Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹണി മോൾ മരിച്ചത് വിവാഹം കഴിഞ്ഞ് മൂന്നാം മാസം; അസ്വാഭാവിക മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കി പത്രമെന്ന് അച്ഛൻ പരാതി കൊടുത്തതോടെ ഭർത്താവ് ഒളിവിൽ പോയി; കേസ് ഒത്തുതീരില്ലെന്ന് മനസ്സിലാക്കിയതോടെ അഞ്ച് വർഷത്തെ ഒളിവ് ജീവിതം; ഒടുവിൽ ലിനു തോമസിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ഭോപ്പാലിലെ മലയാളി നേഴ്‌സിങ് വിദ്യാർത്ഥിയുടെ അസ്വാഭാവിക മരണത്തിൽ ലിനു അകത്താകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ഭോപാൽ: മധ്യപ്രദേശിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്ന മലയാളി നവവധു മരിച്ച സംഭവത്തിൽ ഒളിവിലായിരുന്ന ഭർത്താവ് 5 വർഷത്തിനു ശേഷം അറസ്റ്റിൽ. സ്രീധന പീഡനം ആരോപിച്ചായിരുന്നു ഇയാൾക്കെതിരെ കേസ്.

കോട്ടയം അതിരമ്പുഴ നെടുംതൊട്ടിയിൽ റോയ് ജോസഫിന്റെ മകൾ ഹണി മോൾ റോയ് (24) മരിച്ച സംഭവത്തിലാണ് ഭർത്താവ് കല്ലറ ചെരുവിൽ പുത്തൻപുരയിൽ ലിനു തോമസിനെ (30) ഭോപാൽ പൊലീസ് അറസ്റ്റ് ചെയ്തത്. 2014 ലെ സംഭവത്തിനു ശേഷം ഒളിവിൽ കഴിയുകയായിരുന്നു ലിനു. ഭോപാലിലെ സ്‌കൂൾ ബസിൽ ഡ്രൈവറായിരുന്നു ഇയാൾ.

ഭോപാലിൽ നഴ്‌സിങ് വിദ്യാർത്ഥിനിയായിരുന്ന ഹണി മോളെ വിവാഹം കഴിഞ്ഞ് 3 മാസത്തിനകം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനം മൂലമാണു മരണമെന്നാരോപിച്ച് പിതാവ് റോയ് ജോസഫ് പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ലിനു നാടുവിട്ടു. അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോയി. അതിനെ തുടർന്നാണ് ലിനുവിനെ അറസ്റ്റ് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP