Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202024Tuesday

പേ​ടി​എം വ​ഴി 3,500 രൂ​പ അ​ക്കൗ​ണ്ടി​ൽ എത്തിയിട്ടുണ്ടെന്ന സന്ദേശം നിങ്ങൾക്കും എത്തിയോ? തട്ടിപ്പിന് ഇരയാകരുതെന്ന് പൊലീസ്

പേ​ടി​എം വ​ഴി 3,500 രൂ​പ അ​ക്കൗ​ണ്ടി​ൽ എത്തിയിട്ടുണ്ടെന്ന സന്ദേശം നിങ്ങൾക്കും എത്തിയോ? തട്ടിപ്പിന് ഇരയാകരുതെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പേ​ടി​എം വ​ഴി 3500 രൂ​പ അ​ക്കൗ​ണ്ടി​ൽ എത്തിയിട്ടുണ്ടെന്നും കൂ​ടു​ത​ൽ അ​റി​യാ​ൻ ലി​ങ്ക് തു​റ​ക്ക​ണ​മെ​ന്നും പ​റ​ഞ്ഞ് അ​ജ്ഞാ​ത സ​ന്ദേ​ശം ഫോ​ണി​ൽ എ​ത്തി​യാ​ൽ വി​ശ്വ​സി​ക്ക​രു​തെ​ന്നും ത​ട്ടി​പ്പാ​ണെ​ന്നും പോ​ലീ​സ്. അവരവരുടെ ഫോൺ നമ്പരിന്റെ ആദ്യ നാല് അക്കങ്ങളും അവസാന രണ്ട് അക്കങ്ങളും കാട്ടിയാണ് മെസേജ് ആരംഭിക്കുന്നത്. 3,500 രൂപ പേടിഎം വഴി എത്തിയിട്ടുണ്ടെന്നും ട്രാൻസാക്ഷൻ ഐഡിയും കാട്ടിയാണ് മെസേജ്. ഡൗൺലോഡ്ചെയ്യാനും രജിസ്റ്റർ ചെയ്യാനുമായി ഒരു ലിങ്കും ഒപ്പമുണ്ടാകും.

+91 7849821438, +91 7849824940 എ​ന്നീ ന​മ്പറുകളിൽ നി​ന്നാ​ണ് പ​ല​ർ​ക്കും സ​ന്ദേ​ശം വ​രു​ന്ന​ത്. തി​രി​ച്ചു വി​ളി​ക്കു​മ്പോ​ൾ ഫോൺ സ്വി​ച്ച് ഓ​ഫു​മാ​ണ്. എ​ന്നാ​ൽ ഇ​ത് ത​ട്ടി​പ്പാ​ണെ​ന്നും ലി​ങ്ക് തു​റ​ന്നാ​ൽ പ​ണം പോ​വു​മെ​ന്നു​മെ​ന്നു​മാ​ണു പോ​ലീ​സ് പ​റ​യു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ നി​ര​വ​ധി പേ​ർ​ക്കാ​ണ് സ​ന്ദേ​ശം വ​ന്ന​ത്. അ​റി​യാ​ത്ത ആ​രും പ​ണ​മ​യ​ക്കി​ല്ലെ​ന്ന ബോ​ധം എ​ല്ലാ​വ​ർ​ക്കും ഉ​ണ്ടാ​വ​ണ​മെ​ന്നും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നു​മാ​ണു പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. അ​റി​യാ​ത്ത കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന ക്യു​ആ​ർ കോ​ഡു​ക​ൾ സ്കാ​ൻ ചെ​യ്യ​രു​തെ​ന്നും അ​ക്കൗ​ണ്ടി​ൽ​നി​ന്നു പ​ണം ന​ഷ്ട​പ്പെ​ടാ​ൻ ഇ​തു കാ​ര​ണ​മാ​കു​മെ​ന്നും പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു.

വാട്‌സാപ്പ് സ്റ്റാറ്റസിലൂടെ ദിവസവും 500 രൂപ നേടാൻ അവസരം എന്ന് വാഗ്ദാനം ചെയ്തുള്ള സന്ദേശങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് വലിയ തട്ടിപ്പാണെന്നും കേരള പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ സന്ദേശത്തിനൊപ്പം നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഒരു പേജുള്ള വെബ്‌സൈറ്റിലേക്കാണ് ചെന്നെത്തുക.

അതിൽ 'നിങ്ങൾ വാട്സ്ആപ്പിൽ ഷെയർ ചെയ്യുന്ന സ്റ്റാറ്റസുകൾ 30 ൽ കൂടുതൽ ആളുകൾ കാണാറുണ്ടോ ? എങ്കിൽ നിങ്ങൾക്കും ഉണ്ടാക്കാം ദിവസേന 500 രൂപ വരെ.' എന്നാണ് കാണാനാവുക. കേരളത്തിലെ തന്നെ പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങൾ വാട്സ്ആപ്പിൽ സ്റ്റാറ്റസായി പോസ്റ്റ് ചെയ്ത് പണം നേടൂ എന്നാണ് പരസ്യം. ഒരു സ്റ്റാറ്റസിന് 10 മുതൽ 30 രൂപവരെ ലഭിക്കുമെന്നും വാട്സ്ആപ്പിലൂടെ മാത്രം 500 രൂപ നേടാമെന്നും വെബ്സൈറ്റിൽ പറയുന്നു.

പരസ്യം കണ്ട് രജിസ്റ്റർ ചെയ്യുന്നവരോട് ഫോൺ നമ്പരും ജില്ലയും തെരഞ്ഞെടുക്കാൻ ആവശ്യപ്പെടും. ഇത് കൂടാതെ നിങ്ങളുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾക്ക് ലഭിക്കുന്ന വ്യൂവ്‌സിന്റ സ്‌ക്രീൻ ഷോട്ട് കാണിച്ചുകൊടുക്കണം. 30 ൽ കുറവ് വ്യൂ ഉള്ള സ്റ്റാറ്റസുകൾ പരിഗണിക്കില്ല, ഒരു ദിവസം പരമാവധി 20 സ്റ്റാറ്റസുകൾ വരെ ഷെയർ ചെയ്യാവുന്നതാണ്, ഗൂഗിൾ പേ, ഫോൺ പേ, പേടിഎം വഴി മാത്രമേ പണം പിൻവലിക്കാനാവൂ, ഓരോ ശനിയാഴ്ചയും പേ ഔട്ട് ഉണ്ടാകും തുടങ്ങിയ നിർദ്ദേശങ്ങൾ ലഭിക്കും. എന്നാൽ ഇത് ബാങ്കിങ് വിവരങ്ങൾ ശേഖരിച്ച് ബാങ്കിങ് തട്ടിപ്പ് നടത്താനായി ഉപയോഗിക്കാനാണ് സാധ്യതയെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകുകയായിരുന്നു.

എന്നാൽ നിലവിൽ ഈ സ്റ്റാറ്റസിനൊപ്പം പ്രചരിക്കുന്ന ലിങ്ക് പ്രവർത്തിക്കുന്നില്ല. എന്നാൽ സമാനമായ മറ്റ് ലിങ്കുകൾ ഇത്തരം അവകാശ വാദങ്ങൾക്കൊപ്പം പ്രചരിക്കാനിടയുണ്ട്. അവ കാണുമ്പോൾ സ്ഥിരീകരിക്കാതെ പങ്കുവെക്കാതിരിക്കുക എന്നും പൊലീസ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP