ജിത്തുവിൽ നിന്നുമുണ്ടായ ക്രുരമായ അക്രമത്തെക്കുറിച്ച് പരിക്കേറ്റ് ചികത്സയിൽക്കഴിയുന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങിനെ.

ഇക്കാര്യങ്ങൾ ഇന്നലെ ഇടുക്കി എസ് പി യ്ക്കുനൽകിയ പരാതിയിൽ പെൺകുട്ടിയുടെ പിതാവും വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെയാണ് പെൺകുട്ടിയിൽ നിന്നും പൊലീസ് മൊഴിയെടുത്തത്. മർദ്ദനമേറ്റതിന്റെ ആഘാതത്തിൽ നിന്നും മകൾ മുക്തയായിട്ടില്ലന്നും ഇതിനിടെ തന്നെ മൊഴിയെടുക്കുകയും വെളിപ്പെടുത്തിയ പലഭാഗങ്ങളും എഴുതിച്ചേർക്കാതതിരിക്കുകയും ചെയ്ത സാഹചര്യത്തിൽ മൊഴി വീണ്ടും രേഖപ്പെടുത്തണമെന്നാണ് പിതാവ് എസ് പിക്ക് നൽകിയ പരാതിയിലെ പ്രധാന ആവശ്യം.

സംഭവത്തിൽ കമ്പിളികണ്ടം സ്വദേശിയായ ജിത്തുജോണിനെതിരെ ഐ പി സി 325 വകുപ്പുപ്രകാരം കേസെടുത്തിട്ടുണ്ടെന്ന് മുരിക്കാശ്ശേരി എസ് ഐ അറിയിച്ചു. മുഖ്യമന്ത്രിയിക്കും പിതാവ് ഇത് സംമ്പന്ധിച്ച് പരാതി നൽകിയിട്ടുണ്ട്. മകൾക്ക് പരിക്കേൽക്കുന്നതിന് ഇടയാക്കിയ ആക്രമണത്തെക്കുറിച്ചും പിന്നീട് നടന്ന സംഭവ പരമ്പരകളെക്കുറിച്ചും പെൺകുട്ടിയുടെ പിതാവ് ഉന്നതാധികൃതർക്ക് അയച്ച പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രിക്ക് നൽകിയ പരാതി..

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി മുമ്പാകെ സമർപ്പിക്കുന്ന പരാതി.

അപേക്ഷകൻ
റോയി ദേവസ്യ
ചേറ്റാനിയിൽ വീട്
മഞ്ഞപ്പാറ, മണിപ്പാറ പി.ഒ
ഇടുക്കി ജില്ല -685602
ഫോൺ- 9605930949

സർ,
ഞാൻ മേൽപ്പടി വിലാസത്തിൽ താമസക്കാരനാണ്. എന്റെ മകൾ 20 വയസുള്ള അലീന റോയി മുരിക്കാശേരി പടമുഖം മാർസ്ലീവാ കോളേജിലെ ബി.സി.എ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്ന ഞങ്ങൾ ലോണെടുത്തും കടം വാങ്ങിയുമാണ് പഠിപ്പിക്കുന്നത്.

ക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളുമായും നല്ല സൗഹ്യദം സൂക്ഷിക്കുകയും നന്നായി പഠിക്കുകയും ചെയ്യുന്ന കുട്ടിയാണ് എന്റെ മകൾ അലീന. അവളുടെ ക്ലാസിൽ പഠിക്കുന്ന ജിത്തു ജോൺ അലീനയോട് ഏതാനും നാളുകൾക്കുമുമ്പ് പ്രണായാഭ്യർത്ഥന നടത്തുകയും ഇഷ്ടത്തിലാവുകയും പ്രസ്തുത വിവരം ഞങ്ങളെ അറിയിക്കുകയും ചെയ്തതാണ്. പഠനശേഷം ഇക്കാര്യം ആലോചിക്കാമെന്ന് ഉപദേശിക്കുകയും ചെയ്തിട്ടുള്ളതാണ്. ചുരുങ്ങിയ കാലത്തിനു ശേഷം ജിത്തുവിന്റെ സ്വഭാവ ദൂഷ്യങ്ങൾ അലീന മനസിലാക്കുകയും തമ്മിൽ സംസാരിച്ച് പിരിയുകയും ചെയ്തു.

എന്നാൽ തന്റെ വൈരാഗ്യം മനസിൽകൊണ്ടുനടന്ന ജിത്തു 18-09-2019 ബുധനാഴ്‌ച്ച ഉച്ച ഭക്ഷണ സമയത്ത് ക്ലാസിൽ വെച്ച് ആൺകുട്ടികളെയെല്ലാം തന്ത്രപൂർവ്വം ഒഴിവാക്കി തന്റെ ഒരു സുഹ്യത്തിന്റെ സഹായത്തോടെ ക്ലാസ് മുറിയുടെ വാതിൽ പുറത്ത് നിന്ന് അടച്ച് അതിക്രൂരമായി തലയിലും കവിളിലും പലതവണ മാരകമായി അടിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പച്ചത്തെറി വിളിച്ചുകൊണ്ട് ഇടുപ്പിൽ ചവിട്ടുകയും മുടിയിൽ പിടിച്ച് കറക്കി നിലത്തടിക്കുകയും കഴുത്തിൽ ഇരുകൈകൊണ്ടും കുത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്തു. അടികൊണ്ട് നിലത്ത് വീണ കുട്ടിയെ ഷൂസിട്ട് മുതുകിലും വയറിലും ചവിട്ടുകയും നിന്നെ ഇന്ന് കൊല്ലുമെടീ.. എന്ന് അലറി വിളിച്ച് ക്ലാസ് റൂമിന്റെ ഭിത്തിയിലേക്ക് വലിച്ചെറിയുകയും ചെയ്തു.

ഇതുകണ്ട് നിലവിളിച്ച് ക്ലാസിലുണ്ടായിരുന്ന ചുരുക്കം വിദ്യാർത്ഥിനികൾ ബഹളം വെയ്ക്കുകയും ആരോ അദ്ധ്യാപകരെ വിവരമറിയിക്കുകയും ചെയ്തു. അദ്ധ്യാപകർ സ്ഥലത്തെത്തി കുറ്റിയിട്ടിരുന്ന വാതിൽ തുറന്ന് എന്റെ മകളെ ആക്രമിച്ചുകൊണ്ടിരുന്ന ജിത്തുവിനെ പിടിച്ചു മാറ്റിയതു കൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയത്.

അന്നേ ദിവസം ഉദ്ദേശം ഉച്ചയ്ക്ക് രണ്ട് മണിയോടെ കോളേജിൽ നിന്ന് എന്നെ പ്രിൻസിപ്പൽ ഫോണിൽ വിളിക്കുകയും മകൾക്ക് ഇങ്ങനെ ഒരു അപകടമുണ്ടായി എന്ന് അറിയിക്കുകയും ചെയ്തു. ഞാൻ ഉടനെ തന്നെ കോളേജിൽ എത്തി പ്രിൻസിപ്പാളിനെ കണ്ടു. മകൾക്ക് ഇങ്ങനെയൊരു പ്രശ്നം ഉണ്ടായി പരിക്കേറ്റെന്നും മുരിക്കാശേരി അൽഫോൻസാ ആശുപത്രിയിലേക്ക് അദ്ധ്യാപകരെ കൂട്ടി വിട്ടിട്ടുണ്ടെന്നും അറിയിച്ചു. എന്നെ ഒരു അദ്ധ്യാപകനെയും കൂട്ടി ആശുപത്രിയിലേക്ക് വിട്ടു. ഞാൻ ആശുപത്രിയിൽ ചെന്നപ്പോൾ മകൾ അവിടെയുണ്ടായിരുന്നു. ആശുപത്രി അധിക്യതർ മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും അവിടെനിന്ന് ഒരു പൊലീസുകാരനും വനിതാ പൊലീസുകാരിയും ആശുപത്രിയിൽ വരികയും കുട്ടിയുടെ മൊഴി എടുക്കുകയും സ്റ്റേഷനിലേക്ക് ചെല്ലുവാൻ ആവശ്യപ്പെടുകയും ചെയ്തു.

ഞങ്ങൾ സ്റ്റേഷനിൽ ചെന്നപ്പോൾ ജിത്തു അച്ഛനോടും അമ്മയോടുമൊപ്പം സ്റ്റേഷനിൽ വരികയും സ്റ്റേഷനിലെ ചാർജിൽ ഉണ്ടായിരുന്ന എസ്‌ഐ ഈ പ്രശ്നം ഇവിടെവെച്ച് തീർത്തേക്കാമെന്ന് പറയുകയും പരാതിയില്ലെന്ന് എഴുതി ഒപ്പിടുവാൻ ആവശ്യപ്പെടുകയും ചെയ്തു. മകൾക്ക് ഗുരുതരമായി പരിക്കേറ്റ വിവരം അറിയാതിരുന്നതിനാലും പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നതിനാലും ഞാൻ ഒപ്പിട്ടുകൊടുത്തു മകളേയും കൂട്ടി വീട്ടിലേക്ക് പോന്നു. എന്നാൽ വീട്ടിൽ വന്ന് വൈകുന്നേരത്തോടെ മകളുടെ കവിളിലും ചെവിയും കാലിലും നീരുവയ്ക്കുകയും ചെവി കേൾക്കാൻ പറ്റാതെ വരികയും ചെയ്തപ്പോൾ രാത്രിയിൽ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും ഡ്യൂട്ടി ഡോക്ടറെ കണ്ട് മരുന്ന് വാങ്ങുകയും ചെയ്തു.

പിറ്റേന്ന് രാവിലെ കടുത്ത ചെവിവേദന മൂലം മെഡിക്കൽ കോളേജിലെ ഇ.എൻ.റ്റി യെ കാണുകയും മരുന്ന് വാങ്ങുകയും ചെയ്തു. എന്നാൽ ചെവിക്ക് വീണ്ടും നീരുവയ്ക്കുകയും ശരീരമാകമാനം കടുത്ത വേദനയും നീരും അനുഭവപ്പെടുകയും ചെയ്തതിനാൽ 20-09-2019 ന് രാവിലെ ഇടുക്കി മെഡിക്കൽ കോളേജിൽ വരികയും കുട്ടിയെ അഡ്‌മിറ്റ് ചെയ്യുകയും ചെയ്തു. പ്രതിയുടെ ആക്രമണത്തിൽ ചെവിയുടെ ഭാഗത്ത് പൊട്ടലുള്ളതിനാൽ ഓപ്പറേഷൻ വേണ്ടിവരുമെന്നും ശരീരമാകമാനം വേദനയും നീരുമുള്ളതിനാൽ തുടർ വിദഗ്ദ ചികിത്സ ആവശ്യമുണ്ടെന്നുമാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.

ആശുപ്രതിയിൽ നിന്ന് അറിയിപ്പ് കൊടുത്തതുപ്രകാരം ഇന്ന് മുരിക്കാശേരി പൊലീസ് സ്റ്റേഷനിൽ നിന്ന് കുട്ടിയുടെ മൊഴിയെടുക്കുകയും ചെയ്തു. എന്നാൽ ആഘാതത്തിൽ നിന്ന് പൂർണ്ണമായും മോചിതയാകാതെ, കവിളിലും ചെവിയിലും മാരകമായി പരിക്കേറ്റ് നന്നായി സംസാരിക്കാൻ കഴിയാത്ത കുട്ടിയുടെ മൊഴി പൊലീസ് തിടുക്കത്തിൽ എഴുതി. കുട്ടി നൽകിയ മൊഴി പൂർണ്ണമായി രേഖപ്പെടുത്താതെ കുട്ടിയെക്കൊണ്ട് മൊഴിയിൽ ഒപ്പ് ഇടുവിച്ച് പോവുകയുണ്ടായി.

ഇത് പ്രതി പൊലീസിനെ ഏതെങ്കിലും വിധത്തിൽ സ്വാധീനിച്ചിട്ടുള്ളതിനാലാണെന്ന് ഞാൻ ബലമായി സംശയിക്കുന്നു. കുട്ടി ഇപ്പോഴും ചികിത്സയിലാണ്. ആയതിനാൽ കുട്ടിയുടെ മൊഴി രണ്ടാമത് രേഖപ്പെടുത്താൻ ഒരു സ്വതന്ത്ര അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഒരു വനിതാ എസ്‌ഐ യുടെ കൂടെ സാന്നിധ്യത്തിൽ മൊഴി രേഖപ്പെടുത്തി തെളിവെടുപ്പ് നടത്തി കുറ്റക്കാരനെതിരെ കർശന നിയമ നടപടികളെടുക്കുന്നതിന് ഉത്തരവിടണമെന്ന് താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു.

                                                                                        എന്ന് വിനയപൂർവ്വം

                                                                                        റോയി ദേവസ്യ

സഥലം - മഞ്ഞപ്പാറ

തീയതി - 21-09-2019

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP