Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ...; പണത്തിന്റെ അഹങ്കാരം പുറം ലോകത്ത് എത്തിക്കാൻ മുറിയിലെ അക്രമം വീഡിയോയിൽ പകർത്തിയപ്പോൾ തല്ലി ചതച്ചത് ബെൽറ്റു കൊണ്ട് അതിക്രൂരമായി; കൈയിൽ കിട്ടിയത് എടുത്ത് എറിയുകയും ചെയ്തു; ഫെയ്‌സ് ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ഇടയാർ ഹരിയെ കൊന്ന് കെട്ടിത്തൂക്കിയതോ? ആത്മഹത്യയെങ്കിൽ ഭാര്യയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യം; ഓട്ടോ ഡ്രൈവറുടെ ഭാര്യ വീട്ടിലെ മരണത്തിൽ ദുരൂഹത

എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ...; പണത്തിന്റെ അഹങ്കാരം പുറം ലോകത്ത് എത്തിക്കാൻ മുറിയിലെ അക്രമം വീഡിയോയിൽ പകർത്തിയപ്പോൾ തല്ലി ചതച്ചത് ബെൽറ്റു കൊണ്ട് അതിക്രൂരമായി; കൈയിൽ കിട്ടിയത് എടുത്ത് എറിയുകയും ചെയ്തു; ഫെയ്‌സ് ബുക്കിൽ ആത്മഹത്യാ ഭീഷണി മുഴക്കിയ ഇടയാർ ഹരിയെ കൊന്ന് കെട്ടിത്തൂക്കിയതോ? ആത്മഹത്യയെങ്കിൽ ഭാര്യയ്‌ക്കെതിരെ പ്രേരണാക്കുറ്റം ചുമത്തണമെന്നും ആവശ്യം; ഓട്ടോ ഡ്രൈവറുടെ ഭാര്യ വീട്ടിലെ മരണത്തിൽ ദുരൂഹത

എം മനോജ് കുമാർ

തിരുവനന്തപുരം: ഇടയാർ ഹരിയുടെ മരണം വിവാദമാകുന്നു. ഭാര്യ വീട്ടിൽ ഇന്നലെ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട ഹരിയുടെ മരണത്തിൽ സംശയമുണ്ടെന്നാണ് ഹരിയുടെ കുടുംബം പ്രതികരിക്കുന്നത്. ഭാര്യവീട്ടുകാരുടെ പീഡനങ്ങളിൽ തനിക്ക് മനം മടുത്തിരിക്കുന്നു. അതിനാൽ താൻ ആത്മഹത്യ ചെയ്യും എന്ന ഹരിയുടെ ഫെയ്സ് ബുക്ക് വീഡിയോ ആണ് ബന്ധുക്കൾ ഉയർത്തിക്കാട്ടുന്നത്. മരണം സംശയാസ്പദമെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഹരിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ഉടൻ മരണത്തിലെ ദുരൂഹത നീക്കാനുള്ള നിയമപോരാട്ടത്തിനു ബന്ധുക്കൾ തുടക്കമിടും. മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകുമെന്നും ബന്ധുക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റുമോർട്ടത്തിന് ശേഷം ഹരിയുടെ മൃതദേഹം ഇന്നലെ വൈകീട്ടോടെ ഇടയാറിലെ വീട്ടുവളപ്പിൽ സംസ്‌ക്കരിച്ചു.

മരിക്കുന്നതിന് മുമ്പ് ഭാര്യ മർദ്ദിക്കുന്ന വീഡിയോ ഹരി പോസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നടക്കുന്ന അക്രമങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാക്കുകയായിരുന്നു ലക്ഷ്യം. ഈ വീഡിയോ ഉയർത്തിയാണ് ബന്ധുക്കളുടെ സംശയങ്ങൾ. ഭാര്യ വീട്ടിലെത്തിയ ഹരി എങ്ങനെ ആരു മറിയാതെ തൂങ്ങി മരിച്ചുവെന്ന സംശയമാണ് അവർ ഉയർത്തുന്നത്. പോസ്റ്റ് ചെയ്ത വീഡിയോയിൽ ബെൽറ്റ് കൊണ്ട് ഭാര്യ അതിക്രൂരമായാണ് ഹരിയെ അടിക്കുന്നത്. പണം ഒട്ടുമില്ല. അഹങ്കാര ഇല്ലാത്ത എന്നൊക്കെ പറഞ്ഞ് അച്ഛനുണ്ടാക്കിയ കള്ളപ്പണത്തിന്റെ അഹങ്കാരമാണെന്നും പറഞ്ഞ് ഹരി ഭാര്യയെ പ്രകോപിപ്പിക്കുന്നുണ്ട്. എന്റെ അച്ഛൻ കള്ളപ്പണം ഉണ്ടാക്കുന്നത് കണ്ടോ..... എടാ നാണം കെട്ടവനേ... നാണവും മാനവും ഉളപ്പുമില്ലാത്തവനേ..... നീ പോവില്ല അല്ലേ... എന്ന് പറഞ്ഞാണ് ക്രൂരമായ മർദ്ദനം. കൈയിൽ കിട്ടിയത് എടുത്ത് എറിഞ്ഞു പ്രതികാരം തീർക്കുകയും ചെയ്യുന്നു. നി മൊബൈലിൽ പിടിക്കുമോ... എന്റെ കൺ മുന്നിൽ നിന്ന് പോ... ഒന്നുകിൽ എന്നെ കൊല്ല്.. അല്ലെങ്കിൽ ഞാൻ ശരിയാക്കും എന്നൊക്കെ ആക്രോശിക്കുകയാണ് ഭാര്യ. ഈ വീഡിയോ ഫെയ്‌സ് ബുക്കിൽ ഹരി ഇട്ടതും തനിക്ക് സംഭവിക്കാൻ പോകുന്ന അത്യാഹിതം പുറം ലോകത്തെ അറിയിക്കാനാണെന്ന സംശയമാണ് ഹരിയുടെ കുടുംബം പറയുന്നത്.

മരണം വന്ന് എന്റെ കണ്ണിൽ ചുംബിക്കൂമ്പോഴും അവസാന കാഴ്ചയിലെ സ്വപനത്തിനു നിന്റെ മുഖമായിരിക്കണം. എന്ന് അവസാന ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തുകയും അതിനു തൊട്ടുമുൻപ് ഫെയ്സ് ബുക്ക് പോസ്റ്റിൽ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഓട്ടോ ഡ്രൈവർ ആയ ഇടയാർ ഹരി അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയ്ക്കും ഭാര്യാസഹോദരിക്കും ഭാര്യാപിതാവിനും എതിരെ ആരോപണങ്ങൾ മുഴക്കി, മരണത്തിന്റെ ഉത്തരവാദിത്തം പൂർണമായും ഇവരുടെ ചുമലിൽ ചാരിയാണ് ഹരി ആത്മഹത്യാ തീരുമാനം ഫെയ്സ് ബുക്കിൽ വീഡിയോയായി പോസ്റ്റ് ചെയ്തത്. ഭാര്യാ കുടുംബത്തിന്റെ പീഡനങ്ങളിൽ മനം മടുത്താണ് ആത്മഹത്യ തീരുമാനം പ്രഖ്യാപിക്കുന്നത് എന്നാണ് ഹരി വീഡിയോയിൽ പറയുന്നത്.

മരണത്തിനു രണ്ടു നാൾ മുൻപാണ് ഹരി ഫെയ്സ് ബുക്കിൽ ആത്മഹത്യാ തീരുമാനം പ്രഖ്യാപിക്കുന്നത്. പക്ഷെ ഈ വീഡിയോ തങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടില്ലെന്നാണ് ഹരിയുടെ കുടുംബം പറയുന്നത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിൽ പ്രത്യേക കരുതൽ തങ്ങൾ എടുത്തേനെയെന്നും കുടുംബം പറയുന്നു. ചാലയിൽ ചുമട്ടു തൊഴിലാളിയായ ഇടയാർ ഹരിശ്രീയിൽ വിജയന്റെയും വസന്തയുടെയും രണ്ടു മക്കളിൽ മൂത്ത മകനാണ് ഹരി. ഇളയ മകനായ ഹരീഷും ഓട്ടോ ഡ്രൈവർ ആണ്. കുടുംബത്തിനു ആശ്രയമായിരുന്ന മൂത്ത മകനു വന്ന ദുരന്തത്തിന്റെ ഞെട്ടലിലാണ് ഹരിയുടെ കുടുംബം.

ഒന്നര വർഷം മുൻപാണ് വിവാഹമോചിതയായ യുവതിയുമായി ഹരി പ്രേമത്തിലാകുന്നത്. മുൻപുള്ള വിവാഹത്തിൽ യുവതിക്ക് ഒരു കുട്ടികൂടിയുണ്ട്. ഇതെല്ലാം അറിഞ്ഞു തന്നെയാണ് അമ്പലത്തറ മുട്ടാറിലുള്ള യുവതിയുമായി ഹരി അടുക്കുന്നത്. യുവതിയെ തന്നെ വിവാഹം കഴിക്കണമെന്ന നിർബന്ധത്തെ തുടർന്ന് ഹരിയുടെ വീട്ടുകാർ വഴങ്ങുകയായിരുന്നു. പക്ഷെ ബന്ധത്തിൽ താളപ്പിഴകൾ പതിവായിരുന്നു. ഇത് പലപ്പോഴും വഴക്കുകളിലേക്ക് നീങ്ങുകയും ചെയ്തു. യുവതിയുടെ അനുജത്തിയും വിവാഹമോചിതയാണ്. ഇവരുടെ അടുപ്പങ്ങളും ഹരിക്ക് തലവേദനയായി. അതോടൊപ്പം ആദ്യ ഭർത്താവുമായി യുവതി ബന്ധം പുലർത്തുന്നതും ഹരിയുടെ കണ്ണിൽപ്പെട്ടു. ഈ വിവരങ്ങൾ എല്ലാം ഹരി സുഹൃത്തുക്കളുമായി പങ്കു വെച്ചിരുന്നു. ഒട്ടനവധി പ്രശനങ്ങളിലേക്കാണ് വിവാഹം വഴി ഹരി എടുത്തുചാടിയതെന്നു ബന്ധുക്കളും മനസിലാക്കി. ആർക്കും പരിഹരിക്കാൻ കഴിയാത്ത പ്രശനങ്ങൾ ആയിരുന്നു സ്വന്തം ജീവിതത്തിൽ ഹരി നേരിട്ടത്.

ഭാര്യയുടെ മറ്റു അടുപ്പങ്ങളോ ഭാര്യാ സഹോദരിയുടെ അടുപ്പങ്ങളോ ഒന്നും ഹരിക്ക് തടയാൻ കഴിയില്ല. ഒന്നും രണ്ടും പറഞ്ഞുള്ള ഹരിയുടെ ചോദ്യം ചെയ്യൽ ഭാര്യയ്ക്കും പിടിച്ചില്ല. മുൻ ഭർത്താവ് ഒരു കാര്യത്തിലും തന്നെ ചോദ്യം ചെയ്യാറില്ല എന്ന് ചൂണ്ടിക്കാട്ടി പ്രതിരോധിച്ചതും ഹരിയെ നിസ്സഹായനാക്കി. പ്രശ്‌നങ്ങൾ തുടരുമ്പോഴും തന്റെ കുടുംബ ജീവിതം ഇന്നല്ലെങ്കിൽ നാളെ നന്നാകും എന്ന പ്രതീക്ഷയിലായിരുന്നു ഹരി. എന്നിട്ടും കാര്യങ്ങൾ ശരിയാകാതെ മുന്നോട്ടു പോയപ്പോൾ ഹരിയുടെ നിരാശ കൂടുകയും ചെയ്തു. ഹരി നേരിട്ട് തിരഞ്ഞെടുത്ത ബന്ധമായതിനാൽ ഹരിയുടെ വീട്ടുകാർക്കും ഇടപെടാൻ പരിമിതിയുണ്ടായിരുന്നു. ഇത് ഹരിയും മനസിലാക്കിയിരുന്നു. പക്ഷെ ഭാര്യ വീട്ടിലെ കാര്യങ്ങൾ ഹരിയുടെ പിടിയിലും അപ്പുറത്താണെന്നു പിന്നീട് ഹരിക്കും ബോധ്യമാവുകയായിരുന്നു. ഈ ബോധ്യം തന്നെയാണ് ഹരിയെ ആത്മഹത്യാ സൂചനാ വീഡിയോ ഇടാൻ കാരണം.

മരിക്കുന്നതിന് തലേന്ന് അതായത് മിനിയാന്ന് രാത്രി പത്തുമണിക്കാണ് ഇടയാറുള്ള സ്വന്തം വീട്ടിൽ നിന്ന് ഹരി ഇറങ്ങുന്നത്. അത് എങ്ങോട്ടു എന്ന കാര്യത്തിൽ ഹരിയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. പത്ത് മണിക്ക് ശേഷം ഇറങ്ങിയ ഹരിയെ പിന്നീട് വീട്ടുകാർ ജീവനോടെ കണ്ടില്ല. ഇന്നലെ രാവിലെ ആറുമണിയോടെ ഹരിയുടെ മരണവാർത്ത എത്തുകയും ചെയ്തു. മിനിയാന്ന് രാത്രി തന്നെ ഭാര്യ വീട്ടിൽ പോയോ അതോ ഇന്നലെ രാവിലെയാണോ എത്തിയത് എന്നൊന്നും വീട്ടുകാർക്ക് അറിയില്ല. പക്ഷെ മരണവിവരം അറിഞ്ഞപ്പോൾ ഇടയാറുകാർ ഹരിയുടെ അമ്പലത്തറ മുട്ടാറിലുള്ള ഭാര്യവീട്ടിലേക്ക് പ്രവഹിക്കുക തന്നെ ചെയ്തു. പിന്നീടുള്ള കാര്യങ്ങൾ എല്ലാം നാട്ടുകാരും ബന്ധുക്കളും ആലോചിച്ചാണ് കൈക്കൊണ്ടത്.

ഹരിയുടെത് ആത്മഹത്യയാണെങ്കിൽ പ്രേരണാക്കുറ്റം ചുമത്തി ഭാര്യവീട്ടുകാരെ അറസ്റ്റ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു ഹരിയുടെ ബന്ധുക്കളും നാട്ടുകാരും ഇൻക്വിസ്റ്റ് നടപടികൾ തടഞ്ഞിരുന്നു. പക്ഷെ പോസ്റ്റുമോർട്ടത്തിനുശേഷം അന്വേഷണം ആരംഭിക്കാമെന്നുള്ള പൊലീസ് തീരുമാനത്തെ തുടർന്ന് ആവശ്യത്തിൽ നിന്ന് ബന്ധുക്കൾ പിൻവലിയുകയായിരുന്നു. അതേസമയം ഹരിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നു കേസ് അന്വേഷിക്കുന്ന ഫോർട്ട് സിഐ അജിത് മറുനാടൻ മലയാളിയോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം അന്വേഷണം വ്യാപിപ്പിക്കും. ഹരിയുടെ ബന്ധുക്കൾ പരാതി നൽകിയില്ലെന്നും സിഐ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP