Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

കുടുംബ വഴക്കും സ്വത്ത് തർക്കവും അതിരുവിട്ടപ്പോൾ പൊലീസിൽ ഭാര്യ പരാതി നൽകിയത് പ്രതികാരമായി; എങ്ങനേയും കൊല്ലുമെന്ന ഭീഷണി കണക്കിലെടുത്ത് സുലൈഖ എത്തിയത് ഉമ്മയുടെ അടുത്ത്; അർദ്ധരാത്രി വെട്ടുകത്തിയുമായി പതുങ്ങി നിൽക്കുന്ന യൂസഫിനെ അയൽവാസി കണ്ടതോടെ എടുത്ത മുൻകരുതൽ വെറുതെയായി; മുറ്റം അടിക്കാൻ ഉമ്മ പുറത്തിറങ്ങിയത് ഗ്രിൽ പൂട്ടി; വൈരാഗ്യം തലയ്ക്ക് പിടിച്ചപ്പോൾ ഓട് പൊളിച്ചിറങ്ങി കഴുത്തറത്തുകൊല; സുലൈഖയെ യൂസഫ് വകവരുത്തിയത് സമാനതകളില്ലാതെ; കേട്ട് ഞെട്ടി പുന്നയൂർക്കുളം

കുടുംബ വഴക്കും സ്വത്ത് തർക്കവും അതിരുവിട്ടപ്പോൾ പൊലീസിൽ ഭാര്യ പരാതി നൽകിയത് പ്രതികാരമായി; എങ്ങനേയും കൊല്ലുമെന്ന ഭീഷണി കണക്കിലെടുത്ത് സുലൈഖ എത്തിയത് ഉമ്മയുടെ അടുത്ത്; അർദ്ധരാത്രി വെട്ടുകത്തിയുമായി പതുങ്ങി നിൽക്കുന്ന യൂസഫിനെ അയൽവാസി കണ്ടതോടെ എടുത്ത മുൻകരുതൽ വെറുതെയായി; മുറ്റം അടിക്കാൻ ഉമ്മ പുറത്തിറങ്ങിയത് ഗ്രിൽ പൂട്ടി; വൈരാഗ്യം തലയ്ക്ക് പിടിച്ചപ്പോൾ ഓട് പൊളിച്ചിറങ്ങി കഴുത്തറത്തുകൊല; സുലൈഖയെ യൂസഫ് വകവരുത്തിയത് സമാനതകളില്ലാതെ; കേട്ട് ഞെട്ടി പുന്നയൂർക്കുളം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: വീടിന്റെ ഓടുപൊളിച്ചുകയറി ഭർത്താവ് ഭാര്യയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ക്രൂരത കേട്ട് ഞെട്ടി പുന്നയൂർക്കുളം. ചെറായി തങ്ങൾപ്പടി പാലത്തിനു സമീപം പെരുമ്പടപ്പ് സ്വദേശിനി ചീനിക്കര യൂസഫി(62)ന്റെ ഭാര്യ കരുമത്തി പറമ്പിൽ സുലൈഖ (52) യെയാണ് വീടിനകത്തുകൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഭർത്താവ് യൂസഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആറുമാസമായി യൂസഫുംസുലൈഖയും വഴക്കിട്ട് പിരിഞ്ഞു കഴിയുകയായിരുന്നു. ഉമ്മ ഖദീജയ്ക്കൊപ്പമായിരുന്നു സുലൈഖയുടെ താമസം. ഇന്നലെ രാവിലെ 7.30നാണു ആക്രമണമുണ്ടായത്. വീടിന്റെ ഓട് പൊളിച്ച് അകത്ത് കടന്നാണു യൂസഫ് ആക്രമണം നടത്തിയത്. ഖദീജ മുറ്റമടിക്കാനായി പുറത്തിറങ്ങിയ സമയത്താണു യൂസഫ് വീടിനുള്ളിൽ കടന്നത്. ശബ്ദം കേട്ട് ഓടിയെത്തിയ ഖദീജ കുത്തേറ്റ നിലയിൽ മകളെ കാണുകയായിരുന്നു. ആക്രമണത്തിനുശേഷം ഒളിവിൽ പോകാൻ ശ്രമിക്കവെ എരമംഗലത്തുവച്ചാണ് യൂസഫിനെ പിടികൂടിയത്.

ഇയാൾ എരമംഗലത്ത് മരകച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ്. നേരത്തെ മനുഷ്യാവകാശ സംഘടനകളിൽ പ്രവർത്തിച്ചിരുന്നു. യൂസഫ് വീട്ടിലെത്തി സുലൈഖയുമായി വഴക്കിടുന്നത് പതിവായിരുന്നെന്നു മക്കൾ മൊഴി നൽകിയിട്ടുണ്ട്. കുടുംബ വഴക്കിന്റെ പേരിൽ രണ്ടുവട്ടം യൂസഫിനെതിരെ സുലൈഖ പൊലീസിനു പരാതി നൽകിയിരുന്നു. ഇതിന്റെ പ്രതികാരമാണ് കൊലയ്ക്ക് കാരണം.

വീട്ടിൽ സുലൈഖയും ഉമ്മ ഖദീജയും മാത്രമാണ് താമസം. ഏഴുമണിയോടെ ഖദീജ മുറ്റമടിക്കാൻ വീടിനു പുറത്തിറങ്ങി. യൂസഫ് അപായപ്പെടുത്തുമെന്ന ഭീഷണിയുള്ളതിനാൽ മുൻവശത്തെ വാതിൽ തുറന്നു പുറത്തിറങ്ങിയ ശേഷം ഖദീജ വരാന്തയിലെ ഗ്രിൽ പുറത്തു നിന്നു പൂട്ടിയിരുന്നു. ഈ സമയം വീടിന്റെ പരിസരത്തു യൂസഫ് വെട്ടുകത്തിയുമായി പതുങ്ങിയിരിക്കുകയായിരുന്നു.

മുറ്റമടിച്ചുകൊണ്ടു ഖദീജ വീടിനു പിന്നിലേക്കു മാറിയ തക്കത്തിന് യൂസഫ് ഓടുപൊളിച്ചു വരാന്തയ്ക്കുള്ളിൽ ഇറങ്ങി. മുൻവശത്തെ വാതിൽ തള്ളിത്തുറന്നു മുറിക്കുള്ളിൽ പ്രവേശിച്ച ശേഷം സുലൈഖയുടെ കഴുത്തറുത്തു കൊലപ്പെടുത്തി. മക്കൾ: മൻസൂർ, മുൻഷാദ്, മുന്നത്ത്. മരുമക്കൾ: നൗഫൽ, റുബീന, കദീജ. കുന്നംകുളം എ.സി.പി. ടി.എസ്. സിനോജ്, സിഐ. കെ.ജി. സുരേഷ്, വടക്കേക്കാട് എസ്‌ഐ. പ്രദീപ്കുമാർ, എന്നിവർ സംഭവസ്ഥലത്തെത്തി.

ഭർത്താവ് യൂസഫും സുൈലഖയും തമ്മിൽ നേരത്തെതന്നെ വഴക്കുണ്ട്. രണ്ട് ആൺ മക്കളും വേറെയാണ് താമസം. യൂസഫാകട്ടെ കുറേക്കാലമായി നാട്ടിൽ ഇല്ലായിരുന്നു. ഇരുവരും തമ്മിലുള്ള കുടുംബവഴക്കിനെ ചൊല്ലി വടക്കേക്കാട് പൊലീസ് സ്റ്റേഷനിൽ പരാതികൾ ലഭിച്ചിരുന്നു. യൂസഫിന്റെ ഭീഷണി നിലനിന്നിരുന്നു. രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയൽവാസികഴ് കണ്ടിരുന്നു. ഇക്കാര്യം, അയൽവാസികൾ സുലൈഖയെ ഫോൺ വിളിച്ച് പറഞ്ഞിരുന്നു. യൂസഫിനു മരമില്ലിലാണ് ജോലി. അറസ്റ്റ് ചെയ്ത യൂസഫിനെതിരെ കൊലക്കുറ്റം ചുമത്തി.

കുടുംബവഴക്കും സ്വത്തുതർക്കവും മൂലം ഏറെനാളായി സുലൈഖയും യൂസഫും പിരിഞ്ഞായിരുന്നു താമസം. ഭർത്താവിന്റെ ഉപദ്രവത്തെക്കുറിച്ച് കഴിഞ്ഞ നവംബർ 23 നും ഡിസംബർ ആറിനും വടക്കേക്കാട് പൊലീസിനു സുലൈഖ പരാതി നൽകിയത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ യൂസഫിനെ വെട്ടുകത്തിയുമായി അയൽവാസി രാജനാണ് വീട്ടുപരിസരത്തു കണ്ടത്. രാജന്റെ ഭാര്യ സുനിത ഇക്കാര്യം സുലൈഖയെ ഫോണിൽ വിളിച്ചു പറയുകയും ചെയ്തു. അതുകൊണ്ടാണ് സുലൈഖയുടെ അമ്മ ഖദീജ ഗ്രിൽ പൂട്ടി മുൻകരുതൽ എടുത്തത്. ഇത് മനസ്സിലാക്കിയാണ് ഓട് പൊളിച്ചിറങ്ങി കൊലപാതകം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP