Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202026Monday

വട്ടിയൂർക്കാവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; തടയാനെത്തിയ ഭാര്യാ പിതാവിനും മാതാവിനും കുത്തേറ്റു; രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ ആളുകൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറി; അമ്മയെ കുത്തുന്നതു കണ്ട് പുറത്തേക്കോടിയ ആറാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗൾഫിൽ നിന്നെത്തിയ പ്രതി സിപിഎം പ്രവർത്തകൻ

വട്ടിയൂർക്കാവിൽ യുവാവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത് മദ്യലഹരിയിൽ; തടയാനെത്തിയ ഭാര്യാ പിതാവിനും മാതാവിനും കുത്തേറ്റു; രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ ആളുകൾ തടഞ്ഞുവച്ച് പൊലീസിന് കൈമാറി; അമ്മയെ കുത്തുന്നതു കണ്ട് പുറത്തേക്കോടിയ ആറാം ക്ലാസുകാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗൾഫിൽ നിന്നെത്തിയ പ്രതി സിപിഎം പ്രവർത്തകൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ യുവാവ് മദ്യലഹരയിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. അക്രമത്തിൽ ഭാര്യയുടെ പിതാവിനും മാതാവിനും കുത്തേറ്റു. വട്ടിയൂർക്കാവ് മേലത്തുമേൽ ടി.സി. 10/1308 കൃഷ്ണയിൽ രജനി കൃഷ്ണൻ(42) ആണ് മരിച്ചത്. ഭർത്താവ് ശ്രീകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രജനി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച ശ്രീകുമാറിനെ ആളുകൾ ചേർന്നു തടഞ്ഞുവയ്ക്കുകയായിരുന്നു. മൽപ്പിടിത്തത്തിനിടയിൽ ഇയാളുടെ കൈയിൽ മുറിവേറ്റു. തുടർന്ന് ഏറെനേരം മരിച്ചതുപോലെ നിശ്ചലനായി കിടന്നു ഇയാൽ അഭിനയിച്ചു. തുടർന്ന് നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ ശ്രീകുമാർ, രജനിയുമായി വഴക്കിടുകയും ഇത് സംഘർഷത്തിലേക്ക് മാറുകയുംമായിരുന്നു. വഴക്കിനിടെ രജനിയെ ഇയാൾ മാരമായി ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ചപ്പോഴാണ് രജനിയുടെ മാതാപിതാക്കളായ കൃഷ്ണനെയും രമാദേവിയെയും ശ്രീകുമാർ കുത്തിയത്.

അമ്മയെ കുത്തുന്നതു കണ്ട് പുറത്തേക്കോടിയ ആറാം ക്ലാസുകാരി മകൾ മൃദുലയാണ് നാട്ടുകാരെ വിവരമറിയിച്ചത്. മൃദുല ആക്രമണത്തിൽനിന്നു കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രജനിയുടെ മകൻ പ്ലസ് ടു വിദ്യാർത്ഥിയായ മിഥുൻ സംഭവം നടക്കുമ്പോൾ പുറത്തായിരുന്നു.

ഗുരുതരമായി പരിക്കേറ്റ കൃഷ്ണനെയും രമാദേവിയെയും മെഡിക്കൽ കോേളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃഷ്ണന് അടിയന്തര ശസ്ത്രക്രിയ നടത്തി. സിപിഎമ്മിന്റെ സജീവപ്രവർത്തകനാണ് കൃഷ്ണൻ.ഗൾഫിൽ ജോലിചെയ്യുകയായിരുന്ന ശ്രീകുമാർ ഈയിടെയാണ് അവധിക്കു വന്നത്. ശ്രീകുമാറും രജനിയും തമ്മിലുള്ള വിവാഹമോചന കേസ് നടന്നുവരികയാണെന്നും ഇതിന്റെ പേരിലായിരുന്നു കലഹമെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP