Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുംബൈയിലെ അടിപെളി ജീവിതത്തിനായി യുവതി വിറ്റത് രണ്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ; ഭർത്താവ് പരാതിയുമായി എത്തിയതോടെ 22കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും

മുംബൈയിലെ അടിപെളി ജീവിതത്തിനായി യുവതി വിറ്റത് രണ്ടുമാസം പ്രായമുള്ള സ്വന്തം കുഞ്ഞിനെ; ഭർത്താവ് പരാതിയുമായി എത്തിയതോടെ 22കാരിയെ അറസ്റ്റ് ചെയ്ത് പൊലീസും

മറുനാടൻ ഡെസ്‌ക്‌

ഹൈദരാബാദ്: രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞിനെ വിറ്റ യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു. ഹൈദരാബാദ് സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് മുംബൈ സന്ദർശനത്തിന് പണമുണ്ടാക്കാൻ വേണ്ടി സ്വന്തം കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചത്. ശെയ്ഖ് സോയാ ഖാൻ എന്ന യുവതിയാണ് ഭർത്താവിന്റെ പരാതിയെ തുടർന്ന് ആണ് 45,000 രൂപയ്ക്കാണ് സ്വന്തം കുഞ്ഞിനെ യുവതി വിൽക്കാൻ തുനിഞ്ഞത്.

തന്റെ കുഞ്ഞിനെ ഭാര്യ വിൽക്കാൻ ശ്രമിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കുട്ടിയുടെ പിതാവ് അബ്ദുൾ മുജാഹീദ് പരാതിയുമായി ചൊവ്വാഴ്ച പൊലീസിനെ സമീപിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ കുട്ടിയുടെ അമ്മയേയും മറ്റ് അഞ്ച് പേരേയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ വാങ്ങിയ കുടുംബവും വിൽപനയിലെ ഇടനിലക്കാരനും അറസ്റ്റ് ചെയ്തവരിൽ ഉൾപ്പെടുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു ശെയ്ഖ് സോയാ ഖാൻ. കുഞ്ഞിനെ ഒറ്റയ്ക്ക് വളർത്തുന്ന ബുദ്ധിമുട്ട് യുവതിയെ അലട്ടിയിരുന്നു. കൂടാതെ മുംബൈ നഗരത്തിലേക്ക് പോകണമെന്ന് ഇവർ ദീർഘകാലമായി ആഗ്രഹിച്ചിരുന്നു. തുടർന്നാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്ന് യുവതി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.

ഹൈദരാബാദിന് സമീപത്തുള്ള ഹബീബീനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതി ലഭിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ കുഞ്ഞിനെ വീണ്ടെടുക്കാനും യുവതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു.ശിശുസംരക്ഷണ നിയമമനുസരിച്ച് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കുഞ്ഞിനെ പൊലീസ് പിന്നീട് അച്ഛന് കൈമാറി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP