Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം മുറിയുടെ വാതിൽ കയറിട്ട് കെട്ടി; അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കൊളുത്തി എറിഞ്ഞു; ഭാര്യ തീയിൽ വെന്തമർന്നപ്പോഴും ഒരു ദുഃഖവും തോന്നിയില്ല; അയൽവാസികളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ആത്മഹത്യയെന്ന്; മുജീബ് സീനത്തിനെ വകവരുത്തിയത് അവിഹിതം സംശയിച്ച്

ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച ശേഷം മുറിയുടെ വാതിൽ  കയറിട്ട് കെട്ടി; അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കൊളുത്തി എറിഞ്ഞു; ഭാര്യ തീയിൽ വെന്തമർന്നപ്പോഴും ഒരു ദുഃഖവും തോന്നിയില്ല; അയൽവാസികളോടും പൊലീസിനോടും ആദ്യം പറഞ്ഞത് ആത്മഹത്യയെന്ന്; മുജീബ് സീനത്തിനെ വകവരുത്തിയത് അവിഹിതം സംശയിച്ച്

ജംഷാദ് മലപ്പുറം

മലപ്പുറം: കരുളായി കളംകുന്നിൽ ഭാര്യയുടെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്തിയത് ഭർത്താവ് തന്നെ. പ്രതി മുജീബ് കുറ്റം സമ്മതിച്ചു. വീട്ടിലെ റൂമിൽവെച്ച് ഭാര്യ സീനത്തിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച ശേഷം മുറിയുടെ വാതിൽ കയറിട്ട് കെട്ടി. പിന്നീട് അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് എറിഞ്ഞു. കൂടെ കഴിഞ്ഞ ഭാര്യ തീയിൽ വെന്തമർന്നപ്പോഴും ഒരു ദുഃഖവും തോന്നിയില്ല. മുജീബ് ഭാര്യ സീനത്തിനെ തീകൊളുത്തി കൊലപ്പെടുത്തിയത് അവിഹിതം സംശയിച്ചാണെന്ന് പൊലീസിന് മൊഴി നൽകി.

കരുളായി കളംകുന്ന് മങ്ങാട്ടത്തൊടിക സീനത്തിന്റെ മരണം കൊലപാതകമാണെന്ന് തെളിയിച്ചിരിക്കുകയാണ് പൂക്കോട്ടുംപാടം പൊലീസ്. ഭർത്താവ് ചെമ്പൻ മുജീബി (40) നെ പൂക്കോട്ടുംപാടം പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലർച്ചെയാണ് സീനത്തിനെ തീ പിടിച്ച് വീട്ടിനകത്തെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സീനത്ത് തീകൊളുത്തിയെന്ന കാര്യം മുജീബ് തന്നെയാണ് അയൽവാസികളെ അറിയിച്ചതും. തുടർന്ന് സ്ഥലത്തെത്തിയ പൂക്കോട്ടുംപാടം പൊലീസ് മരണം സ്ഥിരീകരിക്കുകയായിരുന്നു.

കൊലപാതകം ആണെന്ന സംശയത്തിൽ ഭർത്താവ് മുജീബിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ആദ്യം ആത്മഹത്യ ചെയ്തതാണെന്ന് പറഞ്ഞെങ്കിലും പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സീനത്തിന്റെ ശരീരത്തിൽ പെട്രോൾ ഒഴിച്ച് മുറിയുടെ വാതിൽ കയറിട്ട് കെട്ടി അടുത്ത മുറിയിൽ നിന്നും മണ്ണെണ്ണയിൽ മുക്കിയ തുണിയിൽ തീ കത്തിച്ച് എറിയുകയായിരുന്നു എന്നാണ് മൊഴി. മുജീബിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് പ്രതിയെ കളംകുന്നിലെ വീട്ടിൽ എത്തിച്ച് വാതിൽ കെട്ടിയ കയർ, പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവ കണ്ടെടുത്തു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആരും സംശയിക്കാതിരിക്കാനാണ് പ്രതി അയൽവാസികളെ വിളിച്ചുവരുത്തിയതും, സംഭവം അപകടമാണെന്നു വരുത്തി തീർക്കാനും ശ്രമിച്ചത്. ഇതിനായാണ് ആദ്യം റൂമിന്റെ വാതിൽ പൂട്ടിയ ശേഷം പുറത്തെ ജനവാതിൽ വഴി തീ കത്തിച്ച് എറിഞ്ഞത്. ഇത്തരത്തിൽ ചെയ്താൽ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതി. ഈ രീതിയിൽ പൊലീസിന്റെ ചോദ്യംചെയ്യലിൽ ആദ്യം പറയാൻ ശ്രമിച്ചെങ്കിലും കൂടുതൽ ചോദ്യംചെയ്തപ്പോൾ പ്രതിക്ക് പിടിച്ചു നിൽക്കാനായില്ല. തുടർന്ന് കുറ്റം സമ്മതിക്കുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പൊലീസിന്റെ നീക്കം. പൂക്കോട്ടുംപാടം എസ് ഐ രാജേഷ് അയോടനെ കൂടാതെ സീനിയർ സി പി ഒ മാരായ സൈനുൽ ആബിദീൻ, ജാഫർ,ജി കെ പ്രദീപ്, അനീഷ്, വിഷ്ണു, സുദേവ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP