Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Feb / 202426Monday

ഡോ. ഷഹ്നയുടെ മരണത്തിന് കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ വനിത - ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും സ്ത്രീധനം ആവശ്യപ്പെട്ടന്നതിൽ രോഷം ശക്തം; വിവാഹത്തിൽ നിന്ന് പിന്മാറിയ ഡോക്ടറുടെ മൊഴിയെടുക്കും

ഡോ. ഷഹ്നയുടെ മരണത്തിന് കാരണം സ്ത്രീധനമെന്ന് ആരോപണം; അന്വേഷണം നടത്തി റിപ്പോർട്ടു നൽകാൻ വനിത - ശിശുവികസന വകുപ്പ് ഡയറക്ടർക്ക് ആരോഗ്യമന്ത്രിയുടെ നിർദ്ദേശം; 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും സ്ത്രീധനം ആവശ്യപ്പെട്ടന്നതിൽ രോഷം ശക്തം; വിവാഹത്തിൽ നിന്ന് പിന്മാറിയ ഡോക്ടറുടെ മൊഴിയെടുക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ പി.ജി. ഡോക്ടറുടെ മരണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് അന്വേഷണത്തിന് നിർദ്ദേശം നൽകി. സർജറി വിഭാഗം പി.ജി. വിദ്യാർത്ഥിനി ഡോ. ഷഹ്നയുടെ ആത്മഹത്യയ്ക്ക് കാരണം സ്ത്രീധനമാണെന്ന ആരോപണം ഉയർന്ന പശ്ചാത്തലത്തിലാണ് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി വീണാ ജോർജ് വനിത ശിശുവികസന വകുപ്പ് ഡയറക്ടറോട് നിർദ്ദേശിച്ചത്.

തിങ്കളാഴ്ച രാത്രിയാണ് മെഡിക്കൽ കോളേജിന് സമീപത്തെ ഫ്ളാറ്റിൽ ഷഹ് നയെ മരിച്ചനിലയിൽ കണ്ടത്. രാത്രി ഡ്യൂട്ടിയിൽ പ്രവേശിക്കാൻ സമയമായിട്ടും കാണാതായതോടെ സഹപാഠികൾ അന്വേഷിച്ചെത്തിയപ്പോൾ അബോധാവസ്ഥയിലായ നിലയിലാണ് ഷഹ്നയെ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വെഞ്ഞാറമൂട് മൈത്രി നഗർ ജാസ് മൻസിലിൽ പരേതനായ അബ്ദുൾ അസീസിന്റെയും ജമീലയുടെയും മകളാണ് ഷഹ്ന. ആലപ്പുഴ ഗവ. ടി.ഡി. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ് പൂർത്തിയാക്കിയശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ 2022 ബാച്ചിലാണ് പി.ജി.ക്ക് പ്രവേശനം നേടിയത്. രണ്ടുവർഷം മുൻപായിരുന്നു ഷഹ്നയുടെ പിതാവ് അബ്ദുൾ അസീസ് മരിച്ചത്.

ഷഹ്നയും സുഹൃത്തുമായുള്ള വിവാഹം നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ, യുവാവിന്റെ വീട്ടുകാർ ഉയർന്ന സ്ത്രീധനമാണ് വിവാഹത്തിനായി ആവശ്യപ്പെട്ടത്. 150 പവനും 15 ഏക്കർ ഭൂമിയും ഒരു ബി.എം.ഡബ്ല്യൂ. കാറുമാണ് സ്ത്രീധനമായി യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ടതെന്നാണ് ഷഹ്നയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. യുവാവിന്റെ വീട്ടുകാർ ആവശ്യപ്പെട്ട അത്രയും സ്ത്രീധനം നൽകാൻ ഷഹ്നയുടെ വീട്ടുകാർക്കായില്ല. ഇതോടെ യുവാവ് വിവാഹത്തിൽനിന്ന് പിന്മാറിയെന്നും ഇതിന്റെ മാനസികപ്രയാസം ഷഹ്നയെ അലട്ടിയിരുന്നതായും ബന്ധുക്കൾ പറയുന്നു.

ഇത് സംബന്ധിച്ച വാർത്ത പുറത്തുവന്നെേതാ പൊതുസമൂഹത്തിൽ രോഷം ശക്തമാണ്. സ്ത്രീധനത്തിന്റെ പേരിൽ ഒരു പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടെന്ന ആരോപണമാണ് ഇതോടെ ഉയരുന്നത്. ഡോ. ഷഹ്നയുടെ മുറിയിൽ നിന്നും കണ്ടെത്തിയ കുറിപ്പിൽ സ്ത്രീധനം നൽകാൻ സാമ്പത്തികശേഷിയില്ലാത്തതിനാൽ ജീവനൊടുക്കുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്. പിതാവ് മരിച്ചുപോയതിനാൽ മറ്റാരും ആശ്രയമില്ലാത്ത സ്ഥിതിയാണെന്നും യുവഡോക്ടറുടെ കുറിപ്പിൽ പറയുന്നു.

ഡോ ഷഹ്നയുടെ വീട്ടുകാരും സ്ത്രീധന ആരോപണത്തിൽ പരാതി നൽകിയിട്ടില്ല. മാധ്യമങ്ങളോട് അനൗദ്യോഗികമായി പങ്കുവച്ച വിവരങ്ങളാണ് പൊതു മണ്ഡലത്തിലുള്ളത്. ഷഹ്നയുടെ ആത്മഹത്യാക്കുറിപ്പിൽ സ്ത്രീധന പീഡനത്തിന്റെ സൂചനകളുണ്ട്. സാമ്പത്തിക ആരോപണത്തിന്റെ വസ്തുതകളും. ഇതിലേക്ക് അന്വേഷണമെത്തിയാൽ ഡോ ഷ്ഹനയുടെ മരണത്തിന് കാരണക്കാരൻ അഴിക്കുള്ളിലാകും. എന്നാൽ, ഇടതു ബന്ധമുള്ള ആൾക്കെതിരെ അന്വേഷണം നടക്കുമോ എന്നാണ് അറിയേണ്ടത്.

പിജി ഡോക്ടർമാരുടെ അവകാശ പോരാട്ടങ്ങൾക്ക് മുന്നിൽ നിൽക്കുന്ന നേതാവ് തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് എംബിബിഎസും പഠിച്ചത്. മെഡിക്കൽ എൻട്രൻസിൽ ഏഴാം റാങ്കുകാരനായിരുന്നു. ഫസ്റ്റ് ക്ലാസിലാണ് എംബിബിഎസും പൂർത്തിയാക്കിയത്. അതിന് ശേഷം തിരുവനന്തപുരത്ത് പിജിക്കും കിട്ടി. എല്ലു രോഗത്തിലാണ് തുടർ പഠനം. അങ്ങനെ വിപ്ലവ മുദ്രാവാക്യങ്ങളുമായി സമൂഹത്തിൽ മാറ്റങ്ങളുണ്ടാക്കുമെന്ന് വാക്കുകളിലൂടെ മുദ്രാവാക്യം വിളിക്കുന്ന നേതാവാണ് ഡോ ഷഹ്നയുടെ മരണത്തിന് ഉത്തരവാദിയെന്നതാണ് വസ്തുത. രാഷ്ട്രീയ സ്വാധീനവും ബന്ധങ്ങളും ഉള്ളതുകൊണ്ട് തന്നെ ഇയാളെ പൊലീസിന് തൊടാനുമാകില്ലെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP