Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കഴുത്ത് അറുത്തതിന് ശേഷം രണ്ടുതവണ വെടിയുതിർത്തു; കമലേഷ് തിവാരിയുടെ വധത്തിൽ അഞ്ചുപേർ അറസ്റ്റിൽ; പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ്; അറസ്റ്റിലായവരിൽ രണ്ടുപേർ മുസ്ലിം പുരോഹിതർ; തീവാരിയുടെ മരണത്തിൽ ബിജെപി നേതാവിന് പങ്കുണ്ടെന്ന് ആരോപണവുമായി അമ്മ; ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മകനെ ശിവകുമാർ ഗുപ്ത ഭീഷണിപ്പെടുത്തിയിരുന്നു; ഗുപ്ത മാഫിയ തലവനെന്നും ആരോപണം

കഴുത്ത് അറുത്തതിന് ശേഷം രണ്ടുതവണ വെടിയുതിർത്തു; കമലേഷ് തിവാരിയുടെ വധത്തിൽ അഞ്ചുപേർ അറസ്റ്റിൽ; പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്ന് യുപി പൊലീസ്; അറസ്റ്റിലായവരിൽ രണ്ടുപേർ മുസ്ലിം പുരോഹിതർ; തീവാരിയുടെ മരണത്തിൽ ബിജെപി നേതാവിന് പങ്കുണ്ടെന്ന് ആരോപണവുമായി അമ്മ; ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ മകനെ ശിവകുമാർ ഗുപ്ത ഭീഷണിപ്പെടുത്തിയിരുന്നു; ഗുപ്ത മാഫിയ തലവനെന്നും ആരോപണം

മറുനാടൻ ഡെസ്‌ക്‌

ലഖ്‌നൗ; ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർ അറസ്റ്റിലായതായി യുപി പൊലീസ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പേരെ പിടികൂടിയത് ഗുജറാത്തിൽ നിന്നാണ്. അറസ്റ്റിലായ മറ്റ് രണ്ട് പേരും ഉത്തർപ്രദേശിലെ ബിജ്‌നോറിൽ നിന്നുള്ള മുസ്ലിം പുരോഹിതരാണ്.പ്രവാചകനെ നിന്ദിച്ചതിലെ പ്രകോപനമാണ് കൊലയ്ക്ക് പിന്നിലെന്നും പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം ഇതിന് വിരുദ്ധമായ ആരോപണമാണ് കൊല്ലപ്പെട്ട ഹിന്ദുമഹാസഭാ നേതാവ് കമലേഷ് തിവാരിയുടെ അമ്മ ഉയർത്തുന്നത്. മരണത്തിൽ ലഖ്‌നൗവിലെ ബിജെപി നേതാവിന് പങ്കുണ്ടെന്നാണ് അമ്മ ആരോപിക്കുന്നത്്. മഹ്മുദാബാദിലെ ഒരു ക്ഷേത്രത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് ശിവ് കുമാർ ഗുപ്ത മകനെ ഭീഷണിപ്പെടുത്തിയിരുന്നെന്നും, ഈ കൊലപാതകത്തിന് പിന്നിലും ഗുപ്ത തന്നെയാണെന്ന് ഉറപ്പാണെന്നും, കമലേഷ് തിവാരിയുടെ അമ്മ ആരോപിച്ചു.

കൊലപാതകവുമായി അമ്മയുടെ മൊഴിയെടുത്തപ്പോഴാണ് ശിവ് കുമാർ ഗുപ്തയെ താൻ സംശയിക്കുന്നുണ്ടെന്ന് അമ്മ വെളിപ്പെടുത്തിയത്. ''ബിജെപി നേതാവായ ശിവ് കുമാർ ഗുപ്തയാണ് കൊലയ്ക്ക് പിന്നിൽ. എനിക്കെന്റെ മകന്റെ മൃതദേഹം കാണണം. അവന് നീതി കിട്ടണം. ഞാൻ മരിച്ചാലും അത് ഞാനവന് വാങ്ങി നൽകും. ഗുപ്തയെ വിളിച്ച് വരുത്തി ചോദ്യം ചെയ്യണം. അതാരും കേൾക്കുന്നില്ല. തത്തേരി എന്നയിടത്തെ മാഫിയാതലവനാണ് ശിവ് കുമാർ ഗുപ്ത. അഞ്ഞൂറ് കേസെങ്കിലും അയാൾക്കെതിരെ ഉണ്ട്. സ്ഥലത്തെ ഒരു ക്ഷേത്രത്തിന്റെ പ്രസിഡന്റായ അയാൾ അതിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കത്തിന്റെ പേരിൽ എന്റെ മകനെ ആസൂത്രണം നടത്തി കൊല്ലുകയായിരുന്നു'', അമ്മ പറയുന്നു.

കേസിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാനായത് നേട്ടമാണെന്നും, 2015-ൽ പ്രവാചകനായ മുഹമ്മദ് നബിക്കെതിരെ കമലേഷ് തിവാരി നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ അടിസ്ഥാനത്തിലാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനമെന്ന് യുപി പൊലീസ് ഡിജിപി ഒ പി സിങ് വ്യക്തമാക്കി. കൊലയ്ക്ക് തീവ്രവാദബന്ധമില്ലെന്നും യുപി ഡിജിപി. സ്ഥലത്ത് നിന്ന് കിട്ടിയ ഒരു മിഠായിപ്പൊതിയുടെ വിലാസം തിരക്കിയതിൽ നിന്നാണ് പ്രതികളെക്കുറിച്ച് തുമ്പ് കിട്ടിയതെന്നും ഒപ്പം കമലേഷ് തിവാരിയുടെ ഭാര്യയുടെ മൊഴി നിർണായകമായെന്നും പൊലീസ് വ്യക്തമാക്കി.

ഗുജറാത്തിൽ അറസ്റ്റിലായവർ ഇവരാണ്: മൗലാന മൊഹ്‌സിൻ ഷെയ്ഖ് (24), റഷീദ് അഹമ്മദ് പഠാൻ (23), ഫൈസാൻ (21). റഷീദ് പഠാനാണ് ആക്രമണം ആസൂത്രണം ചെയ്തത്. തിവാരിയുടെ വീട്ടിലേക്ക് മധുരം കൊടുക്കാനെന്ന് പറഞ്ഞാണ് മിഠായിപ്പൊതി വാങ്ങിയത്. ഇത് വാങ്ങിയത് ഫൈസാനാണ്. ഇതോടൊപ്പം ബിജ്‌നോറിൽ നിന്ന് അറസ്റ്റിലായ മതപുരോഹിതർ ഇവരാണ്: മുഹമ്മദ് മുഫ്തി നയീം, അൻവറുൾ ഹഖ് എന്നിവർ.

ലഖ്‌നൗ ഇൻസ്‌പെക്ടർ ജനറൽ എസ് കെ ഭഗതിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. സ്ഥലത്ത് നിന്ന് കിട്ടിയ സിസിടിവി ദൃശ്യങ്ങളിൽ കാവി നിറമുള്ള കുർത്തകളണിഞ്ഞ രണ്ട് പേർ തിവാരിയുടെ വീട്ടിലേക്ക് നടന്നു കയറുന്നത് കാണാം. തിവാരിക്ക് പൊലീസ് സംരക്ഷണമുണ്ടായിരുന്നു. അകത്ത് നിന്ന് ഇവരെ കടത്തിവിടാൻ നിർദ്ദേശം കിട്ടിയതിനെത്തുടർന്ന് കാവൽ നിന്ന പൊലീസുദ്യോഗസ്ഥൻ ഇവരെ അകത്തേക്ക് കയറ്റി വിടുകയായിരുന്നു. ഇതിന് ശേഷം തിവാരി ഇവരോടൊപ്പം പുറത്ത് പോയി. ചായ കുടിക്കുന്നതിനിടെയാണ് രണ്ട് പേരിൽ ഒരാൾ തിവാരിയുടെ കഴുത്ത് അറുക്കുന്നതും പിന്നാലെ രണ്ടുവട്ടം നിറയൊഴിക്കുന്നതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP