Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് സിനിമ തളരുമ്പോൾ തഴഞ്ഞു വളർത്ത് കോളിവുഡ്; നികുതി വെട്ടിപ്പു സംശയത്തിൽ തമിഴ് സിനിമാ നിർമ്മാതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ട്; 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണവും പിടിച്ചെടുത്തു

ബോളിവുഡ് സിനിമ തളരുമ്പോൾ തഴഞ്ഞു വളർത്ത് കോളിവുഡ്; നികുതി വെട്ടിപ്പു സംശയത്തിൽ തമിഴ് സിനിമാ നിർമ്മാതാക്കളുടെ വീടുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്; 200 കോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയെന്ന് റിപ്പോർട്ട്; 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണവും പിടിച്ചെടുത്തു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ബോളിവുഡ് സിനിമാ ലോകം തളർച്ചയിലാണ് കുറച്ചുകാലമായി. എന്നാൽ, തമിഴ് അടക്കമുള്ള തെന്നിന്ത്യൻ സിനിമാ ലോകം കുതിപ്പിന്റെ വഴിയിലാണ്. തമിഴ് സിനിമയിൽ കോടികളുടെ ബിസിനസാണ് നടക്കുന്നത്. എന്നാൽ ലാഭം കൊയ്യുന്ന ഈ സിനിമാ മേഖലയെ മുന്നിൽ നിർത്തി നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന സംശയവും ശക്തമാണ്. ഇക്കാര്യത്തിൽ ഇൻകംടാക്‌സ് നടത്തിയ പരിശോധനയിൽ 200 കോടിയിലേറെ രൂപയുടെ നികുതി വെട്ടിപ്പു നടക്കുന്നതായി കണ്ടെത്തി.

തമിഴ് സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതിവകുപ്പിന്റെ റെയ്ഡിലാണ് 200 കോടിയിലേറെ രൂപയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 26 കോടി രൂപയും മൂന്നുകോടിയുടെ സ്വർണാഭരണങ്ങളും പിടിച്ചെടുത്തുവെന്ന് ആദായനികുതിവകുപ്പ് അറിയിച്ചു.

നിർമ്മാതാക്കളായ അൻപുചെഴിയൻ, കലൈപുലി എസ്. താണു, ടി.ജി. ത്യാഗരാജൻ, എസ്.ആർ. പ്രഭു, കെ.ഇ. ജ്ഞാനവേൽരാജ, എസ്. ലക്ഷ്മണകുമാർ എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടന്നത്. നിർമ്മാതാക്കളുമായി ബന്ധമുള്ള വിതരണക്കാരുടെ സ്ഥലങ്ങളിലും പരിശോധനയുണ്ടായി. തുടർന്ന് ചെന്നൈ, മധുരൈ, കൊയമ്പത്തൂർ, വെള്ളൂർ തുടങ്ങി 40 ൽ അധികം സ്ഥലങ്ങളിലാണ് പരിശോധന നടന്നത്.

സിനിമയിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകൾ പരിശോധനയിൽ കണ്ടെത്തി. മറ്റുനിർമ്മാതാക്കൾക്ക് പണം പലിശയ്ക്ക് നൽകുകയും ചെയ്യുന്ന അൻപുചെഴിയന്റെ വീട്ടിലും സ്ഥാപനങ്ങളിലും നടത്തിയ പരിശോധനയിൽ പ്രോമിസറി നോട്ടുകളും വായ്പാരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. വിതരണക്കാർ തിയേറ്ററുകളിൽനിന്ന് ലഭിച്ച വരുമാനം കുറച്ചുകാണിച്ചതിന്റെ രേഖകളും കണ്ടെടുത്തു.

പ്രൊഡക്ഷൻ ഹൗസുകളുടെ കാര്യത്തിൽ, സിനിമകളുടെ വിൽപ്പനയിൽ നിന്നുള്ള യഥാർത്ഥ തുക വെളിപ്പെടുത്തിയ തുകയേക്കാൾ വളരെ കൂടുതലാണ്. കണക്കുകൾ പരിശോധിക്കുമ്പോൾ നികുതി വെട്ടിപ്പിന് സാധ്യതയുള്ളതായി സൂചനയുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. കണക്കിൽപ്പെടാത്ത വരുമാനം ചില നിക്ഷേപങ്ങൾക്കും അപ്രഖ്യാപിത പേയ്മെന്റുകൾക്കുമായി ഉപയോഗിച്ചതായി ഐടി വക്താവ് പറഞ്ഞു. സമീപകാലത്ത് ഉണ്ടായിട്ടുള്ളതിൽ വച്ച് വലിയ പരിശോധനയായിരുന്നു ഇതെന്ന് സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള ഉറവിടങ്ങൾ വ്യക്തമാക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP