Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആർക്കും സംശയം തോന്നാതിരിക്കാൻ വീടിനടുത്ത് കുറച്ച് ടൈലുകൾ നിരത്തി വയ്ക്കും; ടൈലുകാണാൻ എത്തുന്നവർക്ക് പതിവില്ലാത്ത കളിചിരികൾ; അയൽക്കാരുടെ സംശയം ഏറിയപ്പോൾ വാടകവീട്ടിൽ പാഞ്ഞെത്തി പൊലീസ്; ഇടപാടുകാരെ നേരിട്ടുകണ്ടും ഫോൺവഴിയും നടത്തിയിരുന്നത് ഹൈടെക് പെൺവാണിഭം; പെരുമ്പാവൂരിൽ പൊലീസിന്റെ മൂക്കിന് താഴെ വിലസിയിരുന്ന സംഘം പിടിയിൽ

ആർക്കും സംശയം തോന്നാതിരിക്കാൻ വീടിനടുത്ത് കുറച്ച് ടൈലുകൾ നിരത്തി വയ്ക്കും; ടൈലുകാണാൻ എത്തുന്നവർക്ക് പതിവില്ലാത്ത കളിചിരികൾ; അയൽക്കാരുടെ സംശയം ഏറിയപ്പോൾ വാടകവീട്ടിൽ പാഞ്ഞെത്തി പൊലീസ്; ഇടപാടുകാരെ നേരിട്ടുകണ്ടും ഫോൺവഴിയും നടത്തിയിരുന്നത് ഹൈടെക് പെൺവാണിഭം; പെരുമ്പാവൂരിൽ പൊലീസിന്റെ മൂക്കിന് താഴെ വിലസിയിരുന്ന സംഘം പിടിയിൽ

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂർ നഗരത്തിൽ ഹൈടെക്ക് രീതിയിൽ പെൺവാണിഭം നടത്തിയിരുന്ന സംഘത്തെ പൊലീസ് പിടികൂടി..നഗരമധ്യത്തിൽ നടന്നത് മുംബൈ റെഡ്സ്ട്രീറ്റിനെപ്പോലും കവച്ചുവയ്ക്കുന്ന മാംസകച്ചവടമാണ്. ഇന്നലെ നടന്ന റെയ്ഡിലാണ് നഗരമധ്യത്തിൽ വെജിറ്റബിൾ മാർക്കറ്റിനടത്തുള്ള വാടക വീട് കേന്ദ്രീകരിച്ച് അനാശാസ്യപ്രവർത്തനം നടത്തിവന്ന സംഘത്തെ പെരുമ്പാവൂർ പൊലീസ് വീട് വളഞ്ഞ് പിടികൂടിയത്. സമീപ പട്ടണങ്ങളിലെ ലൈംഗികത്തൊഴിലാളികളെ സ്വന്തം താവളത്തിലേയ്ക്ക് ക്ഷണിക്കുകയാണ് ഇവരുടെ പരിപാടി. ഇടപാടുകാരെ നേരിട്ട് കണ്ടും ഫോൺചെയ്തും കച്ചവടം ഉറപ്പിക്കും.പ്രായം കുറഞ്ഞവർക്ക് വില നിശ്ചയിക്കുന്നത് തോന്നും പോലെ. സിനിമ താരത്തിന്റെ ഗെറ്റപ്പിൽ അണിയിച്ചൊരുക്കി നിർത്തി വിലപേശിയും വിൽപ്പന നടത്തിയതായി വിവരമുണ്ട്.

റെയ്ഡിൽ, നടത്തിപ്പുകാരനുൾപ്പെടെ 5 പുരുഷന്മാരും 3 സ്ത്രീകളുമാണ് വലയിലായത്. സ്ത്രീകൾ മൂന്നുപേരും വിവാഹിതരാണ്. ഇവരിൽ 24 കാരിയെയാണ് ഏറ്റവുമധികം വാണിഭം നടത്തിയിരുന്നതെന്നാണ് നടത്തിപ്പുകാരനിൽ നിന്നും പൊലീസ് സംഘത്തിന് ലഭിച്ച വിവരം.
മാണിക്യമംഗലം തോട്ടകം ഭാഗത്ത് പാലയ്ക്കാപറമ്പിൽ ശ്യാംകുമാറാ( 41 )ണ് വീട് വാടകയ്ക്കെടുത്തിരുന്നത്. ടൈൽ വ്യാപാരത്തിനെന്നുപറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്കെടുത്തിരുന്നത്. വീടിന് സമീപം കുറച്ച് ടൈലുകളും നിരത്തിവച്ചിരുന്നു.

ഇവിടെ നിരവധി വാഹനങ്ങളിൽ ചെറുപ്പക്കാർ വന്നുപോകുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇവർ ടൈലിന്റെ മോഡൽ കാണാനെത്തുന്നവരാണെന്നാണ് ശ്യാം അയൽക്കാരെ ധരിപ്പിച്ചിരുന്നത്. തുടർച്ചയായി സ്ത്രീകളുടെ വരവ് പോക്കുകൂടിയായപ്പോൾ നാട്ടുകാരിൽ ചിലർക്ക് സംശയം തോന്നി. തുടർന്ന് ഇവർ പൊലീസിൽ വിവരം ധരിപ്പിക്കുകയായിരുന്നു. പെരുമ്പാവൂർ സി ഐ സുമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ് ഐ ലൈസാദ് മൂഹമ്മദും സഹപ്രവർത്തകരുമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

ദിവസം എട്ടും പത്തും സ്ത്രീകൾ വരെ ഇവിടെ എത്തിയിരുന്നെന്നാണ് നാട്ടുകാരിൽ നിന്നും പൊലീസിന് ലഭിച്ച വിവരം.ആവശ്യക്കാർ പറയുന്ന ഇടങ്ങളിലും ശ്യാംകുമാർ സ്ത്രീകളെ എത്തിച്ചിരുന്നതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പിടിയിലായ 52-കാരി റഷീദയാണ് ഇടപാടുകാരുടെ അഭിരുചിക്കനുസരിച്ചുള്ള യുവതികളെ കേന്ദ്രത്തിലെത്തിച്ചിരുന്നതെന്നും നടത്തിപ്പുകാരന്റെ പ്രധാന സഹായി ഇവരായിരുന്നെന്നുമാണ് ഇതുവരെ പുറത്തുവന്നിട്ടുള്ള വിവരം.

ഇവരുടെ സ്വദേശം കൊരട്ടിയാണ് .ആലൂവ ,പെരുമ്പാവൂർ ,അങ്കമാലി തുടങ്ങിയ പ്രദേശങ്ങളിൽ ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടിട്ടുള്ള യുവതികളെ പ്രലോഭിപ്പിച്ച് വീട്ടിലെത്തിച്ചിരുന്നത് റഷീദയാണ്. മെയ്‌ക്കപ്പും മറ്റും നടത്തി മോടിയാക്കിയാണ് ഇവരെ ഇടപാടുകാരുടെ മുന്നിൽ പ്രദർശിപ്പിച്ചിരുന്നത്. മണിക്കൂറിന് ആയിരം രൂപ എന്ന കണക്കിനാണ് ശ്യം ഇവർക്ക് പ്രതിഫലം നൽകിയിരുന്നത്. ഇയാൾ ഒരു ഇടപാടിന് വാങ്ങിയിരുന്നത് 3000 മുതൽ 10000 വരെയാണെന്നാണ് സൂചന. പട്ടണമധ്യത്തിൽ ഒരു മാസത്തിലേറെയായി ഇത്തരത്തിൽ പെൺവാണിഭസംഘം പ്രവർത്തിച്ചിട്ടും പൊലീസിന്റെ കണ്ണിൽപ്പെടാതിരുന്നത് നാട്ടുകാരിൽ ആശ്ചര്യമുയർത്തിയിരിക്കുകയാണ്. പിടികൂടിയവരെ കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP