Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രൊഫഷണൽസായ യുവതികൾ വീഡിയോ കോളിലൂടെ ആദ്യം കാട്ടിക്കൊടുക്കുക ന​ഗ്നമേനി; എല്ലാ നിയന്ത്രണങ്ങളും വിട്ട് സ്വയം ന​ഗ്നനാകുന്നതോടെ തേൻകെണിയിലെ ഇരയായി; രണ്ടാഴ്‌ച്ച കൊണ്ട് തിരുവനന്തപുരത്ത് മാത്രം പണം നഷ്ടമായത് എട്ടിലേറെ യുവാക്കൾക്ക്; ഹണിട്രാപ്പ് സംഘങ്ങൾക്ക് മികച്ച മാർക്കറ്റായി മലയാളി യുവത്വം മാറുന്നത് ഇങ്ങനെ

പ്രൊഫഷണൽസായ യുവതികൾ വീഡിയോ കോളിലൂടെ ആദ്യം കാട്ടിക്കൊടുക്കുക ന​ഗ്നമേനി; എല്ലാ നിയന്ത്രണങ്ങളും വിട്ട് സ്വയം ന​ഗ്നനാകുന്നതോടെ തേൻകെണിയിലെ ഇരയായി; രണ്ടാഴ്‌ച്ച കൊണ്ട് തിരുവനന്തപുരത്ത് മാത്രം പണം നഷ്ടമായത് എട്ടിലേറെ യുവാക്കൾക്ക്; ഹണിട്രാപ്പ് സംഘങ്ങൾക്ക് മികച്ച മാർക്കറ്റായി മലയാളി യുവത്വം മാറുന്നത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് കാലമായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ഹണി ട്രാപ്പ് മാഫിയ സജീവമാണെന്ന് പൊലീസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അപരിചിതരായ സ്ത്രീകൾ അതിരുവിട്ട് കൂട്ടുകൂടുമ്പോൾ ജാ​ഗ്രത പുലർത്തണമെന്നും പലതവണ വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ, തേൻകെണി സംഘങ്ങൾക്ക് എളുപ്പം വളച്ച് കാശടിക്കാവുന്ന മികച്ച മാർക്കറ്റാണ് മലയാളി യുവാക്കൾ എന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെ തലസ്ഥാനത്ത് മാത്രം എട്ടിലേറെ യുവാക്കളാണ് തട്ടിപ്പിന് ഇരയായത്. തട്ടിപ്പിന് ഇരയായതിൽ ഒരു ഡോക്ടറും, സിനിമ മേഖലയും ആയി ബന്ധമുള്ള യുവാവും ഉണ്ട്. 

സ്വന്തം നഗ്‌ന ദൃശ്യങ്ങൾ കാണിച്ച് ഇരകളെ വശത്താക്കിയ ശേഷം ഇരകളുടെ നഗ്‌നത സ്‌ക്രീൻ റെക്കോഡർ വഴി ചിത്രീകരിച്ചാണ് ചതിക്കുഴിയിൽ വീഴ്‌ത്തുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടെയാണ് തലസ്ഥാന ജില്ലയിൽ ഏട്ടിലേറെ യുവാക്കൾ ഓൺലൈൻ ഹണി ട്രാപ്പ് സംഘത്തിന്റെ വലയിൽ കുടുങ്ങിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴി യുവാക്കളുമായി ആദ്യം പ്രെഫഷണൽസ് ആയ യുവതികൾ പരിചയപ്പെടും. ഇരയുടെ ദൗർബല്യം തിരിച്ചറിഞ്ഞ് അവർക്ക് ആദ്യം സ്ത്രീകൾ സ്വന്തം നഗ്‌നത കാട്ടി കൊടുക്കും. പിന്നീട് ഇരയോട് നഗ്‌നത കാട്ടാൻ ആവശ്യപ്പെടും. സംശയം തോന്നാത്ത ഇര ഹണി ട്രാപ്പ് സംഘം പറയുന്നതെല്ലാം ചെയ്യും.

ഫോണിന്റെ സ്‌ക്രീൻ റെക്കോഡർ വഴി ഇതെല്ലാം മാഫിയ സംഘം വശത്തിലാക്കിയ ശേഷം ആണ് തട്ടിപ്പ് ആരംഭിക്കുക. ഇരയോട് ആദ്യം പണം ആവശ്യപ്പെട് മെസഞ്ചർ കോൾ വിളിക്കും. വഴങ്ങുന്നില്ലെന്ന് കണ്ടാൽ സാമൂഹ്യ മാധ്യമങ്ങളിലെ ഇരയുടെ സുഹൃത്തുക്കൾക്ക് അയച്ച് നൽകും . തലസ്ഥാനത്ത് മാത്രം എട്ടോളം യുവാക്കൾ ആണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്.

പൈസ അയച്ച് നൽകുന്നവരെ വീണ്ടും പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായി പരാതി ഉണ്ട്. രാജസ്ഥാൻ കേന്ദ്രീകരിച്ചത് പ്രവർത്തിക്കുന്ന ഓൺലൈൻ മാഫിയാ സംഘം ആണ് കോവിഡ് കാലം മുതലെടുത്ത് തട്ടിപ്പ് നടത്തുനതെന്നാണ് പൊലീസിന്റെ സംശയം. ഒരിക്കൽ പണം കൊടുത്താൽ വീണ്ടും വീണ്ടും പണം ആവശ്യപ്പെടുന്ന ഇവരുടെ ട്രാപ്പിൽ വീഴരുതെന്ന് പൊലീസ് മുന്നറിപ്പ് നൽകുന്നു.

സംസ്ഥാനത്ത് സമൂഹമാധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും വശത്താക്കി സൈബർ തട്ടിപ്പുകാർ ലക്ഷങ്ങൾ തട്ടുന്നതായി കഴിഞ്ഞ മാസം തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി വീട്ടമ്മമാരും വിദ്യാസമ്പന്നരായ യുവതി യുവാക്കളുമടക്കം നൂറുകണക്കിനാളുകളുടെ ലക്ഷക്കണക്കിന് രൂപയാണ് തട്ടിപ്പിലൂടെ നഷ്ടമായത്. തിരുവനന്തപുരം ടെക്നോപാർക്കിലെ സോഫ്റ്റ് വെയ‌ർ എൻജിനീയറായ ഐ.ടി പ്രൊഫഷണലിനെ വരെ സംഘം ട്രാപ്പിൽപ്പെടുത്തി. എ.ടി.എം,​ ഓൺലൈൻ മാർക്കറ്റിങ് തട്ടിപ്പുകളിൽ ആളുകൾ ജാഗ്രത പാലിക്കാൻ തുടങ്ങിയതോടെയാണ് ഉത്തരേന്ത്യയും നൈജീരിയപോലുള്ള വിദേശരാജ്യങ്ങളും കേന്ദ്രീകരിച്ചുള്ള സംഘം പുതിയ തട്ടിപ്പിന് കളമൊരുക്കിയത്.

ഫേസ് ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. ഫേസ് ബുക്ക് അക്കൗണ്ട് ഉടമ പുരുഷനാണെങ്കിൽ സുന്ദരിമാരായ സ്ത്രീകളുടെ പേരിലും സ്ത്രീയാണെങ്കിൽ ഹോളിവുഡ് നടന്മാരെപോലുള്ള സുന്ദരന്മാരുടെ പ്രൊഫൈൽചിത്രവും സഹിതമാകും റിക്വസ്റ്റ് അയക്കുക. റിക്വസ്റ്റ് അംഗീകരിച്ചെന്ന് കണ്ടാൽ ചാറ്റിംഗാണ് അടുത്തഘട്ടം. നിരന്തരമായ ചാറ്റിംഗിലൂടെ ഇരയെ ചൂണ്ടയിലാക്കിയാൽ തട്ടിപ്പുകാർ പിന്നീട് വീഡിയോ കോളിൽ പ്രത്യക്ഷപ്പെടും. പ്രൊഫഷണലുകൾക്കും വീട്ടമ്മമാരുമുൾപ്പെടെയുള്ളവർക്കും അധികവും രാത്രിയിലാണ് വീഡിയോ കോളെത്തുക.തട്ടിപ്പ് സംഘമാണെന്ന് അറിയാതെ കോളിൽ മുഴുകുന്ന വീട്ടമ്മമാരുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം ഈ സമയം തട്ടിപ്പുകാരുടെ ഫോണിൽ റെക്കാഡായിക്കൊണ്ടിരിക്കും.

സംസാരവും സൗഹൃദവും അതിരുവിടുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയർ ചെയ്യാൻ ആവശ്യപ്പെടും. ഫോൺവിളിയും സൗഹൃദവും ഇഷ്ടപ്പെടുകയും തുടരാനാഗ്രഹിക്കുകയും ചെയ്യുന്നവ‌ർക്ക് തന്റേതെന്ന പേരിൽ നഗ്ന വീഡിയോകളും ഫോട്ടോകളും അയച്ചുകൊടുക്കുന്ന സംഘം തിരിച്ചും ഇത്തരത്തിലുള്ള സ്വകാര്യവീഡിയോകൾ അയയ്ക്കാൻ ആവശ്യപ്പെടും. സൗഹൃദത്തിന്റെ ലഹരിയിൽ മതിമറന്നുപോകുന്നവർ ഫോട്ടോകളും വീഡിയോകളും തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് അയക്കും. ഇത് കിട്ടുന്നതോടെയാണ് ബ്ളാക്ക് മെയിലിംഗിന്റെ തുടക്കം.ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടലാണ് അടുത്ത ലക്ഷ്യം.

ജീവിത പങ്കാളിയോടോ വീട്ടുകാരോടോ കാര്യങ്ങൾ തുറന്ന് പറയാനാകാത്തതിനാൽ പണം നൽകി പ്രശ്നം ഒതുക്കാകാനാകും പലരും ശ്രമിക്കുക. ദൃശ്യങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ലക്ഷങ്ങളാണ് തട്ടിപ്പുകാർ ആവശ്യപ്പെടുന്നത്. വിലപേശിയും കരഞ്ഞ് കാലുപിടിച്ചും ചിലർ തുക കുറയ്ക്കാൻ ശ്രമിക്കുമെങ്കിലും പിന്മാറില്ലെന്ന് കാണുമ്പോൾ കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും കൈമാറാൻ ഇരകൾ നിർബന്ധിതരാകും. ഇത്തരത്തിൽ ഒരുതവണ പണം കൈമാറി കഴിയുമ്പോൾ പിന്നീട് കൂടുതൽ തുക ആവശ്യപ്പെട്ടുള്ള ഭീഷണികൾ തുടരും. മാനം ഭയന്ന് ഭീഷണികൾക്ക് വഴങ്ങി പലതവണയായി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘങ്ങൾ വീണ്ടും വിടാതെ പിന്തുടരുന്ന ഘട്ടങ്ങളിലാണ് പലരും പരാതിക്കാരായി പൊലീസിന് മുന്നിലെത്തിയത്.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ നൂറുകണക്കിനാളുകളിൽനിന്ന് കോടികൾ ഇവ‌ർ തട്ടിയെടുത്തിട്ടുണ്ട്. വെർച്വൽ പ്രൈവറ്റ് നെറ്റ് വർക്കിലൂടെ തരപ്പെടുത്തുന്ന ഇന്റർനെറ്റ് കണക്ഷനാണ് തട്ടിപ്പ് സംഘങ്ങൾ ഉപയോഗിക്കുന്നത് എന്നതിനാൽ തട്ടിപ്പുകാരെ തിരിച്ചറിയാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP