Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയം തുടരാനാവില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ കേസ് ഒതുക്കാൻ കോളേജ് ശ്രമിക്കുന്നെന്ന ആരോപണം തള്ളി മാനേജ്‌മെന്റ്; അക്രമിച്ച വിദ്യാർത്ഥിയെ സസ്‌പെന്റ് ചെയ്‌തെന്നും അന്വേഷണ കമ്മീഷനെ വെച്ചെന്നും മാർ സ്ലീവ കോളേജ്; ജിത്തു ജോസഫിനെ പ്രകോപിപ്പിച്ചത് പെൺകുട്ടി പ്ലസ്ടുവിന് പഠിച്ച മറ്റൊരു വിദ്യാർത്ഥിയുമായി സംസാരിച്ചതും സൗഹൃദം പങ്കിട്ടതും; മർദ്ദനത്തിൽ താടിയെല്ല് പൊട്ടിയ പെൺകുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട്

പ്രണയം തുടരാനാവില്ലെന്ന് പറഞ്ഞ വിദ്യാർത്ഥിനിയെ ക്ലാസ്സ് മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച കേസിൽ കേസ് ഒതുക്കാൻ കോളേജ് ശ്രമിക്കുന്നെന്ന ആരോപണം തള്ളി മാനേജ്‌മെന്റ്; അക്രമിച്ച വിദ്യാർത്ഥിയെ സസ്‌പെന്റ് ചെയ്‌തെന്നും അന്വേഷണ കമ്മീഷനെ വെച്ചെന്നും മാർ സ്ലീവ കോളേജ്; ജിത്തു ജോസഫിനെ പ്രകോപിപ്പിച്ചത് പെൺകുട്ടി പ്ലസ്ടുവിന് പഠിച്ച മറ്റൊരു വിദ്യാർത്ഥിയുമായി സംസാരിച്ചതും സൗഹൃദം പങ്കിട്ടതും; മർദ്ദനത്തിൽ താടിയെല്ല് പൊട്ടിയ പെൺകുട്ടിക്ക് സംസാരിക്കാൻ ബുദ്ധിമുട്ട്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: പ്രണയം നിരസിച്ച വിദ്യാർത്ഥിനിയെ സഹപാഠി ക്ലാസ്സ് മുറിയിൽ പൂട്ടി ഇട്ട് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതിയിൽ അന്വേഷണം തുടങ്ങിയെന്നും സംഭവസമയത്ത് പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന വിദ്യാർത്ഥിനികളിൽ നിന്നും സ്‌കൂൾ അധികൃതരിൽ നിന്നും ഉടൻ മൊഴിയെടുമെന്നും പൊലീസ്. പ്രാഥമീക അന്വേഷണം പൂർത്തിയായെന്നും പെൺകുട്ടിക്കുനേരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും കർണ്ണപടവും  പൊട്ടിയതായി മെഡിക്കൽ റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ചന്വേഷിക്കുന്ന മുരിക്കാശ്ശേരി എസ് ഐ കെ ജി തങ്കച്ചൻ മറുനാടനോട് വ്യക്തമാക്കി

ശനിയാഴ്ചയാണ് പെൺകുട്ടിയുടെ പിതാവിന്റെ പരാതിയിൽ സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് കേസെടുത്തത്. ഇന്നലെ അവധി ദിവസമായതിനാൽ മൊഴിയെടുക്കാനായിട്ടില്ല. ഇന്ന് കേസ്സിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും എസ് ഐ അറിയിച്ചു. ഇതുവരെ നടത്തിയ അന്വേഷണത്തിൽ പുറത്തുവന്ന വിവരങ്ങളിൽ ചില പൊരുത്തക്കേടുകളുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ ഇക്കാര്യത്തിൽ വൃക്തതവരുത്താനാവു എന്നും പൊലീസ് സൂചിപ്പിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: പെൺകുട്ടിയും ആക്രമിച്ച വിദ്യാർത്ഥിയും തമ്മിൽ 3 വർഷമായി അടുത്തബന്ധമുണ്ട്. ഇത് തുടരുന്നതിൽ ഇരുവീട്ടുകാരും അസ്വസ്ഥരായിരുന്നു. അടുത്തിടെ ഇരുവിട്ടുകാരും തമ്മിൽ ഈ വിഷയം ചർച്ചചെയ്യുകയും മേലിൽ സഹപാഠി എന്നതിൽകൂടുതൽ അടുപ്പംപാടില്ലമന്ന് ഇരുവരെയും വിലക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം വിദ്യാർത്ഥി പെൺകുട്ടിയുമായി കാര്യമായ അടുപ്പം കാട്ടിയിരുന്നു. വിദ്യാർത്ഥിനിയും സമാന നിലപാട് തുടർന്നു. ഇതിന് ശേഷം പെൺകുട്ടി പ്ലസ്സ് ടുവിന് ഒരുമിച്ച് പഠിച്ചിരുന്ന മറ്റൊരു വിദ്യാത്ഥിയുമായി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമായി കൂട്ടുപിരിഞ്ഞ വിദ്യാർത്ഥിക്ക് വിവരം കിട്ടി.

ഇത് ചോദിക്കുന്നതിനാണ് സംഭവദിവസം സഹപാഠി പെൺകുട്ടിയെ സമീപിച്ചത്. ഈയവസരത്തിൽ ഇരുവരും തമ്മിൽ വാക്കേറ്റ മുണ്ടാവുകയും രോക്ഷാകൂലനായി വിദ്യാർത്ഥി നിരവധി തവണ പെൺകുട്ടിയെ കരണടിക്കുകയുമായിരകുന്നു. ഈ സമയം പെൺകുട്ടിയുടെ ക്ലാസ്സിലെ ഏതാനും വിദ്യാർത്ഥികളും ഒപ്പമുണ്ടായിരുന്നു. ഇവർ ഓടിയെത്തി അദ്ധ്യാപികയെ വിവരം അറിയിക്കുകയും ഇരുവരെയും താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയുടെയും ആൺകുട്ടിയുടെയും ബന്ധുക്കൾ തമ്മിൽ വിഷയം ചർച്ചചെയ്യുകയും പൊലീസ് കേസ്സ് വേണ്ടെന്ന്റിയിച്ച് ഇരുകൂട്ടരും സ്ഥലം വിടുകയുമായിരുന്നു.

പിന്നീട് ശനിയാഴ്ചയാണ് വിഷയത്തിൽ പെൺകുട്ടിയുടെ വീട്ടുകാർ പരാതി നൽകുന്നത്.സംഭവത്തിന്റെ നിജസ്ഥിതി അന്വേഷണം പൂർത്തിയായാലെ വൃക്തമാവു.എസ് ഐ അറിയിച്ചു. ഇന്നലെ വനിത കോൺസ്റ്റബിൾ പെൺകുട്ടി ചികിത്സയിൽക്കഴിയുന്ന ആശുപത്രിയിലെത്തി മൊഴിയെടുത്തിരുന്നു. കർണ്ണപഠവും താടിയെല്ലും പൊട്ടിയ നിലയിലായതിനാൽ ഏറെ ബുദ്ധിമുട്ടിയാണ് പെൺകുട്ടി സംസാരിക്കുന്നത്. സംഭവത്തിൽ മരിക്കാശ്ശേരി പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലന്ന് കാണിച്ച് ഇന്നലെ പെൺകുട്ടിയുടെ ബന്ധുക്കൾ ഇടുക്കി ജില്ലാപൊലീസ് മേധാവിക്ക് പരാതി നൽകി.

പെൺകുട്ടി നൽകിയ മൊഴിയിലെ സുപ്രധാന വിവരങ്ങൾ മൊഴിയെടുത്ത വനിത കോൺസ്റ്റബിൾ രേഖപ്പെടുത്തിയിട്ടില്ലന്നും കോളേജ് അധികൃതർ നൽകുന്ന തെറ്റായവിവരങ്ങൾക്കനുസരിച്ചാണ് ലോക്കൽ പൊലീസ് കേസ്സ് മുന്നോട്ട് കൊണ്ടുപോകുന്നതെന്നും ഈ സഹചര്യത്തിൽ നീതി ലഭിക്കില്ലന്നും അടിയന്തിരമായി വിഷയത്തിൽ ഇടപെടണമെന്നുമാണ് പരിതായിലെ സൂചന. വാഴത്തോപ്പ് സ്വദേശിനിയായ മൂന്നാംവർഷ ബി സി എ വിദ്യാർത്ഥിനിയെയെയാണ് സഹപാഠി കമ്പിളി കണ്ടം സ്വദേശി ജിത്തു ജോൺ ക്രൂരമായി മർദ്ദിച്ചത് ഗുരുതര പരിക്കുകളോടെ പെൺകുട്ടി ഇടുക്കി മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്.

18-ന് ഉച്ചകഴിഞ്ഞ് മുരിക്കാശ്ശേരി പടമുഖം മാർ സ്ലീവ കോളേജിലാണ് സംഭവം.വിദ്യാർത്ഥിനി ക്ലാസ്സ് റൂമിൽ ഉച്ചഭക്ഷണം കഴിക്കുന്ന സമയത്ത് ആണ് സംഭവം. ജിത്തു ക്ലാസ്സ്റും പൂട്ടി ഒരു പ്രകോപനവും ഇല്ലാതെ തന്നെ മർദ്ദിക്കുക ആയിരുന്നു എന്നാണ് പെൺകുട്ടി പൊലീസിൽ മൊഴിനൽകിയിട്ടുള്ളത്. ജിത്തു മദ്യ ലഹരിയിൽ ആയിരുന്നു എന്നതരത്തിൽ പ്രചാരണവും ഉയർന്നിരുന്നു. പെൺകുട്ടിയുടെ താടിയെല്ലും കർണ്ണപടവും പൊട്ടിയതായി ഡോക്ടർമാർ സ്ഥീരികരിച്ചു. വിദഗ്ധ ചികിൽസക്കായി വിദ്യാർത്ഥിനിയെ ഇന്ന് കൊച്ചിയിലെ ആശുപത്രിയിലേയ്ക്ക് മാറ്റുന്നതിന് ലക്ഷ്യമിട്ടിട്ടുള്ളാതായി ബന്ധു അറിയിച്ചു.

ഉന്നത സ്വധീനം ഉപയോഗിച്ച് കേസ് ഒതുക്കാൻ വിദ്യാർത്ഥിയുടെ ബന്ധുക്കൾ ശ്രമിക്കുന്നതായും പെൺകുട്ടിയുടെ ബന്ധുക്കൾ അറിയിച്ചു. ഇതിനിടെ സംഭവത്തിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് വ്യക്തമാക്കി കോളേജിന്റെ ഒദ്യോഗീക വിശദീകരണവും പുറത്തുവന്നിട്ടുണ്ട്. സംഭവം ഖേദകരമാണ്.വിവരം അറിഞ്ഞ ഉടൻ പെൺകുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ച് ചികത്സ ലഭ്യാമാക്കി.ഇരുവിദ്യാർത്ഥികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തി. പൊലീസിലും വിവരം ധരിപ്പിച്ചു. അക്രമം നടത്തിയ വിദ്യാർത്ഥിയെ സസ്പെന്റ് ചെയ്തു. അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ഇവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടിയുണ്ടാവും. സംഭവം നടന്ന് ദിവസങ്ങൾക്കുശേഷം ഇത് സംമ്പന്ധിച്ച് ചില മാധ്യമങ്ങൾ പുറത്തുവിടുന്ന വാർത്തകൾ കെട്ടിച്ചമച്ചവയാണ്. അടിസ്ഥാന രഹിതമായ വാർത്തകൾ തികച്ചും ദുദ്ദേശ്യപരമാണ്. കോളേജ് മാനേജരും പ്രിൻസിപ്പാളും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP