Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202123Saturday

വ്യാജവാറ്റ് തടയാൻ പരിശോധന നടത്തിയ എക്‌സൈസ് സംഘം കണ്ടെത്തിയത് കാട്ടുപോത്തിന്റെ കൊമ്പും ജലാറ്റിൻ സ്റ്റിക്കുകളും വെടിയുണ്ടകളും; വീടിനകത്ത് കന്നാസിൽ സൂക്ഷിച്ച നിലയിൽ നാടൻ ചാരായം വാറ്റാനുള്ള 70 ലിറ്ററോളം വരുന്ന വാഷ് കണ്ടെടുത്തു; ഒരാളെ കസ്റ്റഡിയിൽ എടുത്തു; വ്യാജ വാറ്റു സംഘം നായാട്ടും പതിവ്; പിടിയിലായ ലിനീഷ് പതിവു വേട്ടക്കാരനെന്ന് വനപാലകരും

വ്യാജവാറ്റ് തടയാൻ പരിശോധന നടത്തിയ എക്‌സൈസ് സംഘം കണ്ടെത്തിയത് കാട്ടുപോത്തിന്റെ കൊമ്പും ജലാറ്റിൻ സ്റ്റിക്കുകളും വെടിയുണ്ടകളും; വീടിനകത്ത് കന്നാസിൽ സൂക്ഷിച്ച നിലയിൽ നാടൻ ചാരായം വാറ്റാനുള്ള 70 ലിറ്ററോളം വരുന്ന വാഷ് കണ്ടെടുത്തു; ഒരാളെ കസ്റ്റഡിയിൽ എടുത്തു; വ്യാജ വാറ്റു സംഘം നായാട്ടും പതിവ്; പിടിയിലായ ലിനീഷ് പതിവു വേട്ടക്കാരനെന്ന് വനപാലകരും

ടി പി ഹബീബ്‌

കോഴിക്കോട്: വ്യാജ വാറ്റിനായി റെയ്ഡ് നടത്തി. കണ്ടെടുത്തത് വൻ തോതിൽ കാട്ട് പോത്തിന്റെ കൊമ്പും ജലാറ്റിൻ സ്റ്റിക്കും. വ്യാജ വാറ്റ് വ്യാപകമാകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ കണ്ടെടുത്തത് വാഷും തിരകളും ജലാറ്റിൻ സ്റ്റിക്കും കാട്ട് പോത്തിന്റെ കൊമ്പും വെടിയുണ്ടകളുമാണ്. സംഭവത്തോട് അനുബന്ധിച്ച് ചീരമറ്റത്തിൽ ലിനീഷ്(34)നെ നാദാപുരം എക്സൈസ് സംഘം പിടികൂടി.

വൈകുന്നേരം ആരര മണിയോടെയാണ് പശുക്കടവ് കോങ്ങാട്ട് വെച്ച് പ്രതി എക്സൈസ് സംഘത്തിന്റെ പിടിയിലാത്. വൻ തോതിൽ വാഷ് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം ലിനീഷിന്റെ വീട് പരിശോധിക്കുകയായിരുന്നു. വീടിനകത്ത് കന്നാസിൽ സൂക്ഷിച്ച നിലയിൽ നാടൻ ചാരായം വാറ്റാനുള്ള 70 ലിറ്ററോളം വരുന്ന വാഷ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദ പരിശോധനയിലാണ് ജലാറ്റിൻ സ്റ്റിക്കും ആറ് വലിയ വെടിയുണ്ടകളും അഞ്ച് ചെറിയ വെടിയുണ്ടകളും കണ്ടെടുത്തത്. 50 കിലോ വെടിമരുന്നും 20 കിലോ വെല്ലവും കണ്ടെടുത്തു.

വന്യ ജീവികളുടെ അവശിഷ്ടങ്ങൾ വീട്ടിൽ കണ്ടതോടെ കുറ്റ്യാടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ കാട്ടുപോത്തിന്റെ കൊമ്പും ഉറുമ്പ് തീനിയുടെ പുറം തോടും കണ്ടെത്തി. അഞ്ച് വർഷം മുമ്പ് മലയണ്ണാനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയാണ് ലിനീഷ് എന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിൽ നിന്നും കാട്ട് പോത്തിന്റെ കൊമ്പ് കിട്ടിതിനെ കുറിച്ച് അന്യേഷണം നടത്തുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വന്യ മ്യഗങ്ങളെ വേട്ടയാടുന്നതിന് ഉപയോഗിക്കാനാണ് തിരകളെന്നാണ് വനം വകുപ്പിന്റെ നിഗമനം. പ്രതിയെ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥർ കരുതുന്നത്.

എക്സൈസ് ഇൻസ്പെക്ടർ ബി.സുമേഷിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർ സി.ടി.ചന്ദ്രൻ ,പി.പി.ജയരാജ്,,പി..കെ.അനുരുദ്ധ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരായ അശ്വിൻ കുമാർ, ഷൈനി എന്നിവർ പരിശോധനയിൽ പങ്കെടുത്തു. എക്സൈസ് റെയ്ഡിനിടെ ആയുധങ്ങൾ കണ്ടെടുത്ത സംഭവത്തിൽ യുവാവുമായി വനം വകുപ്പ് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തി.

റെയ്ഞ്ച് ഓഫീസറുടെ നേത്യത്വത്തിൽ പ്രതിയുമായി വെള്ളിയാഴ്ച ഉച്ചക്ക് സാധനങ്ങൾ കണ്ടെടുത്ത വീട്ടിലും പരിസരത്തുമായി തെളിവെടുപ്പ് നടത്തി. ലിനീഷിന്റെ വീട്ടുകാർ ഇപ്പോൾ വയനാട്ടിലാണ് ഉള്ളത്. പ്രതിയുടെ തറവാട് വീട്ടിൽ നിന്നും ഒന്നര കിലോ മീറ്റർ ദൂരെ ആളൊഴിഞ്ഞ പറമ്പിലാണ് ലിനീഷ് ഇപ്പോൾ താമസിക്കുന്നത്.ഒന്നര ലക്ഷം രൂപ ചിലവഴിച്ചാണ് വീട് വാങ്ങിയത്. ഉറുമ്പ് തീനിയെ പിടിച്ചിരുന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. വിശദമായ അന്യേഷണത്തിലൂടെ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളൂവെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം.റെയ്ഞ്ച് ഓഫീസർ കെ.നീതു,അസിസ്റ്റന്റ് ഓഫീസർ പി.കെ.രഞ്ജിത്ത്, കെ.രജീഷ് എന്നിവരുടെ നേത്യത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.

പ്രതിക്കെതിരെ മൂന്ന് കേസുകളാണ് വിവിധ വിഭാഗങ്ങൾ രജിസ്റ്റ്രർ ചെയ്തത്. ജലാറ്റിൻ സ്റ്റിക്കും വെടിയുണ്ടകളും ഗൺ പൗഡറും തിരകളും കണ്ടെടുത്തതിന് ആമ്സ് ആക്റ്റ് പ്രകാരം പൊലീസും കാട്ട് പോത്തിന്റെ കൊമ്പും ഉറുമ്പ് തീനിയുടെ പുറം തോട് കണ്ടെടുത്തിന് വനം വകുപ്പും വാഷ് കണ്ടെടുത്തിന് എക്സൈസ് സംഘവുമാണ് കേസെടുത്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP