Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

300 രൂപ നൽകിയാൽ അപ്പോൾ കിട്ടും ഹെൽത്ത് കാർഡ്; നിബന്ധനകളൊക്കെ കാറ്റിൽ പറത്തി ആദ്യദിനം തന്നെ ഹെൽത്ത് കാർഡിൽ അട്ടിമറി; പരിശോധനയില്ലാതെ കാർഡ് നൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആർഎംഒ ; അടിയന്തര ഇടപെടലുമായി വകുപ്പ് മന്ത്രി വീണ ജോർജ്ജ്; ആരോപണവിധേയൻ അസിസ്റ്റന്റ് സർജൻ ഡോ.വി.അമിത് കുമാറിന് സസ്‌പെൻഷൻ

300 രൂപ നൽകിയാൽ അപ്പോൾ കിട്ടും ഹെൽത്ത് കാർഡ്; നിബന്ധനകളൊക്കെ കാറ്റിൽ പറത്തി ആദ്യദിനം തന്നെ ഹെൽത്ത് കാർഡിൽ അട്ടിമറി; പരിശോധനയില്ലാതെ കാർഡ് നൽകി തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആർഎംഒ ; അടിയന്തര ഇടപെടലുമായി വകുപ്പ് മന്ത്രി വീണ ജോർജ്ജ്; ആരോപണവിധേയൻ അസിസ്റ്റന്റ് സർജൻ ഡോ.വി.അമിത് കുമാറിന് സസ്‌പെൻഷൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ലഭിക്കുന്നതിന്, പരിശോധന കൂടാതെ കൈക്കൂലി വാങ്ങി ഡോക്ടർ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ നടപടി. തിരുവനന്തപുരം ജനറൽ ആശുപത്രി ആർഎംഒ ഡോ. വി അമിത് കുമാറിനെ സസ്പെൻഡ് ചെയ്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദേശത്തെത്തുടർന്ന് ആരോഗ്യവകുപ്പ് ഡയറക്ടറാണ് നടപടി സ്വീകരിച്ചത്.

300 രൂപ നൽകിയാൽ ഒരു പരിശോധനയും ഇല്ലാതെയാണ് ഈ ഡോക്ടർ ഹെൽത് കാർഡ് നൽകിയിരുന്നത്. ആശുപത്രിയിലെ ചില ജീവനക്കാരും ഡോക്ടർക്ക് സഹായി ആയുണ്ട്.പരിശോധനയൊന്നും കൂടാതെ പണം വാങ്ങി ഡോക്ടർ ഹെൽത്ത് കാർഡിനുള്ള സർട്ടിഫിക്കറ്റ് നൽകുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. ഡോ. അമിത് കുമാറിനെ കൂടാതെ, രണ്ടു ഡോക്ടർമാർ കൂടി കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യം പ്രചരിച്ചിരുന്നു.

ഇവർക്കെതിരെയും നടപടി ഉണ്ടായേക്കും. സംഭവം വിവാദമായതോടെ, ആരോഗ്യ മന്ത്രി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ സർക്കാർ പ്രഖ്യാപിച്ച ഹെൽത്ത് കാർഡിനുള്ള സർട്ടിഫിക്കറ്റ് ഡോക്ടർമാർ യാതൊരു പരിശോധനയും നടത്താതെ പണം വാങ്ങി ഒപ്പിട്ടുനൽകുന്ന വാർത്ത പുറത്തുവന്നതോടെയാണ് മന്ത്രിയുടെ ഇടപെടൽ.

പൊതുജനാരോഗ്യ സംരക്ഷണത്തിലും ഭക്ഷ്യ സുരക്ഷയിലും സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തുമ്പോൾ അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.അതേസമയം കൃത്രിമം വ്യക്തമായ സാഹചര്യത്തിൽ ഹെൽത് കാർഡ് വിതരണം അടിയന്തരമായി നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആവശ്യപ്പെട്ടു.

എല്ലാ തരത്തിലുമുള്ള ആരോഗ്യപരിശോധനക്ക് ശേഷം മാത്രമേ ഹോട്ടൽ ജീവനക്കാർക്ക് കാർഡ് നൽകാവൂ എന്നാണ് വ്യവസ്ഥ.എന്നാൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ആർഎംഒ ,300 രൂപ വീതം വാങ്ങി പരിശോധനയൊന്നുമില്ലാതെ ഹെൽത്ത് കാർഡ് നൽകുകയാണെന്നാണ് ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നത്

എഫ്എസ്എസ്എഐയുടെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്‌നസ് ഫോം ഡൗൺ ലോഡ് ചെയ്യുക, ഡോക്ടറുടെ നിർദേശ പ്രകാരം ശാരീക പരിശോധന, കാഴ്ച ശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വ്രണം, മുറിവ് എന്നിവയുണ്ടോ എന്ന് നോക്കാനുള്ള പരിശോധന, വാക്‌സിനെടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ച വ്യാധികൾ ഉണ്ടോ എന്നറിയാനുള്ള രക്ത പരിശോധന,സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും അങ്ങനെ വലിയ കടമ്പകൾക്ക് ശേഷം മാത്രം ഹെൽത്ത് കാർഡ് എന്നായിരുന്നു അവകാശവാദം.

ഭക്ഷ്യവിഷബാധ തടയാൻ സർക്കാർ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച ഹെൽത്ത് കാർഡിന്റെ ആദ്യ ദിനത്തിലെ സ്ഥിതിയായിരുന്നു ഇത്. തലസ്ഥാനത്ത് അട്ടിമറി നടത്തുന്നത് ജനറൽ ആശുപത്രി ആർഎംഒ തന്നെ. ഇങ്ങനെയാണ് ഹെൽത്ത് കാർഡ് വിതരണം ചെയ്യുന്നതെങ്കിൽ പിന്നെ എങ്ങനെ ധൈര്യമായി കാർഡുള്ള ജീവനക്കാരുള്ള ഹോട്ടലിൽ നിന്നും വിശ്വസിച്ച് ഭക്ഷണം കഴിക്കുമെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP