Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം: കടമുറി ഒഴിയുന്നതു സംബന്ധിച്ച തർക്കം മൂത്തു; പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് പത്തോളം പേർ ഭക്ഷണം കഴിക്കുന്നതിനിടയിൽ; ആളിപടർന്ന തീയുമായി ദേവസ്യ പ്രാണരക്ഷാർത്ഥം ഓടികയറിയത് ചോരുന്ന ​ഗ്യാസ് സിലിണ്ടറുകളുടെ അടുത്തേക്ക്; ആളുകൾ ഇറങ്ങിയോടിയതോടെ ഒഴിവായത് വൻ ദുരന്തം

ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം: കടമുറി ഒഴിയുന്നതു സംബന്ധിച്ച തർക്കം മൂത്തു; പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത് പത്തോളം പേർ ഭക്ഷണം കഴിക്കുന്നതിനിടയിൽ; ആളിപടർന്ന തീയുമായി ദേവസ്യ പ്രാണരക്ഷാർത്ഥം ഓടികയറിയത് ചോരുന്ന ​ഗ്യാസ് സിലിണ്ടറുകളുടെ അടുത്തേക്ക്; ആളുകൾ ഇറങ്ങിയോടിയതോടെ ഒഴിവായത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഏറ്റുമാനൂർ കാണക്കാരിയിൽ ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് ഇവർ. കാണക്കാരി അമ്പലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യക്ക് നേരേയാണ് കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്. ദേവസ്യക്കും ആക്രമണം നടത്തിയ പൊന്നാമ്മക്കൽ ബേബിക്കും പൊള്ളലേറ്റു. ഹോട്ടൽ പൂർണമായും കത്തിനശിച്ചു.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ദേവസ്യയും ബേബിയും തമ്മിൽ പണമിടപാട് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇതിനെതുടർന്നാണ് ബേബി ദേവസ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. രാവിലെ ഹോട്ടലിലെത്തിയ ബേബി കൈയിൽ കരുതിയ കന്നാസിൽനിന്ന് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

കടമുറി ഒഴിയുന്നതു സംബന്ധിച്ച തർക്കത്തിനിടെയാണ് കടയുടമ വാടകക്കാരന് നേരെ ആക്രമണം നടത്തിയത്. പത്തോളം പേർ ഭക്ഷണം കഴിക്കുന്നതിനിടെയിലാണ് ഹോട്ടലിൽ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. ആളുകൾ ഇറങ്ങിയോടുകയായിരുന്നു. പൊള്ളലേറ്റ വാടകക്കാരൻ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യയെയും (60) ആക്രമണം നടത്തിയ കടയുടമ പൊന്നുംമാക്കൽ ബേബിയെയും (70) ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇരുവരും അപകടനില തരണം ചെയ്തു. ബേബിക്കെതിരെ വധശ്രമത്തിനു പൊലീസ് കേസെടുത്തിരുന്നു.

കാണക്കാരിയിൽ ബേബിയുടെ ഉടമസ്ഥതയിലുള്ള കടയിൽ ദേവസ്യ 7 വർഷം മുൻപ് മറ്റൊരു ഹോട്ടൽ നടത്തിയിരുന്നു. വാടകത്തർക്കത്തെത്തുടർന്ന് ഈ ഹോട്ടൽ ഒഴിയാൻ ബേബി ദേവസ്യയോട് ആവശ്യപ്പെട്ടു. എന്നാൽ ഹോട്ടലിൽ 8 ലക്ഷം രൂപ മുടക്കി നവീകരണം നടത്തിയെന്നും ആ പണം തിരികെ തന്നാൽ ഒഴിയാമെന്നും ദേവസ്യ പറഞ്ഞതായി പൊലീസ് പറഞ്ഞു. നാലാഴ്ച മുൻപ് ഈ ഹോട്ടൽ നിർത്തി. പണം സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം തുടർന്നു.

ഇതിനിടെയാണ് ബേബിയുടെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ ഹോട്ടലിൽ വച്ച് ഇന്നലെ ആക്രമണം ഉണ്ടായത്. കന്നാസിൽ പെട്രോളുമായി വന്ന ബേബി കൗണ്ടറിലിരുന്ന മാനേജർ മായയുടെ കൈയിൽ കത്തു കൊടുത്ത ശേഷം പെട്രോൾ അകത്തേക്ക് ഒഴിച്ചു തീവച്ചു. ദേഹത്തു തീപടർന്ന ദേവസ്യ അടുക്കളയിലേക്ക് ഓടി. ആളിപ്പടർന്ന തീയിൽ നിന്ന് ദേവസ്യയ്ക്കൊപ്പം ബേബിക്കും പൊള്ളലേറ്റു.

10 മിനിറ്റോളം തീ ആളിക്കത്തിയതായി ഹോട്ടൽ ജീവനക്കാർ പറഞ്ഞു. മായ ഉൾപ്പെടെ ആറു ജീവനക്കാർക്കു പരുക്കില്ലെന്നാണ് വിവരം. ബേബി കൈമാറിയ കത്തു കത്തിപ്പോയി. ഹോട്ടലിലെ ടിവി, ഫ്രിജ്, ഫർണിച്ചർ അടക്കമുള്ള വസ്തുക്കൾ പൂർണമായും കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണ് തീയണച്ചത്. പെട്രോൾ ഒഴിച്ച് ബേബി തന്നെ കൊല്ലാൻ ശ്രമിച്ചെന്ന് ദേവസ്യ മൊഴി നൽകി.

ദേഹത്തു തീ പിടിച്ച് ഹോട്ടൽ ഉടമ ദേവസ്യ പ്രാണരക്ഷാർഥം ഓടിക്കയറിയത് ഹോട്ടലിലെ അടുക്കളയിലേക്ക്. ഏഴു പാചകവാതക സിലിണ്ടറുകളാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. എന്നാൽ ഭാഗ്യത്തിനു തീ സിലിണ്ടറുകളിലേക്കു പടർന്നില്ലെന്നത് ഏറെ ആശ്വാസകരമായി. സംഭവശേഷം സിലിണ്ടറിൽനിന്നുള്ള വാതക ചോർച്ച ശ്രദ്ധയിൽപെടുന്നത്. വിവരങ്ങൾ ശേഖരിക്കാനെത്തിയ അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ ഇതു പെട്ടതോടെ ഹോട്ടലിനു സമീപമുള്ള പറമ്പിലേക്കു സിലിണ്ടർ മാറ്റി ചോർച്ച പരിഹരിക്കുകയായിരുന്നു.

ഹോട്ടൽ ഉടമ ദേവസ്യയും മായയും കൗണ്ടറിന്റെ മുൻവശത്തു നിൽക്കുമ്പഴാണ് ബേബി ഒരു വലിയ കന്നാസുമായിട്ടാണ് കയറി വന്നത്. എന്റെ നേർക്ക് ചില കടലാസുകൾ ബേബി നീട്ടി. പൊലീസ് അന്വേഷിച്ചുവരും. ഈ കടലാസുകൾ അവർക്കു കൊടുത്തേക്കണമെന്നും പറഞ്ഞു. തൊട്ടു പിന്നാലെ അയാൾ കന്നാസ് തുറന്ന് ദേവസ്യയ‍ുടെ ദേഹത്തേക്കും ഹോട്ടലിന്റെയുള്ളിലേക്കും പെട്രോൾ ഒഴിച്ചു. ബേബി ലൈറ്റർ കൊളുത്തിയപ്പോഴാണ് എന്താണ് സംഭവിക്കുന്നതെന്നു ശരിക്കും മനസ്സിലായത്. ഞാൻ തടയാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു സംഭവത്തിൽ എന്റെ കെെകൾക്കും പരുക്കുണ്ട്.

ദേഹത്തു തീ ആളിപ്പടർന്നതോടെ ഷർട്ട് ഊരിയെറിഞ്ഞ് അടുക്കളയിലേക്കോടി.അപ്പോഴാണ് ബേബി സ്വയം തീയുടെ ഉള്ളിലേക്കിറങ്ങി നിൽക്കുന്ന കാര്യം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടത്. കടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവർ പുറത്തേക്കോടി. അധികം വൈകാതെ ഫയർഫോഴ്സും സ്ഥലത്തെത്തി. ബേബി എനിക്കു നൽകിയ കടലാസ് അതിനിടെ കൈയിൽ നിന്നു താഴെപ്പോയി. അതു കത്തിപ്പോയ കാര്യം അപ്പോഴാണു ശ്രദ്ധയിൽപെടുന്നത്. അതിൽ എന്താണ് എഴുതിയിരുന്നത് അറിയില്ലെന്ന് ബേബി പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP