Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

1500 കോടിയുടെ ഹെറോയിൻ വേട്ടയിൽ പാക്കിസ്ഥാൻ ബന്ധവും; തമിഴ്‌നാട് സ്വദേശികളായ നാല് പ്രതികൾ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമെന്ന് കണ്ടെത്തൽ; പ്രതിപട്ടികയിൽ രണ്ട് മലയാളികളെന്നും സൂചന; ഡിആർഐയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

1500 കോടിയുടെ ഹെറോയിൻ വേട്ടയിൽ പാക്കിസ്ഥാൻ ബന്ധവും; തമിഴ്‌നാട് സ്വദേശികളായ നാല് പ്രതികൾ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമെന്ന് കണ്ടെത്തൽ; പ്രതിപട്ടികയിൽ രണ്ട് മലയാളികളെന്നും സൂചന; ഡിആർഐയുടെ റിമാൻഡ് റിപ്പോർട്ടിൽ ഉള്ളത് ഞെട്ടിക്കുന്ന വിവരങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലിൽ നിന്ന് 1500 കോടിയുടെ ഹെറോയിൻ പിടിച്ച സംഭവത്തിൽ പ്രതികൾക്ക് പാക്കിസ്ഥാൻ ബന്ധം സ്ഥിരീകരിച്ച് ഡിആർഎ. റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. തമിഴ്‌നാട് സ്വദേശികളായ നാല് പ്രതികൾ പാക്കിസ്ഥാൻ ശൃംഖലയുടെ ഭാഗമാണെന്നാണ് കണ്ടെത്തൽ. രണ്ട് മലയാളികൾ അടക്കമുള്ളവർക്ക് ഈ കേസുമായി ബന്ധമുണ്ടെന്ന ആരോപണം ഉയരുന്നുണ്ട്.

പ്രതി പട്ടികയിൽ രണ്ട് മലയാളികളും ഉണ്ട്. സുചൻ, ഫ്രാൻസിസ് എന്നി മലയാളികളാണ് പിടിയിലായത്. ഇവർ തിരുവനന്തപുരം സ്വദേശികളാണ്. തമിഴ്‌നാട് സ്വദേശികളായ നാല് പ്രതികൾക്കും മയക്കുമരുന്ന് കടത്തിൽ നേരിട്ട് ബന്ധമുണ്ട്. മത്സ്യത്തൊഴിലാളികളായ തങ്ങൾ ജോലിക്കെത്തിയതാണെന്നാണ് ഇവർ മൊഴി നൽകിയത്. ഇറാൻ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലിൽ ഹെറോയിൻ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ട് മത്സ്യബന്ധന ബോട്ടുകളിലേക്ക് ലഹരി മരുന്ന് കൈമാറി. ഹെറോയിൻ നിറച്ച ചാക്കിന് പുറത്ത് പാക്കിസ്ഥാൻ ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുമുണ്ട്. തമിഴ്‌നാട്ടിലെ ബോട്ടുടമകളെയും ഡിആർഐ പിടികൂടി.

ഏറെ നാളായി കൊച്ചി മയക്കു മരുന്ന് മാഫിയയുടെ പിടിയിലാണ്. ചെന്നൈയിൽ നിന്നും മറ്റും മയക്കു മരുന്ന് എത്തിക്കുന്നതാണ് രീതി. ഇതിന ്മാറ്റം വരുന്നു. അഫ്ഗാനിൽ നിന്ന് പോലും കടൽ വഴി കൊച്ചിയിലേക്ക് സാധനം കൊണ്ടു വരുന്നുവെന്നതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ ഹെറോയിൻ വേട്ട. കേരളത്തെ മയക്കു മരുന്നിൽ മുക്കുന്ന കടൽ വഴിയാണ് ഇതിൽ തെളിയുന്നത്.

അഫ്ഗാനിസ്ഥാനിൽ ഉൽപാദിപ്പിച്ച ഹെറോയിൻ പാക്കിസ്ഥാനിൽ നിന്നാണ് സംഘം എത്തിച്ചതെന്ന് കരുതുന്നതായി ഡി ആർ ഐ വൃത്തങ്ങൾ പറഞ്ഞു. കപ്പലിൽ പുറങ്കടലിൽ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു. ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് ലക്ഷദ്വീപിലെ അഗത്തിക്കടുത്തുനിന്ന് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്നാണ് സൂചന. കന്യാകുമാരിയിൽ ചരക്ക് ഇറക്കി റോഡ് മാർഗ്ഗം കേരളത്തിലെത്തിക്കലായിരുന്നു പദ്ധതി. എന്നാൽ പിടിയിലായവരുടെ ഈ മൊഴി പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. കൊച്ചിയിലേക്ക് തന്നെയാണ് ഇതുകൊണ്ടു വന്നതെന്നാണ് നിഗമനം.

ഒരു മാസത്തിനിടയിൽ ഡിആർഐ നടത്തിയ നാലാമത്തെ വൻ ലഹരി പിടിച്ചെടുക്കലാണ് ഇത്. രാജ്യാന്തര വിപണിയിൽ ഏകദേശം 2500 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് ഒരു മാസത്തിനിടയിൽ പിടികൂടിയത്. 2021 ഏപ്രിലിനു ശേഷം 26,000 കോടി രൂപ വിലമതിക്കുന്ന 3800 കിലോഗ്രാം ലഹരിമരുന്നു ഡിആർഐയും മൂന്നു വർഷത്തിനിടയിൽ 6200 കോടി രൂപ വിലമതിക്കുന്ന 3 ടൺ ലഹരിമരുന്നു തീരസംരക്ഷണ സേനയും പിടികൂടിയിട്ടുണ്ട്. ഇറാൻ, പാക്കിസ്ഥാൻ ബോട്ടുകളിൽ കടത്താൻ ശ്രമിച്ച എകെ47 തോക്കുകളും കൈത്തോക്കുകളും ശ്രീലങ്കൻ സ്വദേശികളിൽ നിന്നു പിടികൂടിയിരുന്നു.

മെയ് ഏഴിന് ഡയറക്ടററേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും (ഡി.ആർ.ഐ) തീരസംരക്ഷണ സേനയും 'ഓപറേഷൻ ഖോജ്ബീൻ' എന്ന പേരിൽ സംയുക്തമായി ആരംഭിച്ച പരിശോധനയിലാണ് രണ്ട് ബോട്ടുകളിൽ ഒളിപ്പിച്ച 218 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തത്. തീരസംരക്ഷണ സേനയുടെ സുജീത് എന്ന കപ്പലിൽ സേനാംഗങ്ങളും ഡി.ആർ.ഐ ഉദ്യോഗസ്ഥരും ചേർന്ന് നിരന്തര നിരീക്ഷണത്തിലൂടെ സംശയകരമായ സാഹചര്യത്തിൽ പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകൾ മെയ് 18ന് പിടികൂടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP