Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അറസ്റ്റു ചെയ്ത പ്രവാസിയുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; പരവൂർ പൊലീസ് രാത്രി വീട്ടിൽ കയറി പ്രവാസിയെ അറസ്റ്റ് ചെയ്തത് വാറണ്ടില്ലാതെ; കൈവിലങ്ങണിയിച്ച ശേഷം പ്രശാന്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് വനിതാ പൊലീസ് ഓഫീസർ; ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ അനുവദിക്കാതെ നിർത്തിയത് ഒരു രാത്രി മുഴുവനും

അറസ്റ്റു ചെയ്ത പ്രവാസിയുടെ മനുഷ്യാവകാശങ്ങൾ ലംഘിച്ച സംഭവം അന്വേഷിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; പരവൂർ പൊലീസ് രാത്രി വീട്ടിൽ കയറി പ്രവാസിയെ അറസ്റ്റ് ചെയ്തത് വാറണ്ടില്ലാതെ; കൈവിലങ്ങണിയിച്ച ശേഷം പ്രശാന്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചത് വനിതാ പൊലീസ് ഓഫീസർ; ഭക്ഷണം കഴിക്കാനോ പ്രാഥമിക കൃത്യങ്ങൾക്കോ അനുവദിക്കാതെ നിർത്തിയത് ഒരു രാത്രി മുഴുവനും

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അറസ്റ്റു ചെയ്ത പ്രവാസിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുയയും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് പോലും അനുവദിക്കാതിരിക്കുകയും ചെയ്ത പരവൂർ പൊലീസിന്റെ നടപടി സംബന്ധിച്ച് അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പ്രവാസിയായ പരവൂർ സ്വദേശി പ്രശാന്ത് സി.നായർ നൽകിയ പരാതിയിലാണ് നടപടി. പ്രവാസിയെ അറസ്റ്റ് ചെയ്ത് ശേഷം ചിത്രം പകർത്തി സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച സംഭവം ഡിവൈഎസ്‌പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് നാലാഴ്ചക്കകം റിപ്പോർട്ടു നൽകണമെന്നാണ് ഉത്തരവ്. പരവൂരിലെ വനിതാ പൊലീസ് ഓഫിസർക്കെതിരെ അന്വേഷണം നടത്തണമെന്നും കമ്മിഷൻ അംഗം ഡോ. കെ മോഹൻകുമാർ കൊല്ലം ജില്ലാ പൊലീസ് മേധാവിക്കു നിർദ്ദേശം നൽകി.

സഹോദര ഭാര്യ നൽകിയ പരാതിയിലാണ് പ്രശാന്തിനെ പൊലീസ് രാത്രി വീട്ടിൽ കയറി അറസ്റ്റ് ചെയ്തത്. കരുതൽതടങ്കൽ എന്ന നിലയിലായിരുന്നു അറസ്റ്റ്. എന്നാൽ പരവൂർ കോടതിയിൽ 2019 ഏപ്രിൽ 19ന് ഹാജരാകാൻ സമൻസ് ലഭിച്ചതിനെ തുടർന്നാണ് താൻ മാർച്ച് 15നു നാട്ടിലെത്തിയതെന്ന് പരാതിക്കാരൻ അറിയിച്ചു. 15ന് രാത്രിയാണ് പൊലീസുകാർ തന്റെ വീട്ടിലെത്തി വീട്ടുപകരണങ്ങൾ നശിപ്പിച്ചത്. തന്നെ വിലങ്ങണിയിച്ച ചിത്രം സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത് അപമാനിച്ചതായും പരാതിയിൽ പറയുന്നു.

പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ പ്രശാന്തിന്റെ ചിത്രം എടുത്ത് പലർക്കും അയച്ചു. രാത്രി മുതൽ പിറ്റേന്ന് രാവിലെ വരെ ഭക്ഷണം പോലും നൽകാതെ സ്റ്റേഷനിൽ നിർത്തി. സുപ്രീം കോടതി നിർദേശങ്ങൾ കാറ്റിൽ പറത്തിയാണ് അറസ്റ്റ് ചെയ്തതെന്നാണ് പരാതി. കേസിൽ പ്രതിയായ പരാതിക്കാരൻ നാട്ടിലെത്തിയ വിവരം അറിഞ്ഞ് കോട്ടപ്പുറത്തു നിന്നാണ് അറസ്റ്റ് ചെയ്തതെന്നു പരവൂർ സിഐ കമ്മിഷനെ അറിയിച്ചു.

എന്നാൽ, പരാതിയിലെ പ്രസക്തമായ കാര്യങ്ങളിൽ സിഐ മൗനം പാലിച്ചതായി കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടി.വാറണ്ടില്ലാതെ അറസ്റ്റ് ചെയ്‌തെന്ന പരാതിയെ കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ അനുവദിക്കാത്തതിനെ കുറിച്ചും ഭക്ഷണം നൽകാത്തതിനെ കുറിച്ചും ബോധപൂർവം മൗനം പാലിച്ചു. പരാതിക്കാരന്റെ വിലങ്ങ് അണിയിച്ച ചിത്രം പൊലീസ് ഉദ്യോഗസ്ഥ പകർത്തി പലർക്കും അയച്ചതിനെ കുറിച്ചും റിപ്പോർട്ട് നിശബ്ദത പാലിക്കുന്നു. പൊലീസ് സംവിധാനത്തിന്റെ നീതി ബോധത്തെയും കാര്യക്ഷമതയെയും സംശയിക്കാവുന്ന അക്ഷേപങ്ങളിൽ സ്വാഭാവിക നീതി ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

അപൂണവും പക്ഷപാതപരവുമായ റിപ്പോർട്ട് കമ്മിഷൻ തള്ളി. വനിതാ പൊലീസ് ഓഫിസർ ഔദ്യോഗിക പരിധി കടന്നതായുള്ള ആക്ഷേപം ഉചിതമായി വിലയിരുത്തണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. പരവൂർ പൊലീസിന്റെ നടപടി ന്യായീകരിക്കാൻ കഴിയുമോയെന്നും മനുഷ്യാവകാശ ലംഘനം നടന്നോയെന്നും സ്റ്റേഷൻ രേഖകൾ വിലയിരുത്തി വിശദമായി പരിശോധിക്കണമെന്ന് കമ്മിഷൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കേസ് സെപ്റ്റംബർ 2നു കൊല്ലത്ത് പരിഗണിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP