Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സാജിത വ്യാപാരിയെ സമീപിച്ചത് വീട് വിൽക്കാനുണ്ടെന്നു പറഞ്ഞ്; ഇടപാടിനെക്കുറിച്ചു സംസാരിക്കുന്നതിനായി സാജിദ ആവശ്യപ്പെട്ടതു പ്രകാരം വ്യാപാരി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന അബു താഹിറും നാലുപേരും ചേർന്ന് തടഞ്ഞുവച്ചു യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു; ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 24,000 രൂപ വാങ്ങി; കാസർകോട് ഹണിട്രാപ്പിൽ വീഴ്‌ത്തി പണംതട്ടാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

സാജിത വ്യാപാരിയെ സമീപിച്ചത് വീട് വിൽക്കാനുണ്ടെന്നു പറഞ്ഞ്; ഇടപാടിനെക്കുറിച്ചു സംസാരിക്കുന്നതിനായി സാജിദ ആവശ്യപ്പെട്ടതു പ്രകാരം വ്യാപാരി ക്വാർട്ടേഴ്‌സിൽ എത്തിയപ്പോൾ കൂടെയുണ്ടായിരുന്ന അബു താഹിറും നാലുപേരും ചേർന്ന് തടഞ്ഞുവച്ചു യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുത്തു; ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി 24,000 രൂപ വാങ്ങി; കാസർകോട് ഹണിട്രാപ്പിൽ വീഴ്‌ത്തി പണംതട്ടാൻ ശ്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർകോട് വ്യാപാരിയെ ഹണിട്രാപ്പിൽ വീഴ്‌ത്തി പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയും യുവാവും അറസ്റ്റിൽ. കാസർഗോഡ് ചൗക്കിയിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന സാജിദ (29), വിദ്യാനഗർ പന്നിപ്പാറ സ്വദേശി അബു താഹിർ(22) എന്നിവരാണ് ഹണിട്രാപ്പ് കേസിൽ കുടുങ്ങിയത്. കാഞ്ഞങ്ങാട്ടെ വ്യാപാരിയും വിദ്യാനഗർ സ്വദേശിയുമായ യുവാവിനെയാണ് ഇവരുടെ സംഘം ഹണിട്രാപ്പിൽ കുരുക്കി പണം ചോദിച്ചു ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചത്.

അഞ്ചുമാസം മുമ്പ് ഫോണിൽ ബന്ധപ്പെട്ട് വീട് വിൽക്കാനുണ്ടെന്നു പറഞ്ഞാണ് സാജിദ വ്യാപാരിയെ സമീപിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇടപാടിനെക്കുറിച്ചു സംസാരിക്കുന്നതിനായി സാജിദ ആവശ്യപ്പെട്ടതു പ്രകാരം വ്യാപാരി ചൗക്കിയിലെ ക്വാർട്ടേഴ്‌സിലെത്തിയപ്പോൾ യുവതിയും കൂടെയുണ്ടായിരുന്ന അബു താഹിർ ഉൾപ്പെടെയുള്ള നാലുപേരും ചേർന്ന് തടഞ്ഞുവച്ചു യുവതിക്കൊപ്പം നിർത്തി ഫോട്ടോയെടുക്കുകയായിരുന്നു. ഈ ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് വ്യാപാരിയുടെ പക്കൽ നിന്നും പണം കൈക്കലാക്കിയത്.

ആദ്യം കൈവശമുണ്ടായിരുന്ന 24,000 രൂപ സംഘം കൈക്കലാക്കി. പിന്നീട് എടിഎം കാർഡ് വാങ്ങി പിൻ നമ്പർ ചോദിച്ചറിഞ്ഞ ശേഷം 24,000 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. ഈ ഫോട്ടോയുടെ പേരു പറഞ്ഞ് വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് വ്യാപാരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കേസ് രജിസ്റ്റർ ചെയ്തതോടെ ഹണി ട്രാപ്പുകാർക്ക് പണി പാളി. പൊലീസ് അബു താഹിറിനെ ആദ്യം അറസ്റ്റ് ചെയ്തു. പിന്നാലെ യുവതിയെയും പൊക്കി.

ഇയാളെ ചോദ്യംചെയ്തപ്പോഴാണ് മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. മറ്റു മൂന്നു പേർക്ക് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. വ്യാപാരിയാണ് ആദ്യം മിസ്ഡ് കോളിലൂടെ തന്നെ പരിചയപ്പെട്ടതെന്നാണ് സാജിദ ആദ്യം മൊഴിനൽകിയത്. വിവാഹം കഴിക്കാമെന്നും പർദ ഷോപ്പ് തുടങ്ങാമെന്നും പറഞ്ഞു തന്നെ വഞ്ചിച്ചതായും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതെല്ലാം നേരത്തേ തയാറാക്കിവച്ചിരുന്ന തിരക്കഥയുടെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

നേരത്തേ വിവാഹമോചിതയായ യുവതിക്ക് അഞ്ച് വയസുള്ള ഒരു കുട്ടിയുണ്ട്. അബു താഹിറിനും മറ്റു കൂട്ടാളികൾക്കുമൊപ്പം ചേർന്നു സമ്പന്നരായ വ്യക്തികളെ ഹണിട്രാപ്പിൽ കുടുക്കി ബ്ലാക്‌മെയിൽ ചെയ്ത് പണംതട്ടുകയാണ് ഇവരുടെ രീതിയെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP