Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയില്ല; വിവാഹം മുടങ്ങി; മെഡിക്കൽ വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; മൃതദേഹം അച്ഛനും സഹോദരനും ബന്ധുക്കളും ചേർന്ന് കത്തിച്ചു; അഞ്ച് പേർ അറസ്റ്റിൽ

പ്രണയ ബന്ധത്തിൽ നിന്നും പിന്മാറിയില്ല; വിവാഹം മുടങ്ങി; മെഡിക്കൽ വിദ്യാർത്ഥിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി; മൃതദേഹം അച്ഛനും സഹോദരനും ബന്ധുക്കളും ചേർന്ന് കത്തിച്ചു; അഞ്ച് പേർ അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: പ്രണയത്തിൽ നിന്ന് പിന്മാറാത്തതിന്റെ പകയിൽ 22കാരിയായ മെഡിക്കൽ വിദ്യാർത്ഥിനിയെ അച്ഛനും ബന്ധുക്കളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം.

ജനുവരി 22നാണ് ശുഭാംഗി ജോഗ്ദാൻഡ് എന്ന യുവതിയെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. കയർ കഴുത്തിൽ കുരുക്കി കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കുന്നതിനായി അച്ഛനും മക്കളും ചേർന്ന് മൃതദേഹം കത്തിക്കുകയും അവശിഷ്ടങ്ങൾ തോട്ടിലേക്ക് എറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.

മൂന്നാം വർഷ ഹോമിയോ വിദ്യാർത്ഥിനിയായ ശുഭാംഗിയുടെ വിവാഹം വീട്ടുകാർ ഉറപ്പിച്ചിരുന്നു. എന്നാൽ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന കാര്യം വിവാഹം കഴിക്കാൻ പോകുന്ന യുവാവിനെ അറിയിച്ചു. തുടർന്ന് വിവാഹം മുടങ്ങി. ഇതിൽ വീട്ടുകാർ അസ്വസ്ഥരായിരുന്നു.

ജനുവരി 22 ന് രാത്രി യുവതിയുടെ പിതാവും സഹോദരനും അമ്മാവനും ബന്ധുവും ചേർന്ന് അവളെ ഒരു ഫാമിലേക്ക് കൊണ്ടുപോയി, അവിടെ വച്ച് അവളെ കൊലപ്പെടുത്തുകയും തെളിവുകൾ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായും പ്രതികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസ് എടുത്തതായും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP