Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊഞ്ചി കൊഞ്ചി ഫോണിലൂടെ വശീകരിച്ച ശേഷം വീട്ടിലേക്ക് വേഗം വരാൻ ക്ഷണം; എത്തിയപ്പോൾ മുട്ടിയുരുമ്മി നിന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നഗ്നനാക്കിയ ശേഷം ചിത്രം മൊബൈലിൽ പകർത്തി; യുവതിയുടെ ഭാവം മാറിയപ്പോൾ പ്രമുഖ ബിസിനസുകാരന് പോയത് 50,000 രൂപയും കാറും മൂന്നു മൊബൈലും; കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും കൂട്ടുകാരനും പിടിയിൽ

കൊഞ്ചി കൊഞ്ചി ഫോണിലൂടെ വശീകരിച്ച ശേഷം വീട്ടിലേക്ക് വേഗം വരാൻ ക്ഷണം; എത്തിയപ്പോൾ മുട്ടിയുരുമ്മി നിന്ന് വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റി നഗ്നനാക്കിയ ശേഷം ചിത്രം മൊബൈലിൽ പകർത്തി; യുവതിയുടെ ഭാവം മാറിയപ്പോൾ പ്രമുഖ ബിസിനസുകാരന് പോയത് 50,000 രൂപയും കാറും മൂന്നു മൊബൈലും; കൊച്ചിയിലെ ഹണിട്രാപ്പ് കേസിൽ മേക്കപ്പ് ആർട്ടിസ്റ്റും കൂട്ടുകാരനും പിടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഹണിട്രാപ്പ് മലയാളികൾക്ക് പരിചിതമായ പദമാണ് ഇപ്പോൾ. തേൻകെണി എന്നും മറ്റും പത്രക്കാർ ഓമനപ്പേരിട്ട് വിളിക്കുന്ന സംഗതി പരിചയമായതുകൊച്ചിയിലെ തന്ത്രി ബ്ലാക്ക്‌മെയിൽ കേസോടുകൂടിയാണ്. വനിതാ ഗൂണ്ട ശോഭ ജോണും കൂട്ടരും ചേർന്ന് തന്ത്രിയിൽ നിന്ന് പണം തട്ടാൻ കാട്ടിയ സൂത്രമായിരുന്നു അത്. തന്ത്രിയെ നഗ്നാക്കി യുവതിയോടൊപ്പം നിർത്തി ഫോട്ടോ എടുത്തായിരുന്നു ബ്ലാക്ക് മെയിലിങ്. ഇതേ തന്ത്രം പിന്നീട് പലരും പയറ്റി. രഹസ്യങ്ങൾ ചോർത്താൻ ചാരസുന്ദരിമാർ വരെ പ്രയോഗിക്കുന്ന ഹണിട്രാപ് ഇപ്പോൾ കൊച്ചിയിൽ വീണ്ടും ആവർത്തിച്ചിരിക്കുകയാണ്.

പ്രമുഖ ബിസിനസ്സുകാരനെ വീട്ടിൽ വിളിച്ചുവരുത്തി കുടുക്കിയ ശേഷം നഗ്‌നനാക്കി ചിത്രങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇതിന് പിന്നാലെ ബ്ലാക്ക് മെയിലിങ് നടത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. കേസിൽ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റും സുഹൃത്തും പിടിയിലായി. പാലാരിവട്ടം സ്വദേശിയായ ജൂലിയും കാക്കനാട് സ്വദേശി റെൻജീഷുമാണ് അറസ്റ്റിലായത്. ബിസിനസ്സുകാരനിൽ നിന്ന് 50,000 രൂപയും, കാറും, മൂന്ന് മൊബൈൽ ഫോണുകളും സംഘം തട്ടിയെടുത്തു. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. കേസിൽ രണ്ട് പേരെ കൂടി ഇനിയും പിടികൂടാനുണ്ട്.

ജൂലി പുതുതായി തുടങ്ങുന്ന ബ്യൂട്ടി പാർലർ കെട്ടിടത്തിലേക്ക് ജനുവരി 27-നാണ് യുവാവിനെ വിളിച്ചുവരുത്തിയത്. കെട്ടിടത്തിലെ മുറിയിൽ ജൂലിയും യുവാവും സംസാരിച്ചിരിക്കുന്നതിനിടെ രഞ്ജിഷ് ഉൾപ്പെടെ മൂന്നുപേർ ഇവിടേക്കെത്തി. കെട്ടിടത്തിൽ അനാശാസ്യം നടക്കുകയാണെന്ന് പറഞ്ഞ് ഇവർ യുവാക്കളെ ഭീഷണിപ്പെടുത്തി. തുടർന്ന് നഗ്നനാക്കി ജൂലിയോടൊപ്പം നിർത്തി ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഇത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും സംഘം തട്ടിയെടുത്തത്.

ഹണിട്രാപ്പ് സംഘങ്ങളുടെ ഹബ്ബായി കൊച്ചി മാറുന്നുവെന്ന പരാതി നേരത്തെയുണ്ട്. യുവാക്കളും മധ്യവയസ്‌കരുമാണ് സംഘങ്ങളുടെ പ്രധാന ഇരകൾ. ഇത്തരത്തിൽ കെണിയിൽ വീഴുന്നവരെ ഭീഷണിപ്പെടുത്തി ലക്ഷങ്ങളാണ് ഇവർ തട്ടിയെടുക്കുന്നത്. പ്രധാനമായി വൈപ്പിൻ കേന്ദ്രീകരിച്ചാണ് ഇത്തരക്കാരുടെ പ്രവർത്തനം.

എന്നാൽ ഇതുസംബന്ധിച്ച് തട്ടിപ്പിനിരയായവരാരും ഇതുവരെ ഒരിടത്തും പരാതി നൽകാത്തതിനാൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിനാകുന്നില്ല. ആദ്യം ഏതുവിധേനയും ഇരയോട് അടുത്തുകൂടി ഇവരുമായി സൗഹൃദം സമ്പാദിക്കുകയാണത്രേ സംഘം ചെയ്യുന്നത്. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവതികൾ ഇരകളെ കെണിയിൽ വീഴ്‌ത്തുന്നത്. ചിലരെ നേരിട്ടും വളയ്ക്കുന്നു. ഇതിനിടയിൽ ഇരയെ എവിടേക്കെങ്കിലും ക്ഷണിച്ച് കൊണ്ടുപോകുകയും കാര്യം കണ്ടശേഷം തിരിച്ചുവരുകയും ചെയ്യും. ഈ സന്ദർഭത്തിൽ ഇവർ ബോധപൂർവം ഇരകളുമൊത്തുള്ള സെൽഫി എടുത്ത് ഫോണിൽ സൂക്ഷിക്കും. ഇതിനുശേഷം പെട്ടെന്നുണ്ടാകുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയുകയും ഇരയോട് പണം ആവശ്യപ്പെടുകയും ചെയ്യും. ചിലർ സൗഹൃദംവച്ച് ആദ്യം പണം നൽകും.

പണം നൽകാത്തവരെ സെൽഫി ചിത്രം കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങും. സ്‌നേഹത്തോടെ ആദ്യം പണം നൽകുന്നവർ പിന്നീട് പണം തിരികെ ചോദിക്കുമ്പോഴും സെൽഫി ഭീഷണിയുയർത്തും. വഴങ്ങാത്തവരെ ബലാത്സംഗം കേസിൽ പെടുത്തുകയാണ് പതിവ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP