Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202120Sunday

സെക്സ് ചാറ്റിനായി വിളിക്കാൻ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പരും; തക്കതായ പ്രതിഫലം നൽകിയാൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാർ എന്നും ഓഫർ; സ്ത്രീധനമായി ഇഷ്ടപ്പെട്ട ബൈക്ക് ലഭിക്കാതെ വന്നതോടെ ഭാര്യയെ വിൽപ്പനക്ക് വെച്ച യുവാവ് അറസ്റ്റിൽ

സെക്സ് ചാറ്റിനായി വിളിക്കാൻ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പരും; തക്കതായ പ്രതിഫലം നൽകിയാൽ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെടാൻ തയ്യാർ എന്നും ഓഫർ; സ്ത്രീധനമായി ഇഷ്ടപ്പെട്ട ബൈക്ക് ലഭിക്കാതെ വന്നതോടെ ഭാര്യയെ വിൽപ്പനക്ക് വെച്ച യുവാവ് അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: ഇഷ്ടപ്പെട്ട ബൈക്ക് സ്ത്രീധനമായി ലഭിക്കാതെ വന്നതോടെ ഭാര്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിൽ ഭാര്യയുടെ ഫോട്ടോയും ഫോൺ നമ്പരും പോസ്റ്റുചെയ്ത യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഠുഠിയ സ്വദേശിയായ പുനീത് എന്ന യുവാവാണ് ഭാര്യയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് സെക്സ് ചാറ്റിന് വിളിക്കാൻ എന്ന് കുറിച്ച് ഫോൺ നമ്പരും ഷെയർ ചെയ്തത്. യുവതിക്ക് സെക്സ് ചാറ്റിനും ലൈം​ഗിക ബന്ധത്തിനുമായി നിരവധി പേരുടെ ഫോൺ കോളുകൾ വന്നതോടെ പൊലീസിൽ നൽകിയ പരാതിക്കൊടുവിലാണ് സ്വന്തം ഭർത്താവ് തന്നെ അറസ്റ്റിലായത്.

പിണങ്ങിപ്പോയ ഭാര്യയോട് പ്രതികാരം വീട്ടാൻ വേണ്ടി പുനീത് ചെയ്ത പ്രവൃത്തിയാണ് ഒടുവിൽ അയാളുടെ അറസ്റ്റിൽ കലാശിച്ചത്. ഭാര്യയുടെ ഫോട്ടോ ഫോൺ നമ്പർ സഹിതം ഇന്റർനെറ്റിൽ അപ്‌ലോഡ് ചെയ്ത പുനീത് അതോടൊപ്പം കൊടുത്ത ക്യാപ്ഷൻ, " സെക്സ് ചാറ്റിനായി വിളിക്കുക" എന്നതായിരുന്നു. തക്കതായ പ്രതിഫലം നൽകിയാൽ സെക്സിലേർപ്പെടാനും തയ്യാറാണ് എന്നും അയാൾ കുറിച്ചിരുന്നു.

അടുത്ത ദിവസം മുതൽ ഭാര്യക്ക് നിരന്തരം കോളുകൾ വരാൻ തുടങ്ങി. ആദ്യത്തെ ചില കോളുകൾ അവഗണിച്ച അവർക്ക് കോളുകളുടെ എണ്ണം നിത്യേന പെരുകി വരാൻ തുടങ്ങിയതോടെ അപകടം മണത്തു. അവർ സൈബർ സെല്ലിൽ പരാതി നൽകി. അവർ നടത്തിയ അന്വേഷണത്തിലാണ് ഫോട്ടോ നെറ്റിൽ ഇട്ട ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്യുന്നത്. എന്തായാലും, ഭർത്താവിനെ വെറുതെ വിടരുത് എന്നും പരമാവധി ശിക്ഷ തന്നെ നൽകണം എന്നും ഭാര്യ ആവശ്യപ്പെട്ടിട്ടുണ്ട്.

പുനീത് വിവാഹം കഴിക്കുമ്പോൾ ഭാര്യവീട്ടുകാർക്ക് മുന്നിൽ വെച്ച ആവശ്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത് തനിക്ക് ഏറ്റവും ഇഷ്ടമുള്ള മോഡൽ ബൈക്ക് ഒരെണ്ണം വിവാഹം കഴിഞ്ഞു ചെല്ലുമ്പോൾ വീട്ടുമുറ്റത്ത് ഉണ്ടായിരിക്കണം എന്നതായിരുന്നു. എന്നാൽ, രണ്ടു വർഷം കഴിഞ്ഞിട്ടും ഈ ആവശ്യം ഭാര്യവീട്ടുകാർ സാധിച്ചു നൽകാനായില്ല. അതിന്റെ പേരിൽ സ്ഥിരമായി ഭാര്യയുമായി വഴക്കായി അയാൾ. ഒടുവിൽ, ഭർത്താവിന്റെ ശല്യം സഹിയാതെ ഭാര്യ സ്വന്തം വീട്ടിലേക്കുതന്നെ തിരികെപ്പോകുകയായിരുന്നു. ഇതിന്റെ ദേഷ്യത്തിന് ചെയ്ത അബദ്ധം ഒടുവിൽ യുവാവിന് തന്നെ വിനയായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP