Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Dec / 202003Thursday

സെർച്ച് വാറണ്ടുമായി എത്തിയപ്പോൾ പ്രതി വീട്ടിൽ ഇല്ല; വരുമ്പോൾ പിടിക്കാൻ നിന്ന ഗാർഡുകളെ കണ്ടപ്പോൾ കലിയിളകി വാക്കത്തി ആക്രമണം; വനിതാ ഗാർഡ് അടക്കം പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടൽ; പൊലീസുമായെത്തി പ്രതിയെ മടയിൽ കയറി പൊക്കി ഫോറസ്റ്റ്; വനപാലകർക്കെതിരെ മോഷണം ആരോപിച്ച് സുരേന്ദ്രന്റെ ബന്ധുവും; നേര്യമംഗലം ഇടക്കുടിയിൽ അറസ്റ്റ് വിവാദം

സെർച്ച് വാറണ്ടുമായി എത്തിയപ്പോൾ പ്രതി വീട്ടിൽ ഇല്ല; വരുമ്പോൾ പിടിക്കാൻ നിന്ന ഗാർഡുകളെ കണ്ടപ്പോൾ കലിയിളകി വാക്കത്തി ആക്രമണം; വനിതാ ഗാർഡ് അടക്കം പ്രാണരക്ഷാർത്ഥം ഓടി രക്ഷപ്പെടൽ; പൊലീസുമായെത്തി പ്രതിയെ മടയിൽ കയറി പൊക്കി ഫോറസ്റ്റ്; വനപാലകർക്കെതിരെ മോഷണം ആരോപിച്ച് സുരേന്ദ്രന്റെ ബന്ധുവും; നേര്യമംഗലം ഇടക്കുടിയിൽ അറസ്റ്റ് വിവാദം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വനംവകുപ്പ് ഉദ്യോഗസ്ഥർ വീട്ടിൽ അതിക്രമിച്ചുകയറി ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതായി വെളിപ്പെടുത്തൽ. നേര്യമംഗലം കോളനിഭാഗത്ത് ഇടക്കുടിയിൽ സുരേന്ദ്രൻ , ഭാര്യ ഷാനി , മകൻ നിർമ്മൽ എന്നിവർക്ക് മർദ്ദനമേറ്റതായിട്ടാണ് അടുത്ത ബന്ധു അമൽരാജ് മറുനാടനോട് വെളിപ്പെടുത്തിയത്. എന്നാൽ തങ്ങളെയാണ് പ്രതി ആക്രമിച്ചതെന്ന് വാദവുമായി ഫോറസ്റ്റും രംഗത്ത് എത്തി.

രാത്രി 11 മണിയോടടുത്ത് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയെന്നറിഞ്ഞാണ് താൻ ആക്രമണം നടന്ന വീട്ടിലേയ്ക്ക് എത്തിയതെന്നും കൺമുന്നിൽ നടന്നത് കണ്ട് നിൽക്കാൻപോലും കഴിയാത്തത്ര ക്രൂരതയായിരുന്നെന്നും അമൽരാജ് പറയുന്നു. തന്നെ ഒരു ഉദ്യോഗസ്ഥൻ കഴുത്തിനുപിടിച്ച് ഭിത്തിയോട് ചേർത്ത് ശ്വാസം മുട്ടിച്ചെന്നും പിതാവിന്റെ സഹോദരനായ സരേന്ദ്രനെയും ഭാര്യയെയും കുനിച്ചുനിർത്തി ഇടിച്ചെന്നും ആരോപിക്കുന്നു.

വസ്ത്രങ്ങൾ വലിച്ചുകീറിയെന്നും സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ദൃശ്യങ്ങളാണ് വീട്ടിൽ നടന്നതെന്നും വീട്ടുപകരങ്ങൾ നശിപ്പിക്കപ്പെട്ടുവെന്നും അലമാരയിൽ വീടുപണിക്കായി സൂക്ഷിച്ചിരുന്ന പണം കാണാതായതായും അമൽരാജ് വ്യക്തമാക്കി. ആളുകൾ കൂടിയതോടെ സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് സുരേന്ദ്രനെ സ്റ്റേഷനിലേയ്ക്ക് കൂട്ടികൊണ്ടുപോയിയെന്നും ഇതുവരെ വിട്ടയച്ചിട്ടില്ലന്നും അമൽകൂട്ടിച്ചേർത്തു.

സംഭവത്തെക്കുറിച്ച് നേര്യമംഗലം ഫോറസ്റ്റ് റെയിഞ്ചോഫീസർ നൽകുന്ന വിവരങ്ങൾ ഇങ്ങിനെ.

നേര്യമംഗലം കാഞ്ഞിരവേലിയിലെ സർക്കാർ വക തേക്ക് പ്ലാന്റേഷനിൽ നിന്നും സുരേന്ദ്രൻ 6 മരങ്ങൾ മുറിച്ചുകടത്തിയതായി മൊഴി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സെർച്ച് വാറുണ്ടുമായി ഉദ്യോഗസ്ഥ സംഘം ഇന്നലെ ഇയാളുടെ നേര്യമംഗലം കോളനിയിലെ വീട്ടിലെത്തി.

ഈ സമയം ഇയാൾ വീട്ടിൽ ഉണ്ടായിരുന്നില്ല. രണ്ട് ഗാർഡുകളെ വീട് കാവൽ നിർത്തി, ബാക്കിയുള്ളവർ മടങ്ങി. ഇവരിലൊരാൾ വനിതയായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ സുരേന്ദ്രൻ വീട്ടിലെത്തി. വനംവകുപ്പ് ജീവനക്കാരെകണ്ടതോടെ ഇയാൾക്ക് കലിയിളകി. തുടർന്ന് വീടിനുള്ളിൽ നിന്നും വാക്കത്തിയെടുത്തുകൊണ്ടുവന്ന് ജീനക്കാരെ കൊല്ലുമെന്ന് ഭീഷിണിപ്പെടുത്തി.

ഇതെത്തുടർന്ന് ജീവനക്കാർ രണ്ടുപേരും പ്രാണരക്ഷാർത്ഥം ഇരുളിലൂടെ ഓടി.പുരുഷ ഗാർഡ് 50 മീറ്ററോളം അകലെ ഒരു വീട്ടിൽകയറി ഒളിച്ചു.വനിത ഗാർഡിനെ 500 മീറ്ററോളം ഇയാൾ കൊലവിളിയുമായി പിൻതുടർന്നെത്തി.ഇവരും വഴിയരുകിലെ വീട്ടിൽ അഭയം തേടുകയായിരുന്നു.

ഈ വിവരം ഊന്നുകൽ പൊലീസിൽ അറിയിച്ചു.തുടർന്ന് പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സംയക്തമായി ഇയാളുടെ വീടുവളഞ്ഞു.കസ്റ്റഡിയിൽ എടുക്കാനെത്തിയപ്പോൾ ഇയാൾ വീണ്ടും അക്രമാസക്തനായി.സഹായത്തിനായി ഭാര്യയും മകനും ഇയാൾക്കൊപ്പം ചേർന്നു.പിന്നീട് ബലപ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.വീട്ടിൽ നിന്നും തൊണ്ടികണ്ടെടുക്കാനായിട്ടില്ല.കേസ്സിൽ അന്വേണം തുടരുകയാണ്.

വനംവകുപ്പ് ഉദ്യോഗസ്ഥൻ നൽകിയ വിവരങ്ങൾ പ്രകാരം സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതായും സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പ്രതികരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP