Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൊൽക്കത്ത വിട്ടാൽ ഇടത്താവളം കാഠ്മണ്ഡു; സുന്ദരിയും ബഹുഭാഷാ വിദഗ്ധയും; അംഗരക്ഷകരും പരിവാരങ്ങളുമായി ആഡംബര ജീവിതം; വിജയ് മല്യ അടക്കമുള്ള പ്രമുഖർക്ക് ആനക്കൊമ്പ് വിററത് വഴി ഉന്നതതല ബന്ധങ്ങൾ; കോടികളുടെ ഇടമലയാർ ആനവേട്ട കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചി പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്നതുകൊൽക്കത്തയിലെ മോത്തിലാൽ സ്ട്രീറ്റിൽ; തങ്കച്ചി ഏലിയാസ് സിന്ധു തിരുവനന്തപുരം സ്വദേശിയെന്നും വനംവകുപ്പ്

കൊൽക്കത്ത വിട്ടാൽ ഇടത്താവളം കാഠ്മണ്ഡു; സുന്ദരിയും ബഹുഭാഷാ വിദഗ്ധയും; അംഗരക്ഷകരും പരിവാരങ്ങളുമായി ആഡംബര ജീവിതം; വിജയ് മല്യ അടക്കമുള്ള പ്രമുഖർക്ക് ആനക്കൊമ്പ് വിററത് വഴി ഉന്നതതല ബന്ധങ്ങൾ; കോടികളുടെ ഇടമലയാർ ആനവേട്ട കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചി പിടിയിൽ; ഒളിവിൽ കഴിഞ്ഞിരുന്നതുകൊൽക്കത്തയിലെ മോത്തിലാൽ സ്ട്രീറ്റിൽ; തങ്കച്ചി ഏലിയാസ് സിന്ധു തിരുവനന്തപുരം സ്വദേശിയെന്നും വനംവകുപ്പ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇടമലയാർ ആനവേട്ടക്കേസിലെ ഹൈടെക് ഇടനിലക്കാരി കൊൽക്കത്ത തങ്കച്ചിയെന്നറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശിനി സിന്ധു പിടിയിൽ. ഇക്കാര്യം വനം വകുപ്പധികൃതർ സ്ഥിരീകരിച്ചു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവരുടെ ഭർത്താവ് സുധീഷ് ചന്ദ്ര ബാബു, മകൾ അമിത എന്നിവരെ കഴിഞ്ഞ ദിവസം ആനക്കൊമ്പുകളും, ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളുടെ ഭാഗങ്ങളുമായി കൊൽക്കത്തയിൽ റവന്യു ഇന്റിലിജൻസ് പിടികൂടിയിരുന്നു. 

കൊൽക്കത്തയിലെ മോത്തിലാൽ സ്ട്രീറ്റിൽ ഒരുവീട്ടിൽ ഒൡവിൽ കഴിയുകയായിരുന്നു സിന്ധു. കോടതിയിൽ ഹാജരാക്കിയ ഇവർക്ക് ജാമ്യം അനുവദിച്ചു. ഇവർ കോതമംഗലം കോടതിയിൽ കീഴടങ്ങാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോടതിയിൽ ഇവർ നാളെ ഹാജരാകുമെന്നാണ് അറിയുന്നത്.സുധീഷിനൈ കോടതി ഇടപെടലിലൂടെ കസ്റ്റഡിയിൽ വാങ്ങി അന്വേഷക സംഘം ചോദ്യം ചെയ്തിരുുന്നു. ഇതുവഴി ലഭിച്ച വിവരങ്ങൾ പ്രകാരമാണ് തങ്കച്ചിയെ പിടികൂടിയതെന്നാണ് പുറത്തു വരുന്ന വിവരം. ആനക്കൊമ്പ് കച്ചവടത്തിൽ തങ്കച്ചിക്കുള്ള ബന്ധം പുറത്തു കൊണ്ടുവരുന്നതിനാണ് അന്വേഷക സംഘത്തിന്റെ നീക്കം. ഇടമലയാർ ആനവേട്ടകേസ്സിൽ തങ്കച്ചിയും ഭർത്താവും പ്രതികളാണെങ്കിലും കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഏതാനും മൊഴികളൊഴിച്ചാൽ കാര്യമായ തെളിവ് ഇല്ലാത്ത സാഹചര്യത്തിലാണ് കുറ്റപത്രത്തിൽ ഇവരുടെ പേരുകൾ ഉൾപ്പെടുത്താതിരുന്നതെന്നാണ് ഇക്കാര്യത്തിൽ അധികൃതരുടെ വിശദീകരണം.

മുമ്പ് നടന്ന അന്വേഷണത്തിൽ തങ്കച്ചിയെത്തേടി വനംവകുപ്പധികൃതർ കൊൽക്കത്തയിൽ ദിവസങ്ങളോളം തങ്ങിയിരുന്നെങ്കിലും പ്രയോജന മുണ്ടായില്ല. നേരത്തെ സി സി എഫ് സുരേന്ദ്രകുമാർ, പെരിയാർ ടൈഗർ പ്രോജക്ട് ഈസ്റ്റ് ഡിവിഷൻ ഡപ്യൂട്ടി ഡയറക്ടർ അമിത് മല്ലിക് തുടങ്ങിയവരുൾപ്പെട്ട അന്വേഷക സംഘമാണ് തങ്കച്ചിയെ കണ്ടെത്താൻ കൊൽക്കത്തയിൽ തിരച്ചിൽ നടത്തിയത്. ഈ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി ഈഗിൾ രാജൻ, കൂട്ടാളികളായ ഉമേഷ് അഗർവാൾ ,അജിബ്രൈറ്റ് തുടങ്ങയവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥ സംഘം തങ്കച്ചിയെത്തേടി കൊൽക്കത്തയ്ക്ക് തിരിച്ചിരിക്കുന്നത്.

കോർപ്പറേറ്റുകൾക്ക് കൊമ്പുകൾ നൽകിയതിൽ ഇടനിലക്കാരി തങ്കച്ചിയായിരുന്നെന്നായിരുന്നു ഇവരുടെ പ്രധാനവെളിപ്പെടുത്തൽ. കൊൽക്കത്ത തങ്കച്ചിയെന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. ബിസിനസ് രംഗത്തെ വമ്പന്മാരുമായി തങ്കച്ചിക്ക് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള അടുപ്പമുണ്ട്. ഏകദേശം 45 വയസ് തോന്നിക്കുന്ന സുന്ദരിയായ തങ്കച്ചി ബഹുഭാഷ വിദഗ്ധയാണെന്നും സ്വദേശം തിരുവനന്തപുരമാണെന്നും യഥാർത്ഥ പേര് സിന്ധു എന്നാണെന്നുമാണ് ഇതുവരെ അന്വേഷക സംഘത്തിന്റെ കണ്ടെത്തൽ.

വർഷങ്ങളായി കൊൽക്കത്ത കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തങ്കച്ചി കൂടുതൽ ബന്ധംപുലർത്തിയിരുന്നത് ഉമേഷ് അഗർവാളുമായിട്ടായിരുന്നെന്നും ഡാബർ ഉൾപ്പെടെ നിരവധി കമ്പനികൾക്കും വിജയ് മല്യ ഉൾപ്പെടെ നിരവധിപ്രമുഖർക്കും തങ്കച്ചിയുൾപ്പെട്ട സംഘം ആനക്കൊമ്പുകൾ നൽകിയിട്ടുണ്ടന്നുമാണ് ഇതുവരെ നടത്തിയിട്ടുള്ള അന്വേഷണത്തിൽ നിന്നും അധികൃതർക്ക് ലഭിച്ച വിവരം. ഈ നിലയ്ക്ക് തങ്കച്ചിയുടെ ഇടപാടുകൾ കോടികൾക്കുമുകളിൽ കണ്ടേക്കാമെന്നും ഇതുസംബന്ധിച്ച് മുഴുവൻ വിവരങ്ങളും പുറത്തുവന്നാൽ നിരവധി പ്രമുഖർ കേസിൽ കുടുങ്ങുമെന്നുമാണ് ചൂണ്ടികാണിക്കപ്പെടുന്നത്. തങ്കച്ചിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിലിൽ ആക്രമണമുണ്ടാവുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് അന്വേഷക സംഘം കൊൽക്കത്ത പേലീസിന്റെ സഹായവും തേടിയിരുന്നു.

കൊൽക്കത്ത വിട്ടാൽ തങ്കച്ചിയുടെ ഇടത്താവളം കാഠ്മണ്ടു ആണെന്നാണ് അധികൃതർക്ക് ലഭിച്ച സൂചന. തദ്ദേശിയരുമായി നല്ല അടുപ്പത്തിൽ കഴിയുന്ന ഇവർ അംഗരക്ഷകരും പരിവാരങ്ങളുമായി ആർഭാട ജീവിതത്തിലാണെന്നും പറയുന്നു.ഇതു സംന്ധിച്ച അഞ്ച് കേസുകളിലാണ് കോതമംഗലം കോടതിയിൽ എത്തിയിട്ടുള്ളത്.മപ്രതികളുടെ എണ്ണം കൊണ്ടും തൊണ്ടിമുതലിന്റെ മൂല്യംകൊണ്ടും കൊല്ലപ്പെട്ട ആനകളുടെ എണ്ണത്താലും ഈ കേസ് രാജ്യാന്തരതലത്തിൽ പോലും ശ്രദ്ധയാകർഷിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP